This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഴ് പ്രാചീന അദ്‌ഭുതങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഏഴ് പ്രാചീന അദ്‌ഭുതങ്ങള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→ഏഴ് പ്രാചീന അദ്‌ഭുതങ്ങള്‍) |
||
വരി 1: | വരി 1: | ||
== ഏഴ് പ്രാചീന അദ്‌ഭുതങ്ങള്‍ == | == ഏഴ് പ്രാചീന അദ്‌ഭുതങ്ങള്‍ == | ||
- | [[ചിത്രം:Vol5p433_Archivo Pyramid of Khufu.jpg|thumb|]] | + | [[ചിത്രം:Vol5p433_Archivo Pyramid of Khufu.jpg|thumb|കുഫുവിന്റെ പിരമിഡ്]] |
'''1.''' '''കുഫുവിന്റെ പിരമിഡ്'''. ഈജിപ്‌തിലെ ഫറോവയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്‌ടം അടക്കം ചെയ്‌ത പിരമിഡ് ആണ് ഒന്നാമത്തെ അദ്‌ഭുതം. കാലക്രമേണ ഈ വിശേഷണം പിരമിഡുകള്‍ക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്‌തിലേതാണ് യഥാർഥ പിരമിഡുകള്‍. മെസെപ്പൊട്ടേമിയ, മെക്‌സിക്കോ, മധ്യ അമേരിക്കയിലെ മായന്‍ എന്നിവിടങ്ങളിലെ രാജവംശങ്ങള്‍, സമാന മാതൃകകളിൽ നിർമിച്ച സൂച്യഗ്രസ്‌തംഭങ്ങളെയും പിരമിഡുകള്‍ എന്നു വിളിക്കാറുണ്ട്. ഈജിപ്‌തിലെ പിരമിഡുകള്‍ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി.സി. 2680-2565) കാലത്തു മാസ്‌തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കം ചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽനദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്‌സാന്‍ഡ്രിയയ്‌ക്ക് ഏതാണ്ട് 161 കി.മീ. തെക്ക് സു. 5 1/4 ഹെക്‌ടർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഇതിന്റെ ആധാരത്തിന് 230.43 മി. വീതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീ. ഉയരമുള്ള ഈ പിരമിഡ് 1,00,000 തൊഴിലാളികള്‍ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു. | '''1.''' '''കുഫുവിന്റെ പിരമിഡ്'''. ഈജിപ്‌തിലെ ഫറോവയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്‌ടം അടക്കം ചെയ്‌ത പിരമിഡ് ആണ് ഒന്നാമത്തെ അദ്‌ഭുതം. കാലക്രമേണ ഈ വിശേഷണം പിരമിഡുകള്‍ക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്‌തിലേതാണ് യഥാർഥ പിരമിഡുകള്‍. മെസെപ്പൊട്ടേമിയ, മെക്‌സിക്കോ, മധ്യ അമേരിക്കയിലെ മായന്‍ എന്നിവിടങ്ങളിലെ രാജവംശങ്ങള്‍, സമാന മാതൃകകളിൽ നിർമിച്ച സൂച്യഗ്രസ്‌തംഭങ്ങളെയും പിരമിഡുകള്‍ എന്നു വിളിക്കാറുണ്ട്. ഈജിപ്‌തിലെ പിരമിഡുകള്‍ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി.സി. 2680-2565) കാലത്തു മാസ്‌തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കം ചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽനദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്‌സാന്‍ഡ്രിയയ്‌ക്ക് ഏതാണ്ട് 161 കി.മീ. തെക്ക് സു. 5 1/4 ഹെക്‌ടർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഇതിന്റെ ആധാരത്തിന് 230.43 മി. വീതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീ. ഉയരമുള്ള ഈ പിരമിഡ് 1,00,000 തൊഴിലാളികള്‍ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു. | ||
- | [[ചിത്രം:Vol5p433_The Hanging Gardens of Babylon.jpg|thumb|]] | + | [[ചിത്രം:Vol5p433_The Hanging Gardens of Babylon.jpg|thumb|ബാബിലോണിലെ തൂക്കുപൂന്തോട്ടം]] |
'''2.''' '''ബാബിലോണിലെ തൂക്കുപൂന്തോട്ടം (Hanging Garden)'''. തൂങ്ങിക്കിടക്കുന്ന പൂന്തോട്ടമെന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരുന്ന ഈ പൂന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചുവെന്ന് കൃത്യമായി പറയാനാവില്ല. ബി.സി. 6-ാം ശതകത്തിൽ നെബ്‌കദ്‌നെസർ ചക്രവർത്തി തന്റെ പത്‌നിയുടെ സ്‌മരണയ്‌ക്കു നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമിറാമാസിന്റെ ഓർമയ്‌ക്കായി നിർമിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു ധബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും(painted wall) ഇതോടു ചേർത്തും അല്ലാതെയും അദ്‌ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോന്നിരുന്നു. | '''2.''' '''ബാബിലോണിലെ തൂക്കുപൂന്തോട്ടം (Hanging Garden)'''. തൂങ്ങിക്കിടക്കുന്ന പൂന്തോട്ടമെന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരുന്ന ഈ പൂന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചുവെന്ന് കൃത്യമായി പറയാനാവില്ല. ബി.സി. 6-ാം ശതകത്തിൽ നെബ്‌കദ്‌നെസർ ചക്രവർത്തി തന്റെ പത്‌നിയുടെ സ്‌മരണയ്‌ക്കു നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമിറാമാസിന്റെ ഓർമയ്‌ക്കായി നിർമിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു ധബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും(painted wall) ഇതോടു ചേർത്തും അല്ലാതെയും അദ്‌ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോന്നിരുന്നു. | ||
- | [[ചിത്രം:Vol5p433_statue_of_zeus_original.jpg|thumb|]] | + | [[ചിത്രം:Vol5p433_statue_of_zeus_original.jpg|thumb|ഒളിമ്പിയയിലെ സിയൂസ് പ്രതിമ]] |
'''3.''' '''ഒളിമ്പിയയിലെ സിയൂസ് പ്രതിമ'''. ഗ്രീക്കു ശില്‌പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയിൽ വിജയദണ്ഡും മറ്റേ കൈയിൽ ഒരറ്റത്ത് കഴുകന്റെ രൂപം ഉള്ള ഒരു ചെങ്കോലുമായി ഇരിക്കുന്ന സിയൂസ് ദേവന്റെ പ്രതിമ. സു. 12.19 മീ. ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി.സി. 462-ൽ നിർമിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്‌ഷോപ്പ് കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ കാലഗണനയിൽ ഈ പ്രതിമ സു.ബി.സി. 430-നോടടുത്തു നിർമിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ.ഡി. 426-ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനുശേഷം കോണ്‍സ്റ്റന്റിനോപ്പിളിൽ നടന്ന തീപിടത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു (ഭൂചലനത്തിൽ തകർന്ന പ്രതിമയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു കൊണ്ടു പോവുകയുണ്ടായത്ര). | '''3.''' '''ഒളിമ്പിയയിലെ സിയൂസ് പ്രതിമ'''. ഗ്രീക്കു ശില്‌പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയിൽ വിജയദണ്ഡും മറ്റേ കൈയിൽ ഒരറ്റത്ത് കഴുകന്റെ രൂപം ഉള്ള ഒരു ചെങ്കോലുമായി ഇരിക്കുന്ന സിയൂസ് ദേവന്റെ പ്രതിമ. സു. 12.19 മീ. ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി.സി. 462-ൽ നിർമിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്‌ഷോപ്പ് കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ കാലഗണനയിൽ ഈ പ്രതിമ സു.ബി.സി. 430-നോടടുത്തു നിർമിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ.ഡി. 426-ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനുശേഷം കോണ്‍സ്റ്റന്റിനോപ്പിളിൽ നടന്ന തീപിടത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു (ഭൂചലനത്തിൽ തകർന്ന പ്രതിമയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു കൊണ്ടു പോവുകയുണ്ടായത്ര). | ||
- | [[ചിത്രം:Vol5p433_efaces diana temple.jpg|thumb|]] | + | [[ചിത്രം:Vol5p433_efaces diana temple.jpg|thumb|എഫേസസ്സിലെ ഡയാനാ ആർട്ടിമീസ് ക്ഷേത്ര അവശിഷ്‌ടം]] |
'''4.''' '''എഫേസസ്സിലെ ഡയാനാ (ആർട്ടിമീസ്) ക്ഷേത്രം'''. ലിഡിയയിലെ രാജാവായ ക്രാസസ്, സു.ബി.സി. 350-ൽ ഏഷ്യാമൈനറിൽ പണികഴിപ്പിച്ചതാണ് ഇത്. സു. 104.24 മീ. നീളവും 49.98 മീ. വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീ. ഉയരമുള്ള 127 വന്‍ ശിലാസ്‌തംഭങ്ങള്‍ ഉള്ളതായിരുന്നു ഈ ക്ഷേത്രം. ബി.സി. 356-ൽ തീപിടിച്ചശേഷം പുനർ നിർമിതമായി. എ.ഡി. 262-ൽ ഗോത്തുകള്‍ ഇതിനെ നശിപ്പിച്ചു. | '''4.''' '''എഫേസസ്സിലെ ഡയാനാ (ആർട്ടിമീസ്) ക്ഷേത്രം'''. ലിഡിയയിലെ രാജാവായ ക്രാസസ്, സു.ബി.സി. 350-ൽ ഏഷ്യാമൈനറിൽ പണികഴിപ്പിച്ചതാണ് ഇത്. സു. 104.24 മീ. നീളവും 49.98 മീ. വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീ. ഉയരമുള്ള 127 വന്‍ ശിലാസ്‌തംഭങ്ങള്‍ ഉള്ളതായിരുന്നു ഈ ക്ഷേത്രം. ബി.സി. 356-ൽ തീപിടിച്ചശേഷം പുനർ നിർമിതമായി. എ.ഡി. 262-ൽ ഗോത്തുകള്‍ ഇതിനെ നശിപ്പിച്ചു. | ||
- | [[ചിത്രം:Vol5p433_Mausoleum at Halicarnassus full illustration.jpg|thumb|]] | + | [[ചിത്രം:Vol5p433_Mausoleum at Halicarnassus full illustration.jpg|thumb|ഹെലിക്കർനാസസ്സിലെ സ്‌മാരകസ്‌തംഭ അവശിഷ്‌ടം - ഉള്‍ച്ചിത്രം രേഖാചിത്രം]] |
'''5.''' ''' ഹെലിക്കർനാസസ്സിലെ സ്‌മാരകസ്‌തംഭം'''. തന്റെ സഹോദരനും ഭർത്താവുമായ കാരിയയിലെ മാസോലസ് രാജാവിന്റെ (മ.ബി.സി. 353) സ്‌മരണയ്‌ക്കായി, ആർതെമിസിയാ രാജ്ഞി പണികഴിപ്പിച്ചു. പിത്തിസ് (പിത്തിയോസ്) എന്ന ശില്‌പിയും നാലു പ്രമുഖ ഗ്രീക്കു കൊത്തുപണിക്കാരായ സ്‌കോപാസ്, ബ്രിയാക്‌സിസ്, ലിയോഷാറസ്, തിമോതിയസ് എന്നിവരും ചേർന്നു നിർമിച്ചു. ഈ മാർബിള്‍ പ്രതിമയ്‌ക്ക് 42.67 മീ. ഉയരമുണ്ടായിരുന്നു. 11-ഉം 15-ഉം നൂറ്റാണ്ടുകള്‍ക്കിടയ്‌ക്ക് ഭൂചലനത്തിൽ നശിച്ചിരിക്കാമെന്നു കരുതുന്നു. | '''5.''' ''' ഹെലിക്കർനാസസ്സിലെ സ്‌മാരകസ്‌തംഭം'''. തന്റെ സഹോദരനും ഭർത്താവുമായ കാരിയയിലെ മാസോലസ് രാജാവിന്റെ (മ.ബി.സി. 353) സ്‌മരണയ്‌ക്കായി, ആർതെമിസിയാ രാജ്ഞി പണികഴിപ്പിച്ചു. പിത്തിസ് (പിത്തിയോസ്) എന്ന ശില്‌പിയും നാലു പ്രമുഖ ഗ്രീക്കു കൊത്തുപണിക്കാരായ സ്‌കോപാസ്, ബ്രിയാക്‌സിസ്, ലിയോഷാറസ്, തിമോതിയസ് എന്നിവരും ചേർന്നു നിർമിച്ചു. ഈ മാർബിള്‍ പ്രതിമയ്‌ക്ക് 42.67 മീ. ഉയരമുണ്ടായിരുന്നു. 11-ഉം 15-ഉം നൂറ്റാണ്ടുകള്‍ക്കിടയ്‌ക്ക് ഭൂചലനത്തിൽ നശിച്ചിരിക്കാമെന്നു കരുതുന്നു. | ||
- | [[ചിത്രം:Vol5p433_Colossus_of_Rhodes2.jpg|thumb|]] | + | [[ചിത്രം:Vol5p433_Colossus_of_Rhodes2.jpg|thumb|റോഡ്‌സിലെ കൊലോസസ് - രേഖാചിത്രം]] |
'''6.''' ''' റോഡ്‌സിലെ കൊലോസസ്'''. ദെമിത്രിയോസ് പോളിയോർ സെറ്റിസിന്റെ ദീർഘകാലത്തെ അധിനിവേശത്തിൽനിന്നും ബി.സി. 305-304-ൽ റോഡ്‌സ് സ്വതന്ത്രമായി. ഇതിന്റെ സ്‌മരണ നിലനിർത്തുവാന്‍ പണികഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കലപ്രതിമ. ലിന്‍ഡസിലെ ചാറസ് ആണ് നിർമാതാവ്. പണി പൂർത്തിയാവുന്നതിന് പന്ത്രണ്ടുവർഷ (സു.ബി.സി. 292-280)മെടുത്തു. സു.ബി.സി. 225-ാമാണ്ടുണ്ടായ ഭൂകമ്പത്തിൽ ഇതിന്റെ മുട്ടിന്റെ ഭാഗത്തുവച്ച് ഒടിവുണ്ടായി. വീണുപോയ പ്രതിമയെ എ.ഡി. 653 വരെ സംരക്ഷിച്ചു. ആയിടയ്‌ക്ക് റോഡ്‌സ് ആക്രമിച്ച അറബികള്‍ ഇതിനെ കഷണങ്ങളാക്കി വിറ്റു (900 ത്തിലേറെ ഒട്ടകങ്ങള്‍ക്കു വഹിക്കുവാന്‍ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന പിത്തളയ്‌ക്ക് ഉണ്ടായിരുന്നുവത്ര). | '''6.''' ''' റോഡ്‌സിലെ കൊലോസസ്'''. ദെമിത്രിയോസ് പോളിയോർ സെറ്റിസിന്റെ ദീർഘകാലത്തെ അധിനിവേശത്തിൽനിന്നും ബി.സി. 305-304-ൽ റോഡ്‌സ് സ്വതന്ത്രമായി. ഇതിന്റെ സ്‌മരണ നിലനിർത്തുവാന്‍ പണികഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കലപ്രതിമ. ലിന്‍ഡസിലെ ചാറസ് ആണ് നിർമാതാവ്. പണി പൂർത്തിയാവുന്നതിന് പന്ത്രണ്ടുവർഷ (സു.ബി.സി. 292-280)മെടുത്തു. സു.ബി.സി. 225-ാമാണ്ടുണ്ടായ ഭൂകമ്പത്തിൽ ഇതിന്റെ മുട്ടിന്റെ ഭാഗത്തുവച്ച് ഒടിവുണ്ടായി. വീണുപോയ പ്രതിമയെ എ.ഡി. 653 വരെ സംരക്ഷിച്ചു. ആയിടയ്‌ക്ക് റോഡ്‌സ് ആക്രമിച്ച അറബികള്‍ ഇതിനെ കഷണങ്ങളാക്കി വിറ്റു (900 ത്തിലേറെ ഒട്ടകങ്ങള്‍ക്കു വഹിക്കുവാന്‍ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന പിത്തളയ്‌ക്ക് ഉണ്ടായിരുന്നുവത്ര). | ||
- | [[ചിത്രം:Vol5p433 The Lighthouse of Alexandria.jpg|thumb|]] | + | [[ചിത്രം:Vol5p433 The Lighthouse of Alexandria.jpg|thumb|അലക്‌സാന്‍ഡ്രിയയിലെ ഫാരോസ് ദീപസ്‌തംഭം - കംപ്യൂട്ടർ രേഖാചിത്രം]] |
'''7.''' '''അലക്‌സാന്‍ഡ്രിയയിലെ ഫാരോസ് (ദീപസ്‌തംഭം'''). ഈജിപ്‌തിലെ ഫാരോസ്‌ദ്വീപിൽ അലക്‌സാന്‍ഡ്രിയ തുറമുഖ കവാടത്തിൽ ടോളമി കക-ന്റെ ഭരണകാലത്തു നിർമിച്ചു (സു.ബി.സി. 280). നൈദസ്സിലെ സൊസ്റ്റ്രാറ്റസ് ആണ് ഇതിന്റെ ശില്‌പി. ഇതിന് സു. 134.11 മീ. ഉയരമുണ്ടായിരുന്നു. മൂന്ന് എടുപ്പുകളായാണ് ഇതിന്റെ നിർമിതി. താഴത്തേതു സമചതുരം, മധ്യത്തിലേത് അഷ്‌ടഭുജം, മുകളിലത്തേതു ഗോളസ്‌തംഭാകൃതി (cylindrical). അതിനുമുകളിലുള്ള സർപ്പിളമായ പടവുകളുടെ മുകളിൽ കപ്പലുകള്‍ക്കു മാർഗസൂചകമായി ദീപസ്‌തംഭം നിർമിച്ചിരുന്നു. എ.ഡി. 955-നോടടുത്ത് കൊടുങ്കാറ്റും ഭൂകമ്പവും നിമിത്തം ഇതിനു കേടുപാടുകള്‍ സംഭവിച്ചു. 14-ാം ശതകത്തിൽ പൂർണമായി നശിക്കുകയും ചെയ്‌തു. 1477-ൽ സുൽത്താന്‍ ക്വെയ്‌ത്‌ബേ ഇതിന്റെ അവശിഷ്‌ടങ്ങളുപയോഗിച്ച് ഒരു കോട്ട നിർമിച്ചു. | '''7.''' '''അലക്‌സാന്‍ഡ്രിയയിലെ ഫാരോസ് (ദീപസ്‌തംഭം'''). ഈജിപ്‌തിലെ ഫാരോസ്‌ദ്വീപിൽ അലക്‌സാന്‍ഡ്രിയ തുറമുഖ കവാടത്തിൽ ടോളമി കക-ന്റെ ഭരണകാലത്തു നിർമിച്ചു (സു.ബി.സി. 280). നൈദസ്സിലെ സൊസ്റ്റ്രാറ്റസ് ആണ് ഇതിന്റെ ശില്‌പി. ഇതിന് സു. 134.11 മീ. ഉയരമുണ്ടായിരുന്നു. മൂന്ന് എടുപ്പുകളായാണ് ഇതിന്റെ നിർമിതി. താഴത്തേതു സമചതുരം, മധ്യത്തിലേത് അഷ്‌ടഭുജം, മുകളിലത്തേതു ഗോളസ്‌തംഭാകൃതി (cylindrical). അതിനുമുകളിലുള്ള സർപ്പിളമായ പടവുകളുടെ മുകളിൽ കപ്പലുകള്‍ക്കു മാർഗസൂചകമായി ദീപസ്‌തംഭം നിർമിച്ചിരുന്നു. എ.ഡി. 955-നോടടുത്ത് കൊടുങ്കാറ്റും ഭൂകമ്പവും നിമിത്തം ഇതിനു കേടുപാടുകള്‍ സംഭവിച്ചു. 14-ാം ശതകത്തിൽ പൂർണമായി നശിക്കുകയും ചെയ്‌തു. 1477-ൽ സുൽത്താന്‍ ക്വെയ്‌ത്‌ബേ ഇതിന്റെ അവശിഷ്‌ടങ്ങളുപയോഗിച്ച് ഒരു കോട്ട നിർമിച്ചു. | ||
വരി 21: | വരി 21: | ||
'''1.''' '''കുഫുവിന്റെ പിരമിഡ്'''. ഇത് ഏഴ് പ്രാചീന അദ്‌ഭുതങ്ങളിലും ഉള്‍പ്പെടുന്നുണ്ട്. | '''1.''' '''കുഫുവിന്റെ പിരമിഡ്'''. ഇത് ഏഴ് പ്രാചീന അദ്‌ഭുതങ്ങളിലും ഉള്‍പ്പെടുന്നുണ്ട്. | ||
- | [[ചിത്രം:Vol5p433_Hagia Sophia.jpg|thumb|]] | + | [[ചിത്രം:Vol5p433_Hagia Sophia.jpg|thumb|ഹേജിയാ സോഫിയ]] |
'''2.''' ''' ഹേജിയാ സോഫിയ'''. സാന്തസോഫിയ എന്നും പറയപ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിൽ നിർമിക്കപ്പെട്ടിരിക്കുന്ന ഹേജിയോസോഫിയ ആദ്യം ഒരു ക്രിസ്‌തീയ ദേവാലയമായിരുന്നു. 1453-ൽ കോണ്‍സ്റ്റന്റിനോപ്പിളിന്റെ പതനശേഷം ഇത് ഒരു മുസ്‌ലിം ദേവാലയമായിത്തീർന്നു. ഇപ്പോള്‍ ഇത് ഒരു ബൈസാന്റിയന്‍ കലാശേഖരമാണ്. എ.ഡി. 360-ൽ കോണ്‍സ്റ്റാന്റിയസ് കക ഇത് പണിയിപ്പിച്ചു. 404-ൽ ഇത് നശിപ്പിക്കപ്പെട്ടു. 415-ൽ തിയഡോഷിയസ് കക പുനർനിർമിച്ചുവെങ്കിലും 532-ൽ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ ആണിമിയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്‌പനകളനുസരിച്ച് ജസ്റ്റീനിയന്‍ ചക്രവർത്തി 532-37 കാലത്ത് (537-48 കാലത്തെന്നും അഭിപ്രായമുണ്ട്) പണിയിപ്പിച്ചതാണ് ഇന്നു കാണുന്ന ഹേജിയാ സോഫിയ. കനത്ത ഭൂചലനം കാരണം 558-ൽ ഇതിന്റെ കുംഭഗോപുരം തകർന്നു വീഴുകയുണ്ടായി. എന്നാൽ 563-ൽ ഇതു പുനർനിർമിക്കപ്പെട്ടു. ഇതിന്റെ ഉള്‍ഭാഗത്തെ നീളം 80.77 മീറ്ററും വീതി 31.09 മീറ്ററുമാണ്. അനേകം ഗോളാകാരങ്ങളുടെ തുടർച്ചകളായാണ് ഇതിന്റെ നിർമിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്. | '''2.''' ''' ഹേജിയാ സോഫിയ'''. സാന്തസോഫിയ എന്നും പറയപ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിൽ നിർമിക്കപ്പെട്ടിരിക്കുന്ന ഹേജിയോസോഫിയ ആദ്യം ഒരു ക്രിസ്‌തീയ ദേവാലയമായിരുന്നു. 1453-ൽ കോണ്‍സ്റ്റന്റിനോപ്പിളിന്റെ പതനശേഷം ഇത് ഒരു മുസ്‌ലിം ദേവാലയമായിത്തീർന്നു. ഇപ്പോള്‍ ഇത് ഒരു ബൈസാന്റിയന്‍ കലാശേഖരമാണ്. എ.ഡി. 360-ൽ കോണ്‍സ്റ്റാന്റിയസ് കക ഇത് പണിയിപ്പിച്ചു. 404-ൽ ഇത് നശിപ്പിക്കപ്പെട്ടു. 415-ൽ തിയഡോഷിയസ് കക പുനർനിർമിച്ചുവെങ്കിലും 532-ൽ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ ആണിമിയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്‌പനകളനുസരിച്ച് ജസ്റ്റീനിയന്‍ ചക്രവർത്തി 532-37 കാലത്ത് (537-48 കാലത്തെന്നും അഭിപ്രായമുണ്ട്) പണിയിപ്പിച്ചതാണ് ഇന്നു കാണുന്ന ഹേജിയാ സോഫിയ. കനത്ത ഭൂചലനം കാരണം 558-ൽ ഇതിന്റെ കുംഭഗോപുരം തകർന്നു വീഴുകയുണ്ടായി. എന്നാൽ 563-ൽ ഇതു പുനർനിർമിക്കപ്പെട്ടു. ഇതിന്റെ ഉള്‍ഭാഗത്തെ നീളം 80.77 മീറ്ററും വീതി 31.09 മീറ്ററുമാണ്. അനേകം ഗോളാകാരങ്ങളുടെ തുടർച്ചകളായാണ് ഇതിന്റെ നിർമിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്. | ||
- | [[ചിത്രം:Vol5p433_piza tower.jpg|thumb|]] | + | [[ചിത്രം:Vol5p433_piza tower.jpg|thumb|പിസായിലെ ചരിഞ്ഞഗോപുരം]] |
'''3.''' '''പിസായിലെ ചരിഞ്ഞഗോപുരം'''. ഇറ്റലിയിലെ പിസായിൽ സ്ഥിതിചെയ്യുന്നു. 1174-ൽ പണിയാരംഭിച്ച് 1350-ൽ പൂർത്തിയാക്കി. സമീപസ്ഥമായ ക്രസ്‌തവ ദേവാലയത്തിന്റെ മണിഗോപുരമാണ് ഇത്. സു. 54.55 മീ. പൊക്കമുള്ള ഈ എട്ടു നിലഗോപുരം ലംബത്തിൽ നിന്നു സു. 4.88 മീ. ചരിഞ്ഞാണ് നിർമിച്ചത്. | '''3.''' '''പിസായിലെ ചരിഞ്ഞഗോപുരം'''. ഇറ്റലിയിലെ പിസായിൽ സ്ഥിതിചെയ്യുന്നു. 1174-ൽ പണിയാരംഭിച്ച് 1350-ൽ പൂർത്തിയാക്കി. സമീപസ്ഥമായ ക്രസ്‌തവ ദേവാലയത്തിന്റെ മണിഗോപുരമാണ് ഇത്. സു. 54.55 മീ. പൊക്കമുള്ള ഈ എട്ടു നിലഗോപുരം ലംബത്തിൽ നിന്നു സു. 4.88 മീ. ചരിഞ്ഞാണ് നിർമിച്ചത്. | ||
- | [[ചിത്രം:Vol5p433_Taj_Mahal.jpg|thumb|]] | + | [[ചിത്രം:Vol5p433_Taj_Mahal.jpg|thumb|താജ്‌മഹൽ]] |
'''4.''' '''താജ്‌മഹൽ'''. ഉത്തർപ്രദേശ് സംസ്ഥാനത്തെ ആഗ്രയിൽ യമുനാതീരത്തു സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ മുഗള്‍ ശില്‌പകലയുടെ അത്യുത്‌കൃഷ്‌ട മാതൃകയായ താജ്‌മഹൽ ഷാജഹാന്‍ ചക്രവർത്തി തന്റെ പ്രിയപത്‌നിയായ മുംതാസ്‌മഹലിന്റെ സ്‌മരണയ്‌ക്കായി പണികഴിപ്പിച്ചതാണ്. ഒരു തുർക്കി ശില്‌പകാരന്റെ രൂപമാതൃകയ്‌ക്കനുസരണമായി നിർമിച്ച ഈ മന്ദിരം 1630-ൽ പണിയാരംഭിച്ച് 1648-ൽ പൂർത്തിയാക്കി. 94.40 മീറ്റർ സമചതുരമായ ഒരു ഫ്‌ളാറ്റ്‌ഫോറത്തിന്മേലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ കുംഭഗോപുരത്തിന് ഉള്‍ഭാഗം 24.38 മീറ്റർ ഉയരവും 15.24 മീറ്റർ വ്യാസവുമുണ്ട്. മന്ദിരത്തിന്റെ ഉള്‍ഭാഗം വൈഡൂര്യം, സൂര്യകാന്തം, വർണമാർബിള്‍ എന്നിവയാൽ അലങ്കൃതമാണ്. ഈ സൗധത്തിന്റെ മധ്യത്തിൽ അഷ്‌ടഭുജമാതൃകയിലുള്ള മുറിയുടെ നിലവറയിൽ പത്‌നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ്‌മരങ്ങളും മുന്‍ഭാഗത്തെ തടാകത്തിൽ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേർന്ന് ഇതിന്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നു. | '''4.''' '''താജ്‌മഹൽ'''. ഉത്തർപ്രദേശ് സംസ്ഥാനത്തെ ആഗ്രയിൽ യമുനാതീരത്തു സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ മുഗള്‍ ശില്‌പകലയുടെ അത്യുത്‌കൃഷ്‌ട മാതൃകയായ താജ്‌മഹൽ ഷാജഹാന്‍ ചക്രവർത്തി തന്റെ പ്രിയപത്‌നിയായ മുംതാസ്‌മഹലിന്റെ സ്‌മരണയ്‌ക്കായി പണികഴിപ്പിച്ചതാണ്. ഒരു തുർക്കി ശില്‌പകാരന്റെ രൂപമാതൃകയ്‌ക്കനുസരണമായി നിർമിച്ച ഈ മന്ദിരം 1630-ൽ പണിയാരംഭിച്ച് 1648-ൽ പൂർത്തിയാക്കി. 94.40 മീറ്റർ സമചതുരമായ ഒരു ഫ്‌ളാറ്റ്‌ഫോറത്തിന്മേലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ കുംഭഗോപുരത്തിന് ഉള്‍ഭാഗം 24.38 മീറ്റർ ഉയരവും 15.24 മീറ്റർ വ്യാസവുമുണ്ട്. മന്ദിരത്തിന്റെ ഉള്‍ഭാഗം വൈഡൂര്യം, സൂര്യകാന്തം, വർണമാർബിള്‍ എന്നിവയാൽ അലങ്കൃതമാണ്. ഈ സൗധത്തിന്റെ മധ്യത്തിൽ അഷ്‌ടഭുജമാതൃകയിലുള്ള മുറിയുടെ നിലവറയിൽ പത്‌നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ്‌മരങ്ങളും മുന്‍ഭാഗത്തെ തടാകത്തിൽ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേർന്ന് ഇതിന്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നു. | ||
- | [[ചിത്രം:Vol5p433_Washington Monument.jpg|thumb|]] | + | [[ചിത്രം:Vol5p433_Washington Monument.jpg|thumb|വാഷിങ്‌ടന്‍ സ്‌മാരകസൗധം]] |
'''5.''' '''വാഷിങ്‌ടന്‍ സ്‌മാരകസൗധം'''. വാഷിങ്‌ടന്‍ ഡി.സി.-യിൽ സ്ഥിതിചെയ്യുന്നു. 1783-ൽ യു.എസ്. കോണ്‍ഗ്രസ്, ജോർജ് വാഷിങ്‌ടന് ഒരു സ്‌മാരകം നിർമിക്കുന്നതിന് അനുമതി നല്‌കിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിർപ്പുകാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ൽ രൂപവത്‌കരിച്ച "വാഷിങ്‌ടന്‍ നാഷണൽ മോണുമെന്റ് സൊസൈറ്റി' ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഫലകങ്ങളും ലഭിച്ചു. റോബർട്ട് മിൽസിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ൽ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്‌തു. 1876-ൽ യു.എസ്. കോണ്‍ഗ്രസ് ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880-ൽ അസ്‌തിവാരമിടുകയും 1885-ൽ പൂർത്തിയാക്കുകയും ചെയ്‌തു. 1888-ൽ സൗധം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 169.3 മീറ്റർ ഉയരവും 91,000 ടണ്‍ ഭാരവും ഷാഫ്‌റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്‌തീർണം 38.6 ച.മീ. ആണ്. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക് 898 പടവുകളും 50 വിശ്രമസ്ഥാനങ്ങളുമുണ്ട്. മുകളിൽ എത്തുന്നതിന് ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്. | '''5.''' '''വാഷിങ്‌ടന്‍ സ്‌മാരകസൗധം'''. വാഷിങ്‌ടന്‍ ഡി.സി.-യിൽ സ്ഥിതിചെയ്യുന്നു. 1783-ൽ യു.എസ്. കോണ്‍ഗ്രസ്, ജോർജ് വാഷിങ്‌ടന് ഒരു സ്‌മാരകം നിർമിക്കുന്നതിന് അനുമതി നല്‌കിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിർപ്പുകാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ൽ രൂപവത്‌കരിച്ച "വാഷിങ്‌ടന്‍ നാഷണൽ മോണുമെന്റ് സൊസൈറ്റി' ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഫലകങ്ങളും ലഭിച്ചു. റോബർട്ട് മിൽസിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ൽ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്‌തു. 1876-ൽ യു.എസ്. കോണ്‍ഗ്രസ് ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880-ൽ അസ്‌തിവാരമിടുകയും 1885-ൽ പൂർത്തിയാക്കുകയും ചെയ്‌തു. 1888-ൽ സൗധം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 169.3 മീറ്റർ ഉയരവും 91,000 ടണ്‍ ഭാരവും ഷാഫ്‌റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്‌തീർണം 38.6 ച.മീ. ആണ്. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക് 898 പടവുകളും 50 വിശ്രമസ്ഥാനങ്ങളുമുണ്ട്. മുകളിൽ എത്തുന്നതിന് ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്. | ||
- | [[ചിത്രം:Vol5p433_eiffel tower.jpg|thumb|]] | + | [[ചിത്രം:Vol5p433_eiffel tower.jpg|thumb|പാരിസിലെ ഈഫൽഗോപുരം]] |
'''6.''' '''പാരിസിലെ ഈഫൽഗോപുരം'''. 1889-ലെ പാരിസ് പ്രദർശനത്തിന് കാംപ്-ദെ-മാർസൽ പണിതുയർത്തിയ ഗോപുരം; 299.92 മീറ്റർ ഉയരത്തിൽ ഇരുമ്പു ചട്ടക്കൂട്ടിൽ നിർമിച്ചിരിക്കുന്നു. നാല് കൽമുട്ടുകളിൽ നിന്നാരംഭിക്കുന്ന നാല് സ്‌തൂപങ്ങള്‍ 188.98 മീറ്റർ ഉയരത്തിൽ യോജിച്ച് ഗോപുരത്തെ താങ്ങി നിർത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്ന് പ്ലാറ്റ്‌ഫോറങ്ങളിൽ കയറുന്നതിന് പടവുകളും എലിവേറ്ററുകളുമുണ്ട്, ഗോപുരത്തിന് മുകളിൽ ഒരു കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഒരു വയർലസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. | '''6.''' '''പാരിസിലെ ഈഫൽഗോപുരം'''. 1889-ലെ പാരിസ് പ്രദർശനത്തിന് കാംപ്-ദെ-മാർസൽ പണിതുയർത്തിയ ഗോപുരം; 299.92 മീറ്റർ ഉയരത്തിൽ ഇരുമ്പു ചട്ടക്കൂട്ടിൽ നിർമിച്ചിരിക്കുന്നു. നാല് കൽമുട്ടുകളിൽ നിന്നാരംഭിക്കുന്ന നാല് സ്‌തൂപങ്ങള്‍ 188.98 മീറ്റർ ഉയരത്തിൽ യോജിച്ച് ഗോപുരത്തെ താങ്ങി നിർത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്ന് പ്ലാറ്റ്‌ഫോറങ്ങളിൽ കയറുന്നതിന് പടവുകളും എലിവേറ്ററുകളുമുണ്ട്, ഗോപുരത്തിന് മുകളിൽ ഒരു കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഒരു വയർലസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. | ||
- | [[ചിത്രം:Vol5p433_Empire-State-Building.jpg|thumb|]] | + | [[ചിത്രം:Vol5p433_Empire-State-Building.jpg|thumb|എംപയർ സ്റ്റേറ്റ് മന്ദിരം - ന്യൂയോർക്ക്]] |
'''7.''' '''എംപയർ സ്റ്റേറ്റ് മന്ദിരം'''. ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്നു. 102 നിലകളും 381 മീറ്റർ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തിൽ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാർച്ചിൽ പണിയാരംഭിച്ച ഈ മന്ദിരം 1931-ൽ പൂർത്തിയാക്കി. ന്യൂയോർക്കിലെ വ്യവസായിയായ ജോണ്‍ ജെ. റാസ്‌ക്കബ് ആണ് ഇതിനുവേണ്ട പണം ചെലവാക്കിയത്. 1951-ൽ ഇതിന്റെ മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷന്‍ ഗോപുരം കൂടെ പണിതു. 1971-ൽ ന്യൂയോർക്കിൽ പണിതീർന്ന, 110 നിലകളും 412 മീറ്റർ ഉയരവുമുള്ള, വേള്‍ഡ് ട്രഡ്‌സെന്ററിന് 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി ലഭിച്ചു. 1973-ൽ ഷിക്കാഗോയിൽ 442 മീറ്റർ ഉയരമുള്ള സീയേഴ്‌സ് ബിൽഡിങ് നിർമിക്കപ്പെട്ടു. ഇതിന് ആകെ 109 നിലകളാണുള്ളത്. പിൽക്കാലത്ത് ഇത്തരം അംബരചുംബികള്‍ പലതും നിർമിക്കപ്പെട്ടു. എങ്കിലും ഏഴ് അദ്‌ഭുതങ്ങളിൽ ഒന്ന് എന്ന അംഗീകാരം എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് ഇതുവരെ നഷ്‌ടപ്പെട്ടിട്ടില്ല. | '''7.''' '''എംപയർ സ്റ്റേറ്റ് മന്ദിരം'''. ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്നു. 102 നിലകളും 381 മീറ്റർ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തിൽ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാർച്ചിൽ പണിയാരംഭിച്ച ഈ മന്ദിരം 1931-ൽ പൂർത്തിയാക്കി. ന്യൂയോർക്കിലെ വ്യവസായിയായ ജോണ്‍ ജെ. റാസ്‌ക്കബ് ആണ് ഇതിനുവേണ്ട പണം ചെലവാക്കിയത്. 1951-ൽ ഇതിന്റെ മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷന്‍ ഗോപുരം കൂടെ പണിതു. 1971-ൽ ന്യൂയോർക്കിൽ പണിതീർന്ന, 110 നിലകളും 412 മീറ്റർ ഉയരവുമുള്ള, വേള്‍ഡ് ട്രഡ്‌സെന്ററിന് 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി ലഭിച്ചു. 1973-ൽ ഷിക്കാഗോയിൽ 442 മീറ്റർ ഉയരമുള്ള സീയേഴ്‌സ് ബിൽഡിങ് നിർമിക്കപ്പെട്ടു. ഇതിന് ആകെ 109 നിലകളാണുള്ളത്. പിൽക്കാലത്ത് ഇത്തരം അംബരചുംബികള്‍ പലതും നിർമിക്കപ്പെട്ടു. എങ്കിലും ഏഴ് അദ്‌ഭുതങ്ങളിൽ ഒന്ന് എന്ന അംഗീകാരം എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് ഇതുവരെ നഷ്‌ടപ്പെട്ടിട്ടില്ല. | ||
10:42, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഏഴ് പ്രാചീന അദ്‌ഭുതങ്ങള്‍
1. കുഫുവിന്റെ പിരമിഡ്. ഈജിപ്‌തിലെ ഫറോവയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്‌ടം അടക്കം ചെയ്‌ത പിരമിഡ് ആണ് ഒന്നാമത്തെ അദ്‌ഭുതം. കാലക്രമേണ ഈ വിശേഷണം പിരമിഡുകള്‍ക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്‌തിലേതാണ് യഥാർഥ പിരമിഡുകള്‍. മെസെപ്പൊട്ടേമിയ, മെക്‌സിക്കോ, മധ്യ അമേരിക്കയിലെ മായന്‍ എന്നിവിടങ്ങളിലെ രാജവംശങ്ങള്‍, സമാന മാതൃകകളിൽ നിർമിച്ച സൂച്യഗ്രസ്‌തംഭങ്ങളെയും പിരമിഡുകള്‍ എന്നു വിളിക്കാറുണ്ട്. ഈജിപ്‌തിലെ പിരമിഡുകള്‍ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി.സി. 2680-2565) കാലത്തു മാസ്‌തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കം ചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽനദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്‌സാന്‍ഡ്രിയയ്‌ക്ക് ഏതാണ്ട് 161 കി.മീ. തെക്ക് സു. 5 1/4 ഹെക്‌ടർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഇതിന്റെ ആധാരത്തിന് 230.43 മി. വീതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീ. ഉയരമുള്ള ഈ പിരമിഡ് 1,00,000 തൊഴിലാളികള്‍ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു.
2. ബാബിലോണിലെ തൂക്കുപൂന്തോട്ടം (Hanging Garden). തൂങ്ങിക്കിടക്കുന്ന പൂന്തോട്ടമെന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരുന്ന ഈ പൂന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചുവെന്ന് കൃത്യമായി പറയാനാവില്ല. ബി.സി. 6-ാം ശതകത്തിൽ നെബ്‌കദ്‌നെസർ ചക്രവർത്തി തന്റെ പത്‌നിയുടെ സ്‌മരണയ്‌ക്കു നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമിറാമാസിന്റെ ഓർമയ്‌ക്കായി നിർമിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു ധബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും(painted wall) ഇതോടു ചേർത്തും അല്ലാതെയും അദ്‌ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോന്നിരുന്നു.
3. ഒളിമ്പിയയിലെ സിയൂസ് പ്രതിമ. ഗ്രീക്കു ശില്‌പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയിൽ വിജയദണ്ഡും മറ്റേ കൈയിൽ ഒരറ്റത്ത് കഴുകന്റെ രൂപം ഉള്ള ഒരു ചെങ്കോലുമായി ഇരിക്കുന്ന സിയൂസ് ദേവന്റെ പ്രതിമ. സു. 12.19 മീ. ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി.സി. 462-ൽ നിർമിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്‌ഷോപ്പ് കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ കാലഗണനയിൽ ഈ പ്രതിമ സു.ബി.സി. 430-നോടടുത്തു നിർമിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ.ഡി. 426-ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനുശേഷം കോണ്‍സ്റ്റന്റിനോപ്പിളിൽ നടന്ന തീപിടത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു (ഭൂചലനത്തിൽ തകർന്ന പ്രതിമയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു കൊണ്ടു പോവുകയുണ്ടായത്ര).
4. എഫേസസ്സിലെ ഡയാനാ (ആർട്ടിമീസ്) ക്ഷേത്രം. ലിഡിയയിലെ രാജാവായ ക്രാസസ്, സു.ബി.സി. 350-ൽ ഏഷ്യാമൈനറിൽ പണികഴിപ്പിച്ചതാണ് ഇത്. സു. 104.24 മീ. നീളവും 49.98 മീ. വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീ. ഉയരമുള്ള 127 വന്‍ ശിലാസ്‌തംഭങ്ങള്‍ ഉള്ളതായിരുന്നു ഈ ക്ഷേത്രം. ബി.സി. 356-ൽ തീപിടിച്ചശേഷം പുനർ നിർമിതമായി. എ.ഡി. 262-ൽ ഗോത്തുകള്‍ ഇതിനെ നശിപ്പിച്ചു.
5. ഹെലിക്കർനാസസ്സിലെ സ്‌മാരകസ്‌തംഭം. തന്റെ സഹോദരനും ഭർത്താവുമായ കാരിയയിലെ മാസോലസ് രാജാവിന്റെ (മ.ബി.സി. 353) സ്‌മരണയ്‌ക്കായി, ആർതെമിസിയാ രാജ്ഞി പണികഴിപ്പിച്ചു. പിത്തിസ് (പിത്തിയോസ്) എന്ന ശില്‌പിയും നാലു പ്രമുഖ ഗ്രീക്കു കൊത്തുപണിക്കാരായ സ്‌കോപാസ്, ബ്രിയാക്‌സിസ്, ലിയോഷാറസ്, തിമോതിയസ് എന്നിവരും ചേർന്നു നിർമിച്ചു. ഈ മാർബിള്‍ പ്രതിമയ്‌ക്ക് 42.67 മീ. ഉയരമുണ്ടായിരുന്നു. 11-ഉം 15-ഉം നൂറ്റാണ്ടുകള്‍ക്കിടയ്‌ക്ക് ഭൂചലനത്തിൽ നശിച്ചിരിക്കാമെന്നു കരുതുന്നു.
6. റോഡ്‌സിലെ കൊലോസസ്. ദെമിത്രിയോസ് പോളിയോർ സെറ്റിസിന്റെ ദീർഘകാലത്തെ അധിനിവേശത്തിൽനിന്നും ബി.സി. 305-304-ൽ റോഡ്‌സ് സ്വതന്ത്രമായി. ഇതിന്റെ സ്‌മരണ നിലനിർത്തുവാന്‍ പണികഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കലപ്രതിമ. ലിന്‍ഡസിലെ ചാറസ് ആണ് നിർമാതാവ്. പണി പൂർത്തിയാവുന്നതിന് പന്ത്രണ്ടുവർഷ (സു.ബി.സി. 292-280)മെടുത്തു. സു.ബി.സി. 225-ാമാണ്ടുണ്ടായ ഭൂകമ്പത്തിൽ ഇതിന്റെ മുട്ടിന്റെ ഭാഗത്തുവച്ച് ഒടിവുണ്ടായി. വീണുപോയ പ്രതിമയെ എ.ഡി. 653 വരെ സംരക്ഷിച്ചു. ആയിടയ്‌ക്ക് റോഡ്‌സ് ആക്രമിച്ച അറബികള്‍ ഇതിനെ കഷണങ്ങളാക്കി വിറ്റു (900 ത്തിലേറെ ഒട്ടകങ്ങള്‍ക്കു വഹിക്കുവാന്‍ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന പിത്തളയ്‌ക്ക് ഉണ്ടായിരുന്നുവത്ര).
7. അലക്‌സാന്‍ഡ്രിയയിലെ ഫാരോസ് (ദീപസ്‌തംഭം). ഈജിപ്‌തിലെ ഫാരോസ്‌ദ്വീപിൽ അലക്‌സാന്‍ഡ്രിയ തുറമുഖ കവാടത്തിൽ ടോളമി കക-ന്റെ ഭരണകാലത്തു നിർമിച്ചു (സു.ബി.സി. 280). നൈദസ്സിലെ സൊസ്റ്റ്രാറ്റസ് ആണ് ഇതിന്റെ ശില്‌പി. ഇതിന് സു. 134.11 മീ. ഉയരമുണ്ടായിരുന്നു. മൂന്ന് എടുപ്പുകളായാണ് ഇതിന്റെ നിർമിതി. താഴത്തേതു സമചതുരം, മധ്യത്തിലേത് അഷ്‌ടഭുജം, മുകളിലത്തേതു ഗോളസ്‌തംഭാകൃതി (cylindrical). അതിനുമുകളിലുള്ള സർപ്പിളമായ പടവുകളുടെ മുകളിൽ കപ്പലുകള്‍ക്കു മാർഗസൂചകമായി ദീപസ്‌തംഭം നിർമിച്ചിരുന്നു. എ.ഡി. 955-നോടടുത്ത് കൊടുങ്കാറ്റും ഭൂകമ്പവും നിമിത്തം ഇതിനു കേടുപാടുകള്‍ സംഭവിച്ചു. 14-ാം ശതകത്തിൽ പൂർണമായി നശിക്കുകയും ചെയ്‌തു. 1477-ൽ സുൽത്താന്‍ ക്വെയ്‌ത്‌ബേ ഇതിന്റെ അവശിഷ്‌ടങ്ങളുപയോഗിച്ച് ഒരു കോട്ട നിർമിച്ചു.
റോമിലെ കൊലോസിയം, അലക്‌സാന്‍ഡ്രിയയിലെ ഭൂഗർഭപാത(catacomb)കള്‍, ചൈനയിലെ വന്‍മതിൽ, ഇംഗ്ലണ്ടിലെ ശിലാശേഖരം (Stone Range), നാങ്കിങ്ങിലെ പോഴ്‌സലൈന്‍ ഗോപുരം, പിസായിലെ ചരിഞ്ഞഗോപുരം, കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹേജിയ സോഫിയ എന്നിവ ലോകത്തിലെ ഏഴദ്‌ഭുതങ്ങളായി മധ്യകാലഘട്ടത്ത് അംഗീകരിക്കപ്പെട്ടിരുന്നു. പ്രകൃതിദത്തമായ ഏഴദ്‌ഭുതങ്ങളുടെ പട്ടിക വേറെയുമുണ്ട്.
1931-ലെ പുനർനിർണയന പ്രകാരം കുഫുവിന്റെ പിരമിഡ്, ഹേജിയാസോഫിയ, പിസായിലെ ചരിഞ്ഞ ഗോപുരം, ആഗ്രയിലെ താജ്‌മഹൽ, യു.എസ്സിലെ വാഷിങ്‌ടന്‍ മോണുമെന്റ്, പാരിസിലെ ഈഫൽഗോപുരം, യു.എസ്സിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ് എന്നിവയാണ് ലോകത്തിലെ ഏഴ് അദ്‌ഭുതങ്ങള്‍.
1. കുഫുവിന്റെ പിരമിഡ്. ഇത് ഏഴ് പ്രാചീന അദ്‌ഭുതങ്ങളിലും ഉള്‍പ്പെടുന്നുണ്ട്.
2. ഹേജിയാ സോഫിയ. സാന്തസോഫിയ എന്നും പറയപ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിൽ നിർമിക്കപ്പെട്ടിരിക്കുന്ന ഹേജിയോസോഫിയ ആദ്യം ഒരു ക്രിസ്‌തീയ ദേവാലയമായിരുന്നു. 1453-ൽ കോണ്‍സ്റ്റന്റിനോപ്പിളിന്റെ പതനശേഷം ഇത് ഒരു മുസ്‌ലിം ദേവാലയമായിത്തീർന്നു. ഇപ്പോള്‍ ഇത് ഒരു ബൈസാന്റിയന്‍ കലാശേഖരമാണ്. എ.ഡി. 360-ൽ കോണ്‍സ്റ്റാന്റിയസ് കക ഇത് പണിയിപ്പിച്ചു. 404-ൽ ഇത് നശിപ്പിക്കപ്പെട്ടു. 415-ൽ തിയഡോഷിയസ് കക പുനർനിർമിച്ചുവെങ്കിലും 532-ൽ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ ആണിമിയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്‌പനകളനുസരിച്ച് ജസ്റ്റീനിയന്‍ ചക്രവർത്തി 532-37 കാലത്ത് (537-48 കാലത്തെന്നും അഭിപ്രായമുണ്ട്) പണിയിപ്പിച്ചതാണ് ഇന്നു കാണുന്ന ഹേജിയാ സോഫിയ. കനത്ത ഭൂചലനം കാരണം 558-ൽ ഇതിന്റെ കുംഭഗോപുരം തകർന്നു വീഴുകയുണ്ടായി. എന്നാൽ 563-ൽ ഇതു പുനർനിർമിക്കപ്പെട്ടു. ഇതിന്റെ ഉള്‍ഭാഗത്തെ നീളം 80.77 മീറ്ററും വീതി 31.09 മീറ്ററുമാണ്. അനേകം ഗോളാകാരങ്ങളുടെ തുടർച്ചകളായാണ് ഇതിന്റെ നിർമിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്.
3. പിസായിലെ ചരിഞ്ഞഗോപുരം. ഇറ്റലിയിലെ പിസായിൽ സ്ഥിതിചെയ്യുന്നു. 1174-ൽ പണിയാരംഭിച്ച് 1350-ൽ പൂർത്തിയാക്കി. സമീപസ്ഥമായ ക്രസ്‌തവ ദേവാലയത്തിന്റെ മണിഗോപുരമാണ് ഇത്. സു. 54.55 മീ. പൊക്കമുള്ള ഈ എട്ടു നിലഗോപുരം ലംബത്തിൽ നിന്നു സു. 4.88 മീ. ചരിഞ്ഞാണ് നിർമിച്ചത്.
4. താജ്‌മഹൽ. ഉത്തർപ്രദേശ് സംസ്ഥാനത്തെ ആഗ്രയിൽ യമുനാതീരത്തു സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ മുഗള്‍ ശില്‌പകലയുടെ അത്യുത്‌കൃഷ്‌ട മാതൃകയായ താജ്‌മഹൽ ഷാജഹാന്‍ ചക്രവർത്തി തന്റെ പ്രിയപത്‌നിയായ മുംതാസ്‌മഹലിന്റെ സ്‌മരണയ്‌ക്കായി പണികഴിപ്പിച്ചതാണ്. ഒരു തുർക്കി ശില്‌പകാരന്റെ രൂപമാതൃകയ്‌ക്കനുസരണമായി നിർമിച്ച ഈ മന്ദിരം 1630-ൽ പണിയാരംഭിച്ച് 1648-ൽ പൂർത്തിയാക്കി. 94.40 മീറ്റർ സമചതുരമായ ഒരു ഫ്‌ളാറ്റ്‌ഫോറത്തിന്മേലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ കുംഭഗോപുരത്തിന് ഉള്‍ഭാഗം 24.38 മീറ്റർ ഉയരവും 15.24 മീറ്റർ വ്യാസവുമുണ്ട്. മന്ദിരത്തിന്റെ ഉള്‍ഭാഗം വൈഡൂര്യം, സൂര്യകാന്തം, വർണമാർബിള്‍ എന്നിവയാൽ അലങ്കൃതമാണ്. ഈ സൗധത്തിന്റെ മധ്യത്തിൽ അഷ്‌ടഭുജമാതൃകയിലുള്ള മുറിയുടെ നിലവറയിൽ പത്‌നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ്‌മരങ്ങളും മുന്‍ഭാഗത്തെ തടാകത്തിൽ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേർന്ന് ഇതിന്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നു.
5. വാഷിങ്‌ടന്‍ സ്‌മാരകസൗധം. വാഷിങ്‌ടന്‍ ഡി.സി.-യിൽ സ്ഥിതിചെയ്യുന്നു. 1783-ൽ യു.എസ്. കോണ്‍ഗ്രസ്, ജോർജ് വാഷിങ്‌ടന് ഒരു സ്‌മാരകം നിർമിക്കുന്നതിന് അനുമതി നല്‌കിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിർപ്പുകാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ൽ രൂപവത്‌കരിച്ച "വാഷിങ്‌ടന്‍ നാഷണൽ മോണുമെന്റ് സൊസൈറ്റി' ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഫലകങ്ങളും ലഭിച്ചു. റോബർട്ട് മിൽസിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ൽ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്‌തു. 1876-ൽ യു.എസ്. കോണ്‍ഗ്രസ് ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880-ൽ അസ്‌തിവാരമിടുകയും 1885-ൽ പൂർത്തിയാക്കുകയും ചെയ്‌തു. 1888-ൽ സൗധം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 169.3 മീറ്റർ ഉയരവും 91,000 ടണ്‍ ഭാരവും ഷാഫ്‌റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്‌തീർണം 38.6 ച.മീ. ആണ്. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക് 898 പടവുകളും 50 വിശ്രമസ്ഥാനങ്ങളുമുണ്ട്. മുകളിൽ എത്തുന്നതിന് ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്.
6. പാരിസിലെ ഈഫൽഗോപുരം. 1889-ലെ പാരിസ് പ്രദർശനത്തിന് കാംപ്-ദെ-മാർസൽ പണിതുയർത്തിയ ഗോപുരം; 299.92 മീറ്റർ ഉയരത്തിൽ ഇരുമ്പു ചട്ടക്കൂട്ടിൽ നിർമിച്ചിരിക്കുന്നു. നാല് കൽമുട്ടുകളിൽ നിന്നാരംഭിക്കുന്ന നാല് സ്‌തൂപങ്ങള്‍ 188.98 മീറ്റർ ഉയരത്തിൽ യോജിച്ച് ഗോപുരത്തെ താങ്ങി നിർത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്ന് പ്ലാറ്റ്‌ഫോറങ്ങളിൽ കയറുന്നതിന് പടവുകളും എലിവേറ്ററുകളുമുണ്ട്, ഗോപുരത്തിന് മുകളിൽ ഒരു കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഒരു വയർലസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
7. എംപയർ സ്റ്റേറ്റ് മന്ദിരം. ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്നു. 102 നിലകളും 381 മീറ്റർ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തിൽ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാർച്ചിൽ പണിയാരംഭിച്ച ഈ മന്ദിരം 1931-ൽ പൂർത്തിയാക്കി. ന്യൂയോർക്കിലെ വ്യവസായിയായ ജോണ്‍ ജെ. റാസ്‌ക്കബ് ആണ് ഇതിനുവേണ്ട പണം ചെലവാക്കിയത്. 1951-ൽ ഇതിന്റെ മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷന്‍ ഗോപുരം കൂടെ പണിതു. 1971-ൽ ന്യൂയോർക്കിൽ പണിതീർന്ന, 110 നിലകളും 412 മീറ്റർ ഉയരവുമുള്ള, വേള്‍ഡ് ട്രഡ്‌സെന്ററിന് 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി ലഭിച്ചു. 1973-ൽ ഷിക്കാഗോയിൽ 442 മീറ്റർ ഉയരമുള്ള സീയേഴ്‌സ് ബിൽഡിങ് നിർമിക്കപ്പെട്ടു. ഇതിന് ആകെ 109 നിലകളാണുള്ളത്. പിൽക്കാലത്ത് ഇത്തരം അംബരചുംബികള്‍ പലതും നിർമിക്കപ്പെട്ടു. എങ്കിലും ഏഴ് അദ്‌ഭുതങ്ങളിൽ ഒന്ന് എന്ന അംഗീകാരം എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് ഇതുവരെ നഷ്‌ടപ്പെട്ടിട്ടില്ല.
2001-ൽ സ്വിസ്‌കോർപ്പറേഷന്‍ ന്യൂ സെവന്‍ വണ്‍ഡേഴ്‌സ് ഒഫ് ദ് വേള്‍ഡ് നിലവിലുള്ള 200 സ്‌മാരകങ്ങളിൽനിന്ന് പുതിയ ഏഴ് ലോകാദ്‌ഭുതങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. 2007 ജൂലായ് മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏഴ് ലോകാദ്‌ഭുതങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഗ്രറ്റ് വാള്‍ ഒഫ് ചൈന (ചൈന), പെട്രാ (ജോർഡാന്‍), ക്രസ്റ്റ് ദ് റിഡീമർ (ബ്രസീൽ), മക്കുപിച്ചു (പെറു), ചിചെന്‍ ഇറ്റ്‌സ (മെക്‌സിക്കോ), കൊളോസിയം (ഇറ്റലി), താജ്‌മഹൽ (ഇന്ത്യ). ഗ്രറ്റ് പിരമിഡ് ഒഫ് ഗിസ (ഈജിപ്‌ത്) ഇപ്പോഴും ലോകഅത്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.
സെവന്‍ നാച്ചുറൽ വണ്‍ഡേഴ്‌സ് ഒഫ് ദ് വേള്‍ഡ്, സെവന്‍ വണ്‍ഡേഴ്‌സ് ഒഫ് ദ് അണ്ടർ വാട്ടർവേള്‍ഡ്, സെവന്‍ വണ്‍ഡേഴ്‌സ് ഒഫ് ദി ഇന്‍ഡസ്‌ട്രിയൽ വേള്‍ഡ് എന്നിങ്ങനെ മറ്റ് മേഖലകളിലെയും ലോകാദ്‌ഭുതങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.