This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഗകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Algae)
(Algae)
വരി 50: വരി 50:
<gallery caption="തവിട്ടു ആള്ഗേകൾ - സർഗാസം (ഇടത്), ഫ്യൂക്കസ് (വലത് )">
<gallery caption="തവിട്ടു ആള്ഗേകൾ - സർഗാസം (ഇടത്), ഫ്യൂക്കസ് (വലത് )">
-
Image:Vol3p352_Sargassum_weeds_closeup.jpg
+
Image:Vol3p352_Sargassum_weeds_closeup.jpg.jpg
-
Image:Vol3p352_Fucus_serratus2.jpg
+
Image:Vol3p352_Fucus_serratus2.jpg.jpg
</gallery>
</gallery>
'''തവിട്ട്‌-ആൽഗകള്‍''' (Phaeophyceae or Brown algae). ഇവയുടെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന "ഫ്യൂക്കോസാന്തിന്‍' എന്ന തവിട്ടുവർണകങ്ങളാണ്‌ ഇവയ്‌ക്ക്‌ ഈ നിറം നല്‌കുന്നത്‌. ഈ വിഭാഗത്തിലെ സസ്യങ്ങള്‍ എല്ലാം തന്നെ സമുദ്രത്തിലാണുള്ളത്‌. ഈ വിഭാഗത്തിലുള്ളവ ഏകകോശഘടന പ്രദർശിപ്പിക്കുന്നില്ല. എക്‌റ്റോകാർപ്പസ്‌ (Ectocarpus) ആെണ്‌ ഇവയിൽ ഏറ്റവും ലളിതമായ സസ്യം; എന്നാൽ മറ്റു ചിലവ ആകൃതി-പ്രകൃതികളിൽ വളരെ വിപുലമാണ്‌. ഇവ മിക്കവാറും സമശീതോഷ്‌ണമേഖലയിലും, ശീതമേഖലയിലുംപെട്ട സമുദ്രതീരങ്ങളിലെ പാറകളിലാണ്‌ ധാരാളമായി പറ്റിപ്പിടിച്ചു വളരുന്നത്‌. സർഗാസം അത്‌ലാന്തിക്‌സമുദ്രത്തിന്റെ ചിലഭാഗങ്ങളിൽ കപ്പൽഗതാഗതത്തിന്‌ വിഘാതമാകത്തക്ക വിധത്തിൽ ധാരാളമായി വളരുന്നുണ്ട്‌. തവിട്ട്‌ ആൽഗകളിലെ ഓരോ കോശത്തിലും ഓരോ കോശമർമത്തിനു പുറമേ നിരവധി ഹരിതകണങ്ങളും കരോട്ടിന്‍, സാന്തോഫിൽ, ഫ്യൂക്കോസാന്തിന്‍ എന്നീ വർണകങ്ങള്‍ അടങ്ങിയിട്ടുള്ള ഹരിതബിന്ദുക്കളും ഉള്‍പ്പെട്ടിരിക്കുന്നു. പ്രകാശസംശ്ലേഷണത്തിൽനിന്നും ഉണ്ടാകുന്ന പഞ്ചസാര ലാമിനാറിന്‍ എന്ന വസ്‌തുവായിട്ടാണ്‌ ഇതിൽ സംഭരിക്കപ്പെടുന്നത്‌. ഈ സസ്യങ്ങളിലെ മറ്റൊരു പ്രത്യേകത ഇവയിലെല്ലാംതന്നെ "തലമുറകളുടെ ഏകാന്തരണം' (alternation of generations) ഉണ്ടെന്നുള്ളതാണ്‌. ലൈംഗികതലമുറ (Sexual Generation) ഗമീറ്റുകളെ ഉത്‌പാദിപ്പിക്കുന്നു. ഗമീറ്റുകളുടെ സംയോഗം മൂലം ഉണ്ടാകുന്ന യുഗ്മനജം വളർന്നു സൂവോസ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നു. തവിട്ട്‌-ആൽഗകളിലെ സൂവോസ്‌പോറുകളുടെ പ്രത്യേകത, ഒന്നു മുമ്പോട്ടും മറ്റേതു പുറകോട്ടും ആയി അവയിലെ രണ്ട്‌ സീലിയകള്‍ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ്‌.
'''തവിട്ട്‌-ആൽഗകള്‍''' (Phaeophyceae or Brown algae). ഇവയുടെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന "ഫ്യൂക്കോസാന്തിന്‍' എന്ന തവിട്ടുവർണകങ്ങളാണ്‌ ഇവയ്‌ക്ക്‌ ഈ നിറം നല്‌കുന്നത്‌. ഈ വിഭാഗത്തിലെ സസ്യങ്ങള്‍ എല്ലാം തന്നെ സമുദ്രത്തിലാണുള്ളത്‌. ഈ വിഭാഗത്തിലുള്ളവ ഏകകോശഘടന പ്രദർശിപ്പിക്കുന്നില്ല. എക്‌റ്റോകാർപ്പസ്‌ (Ectocarpus) ആെണ്‌ ഇവയിൽ ഏറ്റവും ലളിതമായ സസ്യം; എന്നാൽ മറ്റു ചിലവ ആകൃതി-പ്രകൃതികളിൽ വളരെ വിപുലമാണ്‌. ഇവ മിക്കവാറും സമശീതോഷ്‌ണമേഖലയിലും, ശീതമേഖലയിലുംപെട്ട സമുദ്രതീരങ്ങളിലെ പാറകളിലാണ്‌ ധാരാളമായി പറ്റിപ്പിടിച്ചു വളരുന്നത്‌. സർഗാസം അത്‌ലാന്തിക്‌സമുദ്രത്തിന്റെ ചിലഭാഗങ്ങളിൽ കപ്പൽഗതാഗതത്തിന്‌ വിഘാതമാകത്തക്ക വിധത്തിൽ ധാരാളമായി വളരുന്നുണ്ട്‌. തവിട്ട്‌ ആൽഗകളിലെ ഓരോ കോശത്തിലും ഓരോ കോശമർമത്തിനു പുറമേ നിരവധി ഹരിതകണങ്ങളും കരോട്ടിന്‍, സാന്തോഫിൽ, ഫ്യൂക്കോസാന്തിന്‍ എന്നീ വർണകങ്ങള്‍ അടങ്ങിയിട്ടുള്ള ഹരിതബിന്ദുക്കളും ഉള്‍പ്പെട്ടിരിക്കുന്നു. പ്രകാശസംശ്ലേഷണത്തിൽനിന്നും ഉണ്ടാകുന്ന പഞ്ചസാര ലാമിനാറിന്‍ എന്ന വസ്‌തുവായിട്ടാണ്‌ ഇതിൽ സംഭരിക്കപ്പെടുന്നത്‌. ഈ സസ്യങ്ങളിലെ മറ്റൊരു പ്രത്യേകത ഇവയിലെല്ലാംതന്നെ "തലമുറകളുടെ ഏകാന്തരണം' (alternation of generations) ഉണ്ടെന്നുള്ളതാണ്‌. ലൈംഗികതലമുറ (Sexual Generation) ഗമീറ്റുകളെ ഉത്‌പാദിപ്പിക്കുന്നു. ഗമീറ്റുകളുടെ സംയോഗം മൂലം ഉണ്ടാകുന്ന യുഗ്മനജം വളർന്നു സൂവോസ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നു. തവിട്ട്‌-ആൽഗകളിലെ സൂവോസ്‌പോറുകളുടെ പ്രത്യേകത, ഒന്നു മുമ്പോട്ടും മറ്റേതു പുറകോട്ടും ആയി അവയിലെ രണ്ട്‌ സീലിയകള്‍ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ്‌.

13:54, 1 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽഗകള്‍

Algae

ഹരിതകം അടങ്ങിയിട്ടുള്ള താലോഫൈറ്റുകള്‍. സസ്യജാലത്തെ മൊത്തത്തിൽ അപുഷ്‌പികള്‍ എന്നും സപുഷ്‌പികള്‍ എന്നും രണ്ടായി വർഗീകരിച്ചിരിക്കുന്നു; ഇവയിൽ അപുഷ്‌പികളെ താലോഫൈറ്റുകള്‍, ബ്രയോഫൈറ്റുകള്‍, ടെറിഡോഫൈറ്റുകള്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്‌. താലോഫൈറ്റുകള്‍ മറ്റു സസ്യങ്ങളുടെ മുന്‍ഗാമികളാണെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. താലോഫൈറ്റുകളിൽ ഹരിതകം ഉള്ളവയെ ആൽഗകള്‍ എന്നും ഇല്ലാത്തവയെ ഫംഗസുകള്‍ എന്നും വേർതിരിച്ചിരിക്കുന്നു. ഏറ്റവും ലളിതഘടനയുള്ളതും പരിണാമപരമായി പ്രാചീനതമവുമായ സസ്യങ്ങളാണ്‌ ആൽഗകള്‍. വ്യത്യസ്‌തങ്ങളായ ഒട്ടനവധി ആവാസക്രമങ്ങളിൽ ആൽഗകളെ കാണാം. കടലിന്റെ മുകള്‍പ്പരപ്പിൽ അതിസൂക്ഷ്‌മങ്ങളായ നിരവധി സ്‌പിഷീസുകള്‍ കാണപ്പെടുന്നു. കടലോരങ്ങളോടുചേർന്ന്‌ ഏകദേശം 10 മീ. ആഴം വരെയുള്ള വെള്ളത്തിലും ഒട്ടേറെയെച്ചത്തെ കാണാന്‍ കഴിയും. ശുദ്ധജലാശയങ്ങളിലും ആൽഗകള്‍ സമൃദ്ധിയായി വളരുന്നുണ്ട്‌. കടലാൽഗകളെ അപേക്ഷിച്ച്‌ അവ വളരെ ചെറുതാണ്‌. നദീപ്രവാഹങ്ങളിലും കുളങ്ങളിലെ നിശ്ചലജലത്തിലും ആൽഗകള്‍ വളരാറുണ്ട്‌. അപൂർവം ചില സ്‌പീഷീസുകള്‍ താപജല ഉറവകളിലും കാണപ്പെടുന്നു. മച്ചിന്റെ ഉപരിതലത്തിലും, സൂര്യപ്രകാശമെത്താനുള്ള സൗകര്യമുണ്ടെങ്കിൽ ഏതാനും സെ.മീ. താഴെവരെയും, ആൽഗകള്‍ വളർന്നു പടരുന്നു. അനുകൂലസാഹചര്യം ലഭ്യമായാൽ എവിടെയും പറ്റിപ്പിടിച്ചുവളരുവാന്‍ ആൽഗകള്‍ക്കു സാധിക്കും. മരങ്ങളുടെ പുറംതൊലി, ചില ജീവികളുടെ പുറംതോട്‌, പാറകളുടെ ഉപരിതലം എന്നിവപോലും പ്രയോജനപ്പെടുത്താന്‍ ആൽഗകള്‍ക്കു പ്രയാസമില്ല.

കടലോരങ്ങളിൽ കാണപ്പെടുന്ന ആൽഗകള്‍
സമുദ്രാടിത്തറയിൽ കാണുന്ന കെൽപ്‌ ആൽഗകള്‍

ആകൃതിയിലും വലുപ്പത്തിലും ആൽഗകള്‍ പ്രദർശിപ്പിക്കുന്ന വൈവിധ്യം അദ്‌ഭൂതാവഹമാണ്‌. അതിസൂക്ഷ്‌മങ്ങളായ ഏകകോശ-ആൽഗകള്‍ തുടങ്ങി സാധാരണ വൃക്ഷങ്ങളോടു കിടപിടിക്ക ത്തക്ക വലുപ്പത്തിലുള്ള "കെല്‌പ്‌'(kelp)കള്‍ വരെ വ്യാപിച്ചുകിടക്കുന്നു ഇവയുടെ രൂപവൈവിധ്യം. ജലാശയങ്ങളടെ മുകള്‍പ്പരപ്പിൽ ഒഴുകി നടക്കുന്ന പ്ലവകങ്ങള്‍ (planktons) മിക്കവാറും ഏകകോശ-ആൽഗകളാണ്‌. പ്ലവനസ്വഭാവം പ്രകടിപ്പിക്കുന്ന മറ്റ്‌ ആൽഗകള്‍ മിക്കവയും അനവധി കോശങ്ങള്‍ അടങ്ങിയ, ചരടുപോലെ നീണ്ട, ഘടനയുള്ളവയാണ്‌; അവ മിക്കവാറും ചെറിയ കുളങ്ങളിലോ അരുവികളിലോ കരയോടു ചേർന്ന്‌ ആയിരിക്കും വളരുന്നത്‌. ആകൃതിയിൽ ഇവ തികഞ്ഞ വൈവിധ്യം പ്രദർശിപ്പിക്കുന്നു. കടലിന്റെ അടിത്തട്ടിൽ ഉറച്ചുനില്‌ക്കുന്ന ആൽഗകളിൽ ചിലതിന്‌ 50 മീ. വരെ ഉയരം കാണാറുണ്ട്‌. ഏകകോശ-ആൽഗകളിൽ ഡയാറ്റമുകളും ഡൈസ്‌മിഡുകളും വ്യക്തമായ രൂപവൈചിത്യ്രം പ്രദർശിപ്പിക്കുന്നവയാണ്‌. ചലിക്കുന്ന ഏകകോശസ്‌പീഷീസുകള്‍ക്ക്‌ മിക്കവാറും ഒന്നോ അതിലധികമോ സിലിയകള്‍ (cilia) ഉണ്ടായിരിക്കും. ബഹുകോശ-ആൽഗകളിൽ ഏറ്റവും ലളിതഘടന ശിഖരങ്ങളുള്ളവയോ ഇല്ലാത്തവയോ ആയ ചരടുരൂപത്തിൽ ഉള്ളവയാണ്‌ പ്രദർശിപ്പിക്കുന്നത്‌. ചിലവ പരന്ന്‌ തകിടുപോലെ വളരുന്നു. പരിണാമശ്രണിയിൽ ഏറ്റവും മുന്നിട്ടു നില്‌ക്കുന്ന ചിലതരം ആൽഗകള്‍ക്ക്‌ സപുഷ്‌പി സസ്യങ്ങളുടേതുപോലുള്ള ആകാരം സിദ്ധിച്ചിട്ടുണ്ടെങ്കിലും അവയുടെ ആന്തരികഘടന അതീവ ലളിത(simple)മാണ്‌.

വർഗീകരണം. കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണകങ്ങളെ (pigments) ആസ്‌പദമാക്കിയാണ്‌ ആൽഗകളെ വർഗീകരിച്ചിട്ടുള്ളത്‌. ഏതെങ്കിലും ഒരു സ്വഭാവത്തെമാത്രം ആശ്രയിച്ചുള്ള ഇത്തരം വർഗീകരണം കൃത്രിമമായിത്തോന്നാമെങ്കിലും ആൽഗകളെ സംബന്ധിച്ചിടത്തോളം ഇത്‌ വളരെ ശാസ്‌ത്രീയമായ ഒരു വിഭജന രീതിയാണ്‌; കാരണം ശരീരഘടന, സംഭരണകോശങ്ങളുടെ പ്രത്യേകതകള്‍, പ്രത്യുത്‌പാദനരീതികള്‍ തുടങ്ങിയ മുഖ്യസ്വഭാവങ്ങളുടെ വൈവിധ്യം ഈ വർഗീകരണരീതിയിൽ സ്വാഭാവികമായും പ്രതിഫലിച്ചു കാണുന്നു.

ആൽഗകളെ പൊതുവേ ഏഴ്‌ ഡിവിഷനുകളായി (ഫൈലങ്ങള്‍) തരംതിരിച്ചിട്ടുണ്ട്‌. ഇവയിൽ ഏറ്റവും കുറച്ച്‌ അംഗങ്ങള്‍ ഉള്ളവ യൂഗ്ലിനോഫൈറ്റ (Euglenophyta) ക്രസോഫൈറ്റ (മഞ്ഞ-പച്ച ആൽഗകള്‍-Chlorophyta), പൈറോഫൈറ്റ (Pyrrhophyta or Cryptomonads)എന്നീ ഫൈലങ്ങള്‍ ആണ്‌; ക്ലോറോഫൈറ്റ (Chlorophyta), ഫെയോഫൈറ്റ (Phaeophyta), സയാനോഫൈറ്റ (Cyanophyta), റോഡോഫൈറ്റ (Rhodophyta) എന്നിവയാണ്‌ മറ്റു ഡിവിഷനുകള്‍. വളരെ കുറച്ചുമാത്രം അംഗങ്ങള്‍ അടങ്ങിയ ക്ലോറോമോണാഡോഫൈറ്റ എന്ന ഒരു ഡിവിഷന്‍ കൂടി ചില വർഗീകരണങ്ങളിൽ ചേർത്തു കാണുന്നുണ്ട്‌.

നീലഹരിത ആൽഗകള്‍ (Cyanophyta or Blue green algae). നീലഹരിത-ആൽഗകളിൽ ഹരിതകത്തിനു (രവഹീൃീുവ്യഹഹ) പുറമേ ഫൈക്കോസയാനിന്‍ (chlorophyll) എന്ന ഒരു നീലവർണകം കൂടി അവയുടെ പ്രാട്ടോപ്ലാസത്തിൽ കാണാറുണ്ട്‌. കോശഭിത്തി സെല്ലുലോസുകൊണ്ട്‌ നിർമിതമാണെങ്കിലും അതിന്റെ ബാഹ്യഭാഗം രാസഘടനയിൽ മറ്റുഭാഗങ്ങളിൽനിന്നും തികച്ചും വ്യത്യസ്‌തമാണ്‌. അവ വെള്ളത്തിൽ അലിയുമ്പോള്‍ ഒരുതരം പശ (mucilage) പോലെ രൂപാന്തരപ്പെടുന്നു. ഈ രാസവസ്‌തു ചൂടിൽനിന്നും രക്ഷനേടാനുള്ള ഒരു കവചമായി വർത്തിക്കുന്നതിനാലായിരിക്കണം ഉഷ്‌ണസ്രാതസ്സുകളിലും മറ്റും ചിലതരം ആൽഗകള്‍ക്ക്‌ നിർബാധം ജീവിക്കുവാന്‍ സാധിക്കുന്നത്‌. ജീനുകള്‍ അടങ്ങിയിട്ടുള്ള "ക്രമാറ്റിന്‍' കോശത്തിന്റെ മധ്യഭഗത്തു സ്ഥിതിചെയ്യുന്നുണ്ടെങ്കിലും അവ യഥാർഥ കോശമർമ(nucleus)മായി രൂപംകൊണ്ടിട്ടില്ല. കോശങ്ങളിൽ സുവ്യക്തമായ കോശ മർമങ്ങള്‍ ഇല്ലാത്തതിനാലാണ്‌ ആൽഗകളെ സസ്യവംശത്തിലെ ഏറ്റവും താഴ്‌ന്നപടിയിലുള്ളവയായി കണക്കാക്കുന്നത്‌. ഇത്തരം സ്വഭാവം ബാക്‌ടീരിയയിലും കാണാം.

നീലഹരിത-ആൽഗകളിൽ പലതും ഏകകോശഘടന പ്രദർശിപ്പിക്കുന്നു. കോശങ്ങള്‍ പൂർണമായി വേർപെട്ടോ, അഥവാ ഒരുതരം ജലാറ്റിന്‍ (gelatin) പശകൊണ്ട്‌ പരസ്‌പരം യോജിച്ച രൂപത്തിലോ കാണപ്പെടും. ഇവയിൽ ചിലത്‌ മനുഷ്യജീവിതത്തെയും ചെറിയ തോതിലെങ്കിലും ബാധിക്കുന്നുണ്ട്‌. ജലസംഭരണകേന്ദ്രങ്ങളിലും മറ്റും ഇവ പ്രത്യക്ഷപ്പെട്ടാൽ ജലം മലിനമായിത്തീരാറുണ്ട്‌. കുറേക്കൂടി സങ്കീർണങ്ങളായ നീലഹരിത-ആൽഗകളിൽ, കോശങ്ങള്‍ നിരയായി ചേർന്നു ചരടുപോലുള്ള ഘടനയായി രൂപപ്പെട്ടിരിക്കും. ചിലപ്പോള്‍ ഇത്തരം ആൽഗതന്തുക്കള്‍ പരസ്‌പരം ഇടകലർന്ന്‌ ജലത്തിൽ ഒരു മെത്തപോലെ വ്യാപിച്ചുകിടക്കാറുണ്ട്‌; ചില സ്‌പീഷീസുകളിൽ ഈ തന്തുക്കള്‍ ഒരുതരം പശദ്രാവകത്തിൽ പൊതിഞ്ഞ രൂപത്തിലാണു കാണപ്പെടുക.

ഉഷ്‌ണമേഖലകളിൽ എല്ലാക്കാലത്തും മറ്റു സ്ഥലങ്ങളിൽ ഉഷ്‌ണകാലാവസ്ഥയിലും നീല ഹരിത-ആൽഗകള്‍ ധാരാളം കാണപ്പെടാറുണ്ട്‌. അവ ജലാശയങ്ങളും മറ്റും മലിനമാക്കുന്നു എന്നതുപോലെതന്നെ നനഞ്ഞ ഭിത്തികളിലും മതിലുകളിലും വളർന്ന്‌ അവയ്‌ക്ക്‌ നിറപ്പകർച്ച വരുത്തുകയും ചെയ്യുന്നു. ചില സ്‌പീഷീസുകള്‍ക്ക്‌ വായുവിൽനിന്നും നൈട്രജന്‍ സംഭരിക്കുവാന്‍ കഴിവുള്ളതിനാൽ അത്തരം സ്‌പീഷീസുകളെ നെല്‌പാടങ്ങളിൽ വളർത്തിയാൽ മച്ചിന്റെ ഫലപുഷ്‌ടി വർധിപ്പിക്കാന്‍ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്‌.

ഹരിത-ആൽഗകള്‍ (Chlorophyta or Green Algae). ശുദ്ധ ജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ വളരുന്നു. ഇത്തരം ആൽഗകള്‍ക്ക്‌ കടും പച്ചനിറമായിരിക്കും. പ്രഭാകലനം മുഖേന ഇവയിൽ സംഭൃതമാകുന്ന സ്റ്റാർച്ച്‌, ക്ലോറോപ്ലാസ്റ്റുകളിലെ പൈറിനോയ്‌ഡ്‌കള്‍ക്കു ചുറ്റുമായാണ്‌ നിക്ഷേപിക്കപ്പെടുന്നത്‌. ഇത്തരം ആൽഗകളിൽ നിന്നായിരിക്കണം ഉയർന്നതരം സസ്യങ്ങളുടെ ഉദ്‌ഭവം. തന്മൂലം ഹരിത-ആൽഗകളെ സംബന്ധിച്ച പഠനം സസ്യങ്ങളുടെ പൊതു പരിണാമഗതി മനസ്സിലാക്കാന്‍ സഹായകമായിത്തീരുന്നു.

കോശഘടന. ആൽഗയുടെ കോശഭിത്തിക്കു രണ്ട്‌ അടുക്കുകള്‍ ഉണ്ടായിരിക്കും; ഉള്ളിലേത്‌ സെലുലോസുകൊണ്ടും, പുറത്തേത്‌ പെക്‌റ്റിന്‍ കൊണ്ടും നിർമിതമായിരിക്കുന്നു. ജീവദ്രവത്തിൽ (Protoplasm) ഒന്നോ അതിലധികമോ ക്ലോറോപ്ലാസ്റ്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇവയുടെ രൂപവും വലുപ്പവും സ്‌പീഷീസനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും. സ്‌പൈറൊഗൈറയിൽ റിബണ്‍ പോലുള്ള രണ്ടോ അതിലധികമോ ക്ലോറോപ്ലാസ്റ്റുകളാണുള്ളതെങ്കിൽ ക്‌ളാമിഡോമോണാസിൽ "കപ്പ്‌' പോലുള്ള ഒന്നും, സിഗ്നീമയിൽ നക്ഷത്രം പോലെയുള്ള രണ്ടും ക്ലോറോപ്ലാസ്റ്റുകളാണ്‌ ഓരോ കോശത്തിലുമുള്ളത്‌. ഇവയിൽ അടങ്ങിയിട്ടുള്ള വർണകങ്ങള്‍ മിക്കവാറും ഉയർന്നതരം സസ്യങ്ങളിലേതിനു തുല്യമാണ്‌. കോശമർമങ്ങളും മറ്റു സസ്യങ്ങളുടേതുപോലെ വിപുലമാണ്‌. പല ഏകകോശ-ആൽഗകള്‍ക്കും സിലിയകള്‍ ഉള്ളതുകൊണ്ട്‌ സ്വയം ചലിക്കുവാന്‍ സാധിക്കുന്നു.

വിവിധയിനം ഹരിത ആൽഗകള്‍

ഹരിത-ആൽഗകളിലെ പ്രത്യുത്‌പാദനം പല രീതിയിലാണ്‌. കായിക പ്രത്യുത്‌പാദനം (vegetative reproduction) കോശങ്ങളുടെയോ തന്തുക്കളുടെയോ വിഭജനവും വേർപെടലും മൂലം സാധ്യമാകുന്നു. ഒരു കോശം രണ്ടോ അതിലധികമോ ആയി വിഭജിക്കപ്പെടുകയും അവ ഓരോന്നും പിന്നീട്‌ ഓരോ പ്രത്യേക സസ്യമായി വളരുകയും ചെയ്യുന്നു. അലൈംഗിക പ്രത്യുത്‌പാദനം (asexual reproduction) കോശവിഭജനമോ സൂവോസ്‌പോറുകളോ മുഖേനയാണ്‌ നടക്കുന്നത്‌. സൂവോസ്‌പോറുകള്‍ ഏതു തരം കായിക കോശത്തിൽനിന്നും ഏകമായോ അല്ലെങ്കിൽ മൈറ്റോട്ടിക്‌ വിഭജനംകൊണ്ട്‌ രണ്ടോ അതിലധികമോ എച്ചമായോ ഉണ്ടാകുന്നു. സാധാരണഗതിയിൽ രണ്ട്‌ സിലിയകളാണുള്ളതെങ്കിലും വൗച്ചേറിയ എന്ന ആൽഗയിലെ സൂവോസ്‌പോറുകള്‍ ധാരാളം സിലിയകള്‍കൊണ്ട്‌ ആവരണം ചെയ്യപ്പെട്ടിട്ടുള്ളവയാണ്‌. കുറച്ചുസമയത്തെ പ്രവർത്തനത്തിനുശേഷം സിലിയകള്‍ ജീവദ്രവത്തിലേക്ക്‌ പിന്‍വലിയുകയും ഓരോ സൂവോസ്‌പോറും വളർന്ന്‌ മാതൃസസ്യത്തെപ്പോലെയായിത്തീരുകയും ചെയ്യുന്നു. ലൈംഗികപ്രത്യുത്‌പാദനപ്രക്രിയ പല ആൽഗകളിലും പല തരത്തിലാണ്‌; ചിലതിൽ രണ്ട്‌ ഗമീറ്റുകളുടെ (gametes) സംയോഗത്തിൽ നിന്നുണ്ടാകുന്ന യുഗ്മനജം (Zygote) വളർന്ന്‌ ഒരു പുതിയ സസ്യമാകുന്നു.

ഹരിത-ആൽഗകളിൽത്തന്നെ വിവിധപരിണാമപരമ്പരകളെ കാണാന്‍ സാധിക്കും. ചലനശക്തിയുള്ള ധാരാളം ആൽഗകള്‍ അടങ്ങിയ ഒരു പരമ്പരയിൽപ്പെട്ടതാണ്‌ ക്‌ളാമിഡോമോണാസ്‌. അണ്ഡാകൃതിയിലുള്ള ഈ സസ്യം സെലുലോസുകൊണ്ടുള്ള ഒരു കോശഭിത്തിയാൽ ആവരണം ചെയ്യപ്പെട്ടിരിക്കന്നു. അതിന്റെ നേർത്ത മുന്‍ഭാഗത്തായി രണ്ടു സിലിയകളുണ്ട്‌. കപ്പുപോലുള്ള ഒരു ഹരിതബിന്ദു കോശത്തിന്റെ പുറകുഭാഗത്തായി, ജീവദ്രവത്തിൽ കാണാം. കോശത്തിന്റെ മധ്യഭാഗത്തായി ഒരു കോശ മർമവും കോശത്തിന്റെ മുന്‍ഭാഗത്തായി സിലിയകളുടെ ഉദ്‌ഭവസ്ഥാനത്തിനടുത്ത്‌ നേത്രബിന്ദു (eye-spot)എന്ന പ്രകാശസംവേദിയായ (light sensitive) ഒരു ചുവപ്പവയവവും ഉണ്ട്‌. സാധാരണഗതിയിൽ പ്രത്യുത്‌പാദനം സുവോസ്‌പോറുകള്‍ മുഖേനയാണ്‌ നിർവഹിക്കപ്പെടുന്നത്‌. ജീവദ്രവം രണ്ടോ, നാലോ, എട്ടോ ആയി വിഭജിക്കപ്പെടുകയും ഓരോ ഭാഗവും രണ്ട്‌ സിലിയകളോടു കൂടിയ ഓരോ സൂവോസ്‌പോറായിത്തീരുകയും ചെയ്യുന്നു. മാതൃകോശത്തിന്റെ ഭിത്തികള്‍ ദ്രവിക്കുന്നതോടുകൂടി അവ വെള്ളത്തിൽ നീന്തിനടന്ന്‌, ക്രമേണ പൂർണവളർച്ച പ്രാപിച്ച സസ്യങ്ങളായിത്തീരുന്നു.

ലൈംഗിക പ്രത്യുത്‌പാദനത്തിന്‌ കോശത്തിലെ ജീവദ്രവം വിഭജിക്കപ്പെട്ട്‌ ഗമീറ്റുകളായിത്തീരുന്നു. ഓരോ ഗമീറ്റിനും രണ്ട്‌ സിലിയകള്‍വീതം ഉള്ളതിനാൽ അവ സ്വയം ഗമനശക്തിയുള്ളവയാണ്‌. അവ സ്വതന്ത്രമാക്കപ്പെടുന്നതോടുകൂടി രണ്ടു വിഭിന്ന സസ്യങ്ങളിൽനിന്നും ഉണ്ടായ രണ്ട്‌ ഗമീറ്റുകളുടെ സംയോഗംമൂലം "യുഗ്മനജം' എന്ന സംയോഗകോശം ഉണ്ടാകുന്നു. ഈ കോശത്തിന്‌ കട്ടിയുള്ള ഒരു കോശഭിത്തിയുള്ളതിനാൽ അത്യുഷ്‌ണത്തിലും ശൈത്യത്തിലും നിന്ന്‌ അവയ്‌ക്ക്‌ രക്ഷപ്പെടാന്‍ സാധിക്കും. നല്ല കാലാവസ്ഥയിൽ ഈ കോശങ്ങള്‍ വിഭജിക്കപ്പെടുകയും അവയിൽനിന്നും സൂവോസ്‌പോറുകള്‍ വളർന്ന്‌ സസ്യങ്ങളായിത്തീരുകയും ചെയ്യുന്നു.

ചലനശേഷിയുള്ള ആൽഗകളെ അവയുടെ ഘടനയിലെ സങ്കീർണതയെ ആസ്‌പദമാക്കി ശ്രണീകരിക്കാവുന്നതാണ്‌. ഗോണിയം സോഷിയേലിന്‌ നാലു കോശങ്ങളും ഗോണിയം പെക്‌ടൊറേലിന്‌ 16 കോശങ്ങളും ഉണ്ട്‌. ഈ കോശങ്ങള്‍ ഒരു പശദ്രാവകം കൊണ്ട്‌ കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു. പാന്‍ഡൊറൈനയിലെ കോശങ്ങള്‍ എല്ലാം കൂടി യോജിച്ച്‌ ഗോളാകൃതിയിലിരിക്കും. അവയുടെ ഗമീറ്റുകള്‍ രണ്ടുവിധമുണ്ട്‌: ചെറിയവയും, വലിയവും. അവയിൽ ചെറുത്‌ കൂടുതൽ ചലനശീലം പ്രകടിപ്പിക്കുന്നു; ലിംഗവ്യത്യാസത്തിലേക്കുള്ള ആദ്യപടിയാണ്‌ ഈ രൂപവൈഭിന്യം.

യൂഡൊറൈനയിൽ 32 കോശങ്ങളാണുള്ളത്‌. ഓരോ കോശവും ഓരോ ക്‌ളാമിഡോമോണാസിനെപ്പോലെ പെരുമാറും. ഇവയ്‌ക്ക്‌ അലൈംഗികപ്രത്യുത്‌പാദനത്തിനു കഴിവുണ്ട്‌. ഇത്തരം കോളനികളിൽ ചിലവ പുരുഷസ്വഭാവവും മറ്റുള്ളവ സ്‌ത്രീസ്വഭാവവും ഉള്ളവ ആയിരിക്കും. ആണ്‍കോളനിയിലെ ഓരോ കോശവും 64 പുരുഷബീജങ്ങള്‍ ഉത്‌പാദിപ്പിക്കുമ്പോള്‍ പെണ്‍കോളനികളിലെ കോശങ്ങള്‍ ഓരോന്നും അല്‌പം വലുതായി സ്‌ത്രീബീജമായിത്തീരുന്നു. പ്‌ള്യൂഡൊറൈനയിൽ സാധാരണ 64 കോശങ്ങളാണുള്ളതെങ്കിലും അതിന്റെ മുന്‍ഭാഗത്തെ കോശങ്ങള്‍ മിക്കവാറും പ്രത്യുത്‌പാദനത്തിൽ പങ്കെടുക്കാറില്ല. ഈ പരമ്പരയിലെ ഏറ്റവും പുരോഗമിച്ച വോള്‍വോക്‌സിൽ (Volvex) ചിലപ്പോള്‍ 20,000 കോശങ്ങള്‍വരെ കാണാറുണ്ട്‌; അവയിൽ വളരെ ചുരുക്കം ചിലവ മാത്രമേ ഉത്‌പാദനകോശങ്ങളായിത്തീരാറുള്ളൂ. ഇത്രയധികം കോശങ്ങളുണ്ടെങ്കിലും ഓരോ കോശത്തിന്റെയും ആകൃതി-പ്രകൃതികള്‍ ഏതാണ്ട്‌ ക്‌ളാമിഡോമോണാസിനോടു തുല്യമാണ്‌.

ഹരിത-ആൽഗകളിലെ മറ്റു ചില ശ്രണികളിലെ അംഗങ്ങള്‍ക്കു ചലനശേഷിയില്ല. ചില സന്ദർഭങ്ങളിൽ ക്‌ളാമിഡോമോണാസിന്‌ അതിന്റെചലനശക്തി നഷ്‌ടപ്പെടാറുമുണ്ട്‌. "പാൽമെല്ല' അവസ്ഥ എന്നറിയപ്പെടുന്ന ഈ സ്ഥിതിയിൽ സീലിയകള്‍ നഷ്‌ടപ്പെട്ട കോശങ്ങള്‍ ഒരു പശദ്രാവകത്തിൽ മൂടപ്പെട്ടു കഴിയുന്നു. ഈ അവസ്ഥ ചലനശേഷി നഷ്‌ടപ്പെടുന്ന ഒരു അവസ്ഥയിലേക്കു നയിക്കുന്നു. യൂളോത്രിക്‌സിൽപരിണാമം ഒരുപടികൂടി പുരോഗമിച്ചിട്ടുണ്ട്‌. കോശഭിത്തികള്‍ക്കുള്ളിൽത്തന്നെ കോശവിഭജനം നടക്കുന്നതിനാൽ പുതിയതായി രൂപമെടുക്കുന്ന കോശങ്ങള്‍ വേറിട്ടു നില്‌ക്കാതെ, ശിഖര രഹിതമായ ഒരു തന്തുപോലെ സ്ഥിതിചെയ്യുന്നു. ഈ തന്തുവിലെ കോശങ്ങള്‍ പരസ്‌പരം കോശത്തട്ടുകള്‍കൊണ്ട്‌ വേർതിരിക്കപ്പെട്ടിരിക്കുന്നു. നാലു സിലിയകള്‍ വീതമുള്ള സൂവോസ്‌പോറുകള്‍ മുഖേനയാണ്‌ അലൈംഗികപ്രത്യുത്‌പാദനം നടക്കുന്നത്‌. ഓരോ സൂവോസ്‌പോറിൽനിന്നും ഓരോ യൂളോത്രിക്‌സ്‌ വളർന്നുണ്ടാകും. ലൈംഗികപ്രത്യുത്‌പാദനം രണ്ട്‌ സിലിയകള്‍ വീതമുള്ള ഗമീറ്റുകള്‍ മുഖേനയാണ്‌. രണ്ട്‌ ഗമീറ്റുകള്‍ സംയോജിച്ചുണ്ടാകുന്ന യുഗ്മനജം കട്ടിയുള്ള കോശഭിത്തികള്‍കൊണ്ട്‌ സൈഗോസ്‌പോറുകള്‍ ആയിത്തീരുന്നു; അവയിൽനിന്നും സൂവോസ്‌പോറുകള്‍ ഉണ്ടാകുകയും ചെയ്യും. ഈ പരമ്പരയിൽ ഏറ്റവും പുരോഗതി ആർജിച്ച കോളിയോകീറ്റെ എന്ന ആൽഗ പരന്ന ഒരു ചെറിയ തകിടുപോലെ മറ്റു സസ്യങ്ങളിൽ പറ്റിപ്പിടിച്ചാണു വളരുന്നത്‌; ശിഖരങ്ങളോടുകൂടിയ തന്തുക്കള്‍ കൊണ്ട്‌ തകിടുപോലുള്ള ശരീരഭാഗം ഉണ്ടാക്കപ്പെട്ടിരിക്കുന്നു. അലൈംഗിക പ്രത്യുത്‌പാദനം രണ്ട്‌ സിലിയകളോടുകൂടിയ സൂവോസ്‌പോറുകള്‍ മുഖേനയാണ്‌. ഒരു കോശത്തിൽനിന്നും ഒരു സ്‌പോർ മാത്രമേ ഉണ്ടാകുന്നുള്ളൂ; എന്നാൽ ലൈംഗികപ്രത്യുത്‌പാദനം നടക്കുന്നത്‌ വിഷമയുഗ്മത (oogamy) മുഖേനയാണ്‌. ചില തന്തുക്കളിലെ അഗ്രകോശങ്ങളിൽ ഉണ്ടാകുന്ന അണ്ഡധാനി (oogonium) എന്ന ഈ കോശങ്ങള്‍, മറ്റു തന്തുക്കള്‍ക്കൊണ്ട്‌ ആവരണം ചെയ്യപ്പെടുന്നു. ട്രക്കോഗൈന്‍ എന്നറിയപ്പെടുന്ന "കൊക്കു' പോലുള്ള ഒരു മുഴ അതിൽനിന്നും വളരുന്നുണ്ട്‌. ഈരണ്ട്‌ സിലിയകളോടുകൂടിയ പുരുഷബീജങ്ങള്‍, ആന്തറിഡിയങ്ങള്‍ എന്നറിയപ്പെടുന്ന പ്രത്യേക കോശങ്ങളിൽ ഉദ്‌ഭവിക്കുന്നു. സ്വതന്ത്രമാക്കപ്പെട്ട പുരുഷബീജങ്ങളിൽ ഒരെച്ചം ട്രക്കാഗൈനിൽകൂടി അണ്ഡത്തിൽ പ്രവേശിക്കുകയും അങ്ങനെ ബീജസങ്കലനം നടക്കുകയും ചെയ്യുന്നു. ബീജസങ്കലനം കഴിഞ്ഞ അണ്ഡം വികസിച്ച്‌, കട്ടിയുള്ള കോശഭിത്തിയാൽ ആവരണം ചെയ്യപ്പെടുന്നു. അത്‌ വീണ്ടും വളരുവാന്‍ ആരംഭിക്കുമ്പോള്‍ അതിലെ പ്രാട്ടോപ്ലാസം പതിനാറോ മുപ്പത്തിരണ്ടോ ആയി വിഭദിക്കപ്പെടുകയും, അവ ഓരോന്നും ഓരോ സൂവോസ്‌ പോറായി പുറത്തുവരികയും, വളർന്ന്‌ ഓരോ സസ്യമായിത്തീരുകയും ചെയ്യുന്നു.

മറ്റുചില ശ്രണികള്‍. ഹരിത ആൽഗകളിൽ മറ്റു പല പരിണാമശ്രണികളും കാണാം. വൗച്ചേറിയ എന്ന ആൽഗയിൽ കുറുകേ ഭിത്തികള്‍ ഉണ്ടാകുന്നില്ല. ശിഖരങ്ങളോടുകൂടിയ ഓരോ ചെടിയും ഒരേഒരു കോശം മാത്രമാണ്‌. കോശഭിത്തികള്‍ ഉണ്ടാകുന്നില്ലെങ്കിലും കോശകേന്ദ്രവിഭജനം ധാരാളമായി നടക്കുന്നുണ്ട്‌. കടലിൽ വളരുന്ന ഈ ആൽഗയുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ വളരെ വിപുലമായ ശരീരഘനടയാണുള്ളതെന്നു മാത്രമല്ല അവയുടെ ശരീരത്തിൽ കാൽസിയം കാർബണേറ്റ്‌ വളരെ ശീഘ്രഗതിയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. കൗളർപ്പയിൽ ചില ഭാഗങ്ങള്‍ ഇലകള്‍പോലെയും മറ്റു ചിലവ തണ്ടുകള്‍, വേരുകള്‍ തുടങ്ങിയവപോലെയും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവയ്‌ക്കെല്ലാംതന്നെ പൊതുവിൽ തന്തുഘടനയാണുള്ളത്‌.

ഹരിത-ആൽഗകളിലെ കോഞ്ചുഗേലീസ്‌ എന്ന വിഭാഗം വളരെ ശ്രദ്ധേയമാണ്‌. സ്‌പൈറൊഗൈറയിൽ റിബണ്‍ പോലുള്ള രണ്ടോ അതിലധികമോ ഹരിതബിന്ദുക്കള്‍ (chloroplasts) സെർപ്പിളാകൃതിയിലാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌; എന്നാൽ സൈഗ്നീമയിൽ താരാകൃതിയിലുള്ള രണ്ട്‌ ഹരിതബിന്ദുക്കള്‍ മാത്രമാണ്‌ ഓരോ കോശത്തിലുമുള്ളത്‌. ലൈംഗികപ്രത്യുത്‌പാദനം സംയുഗ്മനം (conjugation) എന്നറിയപ്പെടുന്ന രീതിയിലാണ്‌. ഡെസ്‌മിഡേസീ എന്ന കുടുംബത്തിലെ ആൽഗകള്‍ ഏകകോശഘടന ഉള്ളവയാണെങ്കിലും അവ രണ്ട്‌ സമഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മിക്കവയിലും ഈ രണ്ടു ഭാഗങ്ങളും യോജിക്കുന്നിടം ഇടുങ്ങിയതാണ്‌. സംയുഗ്മനം മുഖേനയാണ്‌ ഇവയിലും ലൈംഗികപ്രത്യുത്‌പാദനം നടക്കുന്നത്‌. ഹരിത-ആൽഗകള്‍ പല ജലജീവികള്‍ക്കും ഒരു ആഹാരസാധനമാണ്‌. ആൽഗകളെ മനുഷ്യർക്കും ഒരു ആഹാരസാധനമായി വളർത്തിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ അടുത്തകാലത്ത്‌ ആരംഭിച്ചിട്ടുണ്ട്‌. ഇതുവരെ പരീക്ഷിക്കപ്പെട്ടവയിൽ ഏറ്റവും അനുയോജ്യമായത്‌ ക്‌ളോറെല്ല എന്ന ഒരു ഏകകോശ-ആൽഗയാണ്‌; കള്‍ച്ചർമാധ്യമങ്ങളിൽ അവ നന്നായി വളരുന്നു. ആവശ്യത്തിനു വെളിച്ചവും ഭക്ഷണപദാർഥങ്ങളും ലഭിച്ചാൽ അവ അതിവേഗം പെരുകും. ഒരേക്കർ സ്ഥലത്തുനിന്നും ഉത്‌പാദിപ്പിക്കുന്ന ഏതൊരു വിളയേക്കാളും കൂടുതൽ പോഷകപദാർഥങ്ങള്‍ ക്‌ളോറെല്ലയിൽനിന്നു ലഭിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌; പ്രധാനമായി ക്‌ളോ.പൈറീനോയ്‌ഡിയയും ക്‌ളോ.എലിപ്‌സിനോയ്‌ഡിയയും ആണ്‌ ഇപ്രകാരം പരീക്ഷണങ്ങളുടെ ഫലമായി ഉത്‌പാദിപ്പിക്കപ്പെട്ടിട്ടുള്ളത്‌; ഇവയിൽനിന്നുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ രുചികരമാണെന്നുകൂടി തെളിഞ്ഞിട്ടുണ്ട്‌.

തവിട്ട്‌-ആൽഗകള്‍ (Phaeophyceae or Brown algae). ഇവയുടെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന "ഫ്യൂക്കോസാന്തിന്‍' എന്ന തവിട്ടുവർണകങ്ങളാണ്‌ ഇവയ്‌ക്ക്‌ ഈ നിറം നല്‌കുന്നത്‌. ഈ വിഭാഗത്തിലെ സസ്യങ്ങള്‍ എല്ലാം തന്നെ സമുദ്രത്തിലാണുള്ളത്‌. ഈ വിഭാഗത്തിലുള്ളവ ഏകകോശഘടന പ്രദർശിപ്പിക്കുന്നില്ല. എക്‌റ്റോകാർപ്പസ്‌ (Ectocarpus) ആെണ്‌ ഇവയിൽ ഏറ്റവും ലളിതമായ സസ്യം; എന്നാൽ മറ്റു ചിലവ ആകൃതി-പ്രകൃതികളിൽ വളരെ വിപുലമാണ്‌. ഇവ മിക്കവാറും സമശീതോഷ്‌ണമേഖലയിലും, ശീതമേഖലയിലുംപെട്ട സമുദ്രതീരങ്ങളിലെ പാറകളിലാണ്‌ ധാരാളമായി പറ്റിപ്പിടിച്ചു വളരുന്നത്‌. സർഗാസം അത്‌ലാന്തിക്‌സമുദ്രത്തിന്റെ ചിലഭാഗങ്ങളിൽ കപ്പൽഗതാഗതത്തിന്‌ വിഘാതമാകത്തക്ക വിധത്തിൽ ധാരാളമായി വളരുന്നുണ്ട്‌. തവിട്ട്‌ ആൽഗകളിലെ ഓരോ കോശത്തിലും ഓരോ കോശമർമത്തിനു പുറമേ നിരവധി ഹരിതകണങ്ങളും കരോട്ടിന്‍, സാന്തോഫിൽ, ഫ്യൂക്കോസാന്തിന്‍ എന്നീ വർണകങ്ങള്‍ അടങ്ങിയിട്ടുള്ള ഹരിതബിന്ദുക്കളും ഉള്‍പ്പെട്ടിരിക്കുന്നു. പ്രകാശസംശ്ലേഷണത്തിൽനിന്നും ഉണ്ടാകുന്ന പഞ്ചസാര ലാമിനാറിന്‍ എന്ന വസ്‌തുവായിട്ടാണ്‌ ഇതിൽ സംഭരിക്കപ്പെടുന്നത്‌. ഈ സസ്യങ്ങളിലെ മറ്റൊരു പ്രത്യേകത ഇവയിലെല്ലാംതന്നെ "തലമുറകളുടെ ഏകാന്തരണം' (alternation of generations) ഉണ്ടെന്നുള്ളതാണ്‌. ലൈംഗികതലമുറ (Sexual Generation) ഗമീറ്റുകളെ ഉത്‌പാദിപ്പിക്കുന്നു. ഗമീറ്റുകളുടെ സംയോഗം മൂലം ഉണ്ടാകുന്ന യുഗ്മനജം വളർന്നു സൂവോസ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നു. തവിട്ട്‌-ആൽഗകളിലെ സൂവോസ്‌പോറുകളുടെ പ്രത്യേകത, ഒന്നു മുമ്പോട്ടും മറ്റേതു പുറകോട്ടും ആയി അവയിലെ രണ്ട്‌ സീലിയകള്‍ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ്‌.

തവിട്ട്‌-ആൽഗളിൽ എക്‌റ്റൊകാർപ്പസ്‌ എന്ന ജീനസ്സിന്റെ ജീവിതചക്രം വളരെ ശ്രദ്ധേയമാണ്‌. ഏക്‌റ്റൈകാർപ്പേൽസ്‌ എന്ന ഗ്രാത്രത്തിലാണ്‌ ഈ സസ്യം ഉള്‍പ്പെടുക. മറ്റു സമുദ്രസസ്യങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചാണ്‌ ഇവ വളരുന്നത്‌. ശിഖരങ്ങളോടുകൂടിയ ഇതിന്റെ തന്തുക്കളിൽ കോശങ്ങള്‍ ഒരു നിരയായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ക്രമമായ തലമുറകളുടെ ഏകാന്തരണം ഉണ്ടെങ്കിലും രണ്ട്‌ തലമുറയിലേയും സസ്യങ്ങളെ അവയുടെ കായികദശയിൽ പരസ്‌പരം തിരിച്ചറിയാന്‍ പ്രയാസമാണ്‌. ഇവയിലെ ലൈംഗികദശ "ഹാപ്‌ളോയിഡും' അലൈംഗികദശ "ഡിപ്ലോയ്‌ഡും' ആണ്‌. ലൈംഗികദശയിൽ അവ ഏതാണ്ട്‌ ഗദയുടെ ആകൃതിയിലുള്ള ബഹുകോശനിർമിതമായ "ഗാമറ്റാന്‍ജിയ'കള്‍ ഉത്‌പാദിപ്പിക്കുന്നു. ഓരോ കോശത്തിൽനിന്നും ഓരോ ഗമീറ്റ്‌ (ബീജം) മാത്രമേ ഉണ്ടാകുന്നുള്ളൂ. ഗമീറ്റുകളെല്ലാം സ്വരൂപത്തിൽ ഒരുപോലെയാണെങ്കിലും സ്വഭാവത്തിൽ വ്യത്യസ്‌തങ്ങളാണ്‌; ചിലവയ്‌ക്ക്‌ ചലനത്തിൽ മന്ദഗതിയാണ്‌; മറ്റുള്ളവയ്‌ക്കാകട്ടെ ദ്രുതഗതിയും. മന്ദഗതിശീലമുള്ള ഗമീറ്റുകളുടെ ചുറ്റും മറ്റു ചെടികളിൽനിന്നും ഉദ്‌ഭവിച്ച്‌ ദ്രുതഗതിയുള്ള ഗമീറ്റുകള്‍ വന്നുചേരുന്നു. മന്ദഗതിയുള്ളവയെ സ്‌ത്രീ-ഗമീറ്റുകള്‍ എന്നും ദ്രുതഗതിയുള്ളവയെ പുരുഷ-ഗമീറ്റുകള്‍ എന്നും നാമകരണം ചെയ്യാം. ഒരു പുരുഷ-ഗമീറ്റ്‌ ഒരു സ്‌ത്രീ-ഗമീറ്റുമായി സംയോജിച്ച്‌ യുഗ്മനജം ഉണ്ടാകുന്നു. ഈ യുഗ്മനജം വളർന്ന്‌ അലൈംഗികദശയിലുള്ള ചെടിയായിത്തീരുന്നു. അലൈംഗികദശയിൽ രണ്ടുതരം സൂവോസ്‌പോറുകളുണ്ട്‌: ഒന്ന്‌ ബഹുകോശ സ്‌പൊറാഞ്ചിയകള്‍ (Plurilocular sporaugia) ഉത്‌പാദിപ്പിക്കുന്നു. ഇവയിൽനിന്നും ഉണ്ടാകുന്ന സൂവോസ്‌പോറുകള്‍ അല്‌പനേരത്തെ സ്വച്ഛന്ദഗതിക്കുശേഷം ഏതെങ്കിലും ഉറച്ച സ്ഥലത്ത്‌ പറ്റിപ്പിടിച്ച്‌ ഓരോ ചെടിയായി വളരുന്നു.

ഏകകോശഘടനയുള്ള സൂവോസ്‌പോറാന്‍ജിയകളിൽ നിന്നുമാണ്‌ രണ്ടാമത്തെയിനത്തിൽപ്പെട്ട സൂവോസ്‌പോറുകള്‍ ഉണ്ടാകുന്നത്‌. ഇവ സൂവോസ്‌പോറാന്‍ജിയത്തിനുശേഷം അനവധി മെറ്റോട്ടിക്‌ വിഭജനങ്ങള്‍വഴി ധാരാളം ഹാപ്ലോയ്‌ഡ്‌ സൂവോസ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നു. ഈ സൂവോസ്‌പോറുകളിൽനിന്നുമാണ്‌ ലൈംഗികദശയിലെ ചെടികള്‍ ഉണ്ടാകുന്നത്‌. ചില പ്രത്യേക സന്ദർഭങ്ങളിൽ ഈ സൂവോസ്‌പോറുകള്‍, ഗമീറ്റുകള്‍പോലെ പരസ്‌പരം സംയോഗം നടത്തുന്നതും കണ്ടിട്ടുണ്ട്‌. സാധാരണ രണ്ടുജാതി സൂവോസ്‌പോറാന്‍ജിയകളും ഒരേ ചെടിയിൽ തന്നെയാണ്‌ കാണാറുള്ളത്‌. കാലാവസ്ഥാവ്യത്യാസംകൊണ്ടും മറ്റും ചില സ്ഥലങ്ങളിൽ ഇത്തരം ക്രമമായ തലമുറകളുടെ "ഏകാന്തരണം' കാണാറില്ല. ലാമിനാരിയേൽസ്‌, കട്‌ലീറിയേൽസ്‌, ഫ്യൂക്കേൽസ്‌ തുടങ്ങിയ മറ്റു ഗോത്രങ്ങളും തവിട്ട്‌-ആൽഗകള്‍ തന്നെയാണ്‌. തവിട്ട്‌ ആൽഗകളാണ്‌ ആള്‍ഗകളിൽവച്ച്‌ ഏറ്റവും ഉപകാരപ്രദം. വളത്തിനായി ഇവയെ സാധാരണ ഉപയോഗിക്കാറുണ്ട്‌. അതുപോലെതന്നെ ഈ വിഭാഗത്തിലെ ചില സ്‌പീഷീസുകളിൽനിന്നും അയൊഡിന്‍, പൊട്ടാസിയം തുടങ്ങിയവ എടുക്കാറുണ്ട്‌, ചില രാജ്യങ്ങളിൽ ഇവയിൽ ചിലതിനെ ആഹാരസാധനമായും ഉപയോഗിച്ചുവരുന്നു.

ചുവന്ന-ആൽഗകള്‍ (Red Algae or Rhodophyceae) സാധാരണയായി അധികം വലുതാകാറില്ലെങ്കിലും കാഴ്‌ചയ്‌ക്ക്‌ ഭംഗിയുള്ളവയാണ്‌. മിക്കവാറും എല്ലാംതന്നെ സമുദ്രത്തിലാണ്‌ കാണപ്പെടുന്നത്‌. ഉഷ്‌ണമേഖലയിൽപ്പെട്ട കടൽത്തീരങ്ങളിലാണ്‌ അവ അധികവും കാണപ്പെടുന്നത്‌. ഫൈക്കോഎരിത്രീനെന്ന ചുവന്ന വർണകങ്ങളാണ്‌ അവയ്‌ക്കു ചുവപ്പുനിറം നല്‌കുന്നത്‌. ഫൈക്കോഎരിത്രീന്റെ കൂടെ മറ്റു വർണകങ്ങളും പ്ലാസ്‌ററിഡിനുള്ളിൽ അടങ്ങിയിരിക്കും.

ചുവന്ന ആൽഗകളുടെ ആകൃതി-പ്രകൃതികള്‍ വൈവിധ്യമേറിയതാണ്‌. പല സ്‌പീഷീസുകളിലും താലസ്‌ വളരെ മൃദുലമായ ഒരു തന്തുമാത്രമാണ്‌; ചിലവയിൽ ഇത്‌ ബലമുള്ളതായിരിക്കുന്നു. മറ്റു ചിലതിൽ ഇത്‌ പരന്ന്‌ ഒരു തകിടുപോലിരിക്കുന്നു. ചിലവയുടെ കോശങ്ങളിൽ കാൽസിയം നിക്ഷേപിക്കപ്പെടുന്നതുകൊണ്ട്‌ അവ പവിഴപ്പുറ്റുകള്‍ (corals) പോലെ കാണാം. ചുവന്ന-ആൽഗകള്‍ക്കുള്ള ഒരു പ്രത്യേകത അവയിലൊന്നിലും തന്നെ ചലനശേഷിയുള്ള ഗമീറ്റുകള്‍ ഉണ്ടാകുന്നില്ല എന്നതാണ്‌. ലൈംഗിക പ്രത്യുത്‌പാദനം പൊതുവിൽ വളരെ വിപുലമാണ്‌. ഒരു വലിയ സ്‌ത്രീബീജവുമായി ഒരു ചെറിയ പുരുഷബീജം സംയോഗം നടത്തുന്നു. പുരുഷബീജങ്ങള്‍ സ്‌പെർമഗോണിയ എന്നറിയപ്പെടുന്ന കോശങ്ങളിൽ ഒന്നുവീതം ഉണ്ടാകുന്നു. ഈ കോശങ്ങളിൽ നിന്നും അവ വേർപെടുത്തപ്പെട്ടോ അല്ലെങ്കിൽ കോശത്തോടുകൂടിയോ ജലത്തിൽ ഒഴുകി നടക്കുന്നു.

സ്‌ത്രീബീജങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന അവയവങ്ങളെ "പ്രാക്കാർപ്‌' എന്ന്‌ വിളിക്കുന്നു. ലളിതഘടനയുള്ള ചെടികളിൽ ഇവയുടെ അടിഭാഗത്ത്‌ വികസിച്ച കാർപൊഗോണിയായും അതിന്റെ മുകള്‍ഭാഗത്ത്‌ ചെറിയ "ട്രക്കോഗൈനും' ഉണ്ടായിരിക്കും. പുരുഷ-ഗമീറ്റുകള്‍ ട്രക്കോഗൈനിൽ വന്നു തട്ടുമ്പോള്‍ അവ അതിനോട്‌ ഒട്ടിച്ചേരുകയും, അതിലെ കോശമർമം ട്രക്കോഗൈനിൽ കൂടി കാർപൊഗോണിയത്തിനുള്ളിൽ പ്രവേശിച്ച്‌ അതിലെ കോശമർമ(സ്‌ത്രീബീജം)വുമായി സംയോഗം നടത്തുകയും ചെയ്യുന്നു. സംയോഗം നടന്ന കാർപൊഗോണിയത്തിൽനിന്നും കാർപോസ്‌പോറുകള്‍ എന്ന ഒരുതരം സ്‌പോറുകള്‍ ഉണ്ടാകുന്നു. അവ മിക്കവാറും കാർപൊഗോണിയത്തിൽനിന്നും ഉണ്ടാകുന്ന ചില ശിഖരങ്ങളുടെ അഗ്രഭാഗത്താണ്‌ ഉണ്ടാകുക. ഈ കാർപോസ്‌പോറുകള്‍ (ലളിതഘടനയുള്ള ചുവന്ന-ആൽഗകളിൽ) ഉടനെതന്നെ വീണ്ടും ലൈംഗികദശയിലെ ചെടികളെ ഉത്‌പാദിപ്പിക്കുന്നു. എന്നാൽ ചുവന്ന-ആൽഗകളിൽ മിക്കവയിലും ഇവ അലൈംഗികദശയാണുണ്ടാക്കുന്നത്‌. അലൈംഗികദശകള്‍ ലൈംഗികദശകള്‍പോലെതന്നെ ആയിരിക്കും കാഴ്‌ചയിൽ. അലൈംഗികദശകള്‍ അലൈംഗികസ്‌പോറുകളായ ടെട്രാസ്‌പോറുകളെ (ഒരു സ്‌പൊറാന്‍ജിയത്തിൽ നാലു സ്‌പോറുകള്‍മാത്രം) ഉത്‌പാദിപ്പിക്കുന്നു. ഈ ഒരോ ടെട്രാസ്‌പോറും ഓരോ ലൈംഗികദശയിലെ ചെടിയെ ഉത്‌പാദിപ്പിക്കുന്നു; അതിനാൽ ചുവന്ന ആൽഗകളിലെല്ലാം "തലമുറകളുടെ എകാന്തരണം' ഉണ്ടായിരിക്കും.

വടക്കന്‍ അത്‌ലാന്തിക്‌ കടൽത്തീരങ്ങളിൽനിന്നും ലഭിക്കുന്ന റൊഡിമീനിയ പാമേറ്റ (Rhodymenia Palmata) സ്വാദുള്ള ഒരു ആഹാര പദാർഥം (delicacy) ആയി ഉപയോഗിക്കപ്പെടാറുണ്ട്‌. പോർഫൈറ (Porphyra) സ്‌പീഷീസുകള്‍, കോണ്‍ഡ്രസ്‌ ക്രിസ്‌പസ്‌ (Chondrus Crispus- irishmoss)എന്നിവയും സാധാരണയായി ഭക്ഷണപദാർഥമായി പ്രയോജനപ്പെടുത്തിവരുന്നു.

(ഡോ. ജോസ്‌ കെ. മംഗലി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BD%E0%B4%97%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍