This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഷ്യന്‍ ഗെയിംസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Asian Games) |
Mksol (സംവാദം | സംഭാവനകള്‍) (→Asian Games) |
||
വരി 45: | വരി 45: | ||
[[ചിത്രം:Vol5p433_Milkha Singh.jpg|thumb|മിൽഖാസിങ്]] | [[ചിത്രം:Vol5p433_Milkha Singh.jpg|thumb|മിൽഖാസിങ്]] | ||
ജപ്പാനിലെ ടോക്കിയോയിൽ 1958-ൽ നടന്ന മൂന്നാം ഏഷ്യന്‍ഗെയിംസ് ഏഷ്യയിലെ ഒളിമ്പിക്‌സ് ആയി ഏഷ്യാഡ് മാറിക്കഴിഞ്ഞു എന്ന് ലോകത്തെ അറിയിക്കാന്‍ പര്യാപ്‌തമായ ഒന്നായിരുന്നു. പ്രൗഢി കൊണ്ടും, മികച്ച സൗകര്യങ്ങളുള്ള അത്യാധുനികരീതിയിലെ സ്റ്റേഡിയങ്ങള്‍കൊണ്ടും, വിദഗ്‌ധമായ സംഘാടനംകൊണ്ടും ശ്രദ്ധനേടാന്‍ കഴിഞ്ഞു ഈ ഏഷ്യാഡിന്. ജപ്പാന്റെ ഹിരോഹിതോ ചക്രവർത്തിയാണ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. പറക്കും സി ക്കുകാരന്‍ എന്ന പേരെടുത്തുകൊണ്ട് ഇന്ത്യയുടെ മിൽഖാസിങ് 400, 200 മീ. ഓട്ടമത്സരങ്ങളിൽ സ്വർണംനേടി. ഹോക്കി ആദ്യമായി ഏഷ്യന്‍ഗെയിംസിൽ ഉള്‍പ്പെടുത്തിയത് ടോക്കിയോയിൽ ആയിരുന്നു. സ്വർണം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യയ്‌ക്ക് നിരാശപ്പെടേണ്ടിവന്നു. ഫൈനലിൽ പാകിസ്‌താനുമായി ഗോള്‍ രഹിത സമനില പാലിച്ചതിനെത്തുടർന്ന്, ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിൽ പാകിസ്‌താന്‍ സ്വർണം നേടി. 20 രാജ്യങ്ങള്‍ പങ്കെടുത്ത ഈ ഏഷ്യാഡിലും ഒന്നാമതെത്തിയത് ജപ്പാനായിരുന്നു. മറ്റു 19 രാജ്യങ്ങള്‍ക്ക് ഒരുമിച്ചു ലഭിച്ച സ്വർണ മെഡലുകളെക്കാള്‍ കൂടുതൽ സ്വർണമെഡലുകളാണ് ജപ്പാന്‍ നേടിയത്. നീന്തലിലെ 26 മെഡലുകളിൽ 25-ഉം ജപ്പാന്‍ നേടി. | ജപ്പാനിലെ ടോക്കിയോയിൽ 1958-ൽ നടന്ന മൂന്നാം ഏഷ്യന്‍ഗെയിംസ് ഏഷ്യയിലെ ഒളിമ്പിക്‌സ് ആയി ഏഷ്യാഡ് മാറിക്കഴിഞ്ഞു എന്ന് ലോകത്തെ അറിയിക്കാന്‍ പര്യാപ്‌തമായ ഒന്നായിരുന്നു. പ്രൗഢി കൊണ്ടും, മികച്ച സൗകര്യങ്ങളുള്ള അത്യാധുനികരീതിയിലെ സ്റ്റേഡിയങ്ങള്‍കൊണ്ടും, വിദഗ്‌ധമായ സംഘാടനംകൊണ്ടും ശ്രദ്ധനേടാന്‍ കഴിഞ്ഞു ഈ ഏഷ്യാഡിന്. ജപ്പാന്റെ ഹിരോഹിതോ ചക്രവർത്തിയാണ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. പറക്കും സി ക്കുകാരന്‍ എന്ന പേരെടുത്തുകൊണ്ട് ഇന്ത്യയുടെ മിൽഖാസിങ് 400, 200 മീ. ഓട്ടമത്സരങ്ങളിൽ സ്വർണംനേടി. ഹോക്കി ആദ്യമായി ഏഷ്യന്‍ഗെയിംസിൽ ഉള്‍പ്പെടുത്തിയത് ടോക്കിയോയിൽ ആയിരുന്നു. സ്വർണം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യയ്‌ക്ക് നിരാശപ്പെടേണ്ടിവന്നു. ഫൈനലിൽ പാകിസ്‌താനുമായി ഗോള്‍ രഹിത സമനില പാലിച്ചതിനെത്തുടർന്ന്, ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിൽ പാകിസ്‌താന്‍ സ്വർണം നേടി. 20 രാജ്യങ്ങള്‍ പങ്കെടുത്ത ഈ ഏഷ്യാഡിലും ഒന്നാമതെത്തിയത് ജപ്പാനായിരുന്നു. മറ്റു 19 രാജ്യങ്ങള്‍ക്ക് ഒരുമിച്ചു ലഭിച്ച സ്വർണ മെഡലുകളെക്കാള്‍ കൂടുതൽ സ്വർണമെഡലുകളാണ് ജപ്പാന്‍ നേടിയത്. നീന്തലിലെ 26 മെഡലുകളിൽ 25-ഉം ജപ്പാന്‍ നേടി. | ||
- | [[ചിത്രം:Vol5p433_Emblem, Jakarta 1962.jpg|thumb| | + | [[ചിത്രം:Vol5p433_Emblem, Jakarta 1962.jpg|thumb|നാലാം ഏഷ്യന്‍ഗെയിംസ് ലോഗോ]] |
നാലാം ഏഷ്യാഡ് നടന്നത് 1962-ൽ ജക്കാർത്തയിലായിരുന്നു. അന്നോളം ഉണ്ടായിട്ടുള്ളതിൽ മികച്ച ഒരുക്കങ്ങളാണ് ഇന്തോനേഷ്യ നടത്തിയത്. 600 ഏക്കർ വിസ്‌തൃതിയുള്ള ഒരു ഗെയിംസ് കോംപ്ലക്‌സ് തയ്യാറാക്കി. ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്നതായിരുന്നു പ്രധാനസ്റ്റേഡിയം. എന്നാൽ പല പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം ഈ ഏഷ്യാഡിന്റെ നിറം കെട്ടുപോവുകയാണുണ്ടായത്. ഇറാന്‍, നേപ്പാള്‍, ബ്രൂണേ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തില്ല. തയ്‌വാനെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ദക്ഷിണ കൊറിയ മത്സരത്തിൽനിന്ന് പിന്‍വാങ്ങി. ഇസ്രയേലിന് പങ്കെടുക്കാന്‍ അനുമതി നൽകുകയുണ്ടായില്ല. അങ്ങനെ പതിനേഴു രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തന്നെ തയ്‌വാന്‍, ഇസ്രയേൽ പ്രശ്‌നത്തിൽ പ്രതിഷേധിച്ച് ഏഷ്യാഡിന്റെ രക്ഷാകർത്തൃസ്ഥാനം ഉപേക്ഷിച്ചു. രാജ്യാന്തര അത്‌ലറ്റിക് വെയിറ്റ്‌ലിഫ്‌റ്റിങ് ഫെഡറേഷനുകള്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി നിഷേധിച്ചു. അവസാനം അത്‌ലറ്റിക്‌സ് നടത്താന്‍ കഴിഞ്ഞുവെങ്കിലും ജക്കാർത്ത ഏഷ്യാഡിന്റെ ഒളി മങ്ങിപ്പോയി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാർണോ ആണ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. അതേസമയം നിരവധി റെക്കോർഡുകള്‍ പിറന്ന ഏഷ്യാഡായിരുന്നു ജക്കാർത്ത. 1500 മീറ്ററിൽ മത്സരിച്ച പത്തുപേരിൽ എട്ടും ഏഷ്യന്‍ ഗെയിംസ് റെക്കോർഡ് തകർത്തു. ഇന്ത്യയുടെ തർലോക് സിങ് 10000 മീറ്ററിൽ റെക്കോർഡ് സ്വർണംനേടി. ഇന്തോനേഷ്യയുടെ മുഹമ്മദ് സറിന്‍ഗത് 100 മീ. റെക്കോർഡ് സ്വർണം നേടി. കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി ഫുട്‌ബോള്‍ ഫൈനൽ വിജയിച്ച ഇന്ത്യ എന്നാൽ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹോക്കി ഫൈനലിൽ പാകിസ്‌താനോട് പരാജയപ്പെട്ടു. വോളിബോളിൽ ഇന്ത്യ വെള്ളിമെഡലും നേടി. | നാലാം ഏഷ്യാഡ് നടന്നത് 1962-ൽ ജക്കാർത്തയിലായിരുന്നു. അന്നോളം ഉണ്ടായിട്ടുള്ളതിൽ മികച്ച ഒരുക്കങ്ങളാണ് ഇന്തോനേഷ്യ നടത്തിയത്. 600 ഏക്കർ വിസ്‌തൃതിയുള്ള ഒരു ഗെയിംസ് കോംപ്ലക്‌സ് തയ്യാറാക്കി. ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്നതായിരുന്നു പ്രധാനസ്റ്റേഡിയം. എന്നാൽ പല പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം ഈ ഏഷ്യാഡിന്റെ നിറം കെട്ടുപോവുകയാണുണ്ടായത്. ഇറാന്‍, നേപ്പാള്‍, ബ്രൂണേ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തില്ല. തയ്‌വാനെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ദക്ഷിണ കൊറിയ മത്സരത്തിൽനിന്ന് പിന്‍വാങ്ങി. ഇസ്രയേലിന് പങ്കെടുക്കാന്‍ അനുമതി നൽകുകയുണ്ടായില്ല. അങ്ങനെ പതിനേഴു രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തന്നെ തയ്‌വാന്‍, ഇസ്രയേൽ പ്രശ്‌നത്തിൽ പ്രതിഷേധിച്ച് ഏഷ്യാഡിന്റെ രക്ഷാകർത്തൃസ്ഥാനം ഉപേക്ഷിച്ചു. രാജ്യാന്തര അത്‌ലറ്റിക് വെയിറ്റ്‌ലിഫ്‌റ്റിങ് ഫെഡറേഷനുകള്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി നിഷേധിച്ചു. അവസാനം അത്‌ലറ്റിക്‌സ് നടത്താന്‍ കഴിഞ്ഞുവെങ്കിലും ജക്കാർത്ത ഏഷ്യാഡിന്റെ ഒളി മങ്ങിപ്പോയി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാർണോ ആണ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. അതേസമയം നിരവധി റെക്കോർഡുകള്‍ പിറന്ന ഏഷ്യാഡായിരുന്നു ജക്കാർത്ത. 1500 മീറ്ററിൽ മത്സരിച്ച പത്തുപേരിൽ എട്ടും ഏഷ്യന്‍ ഗെയിംസ് റെക്കോർഡ് തകർത്തു. ഇന്ത്യയുടെ തർലോക് സിങ് 10000 മീറ്ററിൽ റെക്കോർഡ് സ്വർണംനേടി. ഇന്തോനേഷ്യയുടെ മുഹമ്മദ് സറിന്‍ഗത് 100 മീ. റെക്കോർഡ് സ്വർണം നേടി. കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി ഫുട്‌ബോള്‍ ഫൈനൽ വിജയിച്ച ഇന്ത്യ എന്നാൽ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹോക്കി ഫൈനലിൽ പാകിസ്‌താനോട് പരാജയപ്പെട്ടു. വോളിബോളിൽ ഇന്ത്യ വെള്ളിമെഡലും നേടി. | ||
- | [[ചിത്രം:Vol5p433_Bangkok 1966.jpg|thumb| | + | [[ചിത്രം:Vol5p433_Bangkok 1966.jpg|thumb|അഞ്ചാം ഏഷ്യന്‍ഗെയിംസ് ലോഗോ]] |
ബാങ്കോക്കിൽ 1966-ൽ നടന്ന അഞ്ചാം ഏഷ്യന്‍ ഗെയിംസ് തായ്‌ലന്‍ഡിൽ ഭൂമിബോൽ അതുല്യഭിജ് രാജാവ് ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയ്‌ക്ക് ഈ ഏഷ്യാഡിൽ ഹോക്കി സ്വർണം നേടാന്‍ കഴിഞ്ഞു. 1964 ഒളിമ്പിക്‌സിലും സ്വർണം വീണ്ടെടുത്ത ഇന്ത്യ ജക്കാർത്തയിൽ പാകിസ്‌താനെ ഫൈനലിൽ തോല്‌പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. പൊതുവേ ഇന്ത്യ നല്ല പ്രകടനം നടത്തുന്ന ഗുസ്‌തിയിനങ്ങളിൽ ഒരു സ്വർണം പോലും കിട്ടിയില്ലെങ്കിലും ബോക്‌സിങ് മത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് തിളങ്ങാനായി. ജപ്പാന്‍ നീന്തൽക്കുളത്തിലെ മേധാവിത്വം തുടർന്നു. 73 സ്വർണമെഡലുകളോടെ ജപ്പാന്‍ ഏഷ്യാഡ് ഒന്നാംസ്ഥാനം നിലനിർത്തി. | ബാങ്കോക്കിൽ 1966-ൽ നടന്ന അഞ്ചാം ഏഷ്യന്‍ ഗെയിംസ് തായ്‌ലന്‍ഡിൽ ഭൂമിബോൽ അതുല്യഭിജ് രാജാവ് ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയ്‌ക്ക് ഈ ഏഷ്യാഡിൽ ഹോക്കി സ്വർണം നേടാന്‍ കഴിഞ്ഞു. 1964 ഒളിമ്പിക്‌സിലും സ്വർണം വീണ്ടെടുത്ത ഇന്ത്യ ജക്കാർത്തയിൽ പാകിസ്‌താനെ ഫൈനലിൽ തോല്‌പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. പൊതുവേ ഇന്ത്യ നല്ല പ്രകടനം നടത്തുന്ന ഗുസ്‌തിയിനങ്ങളിൽ ഒരു സ്വർണം പോലും കിട്ടിയില്ലെങ്കിലും ബോക്‌സിങ് മത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് തിളങ്ങാനായി. ജപ്പാന്‍ നീന്തൽക്കുളത്തിലെ മേധാവിത്വം തുടർന്നു. 73 സ്വർണമെഡലുകളോടെ ജപ്പാന്‍ ഏഷ്യാഡ് ഒന്നാംസ്ഥാനം നിലനിർത്തി. | ||
- | [[ചിത്രം:Vol5p433_Bangkok 1970.jpg|thumb| | + | [[ചിത്രം:Vol5p433_Bangkok 1970.jpg|thumb|ആറാം ഏഷ്യന്‍ഗെയിംസ് ലോഗോ]] |
[[ചിത്രം:Vol5p433_Kamaljit Sandhu.jpg|thumb|കമൽജിത് സന്ധു]] | [[ചിത്രം:Vol5p433_Kamaljit Sandhu.jpg|thumb|കമൽജിത് സന്ധു]] | ||
1970-ലെ ഏഷ്യാഡ് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത് ദക്ഷിണകൊറിയയിലെ സോളിൽ ആയിരുന്നു. എന്നാൽ അവിടെ ചുഴലിക്കൊടുങ്കാറ്റു ഭീഷണി ഉണ്ടായതിനെത്തുടർന്ന് വേദി മാറ്റേണ്ടിവന്നു. അങ്ങനെ ബാങ്കോക്കിൽത്തന്നെ വീണ്ടും ഏഷ്യാഡ് നടന്നു. ഭൂമിഭോൽ അതുല്യഭിജ് രാജാവിന് ഏഷ്യാഡ് രണ്ടാമതും ഉദ്‌ഘാടനം ചെയ്യാനുള്ള അപൂർവ അവസരം ലഭിച്ചു. 400 മീറ്ററിൽ വിജയിച്ചുകൊണ്ട് ഏഷ്യാഡിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി കമൽജിത് സന്ധു. 400 മീ. ഓട്ടത്തിനിടയിൽ പേശിവലിച്ചിൽകാരണം നിലത്തുവീണ് തായ്‌വാന്റെ ചീ ടെങ് 100 മീറ്ററിൽ പ്ലാസ്റ്റർ ഇട്ട കാലുകളോടെ ഓടി സ്വർണം നേടി. വിയന്നയിലും മ്യൂണിക്കിലും ആ വർഷംതന്നെ 100 മീറ്ററിലും 200 മീറ്ററിലും ഈ അത്‌ലറ്റിക് സ്ഥാപിച്ച ഏഷ്യന്‍ റെക്കോർഡുകള്‍ 20 വർഷത്തോളം നിലനിന്നു. ഇന്ത്യന്‍ അത്‌ലറ്റിക് രംഗത്ത് ഏറെക്കാലം തിളങ്ങിനിന്ന ശ്രീറാം സിങ് എന്ന അത്‌ലറ്റ് ആദ്യമായി ശ്രദ്ധേയനാകുന്നത് ഈ ഏഷ്യാഡിലാണ്. 800 മീറ്ററിൽ വെള്ളിമെഡലോടെയായിരുന്നു അരങ്ങേറ്റം. ഷോട്ട്‌പുട്ടിൽ ജോഗിന്ദർ സിങ്ങും ഡിസ്‌കസ് ത്രായിൽ പ്രവീണ്‍ കുമാറും റെക്കോർഡോടെ സ്വർണം നിലനിർത്തി. മൊഹിന്ദർ സിങ് റെക്കോർഡോടെ ട്രിപ്പിള്‍ ജംപിൽ സ്വർണംനേടി. ഈ ഏഷ്യാഡിൽ ഏറ്റവും ശ്രദ്ധനേടിയത് ജപ്പാന്റെ നീന്തൽ താരമായ യോഷിമി നിഷിഗാവ എന്ന ഹൈസ്‌കൂള്‍ വിദ്യാർഥി ആയിരുന്നു. നീന്തലിൽ അഞ്ചുസ്വർണം നേടിക്കൊണ്ട് ഈ യുവതാരം ഏവരെയും അമ്പരപ്പിച്ചു. നൂറ് മീറ്ററിൽ സ്വർണമണിഞ്ഞ ജപ്പാന്റെ മസാഹി ഭേജിന്നോ, 100 മീ. ഹർഡിൽസിലും പെന്റാതലണിലും സ്വർണവും ലോങ്‌ജമ്പിൽ വെള്ളിയും നേടിയ ഇസ്രയേലിന്റെ എസ്‌തേർ ഷാചമോഗാവ്, 10000 മീറ്ററിലും 5000 മീറ്ററിലും നഗ്നപാദനായി ഓടി സ്വർണം നേടിയ സിലോണിന്റെ ലൂസിയന്‍ റോസ, ഭാരോദ്വഹനത്തിൽ ബാന്റം വെയിറ്റ് വിഭാഗത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഇറാന്റെ മുഹമ്മദ് നസീരി എന്നിവരുടെ പ്രകടനങ്ങള്‍ ലോകശ്രദ്ധ ആകർഷിച്ചു. 68-ലെ ഒളിമ്പിക്‌സ് ഹോക്കി ജേതാക്കളായ പാകിസ്‌താന്‍ ഏഷ്യാഡ് ഹോക്കി ഫൈനലിലും ഇന്ത്യയെ പരാജയപ്പെടുത്തി സ്വർണം നേടി. ബർമയും ദക്ഷിണകൊറിയയും ഫുട്‌ബോള്‍ സ്വർണം പങ്കിട്ടപ്പോള്‍ ഇന്ത്യയ്‌ക്ക് വെങ്കലമെഡൽകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. | 1970-ലെ ഏഷ്യാഡ് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത് ദക്ഷിണകൊറിയയിലെ സോളിൽ ആയിരുന്നു. എന്നാൽ അവിടെ ചുഴലിക്കൊടുങ്കാറ്റു ഭീഷണി ഉണ്ടായതിനെത്തുടർന്ന് വേദി മാറ്റേണ്ടിവന്നു. അങ്ങനെ ബാങ്കോക്കിൽത്തന്നെ വീണ്ടും ഏഷ്യാഡ് നടന്നു. ഭൂമിഭോൽ അതുല്യഭിജ് രാജാവിന് ഏഷ്യാഡ് രണ്ടാമതും ഉദ്‌ഘാടനം ചെയ്യാനുള്ള അപൂർവ അവസരം ലഭിച്ചു. 400 മീറ്ററിൽ വിജയിച്ചുകൊണ്ട് ഏഷ്യാഡിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി കമൽജിത് സന്ധു. 400 മീ. ഓട്ടത്തിനിടയിൽ പേശിവലിച്ചിൽകാരണം നിലത്തുവീണ് തായ്‌വാന്റെ ചീ ടെങ് 100 മീറ്ററിൽ പ്ലാസ്റ്റർ ഇട്ട കാലുകളോടെ ഓടി സ്വർണം നേടി. വിയന്നയിലും മ്യൂണിക്കിലും ആ വർഷംതന്നെ 100 മീറ്ററിലും 200 മീറ്ററിലും ഈ അത്‌ലറ്റിക് സ്ഥാപിച്ച ഏഷ്യന്‍ റെക്കോർഡുകള്‍ 20 വർഷത്തോളം നിലനിന്നു. ഇന്ത്യന്‍ അത്‌ലറ്റിക് രംഗത്ത് ഏറെക്കാലം തിളങ്ങിനിന്ന ശ്രീറാം സിങ് എന്ന അത്‌ലറ്റ് ആദ്യമായി ശ്രദ്ധേയനാകുന്നത് ഈ ഏഷ്യാഡിലാണ്. 800 മീറ്ററിൽ വെള്ളിമെഡലോടെയായിരുന്നു അരങ്ങേറ്റം. ഷോട്ട്‌പുട്ടിൽ ജോഗിന്ദർ സിങ്ങും ഡിസ്‌കസ് ത്രായിൽ പ്രവീണ്‍ കുമാറും റെക്കോർഡോടെ സ്വർണം നിലനിർത്തി. മൊഹിന്ദർ സിങ് റെക്കോർഡോടെ ട്രിപ്പിള്‍ ജംപിൽ സ്വർണംനേടി. ഈ ഏഷ്യാഡിൽ ഏറ്റവും ശ്രദ്ധനേടിയത് ജപ്പാന്റെ നീന്തൽ താരമായ യോഷിമി നിഷിഗാവ എന്ന ഹൈസ്‌കൂള്‍ വിദ്യാർഥി ആയിരുന്നു. നീന്തലിൽ അഞ്ചുസ്വർണം നേടിക്കൊണ്ട് ഈ യുവതാരം ഏവരെയും അമ്പരപ്പിച്ചു. നൂറ് മീറ്ററിൽ സ്വർണമണിഞ്ഞ ജപ്പാന്റെ മസാഹി ഭേജിന്നോ, 100 മീ. ഹർഡിൽസിലും പെന്റാതലണിലും സ്വർണവും ലോങ്‌ജമ്പിൽ വെള്ളിയും നേടിയ ഇസ്രയേലിന്റെ എസ്‌തേർ ഷാചമോഗാവ്, 10000 മീറ്ററിലും 5000 മീറ്ററിലും നഗ്നപാദനായി ഓടി സ്വർണം നേടിയ സിലോണിന്റെ ലൂസിയന്‍ റോസ, ഭാരോദ്വഹനത്തിൽ ബാന്റം വെയിറ്റ് വിഭാഗത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഇറാന്റെ മുഹമ്മദ് നസീരി എന്നിവരുടെ പ്രകടനങ്ങള്‍ ലോകശ്രദ്ധ ആകർഷിച്ചു. 68-ലെ ഒളിമ്പിക്‌സ് ഹോക്കി ജേതാക്കളായ പാകിസ്‌താന്‍ ഏഷ്യാഡ് ഹോക്കി ഫൈനലിലും ഇന്ത്യയെ പരാജയപ്പെടുത്തി സ്വർണം നേടി. ബർമയും ദക്ഷിണകൊറിയയും ഫുട്‌ബോള്‍ സ്വർണം പങ്കിട്ടപ്പോള്‍ ഇന്ത്യയ്‌ക്ക് വെങ്കലമെഡൽകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. | ||
വരി 76: | വരി 76: | ||
[[ചിത്രം:Vol5p433_Athletes of the 2006 Asian Games gathered at the center of a main stadium during the | [[ചിത്രം:Vol5p433_Athletes of the 2006 Asian Games gathered at the center of a main stadium during the | ||
2006-ൽ ദോഹയിൽ നടന്ന ഏഷ്യന്‍ ഗെയിംസിൽ 46 വിഭാഗങ്ങളിൽ മത്സരം നടന്നു. ദക്ഷിണകൊറിയയിൽ നിന്നുള്ള കിം ഹ്യുങ് ചിൽ എന്ന ഇക്വിസ്റ്റിറിയന്‍ കളിക്കാരന്‍ മത്സരത്തിനിടയ്‌ക്കുണ്ടായ ദാരുണമായ ഒരപകടത്തിൽ കൊല്ലപ്പെട്ടത് ദോഹ ഏഷ്യാഡിനുമേൽ കരിനിഴൽ വീഴ്‌ത്തി. 165 സ്വർണമെഡലുകളോടെ ഒന്നാംസ്ഥാനത്തെത്തിയ ചൈനയുടെ പിന്നിൽ രണ്ടാംസ്ഥാനത്തെത്തിയ ദക്ഷിണകൊറിയയ്‌ക്ക് കിട്ടിയത് 58 സ്വർണമെഡലുകള്‍ ആയിരുന്നു. ഇന്ത്യയ്‌ക്ക് 10 സ്വർണമുള്‍പ്പെടെ 53 മെഡലുകള്‍ ലഭിച്ചു. | 2006-ൽ ദോഹയിൽ നടന്ന ഏഷ്യന്‍ ഗെയിംസിൽ 46 വിഭാഗങ്ങളിൽ മത്സരം നടന്നു. ദക്ഷിണകൊറിയയിൽ നിന്നുള്ള കിം ഹ്യുങ് ചിൽ എന്ന ഇക്വിസ്റ്റിറിയന്‍ കളിക്കാരന്‍ മത്സരത്തിനിടയ്‌ക്കുണ്ടായ ദാരുണമായ ഒരപകടത്തിൽ കൊല്ലപ്പെട്ടത് ദോഹ ഏഷ്യാഡിനുമേൽ കരിനിഴൽ വീഴ്‌ത്തി. 165 സ്വർണമെഡലുകളോടെ ഒന്നാംസ്ഥാനത്തെത്തിയ ചൈനയുടെ പിന്നിൽ രണ്ടാംസ്ഥാനത്തെത്തിയ ദക്ഷിണകൊറിയയ്‌ക്ക് കിട്ടിയത് 58 സ്വർണമെഡലുകള്‍ ആയിരുന്നു. ഇന്ത്യയ്‌ക്ക് 10 സ്വർണമുള്‍പ്പെടെ 53 മെഡലുകള്‍ ലഭിച്ചു. | ||
- | [[ചിത്രം:Vol5p433_Emblem, Guangzhou 2010.jpg|thumb|]] | + | [[ചിത്രം:Vol5p433_Emblem, Guangzhou 2010.jpg|thumb|പതിനാറാം ഏഷ്യന്‍ഗെയിംസ് ലോഗോ]] |
- | [[ചിത്രം:Vol5p433_Asian games 2010 Guangzhou opening cerimoney.jpg|thumb|]] | + | [[ചിത്രം:Vol5p433_Asian games 2010 Guangzhou opening cerimoney.jpg|thumb|2010-ൽ ചൈനയിലെ ഗുവാങ്‌ഷു നഗരത്തിൽ നടന്ന ഏഷ്യന്‍ |
+ | ഗെയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങ്]] | ||
2010-ലെ ഏഷ്യാഡ് നടന്നത് ചൈനയിലെ ഗുവാങ്‌ഷു നഗരത്തിലാണ്. 1990-ൽ ബീജിങ്ങിൽ ഏഷ്യാഡ് നടത്തിയിട്ടുള്ള ചൈനയ്‌ക്ക് ഇത് ഏഷ്യാഡിന്റെ രണ്ടാമൂഴമായിരുന്നു. 45 രാജ്യങ്ങളിൽ നിന്നുള്ള 9704 കളിക്കാരാണ് പങ്കെടുത്തത്. 199 സ്വർണമെഡലുകളോടെ ചൈന ആധിപത്യം തുടർന്നപ്പോള്‍, ദക്ഷിണകൊറിയയും ജപ്പാനും രണ്ടും മൂന്നും സ്ഥാനത്തെത്തി. 14 സ്വർണമെഡലുകളോടെ ഇന്ത്യ ആറാംസ്ഥാനത്തായിരുന്നു. 2014-ലെ ഏഷ്യന്‍ ഗെയിംസ് ദക്ഷിണകൊറിയയിലായിരിക്കും നടക്കുക. | 2010-ലെ ഏഷ്യാഡ് നടന്നത് ചൈനയിലെ ഗുവാങ്‌ഷു നഗരത്തിലാണ്. 1990-ൽ ബീജിങ്ങിൽ ഏഷ്യാഡ് നടത്തിയിട്ടുള്ള ചൈനയ്‌ക്ക് ഇത് ഏഷ്യാഡിന്റെ രണ്ടാമൂഴമായിരുന്നു. 45 രാജ്യങ്ങളിൽ നിന്നുള്ള 9704 കളിക്കാരാണ് പങ്കെടുത്തത്. 199 സ്വർണമെഡലുകളോടെ ചൈന ആധിപത്യം തുടർന്നപ്പോള്‍, ദക്ഷിണകൊറിയയും ജപ്പാനും രണ്ടും മൂന്നും സ്ഥാനത്തെത്തി. 14 സ്വർണമെഡലുകളോടെ ഇന്ത്യ ആറാംസ്ഥാനത്തായിരുന്നു. 2014-ലെ ഏഷ്യന്‍ ഗെയിംസ് ദക്ഷിണകൊറിയയിലായിരിക്കും നടക്കുക. | ||
[[ചിത്രം:Vol5p433_tree star in asian games.jpg|thumb|]] | [[ചിത്രം:Vol5p433_tree star in asian games.jpg|thumb|]] |
10:31, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഏഷ്യന്‍ ഗെയിംസ്
Asian Games
ഏഷ്യയിലെ ഏറ്റവും വലിയ കായികമേള. ഒളിമ്പിക്‌സ് കഴിഞ്ഞാൽ ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ കായികമേളയാണ് ഏഷ്യന്‍ ഗെയിംസ് എന്നറിയപ്പെടുന്ന ഏഷ്യാഡ്. ആധുനിക ഒളിമ്പിക് മത്സരങ്ങളുടെ ചുവടുപിടിച്ച് ആരംഭിച്ച ഈ മേളയും നാലുവർഷത്തിലൊരിക്കലാണ് നടക്കുന്നത്. 1951-ലാണ് ഏഷ്യന്‍ ഗെയിംസ് ആദ്യമായി നടന്നത്. എല്ലാ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ കായികമേള 1978 വരെ സംഘടിപ്പിച്ചത് ഏഷ്യന്‍ സ്‌പോർട്‌സ് ഫെഡറേഷന്‍ എന്ന സമിതിയാണ്. 1982 മുതൽ ഏഷ്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആണ് ഇതിന്റെ സംഘാടകർ. കായികരംഗത്ത് ആഗോളതലത്തിൽ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കുള്ള സ്ഥാനംതന്നെയാണ് ഏഷ്യയിൽ ഏഷ്യന്‍ ഗെയിംസിനുള്ളത്. 500-ൽ താഴെ അത്‌ലറ്റുകള്‍ മാത്രം പങ്കെടുക്കുന്ന ആദ്യ ഏഷ്യാഡിനെ തുടർന്ന് വികസിച്ചുകൊണ്ടേയിരുന്ന ഏഷ്യാഡുകള്‍ ഇപ്പോള്‍ 9000-ത്തിൽ അധികം കളിക്കാർ പങ്കെടുക്കുന്ന മഹാമേളകളാണ്. ഏഷ്യന്‍ രാജ്യങ്ങളുടെ കായികപ്രകടനനിലവാരം ഉയർത്തുന്നതിനും അത്‌ലറ്റിക്‌സിനും മറ്റു കായികവിനോദങ്ങള്‍ക്കും ഏഷ്യന്‍ രാജ്യങ്ങളിൽ ഏറെ പ്രചാരം നൽകുന്നതിനും ഏഷ്യന്‍ ഗെയിംസ് സ്‌തുത്യർഹമായ പങ്കുവഹിച്ചു.
ചരിത്രം. ആധുനിക ഒളിമ്പിക് മത്സരങ്ങള്‍ ലോകത്തെയാകെ ഒത്തിണക്കുന്ന മേളകളായി രൂപപ്പെട്ടപ്പോള്‍ അതിന്റെ മാതൃകയിൽ ഏഷ്യന്‍ രാജ്യങ്ങളിലും ചില കായികമേളകള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽത്തന്നെയുണ്ടായി. ഓറിയന്റ് ഒളിമ്പിക് ഗെയിംസ് എന്ന പേരിൽ 1913-ൽ മനിലയിൽ ഒരു കായികമേള സംഘടിപ്പിക്കപ്പെട്ടു. ഫിലിപ്പീന്‍സ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍മാത്രമാണ് ഇതിൽ പങ്കെടുത്തത്. പിന്നീടിതിന്റെ പേര് ഫാർ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പ് ഗെയിംസ് എന്നാക്കി മാറ്റി. രണ്ടുവർഷത്തിലൊരിക്കൽ നടന്നിരുന്ന ഈ കായികമേള 1934 വരെ പത്തുപ്രാവശ്യം സംഘടിപ്പിക്കപ്പെട്ടു. ഈ മൂന്നു രാജ്യങ്ങള്‍ മാത്രം പങ്കെടുത്തിരുന്നതിനാൽ മത്സരവേദി മാറിമാറി ഈ രാജ്യങ്ങളിൽ ആയിരുന്നു. പിന്നീട് മറ്റു ചില രാജ്യങ്ങള്‍കൂടി പങ്കെടുത്തുതുടങ്ങി. 1930-31-ൽ ടോക്കിയോയിൽ നടന്ന ഈ മേളയിൽ ഇന്ത്യന്‍ അത്‌ലറ്റിക് ടീം പങ്കെടുത്തെങ്കിലും മെഡൽ ഒന്നും ലഭിച്ചില്ല. 1934-ലെ ചൈന-ജപ്പാന്‍ യുദ്ധത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ചില തർക്കങ്ങള്‍ കാരണം ചൈനാ മേളയിൽ നിന്ന് പിന്‍വാങ്ങുകയും 1938-ലെ മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്‌തു. ഏഷ്യന്‍ ഗെയിംസിന്റെ പൂർവരൂപമായ ഈ മേള പുനരുജ്ജീവിപ്പിക്കാന്‍ നടന്ന ശ്രമങ്ങള്‍ രണ്ടാംലോകയുദ്ധത്തിന്റെ അന്തരീക്ഷത്തിൽ പരാജയപ്പെടുകയാണുണ്ടായത്. സമാനമായ മറ്റൊരു കായികമേളാ സംരംഭം വെസ്റ്റേണ്‍ ഏഷ്യാറ്റിക് ഗെയിംസ് എന്ന പേരിൽ ഇന്ത്യയിൽ 1934-ൽ നടന്നു. ഇന്ത്യയോടൊപ്പം, അഫ്‌ഗാനിസ്ഥാനും സിലോണും പലസ്‌തീനും പങ്കെടുത്തു. പട്യാലയിലെ യാദവേന്ദ്രസിങ് മഹാരാജാവ്, വെല്ലിങ്‌ടണ്‍ പ്രഭു എന്നിവരുടെ സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ മേളയുടെ മുഖ്യ സംഘാടകന്‍ ഗുരുദത്ത് സിങ് സോന്ധി എന്ന സ്‌പോർട്‌സ് വിദഗ്‌ധനായിരുന്നു. 1938-ൽ ടെൽ അവീവിൽ രണ്ടാംമേള നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അത് ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്.
ഫ്രാന്‍സിലെ പിയെർ കുബെർടിന്‍ എന്ന പ്രഭുവാണ് ഒളിമ്പിക് മത്സരങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ഭഗീരഥ പ്രയത്‌നം ചെയ്‌തത്. ഏഷ്യന്‍ ഗെയിംസ് എന്ന ആശയം രൂപപ്പെടുകയും അതിനു പ്രചാരം ലഭിക്കുകയും ആദ്യ ഗെയിംസ് സംഘടിപ്പിക്കപ്പെടുകയും ചെയ്‌തതിനു പിന്നിലും ഒരു വ്യക്തിയുടെ മഹാപരിശ്രമം ഉണ്ടായിരുന്നു. ഗുരുദത്ത് സിങ് സോന്ധിയായിരുന്നു അത്. ലാഹോറിലെ ഗവണ്‍മെന്റ് കോളജിൽ കായികവകുപ്പു മേധാവിയും പ്രിന്‍സിപ്പലും ആയിരുന്ന സോന്ധി പിന്നീട് ഡൽഹിയിൽ താമസമുറപ്പിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം, ഏഷ്യന്‍ കായികമേള എന്ന ആശയം പ്രചരിപ്പിക്കാനായി സോന്ധി അക്ഷീണപരിശ്രമം ചെയ്‌തു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിന്റെ പിന്തുണ സോന്ധിക്കു ലഭിച്ചു. 1947-ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫെറന്‍സിൽ വച്ച് സോന്ധി ഈ ആശയം മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് മുന്നിൽ അവതരിപ്പിക്കുകയുണ്ടായി.
രണ്ടാംലോകയുദ്ധത്തിനുശേഷം പല സ്വതന്ത്ര ഏഷ്യന്‍ രാജ്യങ്ങള്‍ ആവിർഭവിച്ചിരുന്നു. ഏഷ്യയുടെ ശക്തി പ്രദർശിപ്പിക്കുവാനും ഏഷ്യന്‍ രാജ്യങ്ങളെ ഒത്തൊരുമിപ്പിക്കാനും ഒളിമ്പിക് മാതൃകയിലുള്ള ഒരു കായികമേള ആവശ്യമാണ് എന്ന് ഈ നവരാഷ്‌ട്രങ്ങളിലെ നേതാക്കള്‍ ചിന്തിച്ചിരുന്നു. 1948-ൽ ന്യൂഡൽഹിയിൽ ഒന്‍പത് ഏഷ്യന്‍ രാജ്യങ്ങളിലെ ഒളിമ്പിക് അസോസിയേഷനുകളുടെ പ്രതിനിധി സമ്മേളനം നടന്നു. അവിടെയും ഏഷ്യന്‍ കായികമേള എന്ന ആശയം ചർച്ചചെയ്യപ്പെട്ടു. 1948-ൽ ലണ്ടനിൽ ഒളിമ്പിക് മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കെ ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഫാർ ഈസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്‌തു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സോന്ധി ഏഷ്യന്‍ ഗെയിംസ് എന്ന പുതിയൊരു മേള നടത്താം എന്ന അഭിപ്രായം ഉന്നയിച്ചു. ഏഷ്യന്‍ രാജ്യങ്ങള്‍ ആധുനിക കാലത്തുനേടിയ കായികപുരോഗതി ലോകത്തെ അറിയിക്കാനും അവരുടെ ഒത്തൊരുമ വികസിപ്പിക്കാനും ഇത് അത്യാവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ഏഷ്യന്‍ രാജ്യപ്രതിനിധികളുടെ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന് സോന്ധിക്ക് സാധിച്ചു. അങ്ങനെ 1948 ആഗ. 8-ന് ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍ രൂപീകരിക്കാനുള്ള തീരുമാനമെടുത്തു. യാദവേന്ദ്രസിങ് മഹാരാജാവായിരുന്നു ആദ്യ പ്രസിഡന്റ്; സോന്ധി സെക്രട്ടറിയും. നാലു വർഷങ്ങള്‍ കൂടുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് വിവിധ ഏഷ്യന്‍ രാജ്യങ്ങളിൽ നടത്താന്‍ തീരുമാനമായി. സോന്ധിയും അഫ്‌ഗാനിസ്ഥാനിലെ ഡോ. നജീബുള്ളയും ചേർന്നാണ് ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്റെ ഭരണഘടന തയ്യാറാക്കിയത്. എന്നും മുന്നോട്ട് എന്നതായിരുന്നു ഫെഡറേഷന്റെ ലക്ഷ്യവാക്യം. പതിനൊന്നു വലയങ്ങളുള്ള സൂര്യനാണ് ഏഷ്യാഡിന്റെ ചിഹ്നമായി അംഗീകരിക്കപ്പട്ടത്. ഏഷ്യാറ്റിക് ഗെയിംസ് എന്ന പേരാണ് ആദ്യം നിർദേശിക്കപ്പെട്ടത്. ഏഷ്യന്‍ ഗെയിംസ് എന്ന പേര് ജവാഹർലാൽ നെഹ്‌റുവാണ് നിർദേശിച്ചത്.
ഏഷ്യാഡിന്റെ നാള്‍വഴി
വേദി തീയതി 1. ന്യൂഡൽഹി, ഇന്ത്യ 1951 മാ. 4-11 2. മനില, ഫിലിപ്പീന്‍സ് 1954 മേയ് 1-9 3. ടോക്കിയോ, ജപ്പാന്‍ 1958 മേയ് 28-ജൂണ്‍ 1 4. ജക്കാർത്ത, ഇന്തോനേഷ്യ 1962 ആഗ. 24-സെപ്. 4 5. ബാങ്കോക്, തായ്‌ലന്‍ഡ് 1966 ഡി. 9-20 6. ബാങ്കോക്, തായ്‌ലന്‍ഡ് 1970 ആഗ. 24-സെപ്. 4 7. ടെഹ്‌റാന്‍, ഇറാന്‍ 1974 സെപ്. 1-16 8. ബാങ്കോക്, തായ്‌ലന്‍ഡ് 1978 ഡി. 9-20 9. ന്യൂഡൽഹി, ഇന്ത്യ 1982 ന. 19-ഡി. 4 10. സോള്‍, ദക്ഷിണ കൊറിയ 1986 സെപ്. 20-ഒ. 5 11. ബീജിങ്, ചൈന 1990 സെപ്. 22-ഒ. 7 12. ഹിരോഷിമ, ജപ്പാന്‍ 1994 ഒ. 2-16 13. ബാങ്കോക്, തായ്‌ലന്‍ഡ് 1998 ഡി. 6-20 14. ബുസാന്‍, ദക്ഷിണ കൊറിയ 2002 സെ. 29 - ഒ. 14 15. ദോഹ, ഖത്തർ 2006 ഡി. 1-15 16. ഗുങ്‌ഗ് ഷൂ, ചൈന 2010 ന. 12-27
ആദ്യ ഏഷ്യാഡ് ന്യൂഡൽഹി. കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയ്‌ക്കാണ് ആദ്യ ഏഷ്യന്‍ ഗെയിംസ് നടന്നത്. 1950-ൽ നടത്താന്‍ നിശ്ചയിച്ചിരുന്ന ആദ്യ ഏഷ്യാഡ് സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം രണ്ടുതവണ നീട്ടിവച്ചതിനുശേഷം 1951 മാർച്ചിലാണ് നടന്നത്. ഏഷ്യാഡ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഏറ്റവും പരിശ്രമിച്ച ഗുരുദത്ത് സിങ് സോന്ധി ആവശ്യമായ പണം സമാഹരിക്കാന്‍ കഴിയുന്നില്ല എന്ന കാരണംകൊണ്ട് 1950-ൽ ഏഷ്യന്‍ ഗെയിംസ് ഡയറക്‌ടർ സ്ഥാനം രാജിവച്ചു. ക്രിക്കറ്റ് കണ്‍ട്രാള്‍ ബോർഡ് പ്രസിഡന്റ് ആയിരുന്ന ആന്റണി ഡിമെല്ലോ ആണ് ആ സ്ഥാനം ഏറ്റ് മത്സരങ്ങള്‍ നടത്തിയത്. പട്യാല മഹാരാജാവ്, ജനറൽ കരിയപ്പ തുടങ്ങിയ വ്യക്തികള്‍, പല സ്ഥാപനങ്ങള്‍ എന്നിവരുടെ പലതരത്തിലുള്ള സഹായങ്ങള്‍കൊണ്ടാണ് മത്സരം നടത്താനായത്.
ന്യൂഡൽഹിയിൽ പുതുതായി നിർമിച്ച നാഷണൽ സ്റ്റേഡിയത്തിലാണ് ആദ്യ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്‌ഘാടനചടങ്ങുകള്‍ നടന്നത്. മുപ്പതിനായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമായിരുന്നു ഇത.് പതിനൊന്നു രാജ്യങ്ങളിൽനിന്നുള്ള 489 അത്‌ലറ്റുകളാണ് പങ്കെടുത്തത്. ഇന്ത്യന്‍ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. 1924-ൽ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ദാലിപ്‌സിങ്ങാണ് ദീപശിഖ തെളിയിച്ചത്. 24 അത്‌ലറ്റിക് ഇനങ്ങളുള്‍പ്പെടെ 55 മത്സരയിനങ്ങള്‍ ഉണ്ടായിരുന്നു. ഭാരോദ്വഹനത്തിൽ ബാന്റം വെയിറ്റ് ഇനത്തിൽ ലോകറെക്കോർഡ് സ്ഥാപിച്ച ഇറാന്റെ മഹ്‌മൂദ് ഹംജോ, പോള്‍വാള്‍ട്ടിൽ മിന്നുന്ന പ്രകടനം നടത്തിയ ജപ്പാന്റെ ബങ്കിചി സ്വാദാ, ദീർഘദൂര നീന്തലിൽ നാലു സ്വർണം നേടിയ സിംഗപ്പൂരിലെ നിയോ ചീകോത്, ത്രാ ഇനങ്ങളിലെല്ലാം മികച്ചുനിന്ന ജപ്പാന്റെ ട്‌യോകോ യോംഷിനോ എന്നിങ്ങനെ പല കായികതാരങ്ങളുടെയും പ്രകടനം ലോകശ്രദ്ധ ആകർഷിച്ചു. ആതിഥേയരും മികച്ച പ്രകടനം നടത്തി. ഓരോ ഇനത്തിലും ഓരോ മെഡലെങ്കിലും നേടാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു. സ്‌പ്രിന്റിൽ സ്വർണം നേടിയ ലാവി പിന്റോ, ഡൈവിങ്ങിൽ ഇരട്ട സ്വർണം നേടിയ കെ.പി.താക്കർ, ഷോട്‌പുട്ട് സ്വർണം നേടിയ മദന്‍ലാൽ, നൂറുമീറ്റർ ഫ്രീ സ്റ്റൈലിൽ സ്വർണം നേടിയ സച്ചിന്‍ നാഗ്, മിസ്റ്റർ ഏഷ്യ ആയി തിരഞ്ഞെടുക്കപ്പെട്ട പരിമൽ റോയ് എന്നിവർ ഇന്ത്യയുടെ അഭിമാനം ഉയർത്തി. ശൈലന്‍ മന്ന നയിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫൈനലിൽ ഇറാനെ തോല്‌പിച്ച് സ്വർണം നേടി. മെഡൽ പട്ടികയിൽ ഇന്ത്യ ജപ്പാനു പിന്നിൽ രണ്ടാമതെത്തി.
1954-ൽ മനിലയിൽ നടന്ന രണ്ടാം ഏഷ്യന്‍ഗെയിംസ് ഫിലിപ്പീന്‍സ് പ്രസിഡന്റ് റമോണ്‍ മാഗ്‌സേസെ ഉദ്‌ഘാടനം ചെയ്‌തു. 77 ഇനങ്ങളിൽ 1031 കളിക്കാർ പങ്കെടുത്തു. 38 സ്വർണം നേടിയ ജപ്പാന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അഞ്ചുസ്വർണം നേടിയ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. വനിതകളുടെ 100 മീ. റിലേയിൽ ജപ്പാനെ പിന്തള്ളി നേടിയ സ്വർണം, ഹൈജമ്പിൽ റെക്കോർഡോഡുകൂടി അജിത് സിങ് നേടിയ സ്വർണം, ഡിസ്‌കസ്സിലും ഷോട്ട്‌പുട്ടിലുമായി പർദുമാന്‍ സിങ് നേടിയ ഇരട്ടസ്വർണം എന്നിവയാണ് ഇന്ത്യയ്‌ക്ക് അഭിമാനിക്കാന്‍ വക നല്‌കിയത്.
ജപ്പാനിലെ ടോക്കിയോയിൽ 1958-ൽ നടന്ന മൂന്നാം ഏഷ്യന്‍ഗെയിംസ് ഏഷ്യയിലെ ഒളിമ്പിക്‌സ് ആയി ഏഷ്യാഡ് മാറിക്കഴിഞ്ഞു എന്ന് ലോകത്തെ അറിയിക്കാന്‍ പര്യാപ്‌തമായ ഒന്നായിരുന്നു. പ്രൗഢി കൊണ്ടും, മികച്ച സൗകര്യങ്ങളുള്ള അത്യാധുനികരീതിയിലെ സ്റ്റേഡിയങ്ങള്‍കൊണ്ടും, വിദഗ്‌ധമായ സംഘാടനംകൊണ്ടും ശ്രദ്ധനേടാന്‍ കഴിഞ്ഞു ഈ ഏഷ്യാഡിന്. ജപ്പാന്റെ ഹിരോഹിതോ ചക്രവർത്തിയാണ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. പറക്കും സി ക്കുകാരന്‍ എന്ന പേരെടുത്തുകൊണ്ട് ഇന്ത്യയുടെ മിൽഖാസിങ് 400, 200 മീ. ഓട്ടമത്സരങ്ങളിൽ സ്വർണംനേടി. ഹോക്കി ആദ്യമായി ഏഷ്യന്‍ഗെയിംസിൽ ഉള്‍പ്പെടുത്തിയത് ടോക്കിയോയിൽ ആയിരുന്നു. സ്വർണം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യയ്‌ക്ക് നിരാശപ്പെടേണ്ടിവന്നു. ഫൈനലിൽ പാകിസ്‌താനുമായി ഗോള്‍ രഹിത സമനില പാലിച്ചതിനെത്തുടർന്ന്, ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിൽ പാകിസ്‌താന്‍ സ്വർണം നേടി. 20 രാജ്യങ്ങള്‍ പങ്കെടുത്ത ഈ ഏഷ്യാഡിലും ഒന്നാമതെത്തിയത് ജപ്പാനായിരുന്നു. മറ്റു 19 രാജ്യങ്ങള്‍ക്ക് ഒരുമിച്ചു ലഭിച്ച സ്വർണ മെഡലുകളെക്കാള്‍ കൂടുതൽ സ്വർണമെഡലുകളാണ് ജപ്പാന്‍ നേടിയത്. നീന്തലിലെ 26 മെഡലുകളിൽ 25-ഉം ജപ്പാന്‍ നേടി.
നാലാം ഏഷ്യാഡ് നടന്നത് 1962-ൽ ജക്കാർത്തയിലായിരുന്നു. അന്നോളം ഉണ്ടായിട്ടുള്ളതിൽ മികച്ച ഒരുക്കങ്ങളാണ് ഇന്തോനേഷ്യ നടത്തിയത്. 600 ഏക്കർ വിസ്‌തൃതിയുള്ള ഒരു ഗെയിംസ് കോംപ്ലക്‌സ് തയ്യാറാക്കി. ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്നതായിരുന്നു പ്രധാനസ്റ്റേഡിയം. എന്നാൽ പല പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം ഈ ഏഷ്യാഡിന്റെ നിറം കെട്ടുപോവുകയാണുണ്ടായത്. ഇറാന്‍, നേപ്പാള്‍, ബ്രൂണേ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തില്ല. തയ്‌വാനെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ദക്ഷിണ കൊറിയ മത്സരത്തിൽനിന്ന് പിന്‍വാങ്ങി. ഇസ്രയേലിന് പങ്കെടുക്കാന്‍ അനുമതി നൽകുകയുണ്ടായില്ല. അങ്ങനെ പതിനേഴു രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തന്നെ തയ്‌വാന്‍, ഇസ്രയേൽ പ്രശ്‌നത്തിൽ പ്രതിഷേധിച്ച് ഏഷ്യാഡിന്റെ രക്ഷാകർത്തൃസ്ഥാനം ഉപേക്ഷിച്ചു. രാജ്യാന്തര അത്‌ലറ്റിക് വെയിറ്റ്‌ലിഫ്‌റ്റിങ് ഫെഡറേഷനുകള്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി നിഷേധിച്ചു. അവസാനം അത്‌ലറ്റിക്‌സ് നടത്താന്‍ കഴിഞ്ഞുവെങ്കിലും ജക്കാർത്ത ഏഷ്യാഡിന്റെ ഒളി മങ്ങിപ്പോയി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാർണോ ആണ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. അതേസമയം നിരവധി റെക്കോർഡുകള്‍ പിറന്ന ഏഷ്യാഡായിരുന്നു ജക്കാർത്ത. 1500 മീറ്ററിൽ മത്സരിച്ച പത്തുപേരിൽ എട്ടും ഏഷ്യന്‍ ഗെയിംസ് റെക്കോർഡ് തകർത്തു. ഇന്ത്യയുടെ തർലോക് സിങ് 10000 മീറ്ററിൽ റെക്കോർഡ് സ്വർണംനേടി. ഇന്തോനേഷ്യയുടെ മുഹമ്മദ് സറിന്‍ഗത് 100 മീ. റെക്കോർഡ് സ്വർണം നേടി. കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി ഫുട്‌ബോള്‍ ഫൈനൽ വിജയിച്ച ഇന്ത്യ എന്നാൽ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹോക്കി ഫൈനലിൽ പാകിസ്‌താനോട് പരാജയപ്പെട്ടു. വോളിബോളിൽ ഇന്ത്യ വെള്ളിമെഡലും നേടി.
ബാങ്കോക്കിൽ 1966-ൽ നടന്ന അഞ്ചാം ഏഷ്യന്‍ ഗെയിംസ് തായ്‌ലന്‍ഡിൽ ഭൂമിബോൽ അതുല്യഭിജ് രാജാവ് ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയ്‌ക്ക് ഈ ഏഷ്യാഡിൽ ഹോക്കി സ്വർണം നേടാന്‍ കഴിഞ്ഞു. 1964 ഒളിമ്പിക്‌സിലും സ്വർണം വീണ്ടെടുത്ത ഇന്ത്യ ജക്കാർത്തയിൽ പാകിസ്‌താനെ ഫൈനലിൽ തോല്‌പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. പൊതുവേ ഇന്ത്യ നല്ല പ്രകടനം നടത്തുന്ന ഗുസ്‌തിയിനങ്ങളിൽ ഒരു സ്വർണം പോലും കിട്ടിയില്ലെങ്കിലും ബോക്‌സിങ് മത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് തിളങ്ങാനായി. ജപ്പാന്‍ നീന്തൽക്കുളത്തിലെ മേധാവിത്വം തുടർന്നു. 73 സ്വർണമെഡലുകളോടെ ജപ്പാന്‍ ഏഷ്യാഡ് ഒന്നാംസ്ഥാനം നിലനിർത്തി.
1970-ലെ ഏഷ്യാഡ് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത് ദക്ഷിണകൊറിയയിലെ സോളിൽ ആയിരുന്നു. എന്നാൽ അവിടെ ചുഴലിക്കൊടുങ്കാറ്റു ഭീഷണി ഉണ്ടായതിനെത്തുടർന്ന് വേദി മാറ്റേണ്ടിവന്നു. അങ്ങനെ ബാങ്കോക്കിൽത്തന്നെ വീണ്ടും ഏഷ്യാഡ് നടന്നു. ഭൂമിഭോൽ അതുല്യഭിജ് രാജാവിന് ഏഷ്യാഡ് രണ്ടാമതും ഉദ്‌ഘാടനം ചെയ്യാനുള്ള അപൂർവ അവസരം ലഭിച്ചു. 400 മീറ്ററിൽ വിജയിച്ചുകൊണ്ട് ഏഷ്യാഡിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി കമൽജിത് സന്ധു. 400 മീ. ഓട്ടത്തിനിടയിൽ പേശിവലിച്ചിൽകാരണം നിലത്തുവീണ് തായ്‌വാന്റെ ചീ ടെങ് 100 മീറ്ററിൽ പ്ലാസ്റ്റർ ഇട്ട കാലുകളോടെ ഓടി സ്വർണം നേടി. വിയന്നയിലും മ്യൂണിക്കിലും ആ വർഷംതന്നെ 100 മീറ്ററിലും 200 മീറ്ററിലും ഈ അത്‌ലറ്റിക് സ്ഥാപിച്ച ഏഷ്യന്‍ റെക്കോർഡുകള്‍ 20 വർഷത്തോളം നിലനിന്നു. ഇന്ത്യന്‍ അത്‌ലറ്റിക് രംഗത്ത് ഏറെക്കാലം തിളങ്ങിനിന്ന ശ്രീറാം സിങ് എന്ന അത്‌ലറ്റ് ആദ്യമായി ശ്രദ്ധേയനാകുന്നത് ഈ ഏഷ്യാഡിലാണ്. 800 മീറ്ററിൽ വെള്ളിമെഡലോടെയായിരുന്നു അരങ്ങേറ്റം. ഷോട്ട്‌പുട്ടിൽ ജോഗിന്ദർ സിങ്ങും ഡിസ്‌കസ് ത്രായിൽ പ്രവീണ്‍ കുമാറും റെക്കോർഡോടെ സ്വർണം നിലനിർത്തി. മൊഹിന്ദർ സിങ് റെക്കോർഡോടെ ട്രിപ്പിള്‍ ജംപിൽ സ്വർണംനേടി. ഈ ഏഷ്യാഡിൽ ഏറ്റവും ശ്രദ്ധനേടിയത് ജപ്പാന്റെ നീന്തൽ താരമായ യോഷിമി നിഷിഗാവ എന്ന ഹൈസ്‌കൂള്‍ വിദ്യാർഥി ആയിരുന്നു. നീന്തലിൽ അഞ്ചുസ്വർണം നേടിക്കൊണ്ട് ഈ യുവതാരം ഏവരെയും അമ്പരപ്പിച്ചു. നൂറ് മീറ്ററിൽ സ്വർണമണിഞ്ഞ ജപ്പാന്റെ മസാഹി ഭേജിന്നോ, 100 മീ. ഹർഡിൽസിലും പെന്റാതലണിലും സ്വർണവും ലോങ്‌ജമ്പിൽ വെള്ളിയും നേടിയ ഇസ്രയേലിന്റെ എസ്‌തേർ ഷാചമോഗാവ്, 10000 മീറ്ററിലും 5000 മീറ്ററിലും നഗ്നപാദനായി ഓടി സ്വർണം നേടിയ സിലോണിന്റെ ലൂസിയന്‍ റോസ, ഭാരോദ്വഹനത്തിൽ ബാന്റം വെയിറ്റ് വിഭാഗത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഇറാന്റെ മുഹമ്മദ് നസീരി എന്നിവരുടെ പ്രകടനങ്ങള്‍ ലോകശ്രദ്ധ ആകർഷിച്ചു. 68-ലെ ഒളിമ്പിക്‌സ് ഹോക്കി ജേതാക്കളായ പാകിസ്‌താന്‍ ഏഷ്യാഡ് ഹോക്കി ഫൈനലിലും ഇന്ത്യയെ പരാജയപ്പെടുത്തി സ്വർണം നേടി. ബർമയും ദക്ഷിണകൊറിയയും ഫുട്‌ബോള്‍ സ്വർണം പങ്കിട്ടപ്പോള്‍ ഇന്ത്യയ്‌ക്ക് വെങ്കലമെഡൽകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് 1974-ൽ ഏഷ്യാഡ് നടന്നത്. ഇതിനായി ഇറാന്‍ വിശാലമായ ഒരു ഏഷ്യന്‍ ഗെയിംസ് കോപ്ലക്‌സ് തന്നെ നിർമിച്ചു. സമുദ്രനിരപ്പിൽനിന്ന് 5000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആര്യമേർ സ്റ്റേഡിയത്തിൽ ഇറാനിലെ ഷാ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ചൈന അരങ്ങേറ്റം കുറിച്ച ഏഷ്യാഡായിരുന്നു ഇത്. ഏഷ്യന്‍ റെക്കോർഡോടെ ലോങ്‌ജമ്പിൽ സ്വർണം നേടിയ ടി.സി. യോഹന്നാന്‍ ഇന്ത്യയുടെ യശസ് ഉയർത്തി. ഡെക്കാത്തലണിൽ വി.എസ്. ചൗഹാന്‍ സ്വർണംനേടി. ജപ്പാന്റെ സുവർണനീന്തൽത്താരം യോഷിമി നിഷിഗാവ ഇത്തവണയും അഞ്ചുസ്വർണം നേടിയെങ്കിലും ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായ തായ്‌ലന്‍ഡിന്റെ രച്ചനീചവന്‍ ബുൽകുൽവില എന്ന പത്തുവയസ്സും എട്ടുമാസവും പ്രായമുള്ള താരവും ലോകശ്രദ്ധയാകർഷിച്ചു. ഇന്ത്യയുടെ ശ്രീറാം സിങ് 800 മീറ്ററിൽ ഏഷ്യന്‍ റെക്കോർഡോടെ സ്വർണം നേടി 500 മീറ്ററിൽ സ്വർണവും 10000 മീറ്ററിൽ വെള്ളിയും നേടിയ ശിവനാഥ് സിങ്ങാണ് ഇന്ത്യയുടെ മറ്റൊരു താരം. അത്‌ലറ്റിക്‌സിൽ 15 മെഡലുകള്‍ ഉള്‍പ്പെടെ 28 മെഡലുകളാണ് ഈ ഏഷ്യാഡിൽ ഇന്ത്യ കരസ്ഥമാക്കിയത് ഹോക്കി ഫൈനലിൽ പാകിസ്‌താനെതിരെ സമനില പാലിച്ചെങ്കിലും റീപ്ലേയിൽ രണ്ടുഗോളുകള്‍ക്ക് ഇന്ത്യയെ തകർത്തുകൊണ്ട് പാകിസ്‌താന്‍ സ്വർണം നിലനിർത്തി.
1978-ൽ ഏഷ്യാഡ് വീണ്ടും ബാങ്കോക്കിലാണെത്തിയത്. പാകിസ്‌താനായിരുന്നു മുന്‍നിശ്ചയിക്കപ്പെട്ട വേദി. ആഭ്യന്തരക്കുഴപ്പങ്ങള്‍ കാരണം പാകിസ്‌താന്‍ പിന്മാറിയതിനെത്തുടർന്ന് മൂന്നാമതും ഏഷ്യാഡിന് ആതിഥ്യം ഒരുക്കാന്‍ ബാങ്കോക്കിന് അവസരം ലഭിച്ചു. എന്നാൽ പഴയ പ്രശ്‌നങ്ങള്‍ ഇവിടെ വീണ്ടും തലപൊക്കി. ഇസ്രയേലിന് ഏഷ്യാഡിൽ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടർന്ന് അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷന്‍, ഐ.എ.എ.എഫ് എന്നീ സംഘടനകള്‍ മത്സരങ്ങള്‍ക്ക് ഉപരോധം ഏർപ്പെടുത്തി. നിരോധനം ഭയന്ന് പല അത്‌ലറ്റുകളും മത്സരത്തിൽനിന്ന് പിന്മാറി. പെന്റാതലണിലും ലോങ്‌ജമ്പിലും വെള്ളിനേടിയ ഏഞ്ചൽ മേരി ജോസെഫ്, 800 മീറ്ററിൽ സ്വർണവും 1500 മീറ്ററിൽ വെള്ളിയും നേടിയ ഗീത സുത്‌ഷി, 5000 മീറ്ററിലും 10,000 മീറ്ററിലും സ്വർണം നേടിയ ഹർചന്ദ് 200 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയ ജ്ഞാനശേഖരന്‍, 800 മീറ്ററിൽ സ്വർണം നിലനിർത്തിയ ശ്രീറാം സിങ് എന്നിവരായിരുന്നു ഇന്ത്യയ്‌ക്കുവേണ്ടി മിന്നുന്ന പ്രകടനം നടത്തിയത്. ടി.സി. യോഹന്നാന്‍ സ്ഥാപിച്ച ഏഷ്യന്‍ റെക്കോർഡിനു പിന്നിലായി പോയെങ്കിലും സുരേഷ്‌ബാബു ലോങ്‌ജമ്പിൽ സ്വർണംനേടി. ഗുസ്‌തിമത്സരങ്ങളിലും ഇന്ത്യയ്‌ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഹോക്കിയിൽ പാകിസ്‌താന്‍ മെഡൽ നിലനിർത്തി. ജിംനാസ്റ്റിക്‌സ് മത്സരങ്ങള്‍ ചൈന തൂത്തുവാരുകയാണുണ്ടായത്.
ആദ്യ ഏഷ്യാഡ് കഴിഞ്ഞ് മുപ്പതുവർഷങ്ങള്‍ക്കുശേഷം ഏഷ്യാഡ് ഇന്ത്യന്‍ തലസ്ഥാനത്ത് തിരിച്ചെത്തി. 1982-ൽ 135 ഏക്കറിൽ പരന്നുകിടക്കുന്ന ഏഷ്യാഡ് ഗ്രാമവും 19 സ്റ്റേഡിയങ്ങളും മത്സരങ്ങള്‍ക്കായി തയ്യാറാക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രപതി ഗ്യാനി സെയിൽസിങ്ങാണ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. ഫിലിപ്പീന്‍സ് അത്‌ലറ്റിക് ലീഡിയ ദിവേഗ 100 മീറ്ററിൽ ഇന്ത്യയുടെ പി.ടി.ഉഷയെ പിന്തള്ളിക്കൊണ്ട് സ്വർണം നേടി. ഉഷയിലും ഗീതാ സുത്‌ഷിയിലുമാണ് ഇന്ത്യ പ്രതീക്ഷ അർപ്പിച്ചിരുന്നത്. എന്നാൽ 400 മീ. ഹർഡിൽസിൽ സ്വർണംനേടിക്കൊണ്ട് എം.ഡി. വത്സമ്മയാണ് ശ്രദ്ധാകേന്ദ്രമായത്. വത്സമ്മ പുതിയ ഏഷ്യന്‍ റെക്കോർഡും സ്ഥാപിച്ചു. 200 മീറ്ററിൽ ജപ്പാന്റെ ഹിറോമി ഇസോസാക്കി പി.ടി. ഉഷയെ പിന്തള്ളിക്കൊണ്ട് സ്വർണം നേടി. 400 ഃ 4 റിലേ മത്സരത്തിൽ ഇന്ത്യന്‍ വനിതാടീം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ പുരുഷടീമിന് വെങ്കലമെഡൽ പോലും നേടാന്‍ കഴിഞ്ഞില്ല. അത്‌ലറ്റ്‌ക്‌സിൽ പൊതുവേ ഇന്ത്യയുടെ പ്രകടനം ബാങ്കോക്കിൽനിന്നു താഴുകയാണുണ്ടായത്. ബാങ്കോക്കിൽ 8 സ്വർണം നേടിയ ഇന്ത്യ ഡൽഹിയിൽ നാലു സ്വർണമാണ് നേടിയത്. 800 മീറ്ററിൽ ചാള്‍സ് ബ്രാമിയോയും 20 കി.മീ. നടത്തത്തിൽ ചാന്ദ് റാമും, ഷോട്ട്‌പുട്ടിൽ ബഹ്‌ദൂർസിങ്ങും സ്വർണം നിലനിർത്തി. ഡൽഹിയിൽ നാല് ഏഷ്യന്‍ റെക്കോർഡുകളും 29 ഗെയിംസ് റെക്കോർഡുകളും സ്ഥാപിക്കപ്പെട്ടു. ആദ്യമായി ഏഷ്യന്‍ ഗെയിംസിൽ ഉള്‍പ്പെടുത്തിയ ഗോള്‍ഫ് മത്സരങ്ങളിൽ ഇന്ത്യ രണ്ടു സ്വർണവും ഒരു വെള്ളിയും നേടി ഹോക്കിയിൽ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് ഇന്ത്യ പാകിസ്‌താനോടു പരാജയപ്പെട്ടു.
1988-ലെ ഒളിമ്പിക്‌സ് നടത്താന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന ദക്ഷിണകൊറിയയിലെ സോളിലാണ് 86-ലെ ഏഷ്യാഡ് നടന്നത്. ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടനചടങ്ങുകള്‍ നടന്നത്. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ചുള്‍ ദു ഹ്വാന്‍ ഗെയിംസ് ഉദ്‌ഘാടനം ചെയ്‌തു. ആർച്ചറിയിൽ 11 ലോകറിക്കോർഡുകളും 90 ഏഷ്യന്‍ റെക്കോർഡുകളും 224 ഗെയിംസ് റെക്കോർഡുകളും പിറന്ന ഏഷ്യാഡായിരുന്നു സോളിലേത്. ആതിഥേയർ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ജപ്പാനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ചൈനയുടെ തൊട്ടുപുറകിൽ രണ്ടാംസ്ഥാനത്തെത്താന്‍ ദക്ഷിണകൊറിയയ്‌ക്കു കഴിഞ്ഞു. ചൈന 94-ഉം ദക്ഷിണകൊറിയ 93-ഉം സ്വർണം നേടിയപ്പോള്‍ ജപ്പാനു ലഭിച്ചത് 58 സ്വർണമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പി.ടി.ഉഷയായിരുന്ന സോള്‍ ഏഷ്യാഡിന്റെ താരം. 200, 400 മീ. ഓട്ടത്തിലും 400 മീ. ഹർഡിൽസിലും ഉഷ സ്വർണം നേടി. 4 x 400 സ്വർണം നേടിയ ഇന്ത്യന്‍ ടീമിലും ഉഷ ഉണ്ടായിരുന്നു. എന്നാൽ 100 മീറ്ററിൽ ഫിലിപ്പീന്‍സിന്റെ ലീഡിയ ദിവേഗ ഉഷയെ രണ്ടാംസ്ഥാനത്താക്കി. ജിംനാസ്റ്റിക്‌സിൽ പതിവുപോലെ ചൈനീസ് ആധിപത്യം ആണു കണ്ടത്. ചൈനയുടെ ലി നിങ് നാലു സ്വർണവും രണ്ടു വെള്ളിയും നേടി ചെന്‍ ക്യൂട്ടിങ് മൂന്നു സ്വർണവും ഫ്‌ളോർ എക്‌സർസൈസിൽ 10-ൽ 10 പോയിന്റും നേടി. നീന്തൽക്കുളത്തിൽ ചൈന ജപ്പാന്റെ ആധിപത്യം തകർത്തു. 200 മീ. ബട്ടർഫ്‌ളൈ ഇനത്തിൽ വെങ്കലം നേടിക്കൊണ്ട് കജാന്‍ സിങ് നീന്തൽക്കുളത്തിലെ ആദ്യ ഇന്ത്യന്‍ മെഡൽ ജേതാവായി. ഫുട്‌ബോളിൽ കൊറിയയും, വോളിബോളിൽ പുരുഷവനിതാ ഇനങ്ങളിൽ ചൈനയും സ്വർണം നേടി. ജപ്പാനെ തോൽപിച്ച് ഇന്ത്യന്‍ പുരുഷ വോളീബോള്‍ ടീം വെങ്കലം നേടി. ഹോക്കിയിൽ ഇന്ത്യ സെമിയിൽത്തന്നെ പാകിസ്‌താനോട് തോറ്റപ്പോള്‍, ഫൈനലിൽ മലേഷ്യ പാകിസ്‌താനെ പരാജയപ്പെടുത്തി.
37 രാജ്യങ്ങള്‍ പങ്കെടുത്ത 1990-ലെ ഏഷ്യാഡ് നടന്നത് ചൈനയിലെ ബീജിങ്ങിലായിരുന്നു. ചൈനീസ് പ്രസിഡന്റ് യാങ് ഷാങ് കൂന്‍ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു, വിരമിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന പി.ടി. ഉഷ 400 മീറ്ററിൽ രണ്ടാംസ്ഥാനത്തേക്കു തള്ളപ്പെട്ടു. ചൈനയുടെ ലി ഗ്വിലിയാന്‍ ആണ് സ്വർണം നേടിയത്. 200 മീറ്ററിൽ നാലാംസ്ഥാനത്ത് എത്താനേ ഉഷയ്‌ക്കു കഴിഞ്ഞുള്ളൂ. 4 x 400 മീറ്ററിൽ വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും ഉഷ ഓടി. ഏഴു ലോക റെക്കോർഡുകളും, 47 ഏഷ്യന്‍ റെക്കോർഡുകളും 98 ഗെയിംസ് റെക്കോർഡുകളും ബീജിങ്ങിൽ പിറന്നു. ഹോക്കിയിൽ ഇന്ത്യ വീണ്ടും പാകിസ്‌താനു മുന്നിൽ ഫൈനലിൽ അടിയറവു പറഞ്ഞു. അരങ്ങേറ്റ ഇനമായ കബഡിയിലാണ് ഇന്ത്യയ്‌ക്ക് ഏക സ്വർണം ലഭിച്ചത്.
സംഘാടനമികവിന് പേരുകേട്ടതായിരുന്നു 1994-ലെ ഹിരോഷിമാ ഏഷ്യാഡ്. ജപ്പാന്‍ ചക്രവർത്തിയാണ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ കസക്‌സ്‌താന്‍, കിർഗിസ്‌താന്‍, തജിക്‌സ്‌താന്‍, തുർക്‌മെനിസ്‌താന്‍, ഉസ്‌ബെകിസ്‌താന്‍ തുടങ്ങിയ നവരാഷ്‌ട്രങ്ങള്‍ ഹിരോഷിമ ഏഷ്യാഡിൽ പങ്കെടുത്തു. കസക്‌സ്ഥാന്‍ നാലാം സ്ഥാനത്തും ഉസ്‌ബെകിസ്‌താന്‍ അഞ്ചാംസ്ഥാനത്തും എത്തിയെന്നത് ഇവരുടെ നിലവാരം കാണിക്കുന്നു. ദക്ഷിണ കൊറിയയിലാണ് 13-ാം ഏഷ്യാഡ് 1998-ൽ നടന്നത്. ഒളിമ്പിക് കൗണ്‍സിൽ ഒഫ് ഏഷ്യയിൽ അംഗമായ 43 രാജ്യങ്ങള്‍ 41-ഉം പങ്കെടുത്തു, 33 ഇനങ്ങളിലായി 9469 കായികതാരങ്ങള്‍ പങ്കെടുത്തു.
2002-ൽ ഏഷ്യാഡ് നടന്നത് ദക്ഷിണകൊറിയയിലെ ബുസാനിൽ ആയിരുന്നു. എല്ലാ അംഗരാജ്യങ്ങളും പങ്കെടുത്ത ഏഷ്യാഡ് ആയിരുന്നു ഇത്.
[[ചിത്രം:Vol5p433_Athletes of the 2006 Asian Games gathered at the center of a main stadium during the 2006-ൽ ദോഹയിൽ നടന്ന ഏഷ്യന്‍ ഗെയിംസിൽ 46 വിഭാഗങ്ങളിൽ മത്സരം നടന്നു. ദക്ഷിണകൊറിയയിൽ നിന്നുള്ള കിം ഹ്യുങ് ചിൽ എന്ന ഇക്വിസ്റ്റിറിയന്‍ കളിക്കാരന്‍ മത്സരത്തിനിടയ്‌ക്കുണ്ടായ ദാരുണമായ ഒരപകടത്തിൽ കൊല്ലപ്പെട്ടത് ദോഹ ഏഷ്യാഡിനുമേൽ കരിനിഴൽ വീഴ്‌ത്തി. 165 സ്വർണമെഡലുകളോടെ ഒന്നാംസ്ഥാനത്തെത്തിയ ചൈനയുടെ പിന്നിൽ രണ്ടാംസ്ഥാനത്തെത്തിയ ദക്ഷിണകൊറിയയ്‌ക്ക് കിട്ടിയത് 58 സ്വർണമെഡലുകള്‍ ആയിരുന്നു. ഇന്ത്യയ്‌ക്ക് 10 സ്വർണമുള്‍പ്പെടെ 53 മെഡലുകള്‍ ലഭിച്ചു.
2010-ലെ ഏഷ്യാഡ് നടന്നത് ചൈനയിലെ ഗുവാങ്‌ഷു നഗരത്തിലാണ്. 1990-ൽ ബീജിങ്ങിൽ ഏഷ്യാഡ് നടത്തിയിട്ടുള്ള ചൈനയ്‌ക്ക് ഇത് ഏഷ്യാഡിന്റെ രണ്ടാമൂഴമായിരുന്നു. 45 രാജ്യങ്ങളിൽ നിന്നുള്ള 9704 കളിക്കാരാണ് പങ്കെടുത്തത്. 199 സ്വർണമെഡലുകളോടെ ചൈന ആധിപത്യം തുടർന്നപ്പോള്‍, ദക്ഷിണകൊറിയയും ജപ്പാനും രണ്ടും മൂന്നും സ്ഥാനത്തെത്തി. 14 സ്വർണമെഡലുകളോടെ ഇന്ത്യ ആറാംസ്ഥാനത്തായിരുന്നു. 2014-ലെ ഏഷ്യന്‍ ഗെയിംസ് ദക്ഷിണകൊറിയയിലായിരിക്കും നടക്കുക.
ഏഷ്യന്‍ കളിക്കാരുടെ നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിന് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് മേളകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതേസമയം ലോകനിലവാരത്തിൽ നിന്ന് വളരെ പിന്നിലാണ് പല കായിക ഇനങ്ങളിലും ഏഷ്യ എന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു ഏഷ്യന്‍ ഗെയിംസ്.
ഏഷ്യന്‍ ഗെയിംസ് മത്സരയിനങ്ങള്‍
1. നീന്തൽ 21. ഹാന്‍ഡ്‌ബോള്‍ 2. അമ്പെയ്‌ത്ത് 22. ജൂഡോ 3. അത്‌ലറ്റിക്‌സ് 23. കബഡി 4. ബാഡ്‌മിന്റന്‍ 24. കരാട്ടേ 5. ബേസ്‌ബോള്‍ 25. റോവിങ് 6. ബാസ്‌കറ്റ് ബോള്‍ 26. റഗ്‌ബി 7. ബില്യാഡ്‌സ്, സ്‌നൂക്കർ 27. സെയ്‌ലിങ് 8. ശരീരസൗന്ദര്യം 28. സെപാക്‌ടക്രാ 9. ബോളിങ് 29. ഷൂട്ടിങ് 10. ബോക്‌സിങ് 30. സോഫ്‌ട്‌ബോള്‍ 11. കനോയ്, കയാക്ക് 31. സോഫ്‌ട് ടെന്നീസ് 12. ചെസ് 32. സ്വാഷ് 13. സൈക്ലിങ് 33. ടേബിള്‍ ടെന്നീസ് 14. അശ്വാഭ്യാസം 34. ടാക്ക്വാന്‍ഡോ 15. സ്‌പോർട്‌സ് 35. ടെന്നീസ് 16. ഫെന്‍സിങ് 36. ട്രയാത്തലണ്‍ 17. ഹോക്കി 37. വോളീബോള്‍ 18. ഫുട്‌ബോള്‍ 38. ഭാരോദ്വഹനം 19. ഗോള്‍ഫ് 39. ഗുസ്‌തി 20. ജിംനാസ്റ്റിക്‌സ് 40. വുഷു
ഏഷ്യന്‍ ഗെയിംസുകളിൽ ഇന്ത്യയുടെ പ്രകടനം താരതമ്യേന മെച്ചപ്പെട്ടതായിരുന്നെങ്കിലും, ആദ്യം ഏഷ്യന്‍ ഗെയിംസിൽ നേടിയ 2-ാം സ്ഥാനം പിന്നീടൊരിക്കലും ഇന്ത്യയ്‌ക്കു ലഭിച്ചിട്ടില്ല. 1961 ഏഷ്യാഡിൽ മൂന്നാം സ്ഥാനമെത്തിയതൊഴിച്ചാൽ മറ്റെല്ലാ ഗെയിമുകളിലും ഇന്ത്യയുടെ സ്ഥാനം അഞ്ചോ അതിൽ താഴെയോ ആയിരുന്നു. 1990 ഏഷ്യന്‍ ഗെയിംസിൽ 12-ാം സ്ഥാനംവരെ താഴ്‌ന്നുപോവുകയുണ്ടായി.
ഇന്ത്യയുടെ ഏഷ്യാഡ് നേട്ടങ്ങളിൽ കേരളത്തിൽനിന്നുള്ള അത്‌ലറ്റുകളുടെ പങ്ക് വളരെ വലുതാണ്. ടി.സി. യോഹന്നാന്‍, സുരേഷ് ബാബു, പി.ടി. ഉഷ, എം.ഡി. വത്സമ്മ, ഷൈനി വിൽസണ്‍, മേഴ്‌സിമാത്യു കുട്ടന്‍, കെ.എം. ബീനാമോള്‍, കെ.എം. ബിനു, അഞ്‌ജു ബോബിജോർജ്, ചിത്ര കെ. സോമന്‍, പ്രീജ ശ്രീധരന്‍, സിനിജോസ് തുടങ്ങി നിരവധി മലയാളി അത്‌ലറ്റുകള്‍ ഏഷ്യാഡുകളിലൂടെയാണ് ഇന്ത്യന്‍ അത്‌ലറ്റിക് ചരിത്രം തിരുത്തിയെഴുതിയത്.