This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്റ്ററുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എസ്റ്ററുകള്‍ == == Esters == അമ്ലങ്ങളിലെ ആദേശ-ഹൈഡ്രജന്‍ അണുക്കളെ ആ...)
(Esters)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
-
== Esters ==
+
== Ezra ==
-
അമ്ലങ്ങളിലെ ആദേശ-ഹൈഡ്രജന്‍ അണുക്കളെ ആൽക്കൈന്‍ ഗ്രൂപ്പുകൊണ്ട്‌ ആദേശിച്ചുകിട്ടുന്ന ഓർഗാനിക്‌ യൗഗികങ്ങള്‍. അമ്ലം ഓർഗാനികമോ (ഉദാ. അസറ്റിക്‌ ആസിഡ്‌) ഇനോർഗാനികമോ (ഉദാ. നൈട്രിക്‌ ആസിഡ്‌) ആകാം. ഓർഗാനികാമ്ലങ്ങളിൽനിന്നാണ്‌ ഏറ്റവും പ്രാധാന്യമുള്ള പല എസ്റ്ററുകളും ലഭ്യമാക്കുന്നത്‌. എസ്റ്ററുകളെ ആൽക്കൈൽ ലവണങ്ങള്‍ എന്നുംപറയാം. ഇനോർഗാനിക രസതന്ത്രത്തിൽ ഒരു അമ്ലവും ഒരു ക്ഷാരവും ചേർന്നുണ്ടാകുന്ന ലവണങ്ങളുമായി എസ്റ്ററുകള്‍ക്കു സാദൃശ്യം ഉണ്ടെന്നു തോന്നാം. പക്ഷേ ഇനോർഗാനിക ലവണങ്ങള്‍ വൈദ്യുതിവാഹകങ്ങളായ ഇലക്‌ട്രാളൈറ്റുകളാണ്‌; എസ്റ്ററുകള്‍ക്ക്‌ വൈദ്യുതവാഹകത്വം ഇല്ല. ആകയാൽ പ്രസ്‌തുതസാദൃശ്യം കഴമ്പില്ലാത്തതാണ്‌. അമ്ലങ്ങളിലെ ആദേശ്യങ്ങളായ എല്ലാ ഹൈഡ്രജനണുക്കളെയും ആൽക്കൈൽ ഗ്രൂപ്പുകൊണ്ട്‌ ആദേശിച്ചുകിട്ടുന്ന എസ്റ്ററുകള്‍ നോർമൽ എസ്റ്ററുകളാണ്‌; ഇവ ഉദാസീനങ്ങള്‍ (neutral)ആയിരിക്കും. എന്നാൽ ആദേശം ഭാഗികമാണെങ്കിൽ കിട്ടുന്ന എസ്റ്ററുകള്‍ ആസിഡ്‌ എസ്റ്ററുകളായിരിക്കും.
+
ബി.സി. അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന പ്രമുഖ യഹൂദ പുരോഹിതന്‍. എസ്രായുടെ മൂലഗ്രീക്കുരൂപം എസ്‌ഡ്രസ്‌ എന്നാണ്‌. ഇദ്ദേഹം ഒരുസംഘം യഹൂദരെ പലസ്‌തീനിലേക്ക്‌ നയിക്കുകയും അവരുടെ ഇടയിൽ മതപ്രവർത്തനം നടത്തി നിരവധി പരിഷ്‌കാരങ്ങള്‍ പ്രാവർത്തികമാക്കുകയും ചെയ്‌തു. ബി.സി. 458-ൽ പാഴ്‌സി രാജപരമ്പരയിൽപ്പെട്ട അർഥഹ്‌ശഷ്‌ട രാജാവാണ്‌ ഇദ്ദേഹത്തെ പലസ്‌തീനിലേക്ക്‌ അയച്ചത്‌ എന്നു കരുതുവാന്‍ പോരുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. എസ്ര നടപ്പിലാക്കിയ മതപരിഷ്‌കാരങ്ങള്‍ പഴയനിയമത്തിലെ എസ്രാ പുസ്‌തകത്തിലും നെഹെമ്യ പുസ്‌തകത്തിലും എസഡ്രസ്സിന്റെ ഒന്നാമത്തെ പുസ്‌തകത്തിലും പരാമൃഷ്‌ടമായിട്ടുണ്ട്‌. എസ്രായുടെ പ്രാമാണ്യത്തെ പരിഗണിച്ച്‌ ഒരു രണ്ടാം മോശയായി ഇദ്ദേഹത്തെ യഹൂദസമുദായം ആദരിച്ചുപോരുന്നു. ചിലർ ഇദ്ദേഹത്തെ യൂദായിസത്തിന്റെ പിതാവെന്നും വിളിക്കാറുണ്ട്‌. ഒരു കാര്യദർശി എന്ന നിലയിലും (എസ്രാ 6:11-12) എസ്രായെ പരാമർശിച്ചുകാണുന്നുണ്ട്‌. പേർഷ്യന്‍ കോടതിയിൽ യഹൂദ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തിരുന്ന ഒരുദേ്യാഗസ്ഥന്‍കൂടിയായിരുന്നു ഇദ്ദേഹം. യഹൂദനിയമങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും താത്‌പര്യമുണ്ടായിരുന്ന വ്യക്തി എന്ന നിലയിൽ എസ്രാ സമർഹമായ സ്ഥാനം നേടിയിരുന്നു. യറുശലേമിൽ എത്തിയശേഷം നിയമങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനും അവരുടെ അംഗീകാരത്തോടെ സമുചിതമായ പല പരിഷ്‌കാരങ്ങളും നടപ്പിലാക്കുവാനും എസ്രാ പരിശ്രമിച്ചു (എസ്രാ 10:3). യഹൂദരല്ലാത്തവരുടെ എണ്ണം കുറയ്‌ക്കുന്നതിനുവേണ്ടി മിശ്രവിവാഹത്തെ കർശനമായി നിരോധിച്ചുകൊണ്ടു നടത്തിയ യഹൂദ ശുദ്ധീകരണം ഇക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു.
-
<nowiki>
+
-
i. CH3 COOC2 H5 നോർമൽ എസ്റ്റർ
+
-
ii. C2 H5 COO CH3 നോർമൽ എസ്റ്റർ
+
-
iii. CH3 HSO4 ആസിഡ്‌ എസ്റ്റർ
+
-
iv HOOC. COO CH3 ആസിഡ്‌ എസ്റ്റർ
+
-
</nowiki>
+
-
മറ്റൊരു വിഭജനപ്രകാരം ഓർഗാനികാമ്ലങ്ങളുപയോഗിച്ച്‌ ലഭിക്കുന്ന എസ്റ്ററുകള്‍ ഓർഗാനിക എസ്റ്ററുകളാണ്‌; ഇനോർഗാനികാമ്ലങ്ങളുപയോഗിച്ച്‌ ലഭിക്കുന്നവ ഇനോർഗാനിക എസ്റ്ററുകളാണ്‌. ഏതുവിഭാഗത്തിൽപ്പെട്ടതായാലും ഉപയോഗിക്കുന്ന അമ്ലങ്ങളുടെയും ആൽക്കഹോളിന്റെയും പേരുകളാണ്‌ എസ്റ്ററുകളുടെ പേരിന്‌ ആസ്‌പദങ്ങള്‍:
+
-
എഥിൽ ആൽക്കഹോള്‍ + അസറ്റിക്‌ ആസിഡ്‌ ® എഥിൽ അസറ്റേറ്റ്‌
+
പുതിയ നിയമം എഴുതുന്നതിന്‌ എസ്രയ്‌ക്കു ഈശ്വരനിൽനിന്ന്‌ വെളിപാടുണ്ടായതായി വിശ്വാസികള്‍ കരുതുന്നു (എസ്‌ഡ്രസ്‌ 3). ബൈബിള്‍ കാലഘട്ടത്തിനുശേഷം ഇദ്ദേഹത്തിനു യഹൂദരുടെ ഇടയിൽ അനിഷേധ്യമായ അംഗീകാരവും ആദരവും ലഭിച്ചിരുന്നു എന്ന്‌ പലപരാമർശങ്ങളും വ്യക്തമാക്കുന്നുണ്ട്‌.
-
 
+
-
എഥിൽ ആൽക്കഹോള്‍ + നൈട്രിക്‌ ആസിഡ്‌ ® എഥിൽ നൈട്രറ്റ്‌.
+
-
 
+
-
ഓർഗാനിക അമ്ലവും ആൽക്കഹോളും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ചിട്ടാണ്‌ ഓർഗാനിക്‌ എസ്റ്ററുകള്‍ ഉണ്ടാക്കുന്നത്‌:
+
-
<nowiki>
+
-
ആസിഡ്‌ + ആൽക്കഹോള്‍  എസ്റ്റർ + ജലം
+
-
</nowiki>
+
-
ഈ രാസപ്രവർത്തനം ഉത്‌ക്രമണീയമാണ്‌. മുന്നോട്ടുള്ള പ്രവർത്തനത്തെ എസ്റ്ററീകരണം (esterification) എന്നും പിന്നോട്ടുള്ള പ്രവർത്തനത്തെ ജലീയവിശ്ലേഷണം (hyrolysis)എന്നും പറയുന്നു.
+
-
 
+
-
നിർമാണം. എസ്റ്റർ നിർമാണത്തിന്‌ അനേകം മാർഗങ്ങളുണ്ട്‌.
+
-
(i)  ഓർഗാനിക്‌ അമ്ലവും ആൽക്കഹോളും ചേർന്ന മിശ്രിതം ചൂടാക്കുമ്പോള്‍ എസ്റ്റർ ലഭ്യമാകുന്നു. എന്നാൽ ഈ രാസപ്രക്രിയ മന്ദമായേ നടക്കുകയുള്ളു. ഇനോർഗാനിക്‌ ആസിഡ്‌ ഏതെങ്കിലും അല്‌പമായ അളവിൽ ചേർത്ത്‌ പ്രവർത്തനം ത്വരിപ്പിക്കാം. സാധാരണയായി 5-10 ശതമാനം സാന്ദ്രസൽഫൂരിക്‌ ആസിഡ്‌ ചേർത്തു മിശ്രിതത്തെ റിഫ്‌ളക്‌സ്‌ ചെയ്‌ത്‌ എസ്റ്റർ ഉണ്ടാക്കുന്നു.
+
-
<nowiki>
+
-
CH3 COOH + C2H5OH ® CH3COOC2H5 + H2O.
+
-
</nowiki>
+
-
സൽഫൂരിക്‌ അമ്ലത്തിനുപകരം സിങ്ക്‌ ക്ലോറൈഡ്‌ ഉപയോഗിക്കാം. അല്ലെങ്കിൽ ആസിഡ്‌-ആൽക്കഹോള്‍ മിശ്രിതത്തിലൂടെ ഒഇഹ വാതകം പ്രവഹിപ്പിച്ചാലും മതി. സെക്കന്‍ഡറി-ടെർഷ്യറി ആൽക്കഹോളുകളാണ്‌ എസ്റ്റർ നിർമാണത്തിന്‌ ഉപയോഗിക്കപ്പെടുന്നതെങ്കിൽ സൽഫൂരിക്‌ ആസിഡ്‌-രീതിയിയെക്കാളും നല്ലത്‌ HCl-രീതിയാണ്‌. 
+
-
 
+
-
(ii) കാർബോക്‌സിലിക്‌ ആസിഡുകളുടെ ക്ലോറൈഡ്‌, അന്‍ ഹൈഡ്രഡ്‌ എന്നിവ ആൽക്കഹോളുമായി പ്രതിപ്രവർത്തിപ്പിച്ചും എസ്റ്ററുകള്‍ ഉണ്ടാക്കാം.
+
-
<nowiki>
+
-
CH3 COCl + C2H5OH ® CH3COOC2H5 + HCl
+
-
(CH3CO)2O + C2H5OH ® CH3COOC2H5 + CH3COOH
+
-
</nowiki>
+
-
ഈ രാസപ്രക്രിയ ടെർഷ്യറി ആൽക്കഹോളുകളുടെ വിഷയത്തിൽ മന്ദവേഗമായിരിക്കും. പലപ്പോഴും പാർശ്വപ്രതിപ്രവർത്തനങ്ങളും (side reactions)ഉണ്ടാകാനിടയുണ്ട്‌. ഗ്രീഞ്ഞാർ റിയേജന്റുകള്‍ (Griegnard reagents) ഉപയോഗിച്ചും ടെർഷ്യറി ആൽക്കഹോളുകളുടെ എസ്റ്ററുകള്‍ നിർമിക്കാം.(iii) ആസിഡിന്റെ സിൽവർലവണം ആൽക്കൈൽ ഹാലൈഡുമായി കലർത്തി എഥനോളിക ലായനിയിലെടുത്ത്‌ റിഫ്‌ളക്‌സ്‌ (reflux)  ചെയ്‌തും എസ്റ്റർ ഉത്‌പാദിപ്പിക്കാം.
+
-
<nowiki>
+
-
RCOOAg + R1 Br ® R COOR1 + Ag Br
+
-
</nowiki>
+
-
നേരിട്ടുള്ള എസ്റ്ററീകരണം അസാധ്യമായ സന്ദർഭങ്ങളിൽ ഈ രീതി സ്വീകാര്യമാണ്‌.  (iv) ഡയസൊമീഥേന്‍കൊണ്ട്‌ ഉപചരിച്ച്‌ ആസിഡിൽ മെഥിൽ എസ്റ്റർ ലഭ്യമാക്കാവുന്നതാണ്‌.
+
-
<nowiki>
+
-
RCOOH + CH2N2 --® R COOCH3 + N2
+
-
</nowiki>
+
-
ഗുണധർമങ്ങളും ഉപയോഗവും. കാർബോക്‌സിലിക-എസ്റ്ററുകള്‍ സാമാനേ്യന സുഖഗന്ധമുള്ള ദ്രാവകങ്ങളോ ഖരങ്ങളോ ആണ്‌. ശാഖിത ശൃംഖലികളായ സമരൂപികളെ (branched chain isomers) അപേക്ഷിച്ച്‌ ഋജുശൃംഖലിതങ്ങളായ സമരൂപികളുടെ ക്വഥനാങ്കം കൂടുതലാണ്‌. മെഥിൽ, എഥിൽ എസ്റ്ററുകളുടെ ക്വഥനാങ്കങ്ങള്‍ സംഗതങ്ങളായ അമ്ലങ്ങളെക്കാളും താഴ്‌ന്നതാണ്‌. താണതന്മാത്രാഭാരമുള്ള എസ്റ്ററുകള്‍ ജലത്തിൽ അല്‌പലേയമായിരിക്കും; തന്മാത്രാഭാരം കൂടുന്തോറും ഈ അല്‌പലേയത തന്നെ ചുരുങ്ങിവരുന്നതാണ്‌. എല്ലാ എസ്റ്ററുകളും മിക്ക ഓർഗാനിക ലായകങ്ങളിലും(organic solvents) ലയിക്കുന്നു.
+
-
 
+
-
ആസിഡുകളോ ആൽക്കലികളോ ഉപയോഗിച്ച്‌ എസ്റ്ററുകളെ ജലീയവിശ്ലേഷണത്തിനു വിധേയമാക്കാം. രാസത്വരണാത്മകമായി റിഡക്ഷനു വിധേയമാക്കിയാൽ എസ്റ്ററുകളിൽനിന്ന്‌ ആൽക്കഹോളുകള്‍ ലഭിക്കുന്നു. എസ്റ്ററുകളും അമോണിയായും പ്രതിപ്രവർത്തിച്ച്‌ അമൈഡുകള്‍ ഉണ്ടാക്കാം (അമോണോളിസിസിനു ദൃഷ്‌ടാന്തം). ഒരു എസ്റ്ററിലെ ആൽക്കഹോളംശത്തെ ആൽക്കഹോളീയവിശ്ലേഷണം വഴി മറ്റൊരു ആൽക്കഹോളംശംകൊണ്ട്‌ ആദേശിക്കാം. താപീയവിശ്ലേഷണംവഴി എസ്റ്ററുകളിൽനിന്ന്‌, വിശിഷ്യ അസറ്റേറ്റുകളിൽനിന്ന്‌ ആൽക്കീനുകളുണ്ടാകുന്നു.
+
-
പുഷ്‌പങ്ങള്‍, ഫലങ്ങള്‍, സസ്യങ്ങളുടെ മറ്റുചില ഭാഗങ്ങള്‍ എന്നിവയെല്ലാം പ്രകൃതിയിൽ എസ്റ്ററുകളുടെ പ്രഭവസ്ഥാനങ്ങളാണ്‌. സൗരഭ്യത്തിന്റെ മുഖ്യകാരണം മിക്കവാറും ഈ എസ്റ്ററുകളാണ്‌. മധുരപലഹാരങ്ങള്‍, സൗന്ദര്യവർധകങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവയ്‌ക്കു ഹൃദ്യമായ മണമുണ്ടാക്കുന്നതിനുവേണ്ടി അനേകം എസ്റ്ററുകള്‍ കൃത്രിമമായി വ്യാവസായികമായ തോതിൽ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. അമൈൽ അസറ്റേറ്റ്‌, മെഥിൽ ബ്യൂട്ടിറ്റേറ്‌, ഐസൊ അമൈൽ, ഐസൊ വാലറ്റേറ്‌ എന്നീ എസ്റ്ററുകള്‍ക്ക്‌ യഥാക്രമം പേരയ്‌ക്കയുടെയും കൈതച്ചക്കയുടെയും ആപ്പിളിന്റെയും മണമുണ്ടായിരിക്കും. ഈ മണം ലഭ്യമാക്കുന്നതിന്‌ ഈ എസ്റ്ററുകള്‍ ഉപയോഗിക്കാം. ബ്യൂട്ടിൽ അസറ്റേറ്റ്‌ മുതലായ ചില എസ്റ്ററുകള്‍ പ്രത്യേകാവസരങ്ങളിൽ ലായകങ്ങളായി പ്രയോജനപ്പെടുന്നുണ്ട്‌.
+
-
 
+
-
ഇനോർഗാനിക്‌ എസ്റ്ററുകള്‍. നൈട്രിക്‌ ആസിഡ്‌, നൈട്രസ്‌ ആസിഡ്‌, സൽഫൂരിക്‌ ആസിഡ്‌ എന്നീ ഖനിജാമ്ലങ്ങളുടെ (ഇനോർഗാനിക്‌ ആസിഡുകളുടെ) എസ്റ്ററുകള്‍ കാർബോക്‌സിലിക്‌ എസ്റ്ററുകള്‍ക്കുപയോഗിച്ച സാമാന്യവിധികളിലൂടെ നിർമിക്കാവുന്നതാണ്‌. ഇനോർഗാനിക്‌ ന്യൂട്രൽ എസ്റ്ററുകള്‍ ജലലേയമല്ല; യാതൊരു ഭേദവും വരാതെ സ്വേദനവിധേയമാക്കാം. ആസിഡ്‌ എസ്റ്ററുകള്‍ നേരെ മറിച്ച്‌ ജലലേയങ്ങളും സ്വേദനാവിധേയങ്ങളുമാണ്‌; അവ ബേസുകളുമായി പ്രവർത്തിച്ചു ലവണങ്ങള്‍ ലഭ്യമാക്കുന്നു. ഡൈ എഥിൽ സൽഫേറ്റ്‌, ഡൈ മെഥിൽ സൽഫേറ്റ്‌ എന്നിവയുടെ ബാഷ്‌പം ശ്വാസകോശത്തിനു തകരാറുണ്ടാക്കുന്നതിനാൽ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടവയാണ്‌. മെഥിൽഅസറ്റേറ്റ്‌ പരീക്ഷണശാലകളിൽ മെഥിലീകാരകമായി ഉപയോഗിക്കപ്പെടുന്നു. നിർജല-ഡൈ അസോണിയം ലവണങ്ങളുടെ നിർമാണത്തിൽ അമൈൽ നൈട്രറ്റ്‌ പ്രയോജനപ്പെടുന്നു.
+

Current revision as of 05:07, 18 ഓഗസ്റ്റ്‌ 2014

എസ്റ്ററുകള്‍

Ezra

ബി.സി. അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന പ്രമുഖ യഹൂദ പുരോഹിതന്‍. എസ്രായുടെ മൂലഗ്രീക്കുരൂപം എസ്‌ഡ്രസ്‌ എന്നാണ്‌. ഇദ്ദേഹം ഒരുസംഘം യഹൂദരെ പലസ്‌തീനിലേക്ക്‌ നയിക്കുകയും അവരുടെ ഇടയിൽ മതപ്രവർത്തനം നടത്തി നിരവധി പരിഷ്‌കാരങ്ങള്‍ പ്രാവർത്തികമാക്കുകയും ചെയ്‌തു. ബി.സി. 458-ൽ പാഴ്‌സി രാജപരമ്പരയിൽപ്പെട്ട അർഥഹ്‌ശഷ്‌ട രാജാവാണ്‌ ഇദ്ദേഹത്തെ പലസ്‌തീനിലേക്ക്‌ അയച്ചത്‌ എന്നു കരുതുവാന്‍ പോരുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. എസ്ര നടപ്പിലാക്കിയ മതപരിഷ്‌കാരങ്ങള്‍ പഴയനിയമത്തിലെ എസ്രാ പുസ്‌തകത്തിലും നെഹെമ്യ പുസ്‌തകത്തിലും എസഡ്രസ്സിന്റെ ഒന്നാമത്തെ പുസ്‌തകത്തിലും പരാമൃഷ്‌ടമായിട്ടുണ്ട്‌. എസ്രായുടെ പ്രാമാണ്യത്തെ പരിഗണിച്ച്‌ ഒരു രണ്ടാം മോശയായി ഇദ്ദേഹത്തെ യഹൂദസമുദായം ആദരിച്ചുപോരുന്നു. ചിലർ ഇദ്ദേഹത്തെ യൂദായിസത്തിന്റെ പിതാവെന്നും വിളിക്കാറുണ്ട്‌. ഒരു കാര്യദർശി എന്ന നിലയിലും (എസ്രാ 6:11-12) എസ്രായെ പരാമർശിച്ചുകാണുന്നുണ്ട്‌. പേർഷ്യന്‍ കോടതിയിൽ യഹൂദ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തിരുന്ന ഒരുദേ്യാഗസ്ഥന്‍കൂടിയായിരുന്നു ഇദ്ദേഹം. യഹൂദനിയമങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും താത്‌പര്യമുണ്ടായിരുന്ന വ്യക്തി എന്ന നിലയിൽ എസ്രാ സമർഹമായ സ്ഥാനം നേടിയിരുന്നു. യറുശലേമിൽ എത്തിയശേഷം നിയമങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനും അവരുടെ അംഗീകാരത്തോടെ സമുചിതമായ പല പരിഷ്‌കാരങ്ങളും നടപ്പിലാക്കുവാനും എസ്രാ പരിശ്രമിച്ചു (എസ്രാ 10:3). യഹൂദരല്ലാത്തവരുടെ എണ്ണം കുറയ്‌ക്കുന്നതിനുവേണ്ടി മിശ്രവിവാഹത്തെ കർശനമായി നിരോധിച്ചുകൊണ്ടു നടത്തിയ യഹൂദ ശുദ്ധീകരണം ഇക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു.

പുതിയ നിയമം എഴുതുന്നതിന്‌ എസ്രയ്‌ക്കു ഈശ്വരനിൽനിന്ന്‌ വെളിപാടുണ്ടായതായി വിശ്വാസികള്‍ കരുതുന്നു (എസ്‌ഡ്രസ്‌ 3). ബൈബിള്‍ കാലഘട്ടത്തിനുശേഷം ഇദ്ദേഹത്തിനു യഹൂദരുടെ ഇടയിൽ അനിഷേധ്യമായ അംഗീകാരവും ആദരവും ലഭിച്ചിരുന്നു എന്ന്‌ പലപരാമർശങ്ങളും വ്യക്തമാക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍