This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്രശുഷ്‌ക-ഉഷ്‌ണമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Wet Dry-Tropics)
(ആർദ്രശുഷ്‌ക-ഉഷ്‌ണമേഖല)
വരി 1: വരി 1:
-
==ആർദ്രശുഷ്‌ക-ഉഷ്‌ണമേഖല==
+
==ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖല==
 +
 
==Wet Dry-Tropics==
==Wet Dry-Tropics==
അത്യുഷ്‌ണവും അതിവർഷവും അനുഭവപ്പെടുന്ന മഴക്കാടുകള്‍ക്കും ഉഷ്‌ണമരുഭൂമികള്‍ക്കുമിടയിലായി കിടക്കുന്ന പ്രകൃതിവിഭാഗം. ഇക്കാരണംകൊണ്ടുതന്നെ കടൽത്തീരത്തുനിന്നു വന്‍കരയുടെ ഉള്‍ഭാഗത്തേക്ക്‌ നീങ്ങുന്തോറും ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിലെ വർഷപാതം, നൈസർഗിക സസ്യജാലം തുടങ്ങിയവയിൽ പ്രകടമായ വ്യതിയാനം കാണപ്പെടുന്നു. വ്യക്തമായി വേർപിരിഞ്ഞു കാണുന്ന മഴക്കാലവും വരള്‍ച്ചയുടെ കാലവും ഈ പ്രദേശത്തെ ഒരു പ്രത്യേക പ്രകൃതിവിഭാഗമായി ഗണിക്കുവാന്‍ പോരുന്ന പൊതുസവിശേഷതകളാണ്‌.
അത്യുഷ്‌ണവും അതിവർഷവും അനുഭവപ്പെടുന്ന മഴക്കാടുകള്‍ക്കും ഉഷ്‌ണമരുഭൂമികള്‍ക്കുമിടയിലായി കിടക്കുന്ന പ്രകൃതിവിഭാഗം. ഇക്കാരണംകൊണ്ടുതന്നെ കടൽത്തീരത്തുനിന്നു വന്‍കരയുടെ ഉള്‍ഭാഗത്തേക്ക്‌ നീങ്ങുന്തോറും ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിലെ വർഷപാതം, നൈസർഗിക സസ്യജാലം തുടങ്ങിയവയിൽ പ്രകടമായ വ്യതിയാനം കാണപ്പെടുന്നു. വ്യക്തമായി വേർപിരിഞ്ഞു കാണുന്ന മഴക്കാലവും വരള്‍ച്ചയുടെ കാലവും ഈ പ്രദേശത്തെ ഒരു പ്രത്യേക പ്രകൃതിവിഭാഗമായി ഗണിക്കുവാന്‍ പോരുന്ന പൊതുസവിശേഷതകളാണ്‌.

10:51, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖല

Wet Dry-Tropics

അത്യുഷ്‌ണവും അതിവർഷവും അനുഭവപ്പെടുന്ന മഴക്കാടുകള്‍ക്കും ഉഷ്‌ണമരുഭൂമികള്‍ക്കുമിടയിലായി കിടക്കുന്ന പ്രകൃതിവിഭാഗം. ഇക്കാരണംകൊണ്ടുതന്നെ കടൽത്തീരത്തുനിന്നു വന്‍കരയുടെ ഉള്‍ഭാഗത്തേക്ക്‌ നീങ്ങുന്തോറും ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിലെ വർഷപാതം, നൈസർഗിക സസ്യജാലം തുടങ്ങിയവയിൽ പ്രകടമായ വ്യതിയാനം കാണപ്പെടുന്നു. വ്യക്തമായി വേർപിരിഞ്ഞു കാണുന്ന മഴക്കാലവും വരള്‍ച്ചയുടെ കാലവും ഈ പ്രദേശത്തെ ഒരു പ്രത്യേക പ്രകൃതിവിഭാഗമായി ഗണിക്കുവാന്‍ പോരുന്ന പൊതുസവിശേഷതകളാണ്‌.

സ്ഥാനം. മധ്യരേഖയുടെ ഇരുപുറവുമായിക്കിടക്കുന്ന മഴക്കാടുകളെത്തുടർന്ന്‌ വടക്കും തെക്കും 5മ്പ മുതൽ 20മ്പ വരെയുള്ള അക്ഷാംശീയ മേഖലകളിലാണ്‌ ആർദ്രശുഷ്‌കകാലാവസ്ഥ അനുഭവപ്പെടുന്നത്‌. ഇതിന്റെ ശരിക്കുള്ള മാതൃക ആഫ്രിക്കയിലാണുള്ളത്‌. മറ്റുവന്‍കരകളിൽ പർവതങ്ങള്‍, സമുദ്രസാമീപ്യം തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനംമൂലം കാലാവസ്ഥയിൽ സമീകരണവും വ്യതിയാനവും നേരിട്ടുകാണുന്നു. പ്രധാനമായി നാലുമേഖലകളാണുള്ളത്‌. തെ. അമേരിക്ക. മധ്യരേഖയ്‌ക്കു തെക്ക്‌ ബ്രസീലിലെ കാംപസ്‌, ബൊളീവിയ, പരാഗ്വേ, ആർജന്റീന എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രാന്‍ചാക്കോ എന്നീ സമതലപ്രദേശങ്ങളിൽ ആർദ്ര-ശുഷ്‌ക കാലാവസ്ഥയാണുള്ളത്‌. കൂടാതെ വെനിസ്വെലയിലെ ഓറിനാക്കോ, മാരക്കൈബോ എന്നീ നദീതടങ്ങളും കൊളംബിയയുടെ വടക്കരികിലെ ബൊളീവിയന്‍ സവന്നായും ഇക്വഡോറിൽ ആന്‍ഡീസിന്റെ പടിഞ്ഞാറേ ചരിവിലുള്ള തീരപ്രദേശവും ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിൽപ്പെടുന്നു. മധ്യ അമേരിക്ക. മധ്യ അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍തീരങ്ങളിൽ തുടങ്ങി, മെക്‌സിക്കോയിലെ പസഫിക്‌-കരീബിയന്‍ തീരപ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌, വ. അക്ഷാ. 23മ്മമ്പ വരെ നീളുന്ന മേഖലയും യുക്കാതാന്‍ ഉപദ്വീപും വെസ്റ്റ്‌ ഇന്‍ഡീസിലെ ക്യൂബ തുടങ്ങിയ പടിഞ്ഞാറന്‍ ദ്വീപുകളും ആർദ്രശുഷ്‌ക-കാലാവസ്ഥയിലാണ്‌.

ആഫ്രിക്ക. ഈ വന്‍കരയുടെ മധ്യഭാഗത്തുള്ള മഴക്കാടുകളെ ചുറ്റി ഏതാണ്ട്‌ ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന പ്രദേശങ്ങളാണ്‌ ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയുടെ ഉത്തമ മാതൃക. മധ്യരേഖയ്‌ക്കു വടക്ക്‌ ഈ മേഖല അത്‌ലാന്തിക്‌ തീരം മുതൽ ഇന്ത്യാസമുദ്രതീരത്തോളം വ്യാപിച്ചിരിക്കുന്നു. സെനെഗാള്‍, ഗിനി, മാലി റിപ്പബ്ലിക്‌, സെന്‍ട്രൽ ആഫ്രിക്കന്‍ റിപ്പബ്ലിക്‌, നൈജർ, ചാഡ്‌, സുഡാന്‍ എന്നീ രാജ്യങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയാണ്‌. ദഹോമി, ടോഗോ എന്നീ രാജ്യങ്ങള്‍ പൂർണമായും ഐവറി കോസ്റ്റും നൈജീരിയയും ഭാഗികമായും ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിൽപ്പെടുന്നു. അംഗോളയുടെ വടക്കും കിഴക്കും ഭാഗങ്ങളും കോംഗോ റിപ്പബ്ലിക്‌, റൊഡേഷ്യ, നിയാസാലാന്‍ഡ്‌ എന്നീ രാജ്യങ്ങളുടെ തെക്കന്‍ ഭാഗങ്ങളും മൊസാംബിക്കുമാണ്‌ മധ്യരേഖയ്‌ക്കു തെക്കുള്ള ആർദ്രശുഷ്‌ക-ഉഷ്‌ണമേഖല. മേല്‌പറഞ്ഞ ഭൂഭാഗങ്ങള്‍ കൂടാതെ ഈ വന്‍കരയിൽ കെനിയ, താന്‍സാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളിലെ താഴ്‌ന്നപ്രദേശങ്ങളും മലഗസി റിപ്പബ്ലിക്കിന്റെ പടിഞ്ഞാറരികുകളും ഈ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്‌.

പസഫിക്‌ ദ്വീപുകള്‍. മധ്യ പസഫിക്കിൽ ഇരുഗോളാർധങ്ങളിലുമായി 5മ്പ-ക്കും 20മ്പ-ക്കുമിടയ്‌ക്കുള്ള ദ്വീപുകള്‍ എല്ലാംതന്നെ ആർദ്രശുഷ്‌ക-കാലാവസ്ഥയിൽപ്പെടുന്നു.

ആർദ്രശുഷ്‌ക-ഉഷ്‌ണമേഖല

കാലാവസ്ഥ. അയനങ്ങള്‍ക്കനുസരിച്ച്‌ സൂര്യരശ്‌മികള്‍ ലംബമായോ അല്ലാതെയോ പതിക്കുന്നതിലൂടെയാണ്‌ ആർദ്രശുഷ്‌ക-കാലാവസ്ഥയുടെ സവിശേഷതയായ ഋതുഭേദങ്ങള്‍ രൂപംകൊള്ളുന്നത്‌. സൂര്യന്‍ നേർമുകളിലായിരിക്കുമ്പോള്‍ ചൂട്‌ കൂടുന്നു; ഒപ്പം മഴക്കാലവുമായിരിക്കും. സൂര്യന്‍ എതിർഗോളാർധത്തിനു മുകളിലാകുമ്പോള്‍ താപനില കുറയുന്നു. ഈ കാലത്ത്‌ ഈ മേഖലയിലെ സ്ഥിരവാതങ്ങളായ വാണിജ്യവാതങ്ങള്‍ പ്രതികൂലദിശയിലാവുന്നതുനിമിത്തം മഴ തീരെ ലഭിക്കാതാവുകയും വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. ഋതുപരമായി കാലാവസ്ഥയിലുണ്ടാകുന്ന ഈ വ്യതിയാനങ്ങള്‍ അപവാഹക്രമത്തിലും നൈസർഗികപ്രകൃതിയിലും പ്രതിഫലിച്ചുകാണാം. ശുഷ്‌കമായ ശിശിരത്തിൽപ്പോലും മാധ്യതാപനില 33മ്പ-38മ്പഇ. ആയിരിക്കും. ഗ്രീഷ്‌മത്തിൽ മഴക്കാലം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്‌ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്നത്‌. അയനത്തിനുമുമ്പും പിമ്പുമുള്ള ആഴ്‌ചകളിൽ താപനില ഏറ്റവും കുറവായിക്കാണുന്നു. മഴയുടെ ആധിക്യം മൂലമാണിങ്ങനെ സംഭവിക്കുന്നത്‌. മാധ്യതാപനിലയിലെ വാർഷികപരാസം 15മ്പ-യിൽ കൂടാറില്ല.

മധ്യരേഖയോടടുത്ത്‌ മഴക്കാടുകള്‍ക്കരികിലായുള്ള പ്രദേശങ്ങളിൽ ശരാശരി വർഷപാതം 150 സെ.മീ. ആണ്‌; ഇത ക്രമേണ കുറഞ്ഞ്‌, ഉഷ്‌ണമരുഭൂമിയിലേക്ക്‌ സംക്രമിക്കുന്ന സീമാന്തപ്രദേശങ്ങളിൽ 25 സെ.മീ. ആയിത്തീരുന്നു. സംവഹനരീതിയിലുള്ള മഴയാണ്‌ പൊതുവെ പെയ്യുന്നത്‌. ശൈലവൃഷ്‌ടി(orographic rain)യും അസാധാരണമല്ല. വർഷപാതം അനിയമിതവും അനിശ്ചിതവുമാണ്‌.

സസ്യജാലം. മഴക്കാടുകളോടനുബന്ധിച്ചുള്ള പ്രദേശങ്ങളിൽ സെൽവാമാതൃകയിലുള്ള നിബിഡവനങ്ങള്‍ കാണാം. ഉയർന്ന അക്ഷാംശങ്ങളിലേക്കും വന്‍കരയ്‌ക്കുള്ളിലേക്കും നീങ്ങുന്തോറും ഇവ ക്രമേണ കുറ്റിക്കാടുകളായും തുടർന്ന്‌ പുൽപ്രദേശങ്ങളായും മാറുന്നു. പുൽമേടുകളെതുടർന്നുള്ള മരുപ്രദേശം ഉഷ്‌ണമരുഭൂമിയുടെ സംക്രമമായി ഗണിക്കാവുന്നതാണ്‌. ഈ മേഖലയിലെ പുൽ പ്രദേശങ്ങള്‍ സവന്ന എന്നറിയപ്പെടുന്നു; ഉയരം കൂടിയ പുൽവർഗങ്ങളും അങ്ങിങ്ങായി കാണുന്ന അധികം ഉയരമില്ലാത്ത വൃക്ഷങ്ങളുമാണ്‌ സവന്നയിലെ സാധാരണ സസ്യപ്രകൃതി. ആഫ്രിക്കയിലെ സവന്ന പ്രദേശത്ത്‌ ഛത്രാകൃതിയിൽ പന്തലിച്ചുനില്‌ക്കുന്ന ബവോബാബ്‌ വൃക്ഷങ്ങള്‍ കാണപ്പെടുന്നു. മഴക്കാടുകളിലേക്കോ, അവിടെനിന്നും സവന്നയിലേക്കോ ഒഴുകുന്ന നദികളുടെ ഇരുപാർശ്വങ്ങളിലും ഗലേറിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. ഉഷ്‌ണമരുഭൂമിയോടടുക്കുന്തോറും ഉയരംകുറഞ്ഞ്‌ അങ്ങിങ്ങായി മാത്രം കൂട്ടമായി വളരുന്ന പുൽവർഗങ്ങളാണുള്ളത്‌. പൊതുവേ ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിലെ നൈസർഗിക സസ്യജാലം സവന്നമാതൃകയിലുള്ള പുൽവർഗങ്ങളാണെന്നു പറയാം. മഴ പെയ്യുന്ന ഉഷ്‌ണകാലം മാത്രമാണ്‌ സസ്യസമൃദ്ധം; ശുഷ്‌കമായ ശീതകാലത്ത്‌ ഉണങ്ങി വരണ്ട്‌ തവിട്ടുനിറത്തിലുള്ള തുറസ്സായ പ്രദേശങ്ങള്‍ സാധാരണകാഴ്‌ചയാണ്‌. മഴക്കാലത്ത്‌ സസ്യങ്ങള്‍ തളിർക്കുന്നു. പുതുതായി നാമ്പെടുക്കുമ്പോള്‍ കാലികള്‍ക്ക്‌ പഥ്യാഹാരമായിരിക്കുന്ന സവന്നാപുല്ലുകള്‍ വളർച്ചയെത്തുന്നതോടെ കട്ടിയുള്ള പരുക്കന്‍ സസ്യങ്ങളായി മാറുന്നു.

ജന്തുജാലം. ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിൽ ഓരോ വന്‍കരയിലും പ്രത്യേകയിനം ജന്തുജാലങ്ങള്‍ കണ്ടുവരുന്നു. ആഫ്രിക്കയിലെ സാവന്നപ്രദേശത്ത്‌ ജിറാഫ്‌, വരയന്‍കുതിര തുടങ്ങിയ വിശേഷയിനങ്ങളും കൂഡൂ, കൃഷ്‌ണമൃഗം, കുതിരമാന്‍ മുതലായ ഹരിണവർഗങ്ങളും ഉള്‍പ്പെടെ നിരവധി സസ്യഭുക്കുകളും സിംഹം, പുലി, കഴുതപ്പുലി, കാട്ടുപോത്ത്‌, കണ്ടാമൃഗം, ആന, കുറുനരി തുടങ്ങിയ ഹിംസ്രജന്തുക്കളും കാണപ്പെടുന്നു. ഇവിടെയുള്ള നദികളും ജലാശയങ്ങളും നീർക്കുതിര, ചീങ്കച്ചി എന്നിവയുടെ വിഹാരരംഗങ്ങളാണ്‌. വാനരവർഗങ്ങളും കുറവല്ല. പാമ്പ്‌ തുടങ്ങിയ ഉരഗങ്ങളും ഒട്ടകപ്പക്ഷി ഉള്‍പ്പെടെ വിവിധയിനം പക്ഷികളും ധാരാളമായുണ്ട്‌. ഒരു മീറ്ററോളം ഉയരത്തിൽ കാണപ്പെടുന്ന ഉറുമ്പിന്‍പുറ്റുകള്‍ ഈ പ്രദേശത്തെ സാധാരണ കാഴ്‌ചയാണ്‌.

വരള്‍ച്ചയുടെ കാലത്ത്‌ ഇവിടെയുള്ള പക്ഷിമൃഗാദികള്‍ കൂട്ടംകൂട്ടമായി ജലലഭ്യതയുള്ള പ്രദേശങ്ങളിലേക്ക്‌ നീങ്ങുന്നു; മഴക്കാലമാകുന്നതോടെ പഴയ സ്ഥാനങ്ങളിലേക്ക്‌ അവ മടങ്ങിവരുന്നു.

മറ്റു വന്‍കരകളിൽ ജിറാഫ്‌ തുടങ്ങിയ വിശേഷയിനം മൃഗങ്ങള്‍ കാണപ്പെടുന്നില്ല. എല്ലാ പ്രദേശത്തും ശലഭങ്ങളും ക്ഷുദ്രജീവികളും ധാരാളമായുണ്ട്‌. മച്ച്‌. മധ്യരേഖയ്‌ക്കിരുപുറവുമായുള്ള മഴക്കാടുകളെ അപേക്ഷിച്ച്‌ ഫലപുഷ്‌ടിയുള്ള മച്ചാണ്‌ സാവന്നപ്രദേശത്തുള്ളത്‌. ഋതുവ്യത്യാസങ്ങള്‍ അപക്ഷരണം (weathering) വർധിപ്പിക്കുന്നതുമൂലം മച്ചിലെ ധാത്വംശം കൂടുതലാകുന്നു. മഴക്കാടുകളോടടുത്ത്‌ താരതമ്യേന കൂടുതൽ മഴയുള്ള പ്രദേശങ്ങളിൽ വളക്കൂറുകുറഞ്ഞ ലാറ്റെറൈറ്റിക്‌ (lateritic) മച്ചാണുള്ളത്‌. ഉയർന്ന അക്ഷാംശങ്ങളിലേക്കു നീങ്ങുന്തോറും മച്ചിന്റെ ഉർവരത ക്രമപ്രവൃദ്ധമാകുന്നു. ജനങ്ങള്‍. ഈ മേഖലയിലെ ഭൂരിഭാഗം പ്രദേശത്തും ജനവാസം കുറവാണ്‌. ശരാശരി ജനസാന്ദ്രത ച.കി.മീ.ന്‌ 40-ൽ താഴെയാണ്‌. വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകളും മെക്‌സിക്കോയിലെ നഗരപ്രാന്തങ്ങളുമാണ്‌ സാമാന്യേന ജനനിബിഡമെന്നു പറയാവുന്നത്‌. ബ്രസീലിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ആഫ്രിക്കയിൽ നൈജീരിയ, സുഡാന്‍ എന്നിവിടങ്ങളിലും ജനസാന്ദ്രത താരതമ്യേന കൂടുതലാണ്‌. ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിലെ ജനസംഖ്യ ഈയിടെ ഗണ്യമായതോതിൽ വർധിച്ചുവരുന്നുണ്ട്‌. തദ്ദേശീയ ജനതയിൽ അപൂർവം വർഗങ്ങള്‍മാത്രമേ ഇന്നും അപരിഷ്‌കൃതനിലയിൽ തുടരുന്നുള്ളൂ. ആഫ്രിക്കയിൽ ബന്‍ഗ്വേല ചതുപ്പുപ്രദേശത്താണ്‌ ഇക്കൂട്ടത്തിൽ അധികം പേരും പാർത്തുപോരുന്നത്‌. പ്രാകൃതരീതികളുപയോഗിച്ച്‌ വേട്ടയാടിയും മീന്‍പിടിച്ചും കായ്‌കനികള്‍ ശേഖരിച്ചും ചുറ്റിത്തിരിയുന്ന പ്രകൃതക്കാരാണ്‌ ഇവർ. ആഫ്രിക്കയിലെ മറ്റുഭാഗങ്ങളിലുള്ളത്‌ ഏറിയകൂറും പ്രാകൃതകൃഷി സമ്പ്രദായങ്ങളിലേർപ്പെട്ട്‌ സ്ഥിരമായി പാർക്കുന്നവരാണ്‌. കന്നുകാലി വളർത്തൽ ജീവിതവൃത്തിയായി സ്വീകരിച്ചിട്ടുള്ളവരും ധാരാളമുണ്ട്‌. വ്യാപാര സാധ്യതകള്‍ തിരഞ്ഞ്‌ ആഫ്രിക്കയിലെത്തി, അധികാരമുറപ്പിച്ച യൂറോപ്യന്മാരുടെ സന്തതിപരമ്പരകള്‍ ഇപ്പോള്‍ അവിടെനിന്നും കുറെയൊക്കെ ഒഴിഞ്ഞുപോയിരിക്കുന്നു. സങ്കരവർഗക്കാരുടെ സംഖ്യ അഗണ്യമല്ല. യൂറോപ്യന്‍സമ്പർക്കംമൂലം കാർഷികരംഗമുള്‍പ്പെടെ വിവിധ തുറകളിൽ സാരമായ അഭിവൃദ്ധി ഉളവായിട്ടുണ്ട്‌. അമേരിക്കയിലെ ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലാപ്രദേശത്ത്‌ സങ്കരവർഗക്കാരാണ്‌ ഭൂരിപക്ഷം; തദ്ദേശീയരായ അമേരിന്ത്യരുടെ സംഖ്യ നന്നേ കുറവാണ്‌. ആഫ്രിക്കയിൽനിന്നും തോട്ടപ്പണിക്കായി ഇറക്കുമതിചെയ്‌ത കറുത്തവർഗക്കാർക്കും ഗണ്യമായ അംഗസംഖ്യയുണ്ട്‌; തുച്ഛമായ തോതിൽ യൂറോപ്യന്മാരെയും കാണാം. സമ്പദ്‌ വ്യവസ്ഥ.

1. കൃഷി. കാടുവെട്ടിത്തെളിച്ച്‌ വിളവിറക്കുന്ന പ്രാകൃതസമ്പ്രദായമാണ്‌ ആഫ്രിക്കന്‍മേഖലയിൽ നിലവിലുണ്ടായിരുന്നത്‌; വിളവുകുറയുന്നതോടെ ഈ നിലങ്ങള്‍ ഉപേക്ഷിച്ച്‌, പുതിയ ഭൂമിയിലേക്കുനീങ്ങുന്ന സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായം അനുവർത്തിച്ചുപോന്നിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടർന്ന്‌ തോട്ടക്കൃഷി പ്രാവർത്തികമായി. ക്രമേണ തദ്ദേശീയർക്കിടയിലെ കൃഷി സമ്പ്രദായങ്ങളിലും മാറ്റം വന്നു. ഇപ്പോള്‍ ശാസ്‌ത്രീയമാർഗങ്ങള്‍ സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. പശ്ചിമാർധഗോളത്തിൽ മെക്‌സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലും ഏതാണ്ട്‌ ഈ രീതിയിലുള്ള കാർഷികവികസനമാണുണ്ടായിട്ടുള്ളത്‌. എന്നാൽ വെസ്റ്റ്‌ ഇന്‍ഡീസിൽ ആദ്യകാലം മുതൽതന്നെ തോട്ടക്കൃഷിയും ശാസ്‌ത്രീയസമ്പ്രദായങ്ങളും പ്രാവർത്തികമായിരുന്നു. കരിമ്പ്‌, പരുത്തി, പുകയില, എച്ചക്കുരുക്കള്‍, ഗോതമ്പ്‌, പരുക്കന്‍ ധാന്യങ്ങള്‍, സോയാതുവര, മധുരക്കിഴങ്ങ്‌ എന്നിവയാണ്‌ പ്രധാന വിളകള്‍. ആഫ്രിക്കന്‍മേഖലയിലെ തദ്ദേശീയരിൽ നല്ലൊരുഭാഗം കന്നുകാലി വളർത്തലിലേർപ്പെട്ടിരിക്കുന്നു. മേച്ചിൽപ്പുറങ്ങളന്വേഷിച്ച്‌ കാലിക്കൂട്ടങ്ങളുമായി അലഞ്ഞുതിരിയുന്ന പ്രകൃതകാരായിരുന്നു ഇക്കൂട്ടർ; ഇപ്പോള്‍ കൃഷിയിലും കന്നുകാലിവളർത്തലിലും ഒരേ സമയംതന്നെ ഏർപ്പെടുന്നതുമൂലം സ്ഥിരവാസക്കാരായി മാറിയിരിക്കുന്നു. ഇവർക്കിടയിൽ കാലിസമ്പത്താണ്‌ സാമൂഹികമാന്യതയുടെ മാനദണ്ഡം. ആഫ്രിക്കയിൽ ബ്ലൂനൈൽ, വൈറ്റ്‌നൈൽ എന്നീ നദികള്‍ക്കിടയ്‌ക്കുള്ള പ്രദേശം പൂർണമായും ജലസിക്തമാണ്‌. ഇവിടം ലോകത്തിലെ പ്രധാന പരുത്തിക്കൃഷി കേന്ദ്രങ്ങളിലൊന്നാണ്‌. തെ. അമേരിക്കയിൽ ബ്രസീലിന്റെ കിഴക്കന്‍ഭാഗത്തും നാണ്യവിളകള്‍ക്കാണ്‌ പ്രാമുഖ്യം. ഈ ഭാഗങ്ങളിലെ തോട്ടങ്ങള്‍ തദ്ദേശീയ ഉടമയിലാണ്‌. 2. കാലിവളർത്തൽ. സവന്നാപ്രദേശത്ത്‌ മേച്ചിലിനുള്ള സൗകര്യങ്ങള്‍ ധാരാളമാണ്‌. എങ്കിലും മൊത്തത്തിൽ നോക്കുമ്പോള്‍ കാലിവളർത്തൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെന്ന്‌ പറഞ്ഞുകൂടാ. അമേരിക്കന്‍ സവന്നയിൽമാത്രമാണ്‌ കാലിവളർത്തലും ഗവ്യവ്യവസായവും വികസിച്ചിട്ടുള്ളത്‌. തെക്കേ അമേരിക്കയിലെ ഓറിനാക്കോതടത്തിലും കന്നുകാലികളെ പറ്റങ്ങളായി വളർത്തുന്ന റാഞ്ച്‌ (ranch) സമ്പ്രദായം സ്വീകരിച്ചുകാണുന്നു; ഇവിടെ കാനിംഗ്‌ വ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ആഫ്രിക്കയിലെ സവന്നാപ്രദേശം താരതമ്യേന വിസ്‌തൃതമാണ്‌. എന്നാൽ വരള്‍ച്ചയും മഴക്കാലത്തെ പ്രളയബാധയും പാമ്പ്‌, വന്യമൃഗങ്ങള്‍ തുടങ്ങിയവയുടെ ശല്യവും സെസി ഈച്ചകളുടെ ആധിക്യവും വിവിധ കാലിദീനങ്ങളും മൂലം ആഫ്രിക്കയിൽ കന്നുകാലിവളർത്തൽ അഭിവൃദ്ധിപ്പെട്ടുകാണുന്നില്ല. 3. വനസമ്പത്ത്‌. കാലാവസ്ഥയുടെ പ്രത്യേകത മൂലം വൃക്ഷങ്ങള്‍ അധികം ഉയരത്തിൽ വളരുന്നില്ല. തന്നിമിത്തം തടിക്കുപയോഗിക്കാവുന്ന മരങ്ങള്‍ പ്രായേണ കുറവാണ്‌. മധ്യരേഖയ്‌ക്കു സമീപമുള്ള പ്രദേശങ്ങളിലെ മലഞ്ചരിവുകളിൽ മഴകൂടുതലുള്ള പക്ഷം സെൽവാമാതൃക വനങ്ങള്‍ കാണാം. തെ. അമേരിക്കയിലെ ഗ്രാന്‍ചാക്കോ പ്രദേശത്ത്‌ തുകൽ ഊറയ്‌ക്കിടുന്നതിന്‌ അതിവിശേഷമായ കറകിട്ടുന്ന കബ്രാക്കാമരം ധാരാളമായുണ്ട്‌. വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകളിൽ കടുപ്പംകൂടിയ തടികള്‍ ലഭ്യമാണ്‌. ഈ മേഖലയിലെ പല രാജ്യങ്ങളും ശാസ്‌ത്രീയ സംരക്ഷണരീതികളിലൂടെ തങ്ങളുടെ വനങ്ങളിൽ തേക്ക്‌, മഹാഗണി തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിച്ചു വരുന്നു. 4. ധാതുക്കള്‍. ധാതുസമ്പത്തിന്റെ കാര്യത്തിൽ ആർദ്രശുഷ്‌ക-ഉഷ്‌ണമേഖല അനുഗൃഹീതമാണ്‌. പെട്രാളിയം, ഇരുമ്പ്‌, ചെമ്പ്‌, ഗന്ധകം, ബോക്‌സൈറ്റ്‌ തുടങ്ങിയവയുടെ കനത്തനിക്ഷേപങ്ങള്‍ ഈ മേഖലയിൽ സുലഭമാണ്‌. വെനിസ്വേല ലോകത്തിലെ എച്ച ഉത്‌പാദകരാഷ്‌ട്രങ്ങളിൽ മുന്‍പന്തിയിൽ നില്‌ക്കുന്നു; കൊളംബിയ, മെക്‌സിക്കോ തുടങ്ങിയ രാഷ്‌ട്രങ്ങളിലും പെട്രാളിയം ധാരാളമായി ലഭ്യമാണ്‌. ഇരുമ്പുനിക്ഷേപങ്ങളാൽ സമ്പന്നമാണ്‌ ഗയാനാപീഠഭൂമി. അലൂമിനിയം ഉത്‌പാദനത്തിൽ ജമൈക്ക മുന്‍പന്തിയിലാണ്‌. ആഫ്രിക്കയിൽ കോംഗോയിലെ കടാംഗയിലാരംഭിച്ച്‌ സിംബാബ്‌വേ വടക്കരികിലേക്കു നീളുന്ന മേഖല ലോകത്തിലെ പ്രമുഖ ചെമ്പുത്‌പാദന കേന്ദ്രങ്ങളിലൊന്നാണ്‌. ഇവിടെത്തന്നെ യുറേനിയത്തിന്റെ സമ്പന്ന നിക്ഷേപങ്ങളുമുണ്ട്‌. കോബാള്‍ട്ടിന്റെ കാര്യത്തിൽ ലോകഉത്‌പാദനത്തിലെ മുക്കാൽഭാഗവും കടാംഗയിൽ നിന്നാണ്‌ ലഭിക്കുന്നത്‌. നൈജീരിയയിൽ ടിന്‍, കല്‌ക്കരി എന്നിവ ധാരാളമായി ഖനനംചെയ്‌തു വരുന്നു. 5. വ്യവസായങ്ങള്‍. കാർഷിക വിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളാണ്‌ അധികവും; പഞ്ചസാര, ചുരുട്ട്‌, മദ്യം, തുകൽ ഊറയ്‌ക്കിടുന്നതിനുള്ള ടാനിന്‍ തുടങ്ങിയവയുടെ നിർമാണവും, കാനിംഗുമാണ്‌ വന്‍കിട വ്യവസായങ്ങള്‍. ട്വയിന്‍നൂലുകള്‍ നിർമിക്കുന്ന മില്ലുകള്‍ ബ്രിസീലിലെ റീസീഫിൽ ധാരാളമുണ്ട്‌. എച്ചശുദ്ധീകരണമാണ്‌ മറ്റൊരു പ്രധാന വ്യവസായം. നഗരങ്ങള്‍. ജനങ്ങള്‍ ഇടതൂർന്നുവസിക്കുന്ന ഗ്രാമങ്ങള്‍ ഈ മേഖലയിൽ സാധാരണമാണ്‌. എന്നാൽ വ്യവസായവാണിജ്യങ്ങളുടെ അവികസിതാവസ്ഥമൂലം വന്‍നഗരങ്ങള്‍ പ്രായേണ കുറവാണ്‌. ഈ മേഖലയ്‌ക്കുള്ളിൽത്തന്നെയുള്ള ഉന്നതതടങ്ങളിൽ (highlands) നെഗരാധിവാസം പുഷ്‌ടിപ്പെട്ടുകാണുന്നു. യൂറോപ്യന്‍ കോളനികളായിരുന്ന ഈ പ്രദേശങ്ങളിൽ യജമാനസ്ഥാനം വഹിച്ചുപോന്ന വെള്ളക്കാർ കാലാവസ്ഥയിലെ ആനുകൂല്യം ലക്ഷ്യമാക്കി ഉയർന്നപ്രദേശങ്ങളിൽ നിവസിച്ചുപോന്നു. ഇവ പിന്നീട്‌ നഗരങ്ങളായിത്തീർന്നു. ഇതുപോലെതന്നെ കടൽത്തീരത്ത്‌ തുറമുഖനഗരങ്ങള്‍ സ്ഥാപിതമായി.

കരീബിയന്‍ പ്രദേശത്തെ നഗരങ്ങളിൽ ക്യൂബയുടെ തലസ്ഥാനമായ ഹവാന ഒന്നാംസ്ഥാനത്തു നില്‌ക്കുന്നു. ഹൈതിയിലെ പോർട്ട്‌ ഒഫ്‌ പ്രിന്‍സ്‌, ജമൈക്കയിലെ കിംഗ്‌സ്‌ടണ്‍, മെക്‌സിക്കോയിലെ വേരാക്രൂസ്‌, താംപീകോ, മദീര, പനാമയിലെ പനാമാസിറ്റി, കൊളംബിയയിലെ ബാരന്‍ക്വില, കാർത്തജീന, വെനിസ്വേലയിലെ മാരക്കൈബോ, ബ്രസീലിലെ റീസീഫ്‌, ബ്രസീലിയ എന്നിവയാണ്‌ ആർദ്രശുഷ്‌ക-ഉഷ്‌ണമേഖലയിൽ അമേരിക്കാ വന്‍കരകളിലുള്ള പ്രധാന നഗരങ്ങള്‍. മേല്‌പ്പറഞ്ഞവയിൽ ഹവാന മാത്രമാണ്‌ പ്രയുതനഗര(million city)മായുള്ളത്‌. ആഫ്രിക്കയിൽ നൈജീരിയയിലെ ഇബാദാന്‍, ലാഗോസ്‌, കാനോ എന്നിവയും ഘാനയിലെ അക്രായും വന്‍നഗരങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു. (കെ.എം. ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍