This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുകോഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാട്ടുകോഴി == == Grey jungle fowl == നാട്ടുകോഴിയോടു സാദൃശ്യമുള്ളതും കാടുക...)
(Grey jungle fowl)
വരി 1: വരി 1:
== കാട്ടുകോഴി ==
== കാട്ടുകോഴി ==
== Grey jungle fowl ==
== Grey jungle fowl ==
-
 
+
[[ചിത്രം:Vol7p17_grey_jungle_fowl_rs.jpg|thumb|കാട്ടുകോഴി]]
നാട്ടുകോഴിയോടു സാദൃശ്യമുള്ളതും കാടുകളിൽ മാത്രം കഴിയാനിഷ്‌ടപ്പെടുന്നതുമായ ഒരിനം കോഴി. ശാ.നാ: ഗാലസ്‌ സോനറാറ്റി (Gallus sonneratii). സമതലപ്രദേശത്തും മലയടിവാരത്തും ഉള്ള കാടുകളിൽ ഇതു സുലഭമാണ്‌. ഇണക്കിവളർത്തുന്ന കോഴിയോളം മാത്രം വലുപ്പമുള്ള കാട്ടുകോഴികളിൽ പൂവന്‌ തലയിൽ ചുവന്ന "പൂവും' അരിവാള്‍ പോലെ നീണ്ടുവളഞ്ഞ വാലുമുണ്ട്‌. ചാരനിറമുള്ള വരകളാൽ ആവൃതമായ ശരീരവും തിളങ്ങുന്ന കറുപ്പുനിറമുള്ള വാലും ഇതിന്റെ പ്രത്യേകതയാണ്‌. പിടയുടെ പുറം തവിട്ടുനിറമായിരിക്കും; അടിഭാഗം വെള്ളയും. ഇവിടെ നിറയെ കറുപ്പുവരകള്‍ കാണാം. ചിറകുകളുടെ നിറം കറുപ്പാണ്‌. നീണ്ടു നേരിയ കറുത്ത തൂവലുകള്‍ അരപ്പട്ടയിലും കാണാം. കാട്ടുപൂവന്‍കോഴിയുടെ വാൽ കാഴ്‌ചയിൽ നാട്ടുപൂവന്റേതുപോലെയാണെങ്കിലും, നാട്ടുപൂവന്റേതിനോളം പൊന്തി വളഞ്ഞു നിൽക്കുകയില്ല. ഇതിൽ നാട്ടുകോഴിയുടേതിനോളം തൂവലുകള്‍ ഉള്ളതായും തോന്നുകയില്ല. ഒറ്റയ്‌ക്കും ഇണകളായും ചെറുകൂട്ടങ്ങളായുമാണ്‌ ഈ പക്ഷി കാട്ടിൽ ഇരതേടി നടക്കുന്നത്‌.

കേരളത്തിൽ 1,350 മീ. വരെ ഉയരമുള്ള മലയടിവാരത്തെ കാടുകളാണ്‌ കാട്ടുകോഴിയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. എന്നാൽ മലകളിൽനിന്നു വിദൂരമായ കാട്ടുപ്രദേശങ്ങളിലും ഇതിനെ കണ്ടെത്താം. ഉപേക്ഷിക്കപ്പെട്ട റബ്ബർ തോട്ടങ്ങളിലും മറ്റും ഇവ സാധാരണമാണ്‌.

14:16, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാട്ടുകോഴി

Grey jungle fowl

കാട്ടുകോഴി

നാട്ടുകോഴിയോടു സാദൃശ്യമുള്ളതും കാടുകളിൽ മാത്രം കഴിയാനിഷ്‌ടപ്പെടുന്നതുമായ ഒരിനം കോഴി. ശാ.നാ: ഗാലസ്‌ സോനറാറ്റി (Gallus sonneratii). സമതലപ്രദേശത്തും മലയടിവാരത്തും ഉള്ള കാടുകളിൽ ഇതു സുലഭമാണ്‌. ഇണക്കിവളർത്തുന്ന കോഴിയോളം മാത്രം വലുപ്പമുള്ള കാട്ടുകോഴികളിൽ പൂവന്‌ തലയിൽ ചുവന്ന "പൂവും' അരിവാള്‍ പോലെ നീണ്ടുവളഞ്ഞ വാലുമുണ്ട്‌. ചാരനിറമുള്ള വരകളാൽ ആവൃതമായ ശരീരവും തിളങ്ങുന്ന കറുപ്പുനിറമുള്ള വാലും ഇതിന്റെ പ്രത്യേകതയാണ്‌. പിടയുടെ പുറം തവിട്ടുനിറമായിരിക്കും; അടിഭാഗം വെള്ളയും. ഇവിടെ നിറയെ കറുപ്പുവരകള്‍ കാണാം. ചിറകുകളുടെ നിറം കറുപ്പാണ്‌. നീണ്ടു നേരിയ കറുത്ത തൂവലുകള്‍ അരപ്പട്ടയിലും കാണാം. കാട്ടുപൂവന്‍കോഴിയുടെ വാൽ കാഴ്‌ചയിൽ നാട്ടുപൂവന്റേതുപോലെയാണെങ്കിലും, നാട്ടുപൂവന്റേതിനോളം പൊന്തി വളഞ്ഞു നിൽക്കുകയില്ല. ഇതിൽ നാട്ടുകോഴിയുടേതിനോളം തൂവലുകള്‍ ഉള്ളതായും തോന്നുകയില്ല. ഒറ്റയ്‌ക്കും ഇണകളായും ചെറുകൂട്ടങ്ങളായുമാണ്‌ ഈ പക്ഷി കാട്ടിൽ ഇരതേടി നടക്കുന്നത്‌. കേരളത്തിൽ 1,350 മീ. വരെ ഉയരമുള്ള മലയടിവാരത്തെ കാടുകളാണ്‌ കാട്ടുകോഴിയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. എന്നാൽ മലകളിൽനിന്നു വിദൂരമായ കാട്ടുപ്രദേശങ്ങളിലും ഇതിനെ കണ്ടെത്താം. ഉപേക്ഷിക്കപ്പെട്ട റബ്ബർ തോട്ടങ്ങളിലും മറ്റും ഇവ സാധാരണമാണ്‌.

കേരളത്തിനു പുറത്തു കന്യാകുമാരി മുതൽ മൗണ്ട്‌ അബു വരെയുള്ള മിക്കവാറും എല്ലാ കാടുകളിലും കാട്ടുകോഴി ജീവിക്കുന്നുണ്ട്‌. ശ്രീലങ്കയിൽ ഇതിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. രാവിലെയും വൈകുന്നേരവുമാണ്‌ കാട്ടുകോഴി ഇരതേടാനിറങ്ങുന്നത്‌. താവളത്തിൽനിന്ന്‌ അപൂർവമായി മാത്രം അകലെ പോകുന്ന ഈ പക്ഷി സ്വതേ ലജ്ജാലുവും ഭീരുവുമാണ്‌. എന്നാൽ ഉപദ്രവമുണ്ടാകുന്നില്ലെങ്കിൽ, വളരെപ്പെട്ടെന്ന്‌ ഇവയ്‌ക്കു മനുഷ്യനോടുള്ള ഭയം ഇല്ലാതാകുന്നു. കന്നുപൂട്ടുന്ന ഒരു പയ്യന്റെ പിന്നാലെ നടന്ന്‌ ഇരതേടിയിരുന്ന രണ്ടു കാട്ടുകോഴികളെക്കുറിച്ചു ഡോ. സാലിം അലി പ്രസ്‌താവിച്ചിട്ടുണ്ട്‌.

ധാന്യങ്ങള്‍, ചെറുതണ്ടുകള്‍, ഇലകള്‍, കിഴങ്ങുകള്‍, പഴങ്ങള്‍, വിത്തുകള്‍, ചിതൽ, മണ്ണിര, മറ്റു കീടങ്ങള്‍ തുടങ്ങി നാട്ടുകോഴികള്‍ ഭക്ഷിക്കുന്ന എല്ലാം കാട്ടുകോഴിക്കും പഥ്യംതന്നെ. ഇത്‌ ഇരതേടുന്ന രീതിയും നാട്ടുകോഴിയിൽനിന്നു വ്യത്യസ്‌തമല്ല. വണ്ടിപ്പാതകളിലും പുൽപ്പരപ്പുകളിലും മറ്റും വീണു വരണ്ടുകിടക്കുന്ന ചാണകം ചിനക്കിയും മറിച്ചും പുഴുക്കളെയും ചെറുപാറ്റകളെയും സമ്പാദിക്കുന്നതു കാട്ടുകോഴിക്കു പ്രിയങ്കരമായ ഒരു ജോലിയാണ്‌.

നന്നായി പറക്കാന്‍ കഴിവുള്ള പക്ഷിയാണ്‌ കാട്ടുകോഴി. മുളങ്കൂട്ടങ്ങളിലും കാട്ടുവൃക്ഷങ്ങളിലും ഇത്‌ രാത്രി കഴിച്ചുകൂട്ടുന്നു. അതിരാവിലെയും സന്ധ്യയ്‌ക്കും ഇതിന്റെ മുഴങ്ങുന്ന ശബ്‌ദത്തിലുള്ള കൂവൽ കാടുകളിൽ പ്രതിധ്വനിക്കുന്നതു കേള്‍ക്കാം. ഫെബ്രുവരി മുതൽ ജൂലായ്‌ വരെയാണ്‌ സന്താനോത്‌പാദനകാലം. വല്ല പൊന്തയ്‌ക്കും താഴെയായി തോണ്ടിയെടുത്ത പരന്ന കുഴിയിൽ, ചുള്ളികള്‍, ഉണക്കിലകള്‍, പുല്ല്‌ എന്നിവ വിതറി കൂടുണ്ടാക്കുന്നു. ആകൃതിയിലും വലുപ്പത്തിലും നാട്ടുകോഴിയുടെ മുട്ടയോട്‌ സാദൃശ്യമുള്ള അഞ്ചോ ആറോ മുട്ട കൂട്ടിൽ കാണും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍