This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശീമഠം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കാശീമഠം== വൈഷ്‌ണവരായ ഗൗഡസാരസ്വതബ്രാഹ്മണരുടെ ധർമപീഠം. അതു സ്...)
(കാശീമഠം)
വരി 1: വരി 1:
==കാശീമഠം==
==കാശീമഠം==
വൈഷ്‌ണവരായ ഗൗഡസാരസ്വതബ്രാഹ്മണരുടെ ധർമപീഠം. അതു സ്ഥാപിച്ചത്‌ എ.ഡി. 16-ാം ശതകാരംഭത്തിൽ കുംഭകോണം മഠാധിപനായിരുന്ന വിജയീന്ദ്ര തീർഥനാണെന്നു കരുതുന്നു. സന്ന്യാസം സ്വീകരിക്കുന്നതിനുമുമ്പ്‌ ഇദ്ദേഹത്തിന്റെ പേര്‌ വിഠലാചാര്യന്‍ എന്നായിരുന്നു. അപ്പയ്യദീക്ഷിതരുടെ മാധ്വമത വിമർശനത്തിനു തക്ക പ്രതിവിമർശനം ചെയ്യാന്‍ കഴിഞ്ഞ നല്ലൊരു പണ്‌ഡിതനും വ്യാഖ്യാതാവുമായിരുന്നു ഇദ്ദേഹം.

 +
[[ചിത്രം:Vol7p464_sar 7kasimadam- sudeerndratheertha swamikal.jpg|thumb|]]
 +
[[ചിത്രം:Vol7p464_kasi mutt.jpg|thumb|]]
കൊച്ചിയിലെ ഗൗഡസാരസ്വത ബ്രാഹ്മണർ ചാതുർമാസ്യ വ്രതമനുഷ്‌ഠിക്കാന്‍ വിജയീന്ദ്രതീർഥനെ ക്ഷണിച്ചുവരുത്തി. ഇദ്ദേഹം കൊച്ചിയിൽ അവരുടെ കൂട്ടത്തിൽ നിന്നു തിരഞ്ഞെടുത്ത ഒരു കുട്ടിക്ക്‌ സന്ന്യാസം നല്‌കുകയുണ്ടായി. ആ സന്ന്യാസിയാണ്‌ ശ്രീമദ്‌ യാദവേന്ദ്രതീർഥന്‍. കാശീമഠസംസ്ഥാനത്തിലെ ഒന്നാമത്തെ അധിപതിയും ഇദ്ദേഹമായിരുന്നു. കാശിയിലേക്കുള്ള മടക്കയാത്രയിൽ വിജയീന്ദ്രതീർഥനെയും ശിഷ്യനെയും അനുഗമിച്ച ആ സാരസ്വതബ്രാഹ്മണന്‍, അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച്‌ ഗംഗാതീരത്തിൽ കുറച്ചു സ്ഥലം വാങ്ങി മഠം സ്ഥാപിക്കാന്‍ വേണ്ട കെട്ടിടം നിർമിച്ചു. വിജയീന്ദ്രതീർഥന്റെ ഗുരുവായ കുംഭകോണം മഠസ്വാമി ശ്രീമത്‌ സുരേന്ദ്രതീർഥന്‍, കുംഭകോണത്ത്‌ എത്തിച്ചേർന്ന യാദവേന്ദ്രതീർഥന്‌ നിത്യപൂജയ്‌ക്കുവേണ്ട സാളഗ്രാമവും വ്യാസന്റെയും രഘുപതിയുടെയും വിഗ്രഹങ്ങളും മതാഘോഷങ്ങള്‍ നടത്താനും നിയമങ്ങള്‍ നടപ്പാക്കാനുമുള്ള അധികാരവും നല്‌കി. കാശീമഠം മുമ്പും ഉണ്ടായിരുന്നെങ്കിലും പരിപൂർണമായ അധികാരാവകാശങ്ങളും പ്രൗഢിയും അതിനു കൈവന്നത്‌ സ്വാമി യാദവേന്ദ്രതീർഥന്റെ കാലത്താണ്‌. ഇന്ന്‌ കാശിയിലെ മൂലമഠം കൂടാതെ 14 മഠങ്ങള്‍കൂടി കാശീമഠത്തിന്റെ വകയായുണ്ട്‌.

05:38, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാശീമഠം

വൈഷ്‌ണവരായ ഗൗഡസാരസ്വതബ്രാഹ്മണരുടെ ധർമപീഠം. അതു സ്ഥാപിച്ചത്‌ എ.ഡി. 16-ാം ശതകാരംഭത്തിൽ കുംഭകോണം മഠാധിപനായിരുന്ന വിജയീന്ദ്ര തീർഥനാണെന്നു കരുതുന്നു. സന്ന്യാസം സ്വീകരിക്കുന്നതിനുമുമ്പ്‌ ഇദ്ദേഹത്തിന്റെ പേര്‌ വിഠലാചാര്യന്‍ എന്നായിരുന്നു. അപ്പയ്യദീക്ഷിതരുടെ മാധ്വമത വിമർശനത്തിനു തക്ക പ്രതിവിമർശനം ചെയ്യാന്‍ കഴിഞ്ഞ നല്ലൊരു പണ്‌ഡിതനും വ്യാഖ്യാതാവുമായിരുന്നു ഇദ്ദേഹം.

കൊച്ചിയിലെ ഗൗഡസാരസ്വത ബ്രാഹ്മണർ ചാതുർമാസ്യ വ്രതമനുഷ്‌ഠിക്കാന്‍ വിജയീന്ദ്രതീർഥനെ ക്ഷണിച്ചുവരുത്തി. ഇദ്ദേഹം കൊച്ചിയിൽ അവരുടെ കൂട്ടത്തിൽ നിന്നു തിരഞ്ഞെടുത്ത ഒരു കുട്ടിക്ക്‌ സന്ന്യാസം നല്‌കുകയുണ്ടായി. ആ സന്ന്യാസിയാണ്‌ ശ്രീമദ്‌ യാദവേന്ദ്രതീർഥന്‍. കാശീമഠസംസ്ഥാനത്തിലെ ഒന്നാമത്തെ അധിപതിയും ഇദ്ദേഹമായിരുന്നു. കാശിയിലേക്കുള്ള മടക്കയാത്രയിൽ വിജയീന്ദ്രതീർഥനെയും ശിഷ്യനെയും അനുഗമിച്ച ആ സാരസ്വതബ്രാഹ്മണന്‍, അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച്‌ ഗംഗാതീരത്തിൽ കുറച്ചു സ്ഥലം വാങ്ങി മഠം സ്ഥാപിക്കാന്‍ വേണ്ട കെട്ടിടം നിർമിച്ചു. വിജയീന്ദ്രതീർഥന്റെ ഗുരുവായ കുംഭകോണം മഠസ്വാമി ശ്രീമത്‌ സുരേന്ദ്രതീർഥന്‍, കുംഭകോണത്ത്‌ എത്തിച്ചേർന്ന യാദവേന്ദ്രതീർഥന്‌ നിത്യപൂജയ്‌ക്കുവേണ്ട സാളഗ്രാമവും വ്യാസന്റെയും രഘുപതിയുടെയും വിഗ്രഹങ്ങളും മതാഘോഷങ്ങള്‍ നടത്താനും നിയമങ്ങള്‍ നടപ്പാക്കാനുമുള്ള അധികാരവും നല്‌കി. കാശീമഠം മുമ്പും ഉണ്ടായിരുന്നെങ്കിലും പരിപൂർണമായ അധികാരാവകാശങ്ങളും പ്രൗഢിയും അതിനു കൈവന്നത്‌ സ്വാമി യാദവേന്ദ്രതീർഥന്റെ കാലത്താണ്‌. ഇന്ന്‌ കാശിയിലെ മൂലമഠം കൂടാതെ 14 മഠങ്ങള്‍കൂടി കാശീമഠത്തിന്റെ വകയായുണ്ട്‌.

ഇപ്പോഴത്തെ മഠാധിപതിയായ ശ്രീമത്‌ സുധീന്ദ്രതീർഥസ്വാമികള്‍ ഈ പരമ്പരയിലെ ഇരുപതാമത്തെ ഗുരുവാണ്‌. മുന്‍ഗാമികളെപ്പോലെ ഇദ്ദേഹവും പല ക്ഷേത്രങ്ങളിലും പ്രതിഷ്‌ഠാകർമവും പുനഃപ്രതിഷ്‌ഠയും നടത്തിയിട്ടുണ്ട്‌. സമൂഹത്തിലെ അംഗങ്ങളുടെ ആത്മീയം മാത്രമല്ല, സാമ്പത്തികവും ആരോഗ്യപരവും സാംസ്‌കാരികവുമായ ഭദ്രത ലാക്കാക്കിയാണ്‌ ശ്രീ കാശീമഠ വെൽഫെയർ ഫണ്ട്‌ 1956-ൽ ഇദ്ദേഹം സ്ഥാപിച്ചത്‌. വൈദിക സംസ്‌കാരത്തിന്റെ പ്രചാരണാർഥം ഗ്രന്ഥങ്ങള്‍ പ്രസിദ്ധം ചെയ്യാന്‍ 1971-ൽ ബോംബേ (മുംബൈ)യിൽ ഒരു ഭാരതീയ സാംസ്‌കൃതിക്‌ പ്രകടനാലയവും സ്ഥാപിച്ചിരിക്കുന്നു.

(എന്‍.എന്‍. ആനന്ദന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B6%E0%B5%80%E0%B4%AE%E0%B4%A0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍