This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുനായ്‌ക്കന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാട്ടുനായ്‌ക്കന്മാർ == കേരളം, തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്...)
(കാട്ടുനായ്‌ക്കന്മാർ)
വരി 1: വരി 1:
== കാട്ടുനായ്‌ക്കന്മാർ ==
== കാട്ടുനായ്‌ക്കന്മാർ ==
-
 
+
[[ചിത്രം:Vol7p17_kattunayakafamily.jpg|thumb|കാട്ടുനായ്‌ക്കന്‍ കുടുംബം]]
കേരളം, തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിൽ വസിക്കുന്ന ഒരു വിഭാഗം ഗിരിവർഗക്കാർ. കാടു, ജനു, തെങ്കുറുമന്‍ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. കേരളത്തിൽ വയനാട്‌, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണ്‌ കാട്ടുനായ്‌ക്കന്മാരുടെ അധിവാസകേന്ദ്രങ്ങളുള്ളത്‌. മൊത്തം ജനസംഖ്യ: 11,871 (പു. 5,991, സ്‌ത്രീ. 5,880) (2001).
കേരളം, തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിൽ വസിക്കുന്ന ഒരു വിഭാഗം ഗിരിവർഗക്കാർ. കാടു, ജനു, തെങ്കുറുമന്‍ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. കേരളത്തിൽ വയനാട്‌, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണ്‌ കാട്ടുനായ്‌ക്കന്മാരുടെ അധിവാസകേന്ദ്രങ്ങളുള്ളത്‌. മൊത്തം ജനസംഖ്യ: 11,871 (പു. 5,991, സ്‌ത്രീ. 5,880) (2001).

14:19, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാട്ടുനായ്‌ക്കന്മാർ

കാട്ടുനായ്‌ക്കന്‍ കുടുംബം

കേരളം, തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിൽ വസിക്കുന്ന ഒരു വിഭാഗം ഗിരിവർഗക്കാർ. കാടു, ജനു, തെങ്കുറുമന്‍ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. കേരളത്തിൽ വയനാട്‌, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണ്‌ കാട്ടുനായ്‌ക്കന്മാരുടെ അധിവാസകേന്ദ്രങ്ങളുള്ളത്‌. മൊത്തം ജനസംഖ്യ: 11,871 (പു. 5,991, സ്‌ത്രീ. 5,880) (2001).

"കാടുകളിലെ നായകന്മാർ' എന്ന അർഥത്തിലാണ്‌ "കാട്ടുനായ്‌ക്കന്മാർ' എന്ന നാമം സിദ്ധിച്ചതെന്ന്‌ ഇവർ അവകാശപ്പെടുന്നു. 7-ാം ശതകത്തിൽ അഡോണി എന്ന ചോള രാജാവ്‌ പല്ലവരെ യുദ്ധത്തിൽ തോല്‌പിച്ച്‌ കാടുകയറ്റി വിട്ടവരുടെ പിന്‍ഗാമികളാണ്‌ കാട്ടുനായ്‌ക്കന്മാർ എന്നാണ്‌ ഗവേഷകർ അഭിപ്രായപ്പെടുന്നത്‌. ഇവരുടെ ബുദ്ധികൂർമതയും സാമർഥ്യവും ഇതിനും തെളിവായി ഇവർ ചൂണ്ടിക്കാണിക്കുന്നു. ചോളനായ്‌ക്കന്മാർ കാട്ടുനായ്‌ക്കന്മാരുടെ ഒരു ഉപവിഭാഗമാണ്‌.

സാമാന്യഉയരവും ചുരുണ്ടമുടിയും കറുത്തനിറവും കാട്ടുനായ്‌ക്കന്മാരുടെ രൂപസവിശേഷതകളാണ്‌. തമിഴും തെലുഗുവും കന്നഡയും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്‌. കേരളത്തിൽ പ്രാദേശിക ചുവയുള്ള മലയാളത്തിനാണ്‌ കൂടുതൽ പ്രചാരം. മുള, വൈക്കോൽ, പുല്ല്‌ തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ഉയരം കുറഞ്ഞ, നീണ്ട മണ്‍കുടിലുകളിലാണ്‌ കാട്ടുനായ്‌ക്കന്മാർ വസിക്കുന്നത്‌. സ്ഥിരമായി വീടില്ലാത്തവർ ഗുഹകളിലും വൃക്ഷങ്ങളുടെ പൊത്തുകളിലും വൃക്ഷച്ചുവട്ടിൽ ഇലകൊണ്ടു ചരിച്ചു കെട്ടിയുണ്ടാക്കുന്ന താത്‌കാലിക കുടിലുകളിലും കഴിഞ്ഞുകൂടുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്‌. വന്യമൃഗങ്ങളിൽനിന്നു രക്ഷപ്പെടുന്നതിനായി ഇവർ തീക്കുണ്ഡങ്ങളുണ്ടാക്കി അതിനു ചുറ്റും കിടന്നുറങ്ങുന്നു. വേട്ടയാടലാണ്‌ പ്രധാന ഉപജീവനമാർഗം. വലകളും കൂടുകളും അമ്പും വില്ലും എല്ലാം ഇവരുടെ നായാട്ടുപകരണങ്ങളാണ്‌. നായ്‌ക്കളുടെ സഹായത്തോടെ സംഘമായി നായാട്ടിനു പോകുന്ന ഇവർ നായാടിക്കിട്ടുന്ന സാധനങ്ങള്‍ പങ്കുവച്ചെടുക്കുന്നു. കാട്ടുകിഴങ്ങുകളും ഇലകളും തേനുമാണ്‌ ഇവരുടെ മുഖ്യാഹാരം. വൃക്ഷകോടരങ്ങളിലും പാറയിടുക്കുകളിലുമുള്ള കൂടുകളിൽനിന്ന്‌ തേനെടുക്കുന്നതിന്‌ ഇവർക്ക്‌ പ്രത്യേക വൈദഗ്‌ധ്യമുണ്ട്‌. ചുരുക്കം ചിലർ കാപ്പിത്തോട്ടങ്ങളിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്നുണ്ട്‌.

കാട്ടുനായ്‌ക്കന്മാരുടെ തലവനായ "മുട്ടന്‌' പഴയ കാലത്തു സമൂഹത്തിൽ പരമാധികാരമുണ്ടായിരുന്നു. വിവാഹാലോചനകളും വിവാഹമോചനങ്ങളും വഴക്കുതീർക്കലും എല്ലാം മുട്ടന്റെ അധികാരപരിധിയിൽപ്പെട്ട കാര്യങ്ങളാണ്‌. വിവാഹാവസരത്തിൽ വധുവിന്റെ മാതാപിതാക്കള്‍ക്കു വരന്‍ കന്യാശുല്‌ക്കം നല്‌കേണ്ടതുണ്ട്‌. പണം നല്‌കുന്നതിനുള്ള ശേഷി വരനില്ലെങ്കിൽ അതിനു പകരമായി ജോലിചെയ്‌തു കൊടുത്താലും മതി. വരന്റെയോ വധുവിന്റെയോ വീട്ടിൽവച്ചു വിവാഹം നടത്താറുണ്ട്‌. താലി കെട്ടിയും മാലയിട്ടുമാണ്‌ വിവാഹിതരാകുന്നത്‌. വധുവും വരനും ഒന്നിച്ചിരുന്ന്‌ ഊണ്‌ കഴിക്കുന്നതാണ്‌ പ്രധാന ചടങ്ങ്‌. അതിഥികള്‍ക്കു വെറ്റിലയും അടയ്‌ക്കയും കൊടുക്കുകയെന്നതാണ്‌ മറ്റൊരു ചടങ്ങ്‌. മുറപ്പെണ്ണിനു മുന്‍ഗണന കൊടുക്കുന്നവരും യാതൊരു ബന്ധവും ഇല്ലാത്ത സ്‌ത്രീകളെ സ്വീകരിക്കുന്നവരും ഇവരുടെ ഇടയിലുണ്ട്‌. ഇവർ അന്യജാതിക്കാരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഏതെങ്കിലും കാരണവശാൽ ഒരു വിവാഹാലോചന ഫലവത്താകാതെ പോകുകയാണെങ്കിൽ ചെറുക്കനും പെണ്ണിനും ഒളിച്ചോടിപ്പോയി വിവാഹിതരാകാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്നവർക്കു സമുദായം ഭ്രഷ്‌ട്‌ കല്‌പിക്കാറില്ല. ബഹുഭാര്യാത്വവും പരസ്‌ത്രീബന്ധവും വിവാഹമോചനവും പുനർവിവാഹവും ഇവരുടെയിടയിൽ സാധാരണമാണ്‌. വ്യത്യസ്‌ത സദാചാരധാരണകളുള്ള ഒരു ഗിരിവർഗമാണ്‌ കാട്ടുനായ്‌ക്കന്മാർ.

ഹിന്ദുക്കളുടെ പല വിശേഷദിവസങ്ങളും കൊണ്ടാടാറുണ്ടെങ്കിലും കാട്ടുനായ്‌ക്കന്മാർ ക്ഷേത്രങ്ങളിൽ പോകാറില്ല. സൂര്യനും ചന്ദ്രനും ഭൈരവനും പാറയും പാമ്പും ഇവരുടെ ദേവന്മാരാണ്‌. ഭൈരവന്‍ ഇവരുടെ മലദൈവമാണ്‌. പൂർവികരെയും മൃഗങ്ങളെയും പക്ഷികളെയും ഇവർ ആരാധിക്കാറുണ്ട്‌. രോഗശമനവും പകവീട്ടലും ഒക്കെ മന്ത്രവാദംകൊണ്ട്‌ സാധിക്കാമെന്ന്‌ ഇവർ വിശ്വസിക്കുന്നു. അവിവാഹിതർ മരണമടഞ്ഞാൽ അവരുടെ ആത്മാക്കള്‍ വലിയ വിപത്തുകള്‍ ഉണ്ടാക്കുമെന്നാണ്‌ ഇവരുടെ വിശ്വാസം. ശവം മറവുചെയ്യുകയാണ്‌ പതിവ്‌. എന്നാൽ ശവം പക്ഷിമൃഗാദികള്‍ക്കു തിന്നുന്നതിനുവേണ്ടി മൂടിക്കെട്ടി പാറപ്പുറത്തോ വൃക്ഷച്ചുവട്ടിലോ കൊണ്ടുപോയി ഇടുന്ന പതിവും നിലവിലുണ്ട്‌. ദായക്രമം മക്കത്തായമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍