This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എപ്പിഡെർമിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എപ്പിഡെർമിസ് == == Epidermis == ത്വക്കിന്റെ ഏറ്റവും ഉപരിതലത്തിലുള്...) |
Mksol (സംവാദം | സംഭാവനകള്‍) (→എപ്പിഡെർമിസ്) |
||
വരി 1: | വരി 1: | ||
- | == | + | == എപ്പിഡെര്‍മിസ് == |
== Epidermis == | == Epidermis == |
05:20, 16 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എപ്പിഡെര്‍മിസ്
Epidermis
ത്വക്കിന്റെ ഏറ്റവും ഉപരിതലത്തിലുള്ള ആവരണമാണ് എപ്പിഡെർമിസ്. ഇതിന് ബേസൽ എന്നും സുപ്രാബേസൽ എന്നും പേരുള്ള രണ്ടുപാളികളുണ്ട്. അടിയിലുള്ള പാളിക്കാണ് ബേസൽ.എന്നു പറയുന്നത്. ഉപരിതല പാളിയാണ് സുപ്രാബേസൽ. ശരീരത്തിനുള്ള സുരക്ഷാകവചമാണ് എപ്പിഡെർമിസ് എന്നു പറയാം. മനുഷ്യരിൽ എപ്പിഡെർമിസ് ഏറ്റവും ലോലമായി കാണുന്നത് കണ്‍പോളകളിലാണ്. എന്നാൽ കൈപ്പത്തിക്കുള്ളിലും കാല്‌പാദങ്ങളിലും ഈ സ്‌തരത്തിന് കട്ടി കൂടുതലാണ്. എപ്പിഡെർമിസിന്റെ രണ്ടുപ്രധാനഭാഗങ്ങളിൽ നിരവധി ആന്തരികപടലങ്ങളുണ്ട്. കോർണിഫൈഡ് പടലം, ട്രാന്‍സ്‌ലൂസന്റ് പടലം, ഗ്രാനുലാർ പടലം, സ്‌പൈനസ് പടലം, ജേർമിനൽ പടലം എന്നിവയാണ് ഈ ആന്തരികപാളികള്‍.
ബേസൽ പാളിയിൽ നടക്കുന്ന കോശവിഭജനത്തിന്റെ ഫലമായാണ് സ്‌ക്വാമസ് എപ്പിത്തീലിയം സംരക്ഷിക്കപ്പെടുന്നത്. ബേസൽ പാളിയിൽ നിന്ന് വേർതിരിയുന്ന കോശങ്ങളാണ് എപ്പിഡെർമിസിന്റെ ബാഹ്യാവരണമായി പരിണമിക്കുന്നത്. ഒരു പ്രത്യേക സമയപരിധി കഴിയുമ്പോള്‍ ഈ കോശങ്ങളുടെ ന്യൂക്ലിയസ് നഷ്‌ടപ്പെട്ടുപോവുകയും തുടർന്ന് കോശപാളി കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. സാധാരണ ആരോഗ്യമുള്ള ത്വക്കിൽ, ബേസൽ പാളിയിൽ നിന്നു ഉപരിതലത്തിലേക്കു വരുന്ന കോശങ്ങളുടെ എണ്ണത്തിനു തുല്യമായിരിക്കും പൊഴിഞ്ഞുപോകുന്ന കോശങ്ങളുടെ എണ്ണം. ബേസൽകോശപാളിയിൽനിന്നും ഗ്രാനുലാർ കോശപാളിയിലേക്ക് എത്താന്‍ രണ്ടാഴ്‌ചയും അവിടെനിന്നും സ്‌ട്രാറ്റം കോർനിയത്തിൽ എത്താന്‍ നാലാഴ്‌ചയും വേണ്ടിവരും. ഒരു എപ്പിഡെർമിസ് പാളി നൂതനമായ മറ്റൊന്നായി മാറാനുള്ള കാലഘട്ടം 48 ദിവസമാണ്.
എപ്പിഡെർമിസിൽ രക്തക്കുഴലുകള്‍ ഉണ്ടാവില്ല. ഡെർമിസിൽ നിന്നും ഡിഫ്യൂഷന്‍ അഥവാ വ്യാപനപ്രക്രിയ വഴിയാണ് പോഷകങ്ങള്‍ എപ്പിഡെർമിസിൽ എത്തുന്നത്. കെരറ്റിനോസൈറ്റുകള്‍, മെലനോസൈറ്റുകള്‍, ലാംഗർഹാന്‍ കോശങ്ങള്‍, മെർക്കർകോശം, ഇന്‍ഫ്‌ളമേറ്ററി കോശങ്ങള്‍ എന്നിവയാണ് എപ്പിഡെർമിസിൽ ഉള്ളത്.
മെലാനിന്‍ എന്ന വർണവസ്‌തുവിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചാണ് ത്വക്കിന്റെ നിറം വ്യത്യാസപ്പെടുന്നത്. മെലനോസൈറ്റുകളിലാണ് ഈ വർണവസ്‌തു ഉള്ളത്. മെലാനിന്‍ കൂടുന്നതിനനുസരിച്ച് എപ്പിഡെർമിസ് എന്ന ബാഹ്യാവരണത്തിന്റെ കറുപ്പുനിറം കൂടുന്നു. കെരറ്റിനോസൈറ്റുകള്‍ എന്ന കോശങ്ങളിലെ മെലനോസോമുകള്‍, അള്‍ട്രാവയലറ്റ് റേഡിയേഷനുമായി സമ്പർക്കമുണ്ടാകുമ്പോള്‍ കൂടുന്നു.
(സുരേന്ദ്രന്‍ ചുനക്കര)