This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌ലോണ്‍, വില്യം (1692-1766)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാസ്‌ലോണ്‍, വില്യം (1692-1766) == == Caslon, William == അച്ചടിക്കാവശ്യമായ ടൈപ്പ്...)
(Caslon, William)
വരി 4: വരി 4:
== Caslon, William ==
== Caslon, William ==
-
 
+
[[ചിത്രം:Vol7p464_49-caslon-portrait.jpg|thumb|]]
അച്ചടിക്കാവശ്യമായ ടൈപ്പ്‌ കണ്ടുപിടിച്ച ബ്രിട്ടീഷ്‌ തോക്കുനിർമാതാവ്‌. 1692-ൽ വോർസെസ്റ്റർഷയറിലെ ക്രാഡ്‌ലി എന്ന സ്ഥലത്തു ജനിച്ചു. തോക്കുകുഴൽ, ലോക്ക്‌ എന്നിവ മുദ്രണം ചെയ്യുന്ന തൊഴിലിലേർപ്പെട്ടു. 1716-ൽ വ്യാപാരസംബന്ധമായി ലണ്ടനിലെത്തിയ കാസ്‌ലോണ്‍, ജോണ്‍ വാട്‌സ്‌ എന്ന അച്ചടിക്കാരന്റെ കീഴിൽ ജോലിയിലേർപ്പെട്ടു; തുടർന്ന്‌ സ്വന്തമായി ഒരു ടൈപ്പ്‌ ഫൗണ്ടറി സ്ഥാപിച്ചു. ഇവിടെ നിർമിച്ച അച്ചുകളുടെ സ്‌പഷ്‌ടത മൂലം അക്കാലത്തുണ്ടായിരുന്ന പ്രസിദ്ധ അച്ചടിക്കാരിൽ നിന്നെല്ലാം രക്ഷാധികാരിത്വം (patronage) സമ്പാദിക്കുവാന്‍ കാസ്‌ലോണിനു സാധിച്ചു. 1720-ൽ നിർമിച്ച അറബിക്‌ ഫോണ്ട്‌ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ ടൈപ്പ്‌ ഫോണ്ട്‌. പിന്നീട്‌ അനേക തരത്തിലുള്ള ഫോണ്ടുകള്‍ ഇദ്ദേഹം നിർമിച്ചുവെങ്കിലും ഡച്ച്‌മാതൃക അടിസ്ഥാനമാക്കി 1726-ൽ ഇദ്ദേഹം നിർമിച്ച കാസ്‌ലോണ്‍ ഓള്‍ഡ്‌ഫേസ്‌ (Caslon old face) ആണ്‌ ഏറ്റവും പ്രധാനം. ഇദ്ദേഹം പിന്നീട്‌ നിർമിച്ച റോമന്‍-ഇറ്റാലിക്‌ ഫോണ്ടുകള്‍ക്ക്‌ വിദേശങ്ങളിൽ പോലും പ്രചാരം സിദ്ധിച്ചു. അമേരിക്കന്‍ സ്വാതന്ത്യ്രപ്രഖ്യാപനം അച്ചടിക്കുന്നതിന്‌ കാസ്‌ലോണ്‍ ഫോണ്ടുകളിലൊന്നാണ്‌ ഉപയോഗിച്ചതെന്നത്‌ ഇതിനു തെളിവാണ്‌. 19-ാം ശതകത്തിന്റെ ആരംഭത്തോടെ കാസ്‌ലോണ്‍ ടൈപ്പുകളുടെ ഉപയോഗം കുറഞ്ഞുവന്നു. എന്നാൽ 1845-ൽ ഹെന്‌റികോളിന്റെ നിർദേശപ്രകാരം കാസ്‌ലോണ്‍ ടൈപ്പുകള്‍ പുനഃപരിഷ്‌കരിക്കുകയും "ഡയറി ഒഫ്‌ ലേഡി വില്ലോബി' എന്ന കഥ (17-ാം നൂറ്റാണ്ട്‌) പ്രസിദ്ധീകരിക്കുവാന്‍ ചിസ്വിക്‌ പ്രസ്‌ ഈ ടൈപ്പ്‌ ഉപയോഗപ്പെടുത്തുകയും ചെയ്‌തിരുന്നു. കാസ്‌ലോണ്‍ ടൈപ്പിന്റെ പരിഷ്‌കരിച്ച മാതൃകകള്‍ ഇന്നും ചിലയിടങ്ങളിൽ പ്രചാരത്തിലുണ്ട്‌. 1766 ജനു. 23-നു ലണ്ടനിലെ ബെത്‌നാള്‍ഗ്രിനിൽ വച്ച്‌ കാസ്‌ലോണ്‍ അന്തരിച്ചു.

06:30, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാസ്‌ലോണ്‍, വില്യം (1692-1766)

Caslon, William

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍