This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർതർ സി. ക്ലാർക്ക്‌ (1917-2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Arthur C. Clarke)
(ആർതർ സി. ക്ലാർക്ക്‌ (1917-2008))
വരി 1: വരി 1:
-
==ആർതർ സി. ക്ലാർക്ക്‌ (1917-2008)==
+
==ആര്‍തര്‍ സി. ക്ലാര്‍ക്ക്‌ (1917-2008)==
 +
 
==Arthur C. Clarke==
==Arthur C. Clarke==
[[ചിത്രം:Vol3p302_arther clarke.jpg|thumb|ആർതർ സി. ക്ലാർക്ക്‌]]
[[ചിത്രം:Vol3p302_arther clarke.jpg|thumb|ആർതർ സി. ക്ലാർക്ക്‌]]

10:58, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആര്‍തര്‍ സി. ക്ലാര്‍ക്ക്‌ (1917-2008)

Arthur C. Clarke

ആർതർ സി. ക്ലാർക്ക്‌

ബ്രിട്ടീഷ്‌-ശ്രീലങ്കന്‍ ശാസ്‌ത്രകഥാകാരന്‍. ശാസ്‌ത്രകഥകളിലൂടെയും പ്രബന്ധങ്ങളിലൂടെയും ഇദ്ദേഹം ഭാവന ചെയ്‌ത പല ആശയങ്ങളും പില്‌ക്കാലത്ത്‌ ശരിയാണെന്നു തെളിയിക്കപ്പെടുകയും പ്രയോഗത്തിൽ വരുത്തുകയുമുണ്ടായി.

1917 ഡിസംബർ 16-ന്‌ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ ജനിച്ച ആർതർ ക്ലാർക്ക്‌ ഹ്യൂവിഷ്‌ ഗ്രാമർ സ്‌കൂളിൽ സെക്കന്‍ഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ ബോർഡിൽ ഓഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സിൽ റഡാർ സ്‌പെഷ്യലിസ്റ്റായി പ്രവർത്തിച്ചു. പിന്നീട്‌ അവിടെ പൈലറ്റ്‌ ഓഫീസറായും തുടർന്ന്‌ ഫ്‌ളയിങ്‌ ഓഫീസറായും സേവനം അനുഷ്‌ഠിക്കുകയുണ്ടായി.

1947-ലും 53-ലും ബ്രിട്ടീഷ്‌ ഇന്റർപ്ലാനറി സൊസൈറ്റി ചെയർമാനായി പ്രവർത്തിച്ച ക്ലാർക്ക്‌, ഇക്കാലത്താണ്‌ ഭൂമിയിൽ നിന്നും നിയന്ത്രിക്കാവുന്ന കൃത്രിമോപഗ്രഹങ്ങളെക്കുറിച്ചും അതിലൂടെയുള്ള വാർത്താവിനിമയത്തെക്കുറിച്ചുമുള്ള നവീന ആശയങ്ങള്‍ അവതരിപ്പിച്ചത്‌. ഇതിനോടനുബന്ധിച്ച്‌ ഗഹനമായ നിരവധി പഠനങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്‌. ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്ന ആശയം തന്നെ ക്ലാർക്കിന്റേതാണ്‌. ദി എക്‌സ്‌പ്ലൊറേഷന്‍സ്‌ ഒഫ്‌ സ്‌പെയ്‌സ്‌ (1951), ദ്‌ പ്രാമിസ്‌ ഒഫ്‌ സ്‌പെയ്‌സ്‌ (1968) എന്നീ ഗ്രന്ഥങ്ങളിൽ ക്ലാർക്കിന്റെ ആശയങ്ങള്‍ കാണാം. ബഹിരാകാശ ഗവേഷണ രംഗത്ത്‌ ആർതർ ക്ലാർക്ക്‌ നൽകിയ നിസ്‌തുലമായ സംഭാവനകളെ അനുസ്‌മരിച്ചുകൊണ്ട്‌ ഭൂമധ്യരേഖയിൽ നിന്നും 36,000 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന കൃത്രിമോപഗ്രഹങ്ങളുടെ പരിക്രമണപഥത്തെ അന്തർദേശീയ ജ്യോതിശ്ശാസ്‌ത്ര സംഘടന ക്ലാർക്ക്‌ ഓർബിറ്റ്‌ എന്നു നാമകരണം ചെയ്‌തിരിക്കുന്നു. 1940-കളിലാണ്‌ ക്ലാർക്ക്‌ ശാസ്‌ത്രകഥാ രചനകളിലേക്ക്‌ തന്റെ ശ്രദ്ധതിരിച്ചത്‌. ഇദ്ദേഹത്തിന്റെ ലൂപ്‌ ഹോള്‍ (1946), റെസ്‌ക്യൂപാർട്ടി (1946) തുടങ്ങിയ കഥകള്‍ അവ പ്രസിദ്ധീകരിക്കപ്പെട്ട വർഷങ്ങളിലെ ഏറ്റവും വില്‌പനയുള്ള പുസ്‌തകങ്ങളായി. കഥാരചനകളിൽ മുഴുകിയിരിക്കവേ 1949-ൽ ഇദ്ദേഹം സയന്‍സ്‌ അബ്‌സ്‌ട്രാക്‌ട്‌ മാസികയുടെ അസിസ്റ്റന്റ്‌ എഡിറ്ററായും നിയമിതനായി.

ക്ലാർക്കിന്റെ ആദ്യ രചനകളധികവും ബാല സാഹിത്യവിഭാഗത്തിൽപ്പെടുന്നവയായിരുന്നു. എന്നാൽ, 50-കള്‍ക്ക്‌ ശേഷം പുറത്തുവന്ന രചനകളിലേറെയും നവീന ആശയങ്ങളാൽ ശ്രദ്ധേയമായി. ഇദ്ദേഹത്തിന്റെ മാസ്റ്റർപീസ്‌ രചനകള്‍ പുറത്തുവന്നതും ഈ കാലഘട്ടത്തിൽത്തന്നെ. ചൈൽഡ്‌ഹുഡ്‌സ്‌ എന്‍ഡ്‌ (1953), ദ്‌ സിറ്റി ആന്‍ഡ്‌ ദ്‌ സ്റ്റാർസ്‌ (1956), 2001: എ സ്‌പെയ്‌സ്‌ ഒഡീസി (1968), ദ്‌ ഫൗണ്ടന്‍സ്‌ ഒഫ്‌ പാരഡൈസ്‌ (1979) തുടങ്ങിയ രചനകള്‍ ശാസ്‌ത്രസാഹിത്യ രംഗത്ത്‌ വന്‍ തരംഗങ്ങള്‍ തന്നെ സൃഷ്‌ടിച്ചു.

1980-കളിൽ ക്ലാർക്ക്‌ ചില ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. ശാസ്‌ത്ര രചനകളെ ആസ്‌പദമാക്കിയുള്ള ചില ചലച്ചിത്രങ്ങളിലും ഇക്കാലത്ത്‌ ഇദ്ദേഹം വേഷമിട്ടു. ക്ലാർക്കിന്റെ ചില നോവലുകള്‍ പില്‌ക്കാലത്ത്‌ സിനിമകളാക്കപ്പെട്ടു.

1956-ൽ ശ്രീലങ്കയിൽ കുടിയേറിയ ക്ലാർക്ക്‌ മരണം വരെ അവിടെ തുടർന്നു. ഇതിനിടെ പല അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 1998-ൽ ബ്രിട്ടീഷ്‌ സർക്കാർ ഇദ്ദേഹത്തെ സർ പദവി നൽകി ആദരിച്ചു. ശ്രീലങ്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ശ്രീലങ്കാഭിമാന്യ പദവിയും (2005) ഇദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി. 1994-ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിനു ക്ലാർക്കിന്റെ പേര്‌ നിർദേശിക്കപ്പെട്ടിരുന്നു. 2008 മാർച്ച്‌ 19-ന്‌ കൊളംബോയിൽ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍