This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാതായാമ, സെന്‍ (1860-1933)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കാതായാമ, സെന്‍ (1860-1933) == == Katayama, Sen == ജപ്പാനിലെ സോഷ്യലിസ്റ്റ് നേതാവ...) |
Mksol (സംവാദം | സംഭാവനകള്‍) (→Katayama, Sen) |
||
വരി 1: | വരി 1: | ||
== കാതായാമ, സെന്‍ (1860-1933) == | == കാതായാമ, സെന്‍ (1860-1933) == | ||
== Katayama, Sen == | == Katayama, Sen == | ||
- | + | [[ചിത്രം:Vol7p17_katayamasen023.jpg|thumb|സെന്‍ കാതായാമ]] | |
ജപ്പാനിലെ സോഷ്യലിസ്റ്റ് നേതാവ്. 1860 ജനു. 8-ന് ഒരു പാവപ്പെട്ട കർഷക കുടുംബത്തിലെ ദ്വിതീയ സന്താനമായി ജനിച്ചു. സുഗതാരോ യബുകിയെ 18-ാമത്തെ വയസ്സിൽ ഇകുതാരോ കാതായാമ എന്ന കർഷക കുടുംബത്തിലേക്കു ദത്തെടുത്തതോടെയാണ് ഇദ്ദേഹത്തിനു സെന്‍ കാതായാമ എന്ന പേര് ലഭിച്ചത്. ഒകയാമ, ടോക്യോ എന്നിവിടങ്ങളിൽ ആദ്യകാല വിദ്യാഭ്യാസം നടത്തി. ആദ്യകാലത്ത് ഇദ്ദേഹം കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തങ്ങളുടെ ഒരു പ്രചാരകനായിരുന്നു. 1884-ൽ യു.എസ്സിലെത്തിയ കാതായാമ ഹോപ്കിന്‍സ് അക്കാദമി, മേരിവിൽ കോളജ്, ആന്‍ഡോവർ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1896-ൽ ജപ്പാനിൽ തിരിച്ചെത്തി. ജപ്പാനിലെ കോണ്‍ഗ്രിഗേഷനലിസ്റ്റ് കിങ്സ്ലി ഹാളിൽ പ്രവർത്തനമാരംഭിച്ചു. ഇക്കാലത്താണ് ഇദ്ദേഹത്തിന്റെ ശ്രദ്ധ തൊഴിൽരംഗത്തേക്കു തിരിഞ്ഞത്. ഇദ്ദേഹം ആരംഭിച്ച തൊഴിൽ ലോകം (Rodo Sekai-'Labour World') ജപ്പാനിലെ ആദ്യത്തെ തൊഴിലാളി പത്രമായിരുന്നു. ഒരു സോഷ്യലിസ്റ്റ് സൊസൈറ്റിക്കു രൂപംനല്കിയ (1900) ഇദ്ദേഹം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (1901) സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമായതേയുള്ളു. റഷ്യ-ജപ്പാന് യുദ്ധത്തെ എതിർത്തിരുന്ന കാതായാമ 1911-12 കാലത്തു ടോക്കിയോയിൽ തൊഴിലാളികളുടെ ഒരു പണിമുടക്ക് (street car strike) സംഘടിപ്പിച്ചു. സമരം വിജയിച്ചെങ്കിലും 1914-ൽ ഇദ്ദേഹത്തിനു ജപ്പാന് വിട്ടു വെളിയിൽ പോകേണ്ടിവന്നു. വീണ്ടും യു.എസ്സിലെത്തി; അവിടെ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കാന്‍ ശ്രമം തുടങ്ങി. 1921-ൽ മെക്സിക്കോയിലെത്തി, കമ്യൂണിസ്റ്റ് ഇന്റർനാഷണലിനു (കോമിന്റേണ്‍) വേണ്ടി പ്രവർത്തിച്ചു. അതിനുശേഷം കോമിന്റേണിൽ ഒരു ഉയർന്ന ഉദ്യോഗം വഹിക്കാന്‍ മോസ്കോയിലേക്കു ക്ഷണിക്കപ്പെട്ടു. 1924-ൽ ഇദ്ദേഹം ചൈന സന്ദർശിച്ചു. ജന്മസ്ഥലമായ ജപ്പാനിൽ കമ്യൂണിസത്തിനു വളർച്ച കിട്ടാത്തതിൽ ഇദ്ദേഹം ദുഃഖിതനായിരുന്നു. 1933 ന. 5-നു കാതായാമ മോസ്കോയിൽവച്ച് അന്തരിച്ചു. എല്ലാ ബഹുമതികളോടുംകൂടിയാണ് ക്രംലിന് ചുമരുകള്‍ക്കകത്ത് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. | ജപ്പാനിലെ സോഷ്യലിസ്റ്റ് നേതാവ്. 1860 ജനു. 8-ന് ഒരു പാവപ്പെട്ട കർഷക കുടുംബത്തിലെ ദ്വിതീയ സന്താനമായി ജനിച്ചു. സുഗതാരോ യബുകിയെ 18-ാമത്തെ വയസ്സിൽ ഇകുതാരോ കാതായാമ എന്ന കർഷക കുടുംബത്തിലേക്കു ദത്തെടുത്തതോടെയാണ് ഇദ്ദേഹത്തിനു സെന്‍ കാതായാമ എന്ന പേര് ലഭിച്ചത്. ഒകയാമ, ടോക്യോ എന്നിവിടങ്ങളിൽ ആദ്യകാല വിദ്യാഭ്യാസം നടത്തി. ആദ്യകാലത്ത് ഇദ്ദേഹം കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തങ്ങളുടെ ഒരു പ്രചാരകനായിരുന്നു. 1884-ൽ യു.എസ്സിലെത്തിയ കാതായാമ ഹോപ്കിന്‍സ് അക്കാദമി, മേരിവിൽ കോളജ്, ആന്‍ഡോവർ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1896-ൽ ജപ്പാനിൽ തിരിച്ചെത്തി. ജപ്പാനിലെ കോണ്‍ഗ്രിഗേഷനലിസ്റ്റ് കിങ്സ്ലി ഹാളിൽ പ്രവർത്തനമാരംഭിച്ചു. ഇക്കാലത്താണ് ഇദ്ദേഹത്തിന്റെ ശ്രദ്ധ തൊഴിൽരംഗത്തേക്കു തിരിഞ്ഞത്. ഇദ്ദേഹം ആരംഭിച്ച തൊഴിൽ ലോകം (Rodo Sekai-'Labour World') ജപ്പാനിലെ ആദ്യത്തെ തൊഴിലാളി പത്രമായിരുന്നു. ഒരു സോഷ്യലിസ്റ്റ് സൊസൈറ്റിക്കു രൂപംനല്കിയ (1900) ഇദ്ദേഹം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (1901) സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമായതേയുള്ളു. റഷ്യ-ജപ്പാന് യുദ്ധത്തെ എതിർത്തിരുന്ന കാതായാമ 1911-12 കാലത്തു ടോക്കിയോയിൽ തൊഴിലാളികളുടെ ഒരു പണിമുടക്ക് (street car strike) സംഘടിപ്പിച്ചു. സമരം വിജയിച്ചെങ്കിലും 1914-ൽ ഇദ്ദേഹത്തിനു ജപ്പാന് വിട്ടു വെളിയിൽ പോകേണ്ടിവന്നു. വീണ്ടും യു.എസ്സിലെത്തി; അവിടെ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കാന്‍ ശ്രമം തുടങ്ങി. 1921-ൽ മെക്സിക്കോയിലെത്തി, കമ്യൂണിസ്റ്റ് ഇന്റർനാഷണലിനു (കോമിന്റേണ്‍) വേണ്ടി പ്രവർത്തിച്ചു. അതിനുശേഷം കോമിന്റേണിൽ ഒരു ഉയർന്ന ഉദ്യോഗം വഹിക്കാന്‍ മോസ്കോയിലേക്കു ക്ഷണിക്കപ്പെട്ടു. 1924-ൽ ഇദ്ദേഹം ചൈന സന്ദർശിച്ചു. ജന്മസ്ഥലമായ ജപ്പാനിൽ കമ്യൂണിസത്തിനു വളർച്ച കിട്ടാത്തതിൽ ഇദ്ദേഹം ദുഃഖിതനായിരുന്നു. 1933 ന. 5-നു കാതായാമ മോസ്കോയിൽവച്ച് അന്തരിച്ചു. എല്ലാ ബഹുമതികളോടുംകൂടിയാണ് ക്രംലിന് ചുമരുകള്‍ക്കകത്ത് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. |
16:19, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കാതായാമ, സെന്‍ (1860-1933)
Katayama, Sen
ജപ്പാനിലെ സോഷ്യലിസ്റ്റ് നേതാവ്. 1860 ജനു. 8-ന് ഒരു പാവപ്പെട്ട കർഷക കുടുംബത്തിലെ ദ്വിതീയ സന്താനമായി ജനിച്ചു. സുഗതാരോ യബുകിയെ 18-ാമത്തെ വയസ്സിൽ ഇകുതാരോ കാതായാമ എന്ന കർഷക കുടുംബത്തിലേക്കു ദത്തെടുത്തതോടെയാണ് ഇദ്ദേഹത്തിനു സെന്‍ കാതായാമ എന്ന പേര് ലഭിച്ചത്. ഒകയാമ, ടോക്യോ എന്നിവിടങ്ങളിൽ ആദ്യകാല വിദ്യാഭ്യാസം നടത്തി. ആദ്യകാലത്ത് ഇദ്ദേഹം കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തങ്ങളുടെ ഒരു പ്രചാരകനായിരുന്നു. 1884-ൽ യു.എസ്സിലെത്തിയ കാതായാമ ഹോപ്കിന്‍സ് അക്കാദമി, മേരിവിൽ കോളജ്, ആന്‍ഡോവർ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1896-ൽ ജപ്പാനിൽ തിരിച്ചെത്തി. ജപ്പാനിലെ കോണ്‍ഗ്രിഗേഷനലിസ്റ്റ് കിങ്സ്ലി ഹാളിൽ പ്രവർത്തനമാരംഭിച്ചു. ഇക്കാലത്താണ് ഇദ്ദേഹത്തിന്റെ ശ്രദ്ധ തൊഴിൽരംഗത്തേക്കു തിരിഞ്ഞത്. ഇദ്ദേഹം ആരംഭിച്ച തൊഴിൽ ലോകം (Rodo Sekai-'Labour World') ജപ്പാനിലെ ആദ്യത്തെ തൊഴിലാളി പത്രമായിരുന്നു. ഒരു സോഷ്യലിസ്റ്റ് സൊസൈറ്റിക്കു രൂപംനല്കിയ (1900) ഇദ്ദേഹം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (1901) സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമായതേയുള്ളു. റഷ്യ-ജപ്പാന് യുദ്ധത്തെ എതിർത്തിരുന്ന കാതായാമ 1911-12 കാലത്തു ടോക്കിയോയിൽ തൊഴിലാളികളുടെ ഒരു പണിമുടക്ക് (street car strike) സംഘടിപ്പിച്ചു. സമരം വിജയിച്ചെങ്കിലും 1914-ൽ ഇദ്ദേഹത്തിനു ജപ്പാന് വിട്ടു വെളിയിൽ പോകേണ്ടിവന്നു. വീണ്ടും യു.എസ്സിലെത്തി; അവിടെ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കാന്‍ ശ്രമം തുടങ്ങി. 1921-ൽ മെക്സിക്കോയിലെത്തി, കമ്യൂണിസ്റ്റ് ഇന്റർനാഷണലിനു (കോമിന്റേണ്‍) വേണ്ടി പ്രവർത്തിച്ചു. അതിനുശേഷം കോമിന്റേണിൽ ഒരു ഉയർന്ന ഉദ്യോഗം വഹിക്കാന്‍ മോസ്കോയിലേക്കു ക്ഷണിക്കപ്പെട്ടു. 1924-ൽ ഇദ്ദേഹം ചൈന സന്ദർശിച്ചു. ജന്മസ്ഥലമായ ജപ്പാനിൽ കമ്യൂണിസത്തിനു വളർച്ച കിട്ടാത്തതിൽ ഇദ്ദേഹം ദുഃഖിതനായിരുന്നു. 1933 ന. 5-നു കാതായാമ മോസ്കോയിൽവച്ച് അന്തരിച്ചു. എല്ലാ ബഹുമതികളോടുംകൂടിയാണ് ക്രംലിന് ചുമരുകള്‍ക്കകത്ത് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.