This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒട്ടകപ്പക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ostrich)
(Ostrich)
വരി 4: വരി 4:
== Ostrich ==
== Ostrich ==
-
[[ചിത്രം:Vol5p617_ostrich.jpg|thumb|]]
+
[[ചിത്രം:Vol5p617_ostrich.jpg|thumb|ഒട്ടകപ്പക്ഷി]]
ലോകത്ത്‌ ഇന്നു ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലിയ പക്ഷി. വലുപ്പവും ഭാരവും ഏറെയുള്ള ഇതിന്റെ ചിറകുകള്‍ വളരെ ചെറുതാണ്‌. ഇക്കാരണത്താൽ ഇതിന്‌ മറ്റു പക്ഷികളെപ്പോലെ പറക്കാനുള്ള കഴിവില്ല; എന്നാൽ മണിക്കൂറിൽ 65 കി.മീ. വരെ വേഗത്തിൽ ഇവയ്‌ക്ക്‌ ഓടാന്‍ കഴിയും. ഓടുന്നതിനോടൊപ്പം ചിറകുകള്‍ വിടർത്തി അടിക്കുന്നത്‌ ഓട്ടത്തിന്റെ വേഗം വർധിപ്പിക്കാന്‍ സഹായകമാകുന്നു.

സ്റ്റ്രൂതിയോണിഫോർമീസ്‌ പക്ഷി കുടുംബാംഗമായ ഒട്ടകപ്പക്ഷിയുടെ ശാ.നാ. സ്റ്റ്രൂതിയോ കാമലസ്‌ എന്നാണ്‌. ഇതിന്റെ നടപ്പും അമിതമായ ഉയരവും മരുഭൂമിയിൽ ജീവിക്കുന്നു എന്ന വസ്‌തുതയും മൂലം പ്രാചീനകാലം മുതൽതന്നെ ഇതിനെ ഒട്ടകവുമായി താരതമ്യപ്പെടുത്തിപ്പോന്നിരുന്നു. "ഒട്ടകപ്പക്ഷി' എന്ന മലയാളനാമത്തിന്റെയും "കാമലസ്‌' എന്ന സ്‌പീഷീസ്‌ നാമത്തിന്റെയും ഉദ്‌ഭവവും "ഒട്ടക'ത്തിൽ നിന്നു തന്നെയാണ്‌. "ഓസ്റ്റ്രിച്ച്‌ കാമൽ' എന്നാണ്‌ സ്റ്റ്രൂതിയോ കാമലസ്‌ എന്നതിന്റെ അർഥം.

<gallery>
<gallery>
-
Image:Vol5p617_ostrich head.jpg
+
Image:Vol5p617_ostrich head.jpg|ഒട്ടകപ്പക്ഷി - കഴുത്തും തലയും
-
Image:Vol5p617_3366455832_686d034424_b.jpg
+
Image:Vol5p617_3366455832_686d034424_b.jpg|ഒട്ടകപ്പക്ഷിയുടെ കാൽപാദം
</gallery>
</gallery>
ഒട്ടകപ്പക്ഷിയുടെ പാദം മുതൽ തല വരെയുള്ള ഉയരം 2.5 മീറ്ററിലേറെയാണ്‌; ഭാരം ഉദ്ദേശം 150 കി.ഗ്രാം. തൂവലുകളില്ലാതെ വളരെ നീണ്ട കഴുത്തും ചെറിയ തലയും വലിയ കണ്ണുകളും പരന്നു വിസ്‌തൃതമായ കൊക്കും ഇതിന്റെ പ്രത്യേകതകളാകുന്നു. കണ്‍പോളയിൽ നീണ്ടു വളഞ്ഞ പീലികള്‍ കാണാം. നീളമുള്ള കാലുകള്‍ ബലമേറിയതാണ്‌. പാദത്തിൽ മറ്റു പക്ഷികളിൽ നിന്നു വ്യത്യസ്‌തമായി, രണ്ടു വിരലുകള്‍ മാത്രമേയുള്ളൂ. വിരലുകള്‍ ഒരേ നീളമുള്ളവയല്ല. വലിയ വിരൽ ഒരു നഖത്തിലവസാനിക്കുന്നു. കാൽവിരലുകള്‍ ഏറ്റവും കുറഞ്ഞ പക്ഷിയും ഇതുതന്നെ. ഒട്ടകപ്പക്ഷിക്ക്‌ കാലുകള്‍ ഫലപ്രദമായ പ്രതിരോധാവയവം കൂടിയാണ്‌.

വരി 16: വരി 16:
ഒരു ആണ്‍പക്ഷിക്ക്‌ മൂന്നോ നാലോ ഇണകള്‍ ഉണ്ടായിരിക്കും. നാലോ അഞ്ചോ ആണ്‍പക്ഷികളും അവയുടെ ഇണകളും കുഞ്ഞുങ്ങളും ചേർന്ന സംഘങ്ങളും അപൂർവമല്ല. ഇവ കൂട്ടമായി ചുട്ടുപഴുത്ത മണൽപ്രദേശങ്ങളിൽ സഞ്ചരിക്കുന്നത്‌ ഒരു സാധാരണ കാഴ്‌ചയാണ്‌. കൂടുണ്ടാക്കൽ പൂവന്റെ ജോലിയാകുന്നു. മണ്ണിലുണ്ടാക്കുന്ന ഉദ്ദേശം 30 സെ.മീ. ആഴവും ഒരു മീറ്റർ വ്യാസവുമുള്ള കുഴികളാണ്‌ "കൂടു'കള്‍. ഈ കുഴിയിൽ പിട മുട്ടകളിടുന്നു. മഞ്ഞയും വെള്ളയും കലർന്ന വെള്ള നിറമുള്ള മുട്ടയ്‌ക്ക്‌ ഉദ്ദേശം 1.35 കി.ഗ്രാം ഭാരവും 1.75 ലി. വ്യാപ്‌തവുമുണ്ടാകും. ഇന്നു കാണപ്പെടുന്ന പക്ഷിമുട്ടകളിൽ ഏറ്റവും വലുപ്പമേറിയത്‌ ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്‌. രാത്രിയിൽ പൂവനും പകൽ സമയം പിടയും മാറി മാറിയിരുന്നാണ്‌ മുട്ട വിരിക്കുന്നത്‌. അതിന്‌ 42-48 ദിവസം വേണ്ടിവരും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു കോഴിയുടെ വലുപ്പമുണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല പൂവനിലാണ്‌ നിക്ഷിപ്‌തമായിട്ടുള്ളത്‌.

ഒട്ടകപ്പക്ഷിയുടെ അഞ്ച്‌ ഉപസ്‌പീഷീസുകള്‍ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്‌. സ്വതന്ത്രജീവികളായ ഒട്ടകപ്പക്ഷികളെ ഇണക്കി വളർത്തുക വളരെ എളുപ്പമാണ്‌. 50 വർഷം വരെ ഇവ ജീവിച്ചിരുന്നതായും രേഖകളുണ്ട്‌.

[[ചിത്രം:Vol5p617_egg.jpg|thumb|]]
+
[[ചിത്രം:Vol5p617_egg.jpg|thumb|ഒട്ടകപ്പക്ഷിയുടെ മുട്ട]]
19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ തൂവലുകള്‍ക്കായി ഒട്ടകപ്പക്ഷിയെ ഇണക്കി വളർത്തുന്നതിൽ (ostrich farming) ദക്ഷിണാഫ്രിക്ക, അൽജീരിയ, ആസ്റ്റ്രലിയ, ഫ്രാന്‍സ്‌, യു.എസ്സ്‌. എന്നിവിടങ്ങള്‍ വളരെ പ്രാധാന്യം നേടിയിരുന്നു. തൊപ്പിനിർമാണത്തിലും വസ്‌ത്രനിർമാണത്തിലും ഈ തൂവലുകള്‍ വളരെയധികം ഉപയോഗിക്കപ്പെട്ടുവരുന്നു. തൂവലുകളുടെ പ്രാധാന്യം കുറഞ്ഞതോടെ ഇവയ്‌ക്ക്‌ മൃഗശാലയിലെ താമസക്കാർ എന്ന സ്ഥാനമേയുള്ളൂ. ഇവയുടെ തൊലികൊണ്ട്‌ കൈയുറയും പേഴ്‌സുകളും നിർമിക്കാറുണ്ട്‌.

04:44, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒട്ടകപ്പക്ഷി

Ostrich

ഒട്ടകപ്പക്ഷി

ലോകത്ത്‌ ഇന്നു ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലിയ പക്ഷി. വലുപ്പവും ഭാരവും ഏറെയുള്ള ഇതിന്റെ ചിറകുകള്‍ വളരെ ചെറുതാണ്‌. ഇക്കാരണത്താൽ ഇതിന്‌ മറ്റു പക്ഷികളെപ്പോലെ പറക്കാനുള്ള കഴിവില്ല; എന്നാൽ മണിക്കൂറിൽ 65 കി.മീ. വരെ വേഗത്തിൽ ഇവയ്‌ക്ക്‌ ഓടാന്‍ കഴിയും. ഓടുന്നതിനോടൊപ്പം ചിറകുകള്‍ വിടർത്തി അടിക്കുന്നത്‌ ഓട്ടത്തിന്റെ വേഗം വർധിപ്പിക്കാന്‍ സഹായകമാകുന്നു. സ്റ്റ്രൂതിയോണിഫോർമീസ്‌ പക്ഷി കുടുംബാംഗമായ ഒട്ടകപ്പക്ഷിയുടെ ശാ.നാ. സ്റ്റ്രൂതിയോ കാമലസ്‌ എന്നാണ്‌. ഇതിന്റെ നടപ്പും അമിതമായ ഉയരവും മരുഭൂമിയിൽ ജീവിക്കുന്നു എന്ന വസ്‌തുതയും മൂലം പ്രാചീനകാലം മുതൽതന്നെ ഇതിനെ ഒട്ടകവുമായി താരതമ്യപ്പെടുത്തിപ്പോന്നിരുന്നു. "ഒട്ടകപ്പക്ഷി' എന്ന മലയാളനാമത്തിന്റെയും "കാമലസ്‌' എന്ന സ്‌പീഷീസ്‌ നാമത്തിന്റെയും ഉദ്‌ഭവവും "ഒട്ടക'ത്തിൽ നിന്നു തന്നെയാണ്‌. "ഓസ്റ്റ്രിച്ച്‌ കാമൽ' എന്നാണ്‌ സ്റ്റ്രൂതിയോ കാമലസ്‌ എന്നതിന്റെ അർഥം.

ഒട്ടകപ്പക്ഷിയുടെ പാദം മുതൽ തല വരെയുള്ള ഉയരം 2.5 മീറ്ററിലേറെയാണ്‌; ഭാരം ഉദ്ദേശം 150 കി.ഗ്രാം. തൂവലുകളില്ലാതെ വളരെ നീണ്ട കഴുത്തും ചെറിയ തലയും വലിയ കണ്ണുകളും പരന്നു വിസ്‌തൃതമായ കൊക്കും ഇതിന്റെ പ്രത്യേകതകളാകുന്നു. കണ്‍പോളയിൽ നീണ്ടു വളഞ്ഞ പീലികള്‍ കാണാം. നീളമുള്ള കാലുകള്‍ ബലമേറിയതാണ്‌. പാദത്തിൽ മറ്റു പക്ഷികളിൽ നിന്നു വ്യത്യസ്‌തമായി, രണ്ടു വിരലുകള്‍ മാത്രമേയുള്ളൂ. വിരലുകള്‍ ഒരേ നീളമുള്ളവയല്ല. വലിയ വിരൽ ഒരു നഖത്തിലവസാനിക്കുന്നു. കാൽവിരലുകള്‍ ഏറ്റവും കുറഞ്ഞ പക്ഷിയും ഇതുതന്നെ. ഒട്ടകപ്പക്ഷിക്ക്‌ കാലുകള്‍ ഫലപ്രദമായ പ്രതിരോധാവയവം കൂടിയാണ്‌. ആണ്‍പക്ഷിക്ക്‌ കറുത്ത നിറമായിരിക്കും; എന്നാൽ ചിറകും വാലും വെളുപ്പാകുന്നു. വലുപ്പമേറിയതും മൃദുവുമായ ഈ വെള്ളത്തൂവലുകള്‍ക്ക്‌ വാണിജ്യപ്രാധാന്യമുണ്ട്‌. പെണ്‍പക്ഷിക്ക്‌ അരണ്ടചാരനിറം കലർന്ന തവിട്ടുനിറമാണുള്ളത്‌. ദിവസം ഏഴുലിറ്ററോളം വെള്ളം കുടിക്കുന്ന ഒട്ടകപ്പക്ഷിയുടെ വാസസ്ഥാനം മരുഭൂമിയും തുറസ്സായ പുൽമേടുകളുമാണ്‌. ജലാശയങ്ങള്‍ക്കടുത്തുമാത്രമേ ഇതിനെ കാണാന്‍ കഴിയൂ. മാന്‍, വരയന്‍ കുതിര എന്നിവയോടിടകലർന്ന്‌, അനേകം അംഗങ്ങളുള്ള പറ്റങ്ങളായി ഇവ കഴിയുന്നു. എന്തും ഭക്ഷിക്കുന്ന സ്വഭാവമുള്ള ഇത്‌ പ്രധാനമായും സസ്യഭുക്കാണ്‌. തിളങ്ങുന്ന ഏതു വസ്‌തുവും പ്രത്യേകിച്ച്‌ ലോഹക്കഷണങ്ങള്‍ വിഴുങ്ങുക ഇതിന്റെ സ്വഭാവമാകുന്നു. ഒരു ആണ്‍പക്ഷിക്ക്‌ മൂന്നോ നാലോ ഇണകള്‍ ഉണ്ടായിരിക്കും. നാലോ അഞ്ചോ ആണ്‍പക്ഷികളും അവയുടെ ഇണകളും കുഞ്ഞുങ്ങളും ചേർന്ന സംഘങ്ങളും അപൂർവമല്ല. ഇവ കൂട്ടമായി ചുട്ടുപഴുത്ത മണൽപ്രദേശങ്ങളിൽ സഞ്ചരിക്കുന്നത്‌ ഒരു സാധാരണ കാഴ്‌ചയാണ്‌. കൂടുണ്ടാക്കൽ പൂവന്റെ ജോലിയാകുന്നു. മണ്ണിലുണ്ടാക്കുന്ന ഉദ്ദേശം 30 സെ.മീ. ആഴവും ഒരു മീറ്റർ വ്യാസവുമുള്ള കുഴികളാണ്‌ "കൂടു'കള്‍. ഈ കുഴിയിൽ പിട മുട്ടകളിടുന്നു. മഞ്ഞയും വെള്ളയും കലർന്ന വെള്ള നിറമുള്ള മുട്ടയ്‌ക്ക്‌ ഉദ്ദേശം 1.35 കി.ഗ്രാം ഭാരവും 1.75 ലി. വ്യാപ്‌തവുമുണ്ടാകും. ഇന്നു കാണപ്പെടുന്ന പക്ഷിമുട്ടകളിൽ ഏറ്റവും വലുപ്പമേറിയത്‌ ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്‌. രാത്രിയിൽ പൂവനും പകൽ സമയം പിടയും മാറി മാറിയിരുന്നാണ്‌ മുട്ട വിരിക്കുന്നത്‌. അതിന്‌ 42-48 ദിവസം വേണ്ടിവരും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു കോഴിയുടെ വലുപ്പമുണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല പൂവനിലാണ്‌ നിക്ഷിപ്‌തമായിട്ടുള്ളത്‌. ഒട്ടകപ്പക്ഷിയുടെ അഞ്ച്‌ ഉപസ്‌പീഷീസുകള്‍ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്‌. സ്വതന്ത്രജീവികളായ ഒട്ടകപ്പക്ഷികളെ ഇണക്കി വളർത്തുക വളരെ എളുപ്പമാണ്‌. 50 വർഷം വരെ ഇവ ജീവിച്ചിരുന്നതായും രേഖകളുണ്ട്‌.

ഒട്ടകപ്പക്ഷിയുടെ മുട്ട

19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ തൂവലുകള്‍ക്കായി ഒട്ടകപ്പക്ഷിയെ ഇണക്കി വളർത്തുന്നതിൽ (ostrich farming) ദക്ഷിണാഫ്രിക്ക, അൽജീരിയ, ആസ്റ്റ്രലിയ, ഫ്രാന്‍സ്‌, യു.എസ്സ്‌. എന്നിവിടങ്ങള്‍ വളരെ പ്രാധാന്യം നേടിയിരുന്നു. തൊപ്പിനിർമാണത്തിലും വസ്‌ത്രനിർമാണത്തിലും ഈ തൂവലുകള്‍ വളരെയധികം ഉപയോഗിക്കപ്പെട്ടുവരുന്നു. തൂവലുകളുടെ പ്രാധാന്യം കുറഞ്ഞതോടെ ഇവയ്‌ക്ക്‌ മൃഗശാലയിലെ താമസക്കാർ എന്ന സ്ഥാനമേയുള്ളൂ. ഇവയുടെ തൊലികൊണ്ട്‌ കൈയുറയും പേഴ്‌സുകളും നിർമിക്കാറുണ്ട്‌.

പുരാതന റോമാചക്രവർത്തിമാരുടെ വിരുന്നുസത്‌കാരങ്ങളിൽ ഒട്ടകപ്പക്ഷിയുടെ ഇറച്ചിക്ക്‌ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഒട്ടകപ്പക്ഷിയുടെ നെയ്യ്‌ ഔഷധഗുണമുള്ളതാണെന്നാണ്‌ റോമിലെ ഭിഷഗ്വരന്മാർ കരുതിയിരുന്നത്‌. ഇവയുടെ അന്നമർദി(gizzard) യിലെ കല്ലുകള്‍ നേത്ര ചികിത്സയ്‌ക്കായി അവർ ഉപയോഗിച്ചിരുന്നു.

ഒട്ടകപ്പക്ഷിയുടെ അഞ്ച്‌ ഫോസിൽ സ്‌പീഷീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇവയിൽ ഏറ്റവും പുരാതന സ്‌പീഷീസ്‌ ടെർഷ്യറി യുഗത്തിന്റെ ആദ്യഘട്ടത്തിൽ (അഞ്ച്‌-ആറുകോടി വർഷങ്ങള്‍ മുമ്പ്‌) ജീവിച്ചിരുന്നവയാണ്‌. ഇവ യൂറോപ്പിന്റെ തെക്കുഭാഗങ്ങള്‍, ആഫ്രിക്ക, ഏഷ്യ, പ്രത്യേകിച്ച്‌ മംഗോളിയന്‍ മരുഭൂമി എന്നിവിടങ്ങളിലാണ്‌ കാണപ്പെട്ടിരുന്നത്‌. ബി.സി. 3000-ത്തിലേതെന്നു കരുതപ്പെടുന്ന അസീറിയന്‍ ശവക്കല്ലറകളിൽ ഇതിന്റെ മുട്ടത്തോടുകള്‍ കൊണ്ടുണ്ടാക്കിയ കപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. പുരാതന ഈജിപ്‌തുകാരും ചൈനാക്കാരും കട്ടിയേറിയ മുട്ടത്തോടുകള്‍കൊണ്ട്‌ പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്നതായും രേഖകളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍