This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌കിമോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eskimo)
(Eskimo)
വരി 4: വരി 4:
== Eskimo ==
== Eskimo ==
-
[[ചിത്രം:Vol5p329_eximo women.jpg|thumb|]]
+
[[ചിത്രം:Vol5p329_eximo women.jpg|thumb|എസ്‌കിമോ സ്‌ത്രീ]]
അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്ത്‌ (ഉത്തര ധ്രുവപ്രദേശങ്ങളിൽ) ചിതറിക്കിടക്കുന്ന ഒരു ജനവർഗം. ഗ്രീന്‍ലാന്‍ഡ്‌, ലാബ്രഡോർ, ഹഡ്‌സണ്‍ ഉള്‍ക്കടലിന്റെ സമീപപ്രദേശങ്ങള്‍, അലാസ്‌ക, അലൂഷ്യന്‍ ദ്വീപുകള്‍ തുടങ്ങിയ പ്രദേശങ്ങളിൽ എസ്‌കിമോകള്‍ നിവസിക്കുന്നു. ഇരുപത്തിയൊന്നാം ശതകത്തിന്റെ ആദ്യ ദശകത്തിൽ ഇവരുടെ ജനസംഖ്യ 1,35,000 ആണ്‌. ഇവരിൽ 85,000 പേർ വടക്കേ അമേരിക്കയിലും 50,000 പേർ ഗ്രീന്‍ലാന്‍ഡിലും ശേഷിക്കുന്നവർ സൈബീരിയയിലുമാണ്‌. യുപിക്‌, ഇനൂട്ട്‌ എന്നീ വിഭാഗങ്ങളിലായി ഇവരെ തരംതിരിച്ചിട്ടുണ്ട്‌. അനൂട്ട്‌ എന്ന ഒരു അവാന്തരവിഭാഗവുമുണ്ട്‌. വർഷത്തിൽ ഒന്‍പത്‌ മാസവും കട്ടിയായ മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ഇവരുടെ സംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഏകദേശം 2000 വർഷങ്ങള്‍ക്കുമുന്‍പ്‌ എസ്‌കിമോകള്‍ വടക്കേഅമേരിക്കന്‍ ഭൂഖണ്ഡത്തിൽ എത്തിയെന്നാണ്‌ പുരാവസ്‌തു ഗവേഷകർ അഭ്യൂഹിക്കുന്നത്‌. എസ്‌കിമോകള്‍ക്കും മറ്റു സൈബീരിയന്‍ ആദിവാസിവർഗങ്ങള്‍ക്കും പരസ്‌പര ഗോത്രബന്ധമുണ്ടായിരുന്നുവെന്നും അവർ സമർഥിക്കുന്നു. എസ്‌കിമോകളുടെ ഉദ്‌ഭവം മംഗോളിയന്‍ വംശത്തിൽ നിന്നാണെന്നും അമേരിന്ത്യന്‍ വർഗത്തിൽനിന്നാണെന്നും രണ്ടഭിപ്രായങ്ങള്‍ ഉണ്ട്‌. ഒന്നാമത്തെ അഭിപ്രായത്തിനാണ്‌ കൂടുതൽ പ്രാബല്യം സിദ്ധിച്ചിട്ടുള്ളത്‌. മംഗോളിയന്‍ വംശലക്ഷണങ്ങളായ ഇളം മഞ്ഞത്തൊലി, കറുത്ത പരുക്കന്‍ തലമുടി, കറുത്തുചരിഞ്ഞ കണ്ണുകള്‍, ബലിഷ്‌ഠമായ ശരീരം, വിരിഞ്ഞ മാർവിടം, വലിയ ഗണ്ഡാസ്ഥികളോടു കൂടിയ വിസ്‌തൃതമായ പരന്നമുഖം, ചെറിയ കൈകാലുകള്‍ എന്നിവയെല്ലാം എസ്‌കിമോകളിലും കാണപ്പെടുന്നു. നീണ്ട മൂക്കെല്ലും ഉയരമുള്ള തലയോട്ടിയും ഇവർക്കുണ്ട്‌. എന്നാൽ അമേരിന്ത്യരും യൂറോപ്യരുമായുള്ള സങ്കരണം നിമിത്തം യഥാർഥ എസ്‌കിമോകള്‍ എണ്ണത്തിൽ കുറഞ്ഞുവരികയാണ്‌. 155 സെ.മീ. മുതൽ 165 സെ.മീ. വരെ ഉയരമുള്ള ഇവർ പ്രതിദിനം ഏകദേശം രണ്ട്‌ മുതൽ നാല്‌ വരെ കിലോഗ്രാം തൂക്കം പച്ചമാംസം ഭക്ഷിക്കുന്നു.  എസ്‌കിമോ എന്ന വാക്കിന്റെ അർഥം തന്നെ പച്ചമാംസം ഭക്ഷിക്കുന്നവന്‍ എന്നാണ്‌. ഇവർ സസ്യാഹാരം കഴിക്കാറില്ല. ഒരു ജീവിയെ കിട്ടിയാൽ അതിന്റെ തോലും അസ്ഥിയും ഒഴികെ സർവവും ഇവർ ഭക്ഷിക്കുന്നു; അതിന്റെ രക്തംപോലും കുടിക്കുക സാധാരണമാണ്‌.

[[ചിത്രം:Vol5p329_Esquimo people whalehunting.jpg|thumb|]]
+
[[ചിത്രം:Vol5p329_Esquimo people whalehunting.jpg|thumb|മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന എസ്‌കിമോകള്‍]]
-
[[ചിത്രം:Vol5p329_Esquimomhunting.jpg|thumb|]]
+
[[ചിത്രം:Vol5p329_Esquimomhunting.jpg|thumb|എസ്‌കിമോ നായാട്ട്‌]]
മത്സ്യബന്ധനവും വേട്ടയാടലും ആണ്‌ എസ്‌കിമോകളുടെ പ്രധാന ഉപജീവനമാർഗം. അത്യന്തം ശൈത്യമുള്ള ഉത്തരധ്രുവപ്രദേശങ്ങളിൽ യാതൊരുവിധ കൃഷിയും സാധ്യമല്ല. തീരപ്രദേശങ്ങളിൽ മഞ്ഞിനടിയിൽ കാണപ്പെടുന്ന സീൽ എന്ന ജന്തുവിന്റെ ഇറച്ചി ഭക്ഷണത്തിനും കൊഴുപ്പ്‌ വിളക്കുകത്തിക്കുന്നതിനും തുകൽ വസ്‌ത്രങ്ങള്‍ ഉണ്ടാക്കുന്നതിനും കുടലുകള്‍ നൂലുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. തിമിംഗലം, വാൽറസ്‌ തുടങ്ങിയവയും ബെലുഗാ എന്ന ഒരുതരം കടൽപ്പന്നിയും ഇവർക്ക്‌ സുലഭമായി ലഭിക്കുന്നു. കനേഡിയന്‍ എസ്‌കിമോകളുടെ ഇര കരിബൂ എന്ന ജീവിയാണ്‌. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്നവിധത്തിൽ പ്രതേ്യകം തയ്യാറാക്കിയ ചർമനിർമിതങ്ങളായ ചെറിയ ബോട്ടുകള്‍ (കായക്‌) എസ്‌കിമോകള്‍ ഉപയോഗിക്കുന്നു. തിരമാലകളിൽനിന്നു രക്ഷപ്പെടത്തക്കവിധത്തിലാണ്‌ കായക്കുകള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്‌.

[[ചിത്രം:Vol5p329_2870609168_fa8808808e.jpg|thumb|]]
+
[[ചിത്രം:Vol5p329_2870609168_fa8808808e.jpg|thumb|ഇഗ്ലൂ - എസ്‌കിമോകളുടെ വീട്‌]]
എസ്‌കിമോകള്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവക്കാരല്ല. വസന്തകാലത്ത്‌ മീന്‍പിടിച്ചും വേനൽക്കാലത്ത്‌ കടൽ ജീവികളെയും മഴക്കാലത്ത്‌ കരപ്രദേശങ്ങളിലെ മൃഗങ്ങളെയും വേട്ടയാടിയും ശീതകാലത്ത്‌ സീലിനെ പിടിച്ചും ഇവർ കാലയാപനം ചെയ്യുന്നു. ഇവർ രണ്ട്‌ തരത്തിലുള്ള വീടുകള്‍ നിർമിക്കാറുണ്ട്‌. ഭൂമിക്കടിയിൽ കുഴിച്ചുണ്ടാക്കിയിരിക്കുന്ന സ്ഥിരമായ വീടുകള്‍ക്ക്‌ 60 സെ.മീ. വീതിയിലുള്ള വാതിലുകള്‍ ഉണ്ടായിരിക്കും. മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും അസ്ഥികള്‍കൊണ്ടാണ്‌ വീടുകള്‍ ഉറപ്പിച്ചുനിർത്തിയിരിക്കുന്നത്‌. വീടിനടകത്ത്‌ ചൂടും വെളിച്ചവും ലഭിക്കുന്നതിനുവേണ്ടി സീൽ നെയ്യ്‌ ഉപയോഗിച്ചു വിളക്ക്‌ കത്തിക്കുന്നു. മഞ്ഞുക്കട്ടകള്‍ കൊണ്ടുണ്ടാക്കുന്ന താത്‌കാലികവീടുകള്‍ "ഇഗ്ലൂ' എന്ന പേരിൽ അറിയപ്പെടുന്നു. ഇരതേടി നടക്കുമ്പോള്‍ ഉപയോഗിക്കുന്നതിനുവേണ്ടിയുള്ളതാണ്‌ ഇവ. കനേഡിയന്‍ എസ്‌കിമോകളുടെ ഇടയിൽ "ഇഗ്ലൂ' സർവസാധാരണമാണ്‌; ചിലപ്പോള്‍ "ഇഗ്ലൂ' സ്ഥിരവാസകേന്ദ്രമായും ഉപയോഗിക്കാറുണ്ട്‌. വേനൽക്കാലത്ത്‌ എസ്‌കിമോകള്‍ കൂടാരങ്ങളിലാണ്‌ താമസിക്കുന്നത്‌.

[[ചിത്രം:Vol5p329_eximo girls.jpg|thumb|]]
+
[[ചിത്രം:Vol5p329_eximo girls.jpg|thumb|എസ്‌കിമോ പെണ്‍കുട്ടികള്‍]]
എസ്‌കിമോ സ്‌ത്രീകള്‍ സാധാരണമായി വസ്‌ത്രനിർമാണത്തിലും തുന്നൽപ്പണികളിലും ഏർപ്പെട്ട്‌ വീട്ടിനുള്ളിൽത്തന്നെ കഴിയുന്നു. മത്സ്യങ്ങളുടെയും മറ്റു ജന്തുക്കളുടെയും തുകൽ ഉപയോഗിച്ചാണ്‌ അവർ വസ്‌ത്രങ്ങള്‍ നിർമിക്കുന്നത്‌. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും വസ്‌ത്രധാരണം ഒരേ രീതിയിലാണ്‌. സ്‌ത്രീകളുടെ കോട്ടിന്റെ പിറകിൽ കുട്ടികളെ സൂക്ഷിക്കുന്നതിനായി ഒരു സഞ്ചി ഉണ്ടായിരിക്കും. തണുപ്പിൽനിന്ന്‌ രക്ഷനേടുന്നതിനായി എസ്‌കിമോകള്‍ പല അടുക്ക്‌ വസ്‌ത്രങ്ങള്‍ ധരിക്കുന്നു. പാദങ്ങളിൽ സീൽ ചർമം കൊണ്ടുണ്ടാക്കിയ ബൂട്ടുകളാണ്‌ ധരിക്കുന്നത്‌. ഹിമാന്ധത (snow blindness) ബാധിക്കാതിരിക്കുന്നതിനുവേണ്ടി ഇവർ നായാട്ടിനുപോകുമ്പോള്‍ അസ്ഥിയും ചർമവും കൊണ്ടുണ്ടാക്കിയ കണ്ണട ധരിക്കുന്നു. നായാട്ടിൽ സഹായിക്കുന്നതിന്‌ നായ്‌ക്കളെയും ഉപയോഗിക്കുന്നുണ്ട്‌.

04:45, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എസ്‌കിമോ

Eskimo

എസ്‌കിമോ സ്‌ത്രീ

അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്ത്‌ (ഉത്തര ധ്രുവപ്രദേശങ്ങളിൽ) ചിതറിക്കിടക്കുന്ന ഒരു ജനവർഗം. ഗ്രീന്‍ലാന്‍ഡ്‌, ലാബ്രഡോർ, ഹഡ്‌സണ്‍ ഉള്‍ക്കടലിന്റെ സമീപപ്രദേശങ്ങള്‍, അലാസ്‌ക, അലൂഷ്യന്‍ ദ്വീപുകള്‍ തുടങ്ങിയ പ്രദേശങ്ങളിൽ എസ്‌കിമോകള്‍ നിവസിക്കുന്നു. ഇരുപത്തിയൊന്നാം ശതകത്തിന്റെ ആദ്യ ദശകത്തിൽ ഇവരുടെ ജനസംഖ്യ 1,35,000 ആണ്‌. ഇവരിൽ 85,000 പേർ വടക്കേ അമേരിക്കയിലും 50,000 പേർ ഗ്രീന്‍ലാന്‍ഡിലും ശേഷിക്കുന്നവർ സൈബീരിയയിലുമാണ്‌. യുപിക്‌, ഇനൂട്ട്‌ എന്നീ വിഭാഗങ്ങളിലായി ഇവരെ തരംതിരിച്ചിട്ടുണ്ട്‌. അനൂട്ട്‌ എന്ന ഒരു അവാന്തരവിഭാഗവുമുണ്ട്‌. വർഷത്തിൽ ഒന്‍പത്‌ മാസവും കട്ടിയായ മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ഇവരുടെ സംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഏകദേശം 2000 വർഷങ്ങള്‍ക്കുമുന്‍പ്‌ എസ്‌കിമോകള്‍ വടക്കേഅമേരിക്കന്‍ ഭൂഖണ്ഡത്തിൽ എത്തിയെന്നാണ്‌ പുരാവസ്‌തു ഗവേഷകർ അഭ്യൂഹിക്കുന്നത്‌. എസ്‌കിമോകള്‍ക്കും മറ്റു സൈബീരിയന്‍ ആദിവാസിവർഗങ്ങള്‍ക്കും പരസ്‌പര ഗോത്രബന്ധമുണ്ടായിരുന്നുവെന്നും അവർ സമർഥിക്കുന്നു. എസ്‌കിമോകളുടെ ഉദ്‌ഭവം മംഗോളിയന്‍ വംശത്തിൽ നിന്നാണെന്നും അമേരിന്ത്യന്‍ വർഗത്തിൽനിന്നാണെന്നും രണ്ടഭിപ്രായങ്ങള്‍ ഉണ്ട്‌. ഒന്നാമത്തെ അഭിപ്രായത്തിനാണ്‌ കൂടുതൽ പ്രാബല്യം സിദ്ധിച്ചിട്ടുള്ളത്‌. മംഗോളിയന്‍ വംശലക്ഷണങ്ങളായ ഇളം മഞ്ഞത്തൊലി, കറുത്ത പരുക്കന്‍ തലമുടി, കറുത്തുചരിഞ്ഞ കണ്ണുകള്‍, ബലിഷ്‌ഠമായ ശരീരം, വിരിഞ്ഞ മാർവിടം, വലിയ ഗണ്ഡാസ്ഥികളോടു കൂടിയ വിസ്‌തൃതമായ പരന്നമുഖം, ചെറിയ കൈകാലുകള്‍ എന്നിവയെല്ലാം എസ്‌കിമോകളിലും കാണപ്പെടുന്നു. നീണ്ട മൂക്കെല്ലും ഉയരമുള്ള തലയോട്ടിയും ഇവർക്കുണ്ട്‌. എന്നാൽ അമേരിന്ത്യരും യൂറോപ്യരുമായുള്ള സങ്കരണം നിമിത്തം യഥാർഥ എസ്‌കിമോകള്‍ എണ്ണത്തിൽ കുറഞ്ഞുവരികയാണ്‌. 155 സെ.മീ. മുതൽ 165 സെ.മീ. വരെ ഉയരമുള്ള ഇവർ പ്രതിദിനം ഏകദേശം രണ്ട്‌ മുതൽ നാല്‌ വരെ കിലോഗ്രാം തൂക്കം പച്ചമാംസം ഭക്ഷിക്കുന്നു. എസ്‌കിമോ എന്ന വാക്കിന്റെ അർഥം തന്നെ പച്ചമാംസം ഭക്ഷിക്കുന്നവന്‍ എന്നാണ്‌. ഇവർ സസ്യാഹാരം കഴിക്കാറില്ല. ഒരു ജീവിയെ കിട്ടിയാൽ അതിന്റെ തോലും അസ്ഥിയും ഒഴികെ സർവവും ഇവർ ഭക്ഷിക്കുന്നു; അതിന്റെ രക്തംപോലും കുടിക്കുക സാധാരണമാണ്‌.

മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന എസ്‌കിമോകള്‍
എസ്‌കിമോ നായാട്ട്‌

മത്സ്യബന്ധനവും വേട്ടയാടലും ആണ്‌ എസ്‌കിമോകളുടെ പ്രധാന ഉപജീവനമാർഗം. അത്യന്തം ശൈത്യമുള്ള ഉത്തരധ്രുവപ്രദേശങ്ങളിൽ യാതൊരുവിധ കൃഷിയും സാധ്യമല്ല. തീരപ്രദേശങ്ങളിൽ മഞ്ഞിനടിയിൽ കാണപ്പെടുന്ന സീൽ എന്ന ജന്തുവിന്റെ ഇറച്ചി ഭക്ഷണത്തിനും കൊഴുപ്പ്‌ വിളക്കുകത്തിക്കുന്നതിനും തുകൽ വസ്‌ത്രങ്ങള്‍ ഉണ്ടാക്കുന്നതിനും കുടലുകള്‍ നൂലുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. തിമിംഗലം, വാൽറസ്‌ തുടങ്ങിയവയും ബെലുഗാ എന്ന ഒരുതരം കടൽപ്പന്നിയും ഇവർക്ക്‌ സുലഭമായി ലഭിക്കുന്നു. കനേഡിയന്‍ എസ്‌കിമോകളുടെ ഇര കരിബൂ എന്ന ജീവിയാണ്‌. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്നവിധത്തിൽ പ്രതേ്യകം തയ്യാറാക്കിയ ചർമനിർമിതങ്ങളായ ചെറിയ ബോട്ടുകള്‍ (കായക്‌) എസ്‌കിമോകള്‍ ഉപയോഗിക്കുന്നു. തിരമാലകളിൽനിന്നു രക്ഷപ്പെടത്തക്കവിധത്തിലാണ്‌ കായക്കുകള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്‌.

ഇഗ്ലൂ - എസ്‌കിമോകളുടെ വീട്‌

എസ്‌കിമോകള്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവക്കാരല്ല. വസന്തകാലത്ത്‌ മീന്‍പിടിച്ചും വേനൽക്കാലത്ത്‌ കടൽ ജീവികളെയും മഴക്കാലത്ത്‌ കരപ്രദേശങ്ങളിലെ മൃഗങ്ങളെയും വേട്ടയാടിയും ശീതകാലത്ത്‌ സീലിനെ പിടിച്ചും ഇവർ കാലയാപനം ചെയ്യുന്നു. ഇവർ രണ്ട്‌ തരത്തിലുള്ള വീടുകള്‍ നിർമിക്കാറുണ്ട്‌. ഭൂമിക്കടിയിൽ കുഴിച്ചുണ്ടാക്കിയിരിക്കുന്ന സ്ഥിരമായ വീടുകള്‍ക്ക്‌ 60 സെ.മീ. വീതിയിലുള്ള വാതിലുകള്‍ ഉണ്ടായിരിക്കും. മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും അസ്ഥികള്‍കൊണ്ടാണ്‌ വീടുകള്‍ ഉറപ്പിച്ചുനിർത്തിയിരിക്കുന്നത്‌. വീടിനടകത്ത്‌ ചൂടും വെളിച്ചവും ലഭിക്കുന്നതിനുവേണ്ടി സീൽ നെയ്യ്‌ ഉപയോഗിച്ചു വിളക്ക്‌ കത്തിക്കുന്നു. മഞ്ഞുക്കട്ടകള്‍ കൊണ്ടുണ്ടാക്കുന്ന താത്‌കാലികവീടുകള്‍ "ഇഗ്ലൂ' എന്ന പേരിൽ അറിയപ്പെടുന്നു. ഇരതേടി നടക്കുമ്പോള്‍ ഉപയോഗിക്കുന്നതിനുവേണ്ടിയുള്ളതാണ്‌ ഇവ. കനേഡിയന്‍ എസ്‌കിമോകളുടെ ഇടയിൽ "ഇഗ്ലൂ' സർവസാധാരണമാണ്‌; ചിലപ്പോള്‍ "ഇഗ്ലൂ' സ്ഥിരവാസകേന്ദ്രമായും ഉപയോഗിക്കാറുണ്ട്‌. വേനൽക്കാലത്ത്‌ എസ്‌കിമോകള്‍ കൂടാരങ്ങളിലാണ്‌ താമസിക്കുന്നത്‌.

എസ്‌കിമോ പെണ്‍കുട്ടികള്‍

എസ്‌കിമോ സ്‌ത്രീകള്‍ സാധാരണമായി വസ്‌ത്രനിർമാണത്തിലും തുന്നൽപ്പണികളിലും ഏർപ്പെട്ട്‌ വീട്ടിനുള്ളിൽത്തന്നെ കഴിയുന്നു. മത്സ്യങ്ങളുടെയും മറ്റു ജന്തുക്കളുടെയും തുകൽ ഉപയോഗിച്ചാണ്‌ അവർ വസ്‌ത്രങ്ങള്‍ നിർമിക്കുന്നത്‌. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും വസ്‌ത്രധാരണം ഒരേ രീതിയിലാണ്‌. സ്‌ത്രീകളുടെ കോട്ടിന്റെ പിറകിൽ കുട്ടികളെ സൂക്ഷിക്കുന്നതിനായി ഒരു സഞ്ചി ഉണ്ടായിരിക്കും. തണുപ്പിൽനിന്ന്‌ രക്ഷനേടുന്നതിനായി എസ്‌കിമോകള്‍ പല അടുക്ക്‌ വസ്‌ത്രങ്ങള്‍ ധരിക്കുന്നു. പാദങ്ങളിൽ സീൽ ചർമം കൊണ്ടുണ്ടാക്കിയ ബൂട്ടുകളാണ്‌ ധരിക്കുന്നത്‌. ഹിമാന്ധത (snow blindness) ബാധിക്കാതിരിക്കുന്നതിനുവേണ്ടി ഇവർ നായാട്ടിനുപോകുമ്പോള്‍ അസ്ഥിയും ചർമവും കൊണ്ടുണ്ടാക്കിയ കണ്ണട ധരിക്കുന്നു. നായാട്ടിൽ സഹായിക്കുന്നതിന്‌ നായ്‌ക്കളെയും ഉപയോഗിക്കുന്നുണ്ട്‌.

സാധാരണയായി ആറോ ഏഴോ വീടുകള്‍ ചേർന്നതാണ്‌ എസ്‌കിമോ ഗ്രാമങ്ങള്‍. നാല്‌പതോ അന്‍പതോ ആളുകളേ ഒരു ഗ്രാമത്തിൽ കാണുകയുള്ളൂ. ഓരോ ഗ്രാമത്തിലും ഓരോ തലവന്‍ ഉണ്ടായിരിക്കും; ഏറ്റവും നല്ല വേട്ടക്കാരനായിരിക്കും തലവന്‍. എസ്‌കിമോകളുടെ കുടുംബജീവിതം വളരെ സൗഹാർദപരമാണ്‌. നിയന്ത്രണങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഇവർ കുട്ടികളെ അപൂർവമായേ ശിക്ഷിക്കാറുള്ളൂ. അതിനു രണ്ട്‌ കാരണങ്ങളുണ്ട്‌: ഒന്നാമത്‌, പല കുട്ടികളും വളരെനാള്‍ ജീവിക്കാറില്ല. രണ്ടാമത്‌ ഏതെങ്കിലും ബന്ധു മരിക്കുമ്പോള്‍ അതിനുശേഷം ജനിക്കുന്ന കുട്ടികള്‍ക്ക്‌ അയാളുടെ പേര്‌ നല്‌കുകയും മരിച്ചയാളിന്റെ ആത്മാവ്‌ ഈ കുട്ടിയിലുണ്ടെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു. എസ്‌കിമോകള്‍ സദാചാരനിഷ്‌ഠരല്ലെന്നുതന്നെ പറയാം. പെണ്‍കുട്ടികള്‍ ഋതുവാകുന്നതിനോടനുബന്ധിച്ച്‌ യാതൊരാചാരവും ഇവരുടെ ഇടയിലില്ല. വിവാഹത്തിന്‌ മുന്‍പ്‌ ലൈംഗികബന്ധത്തിലേർപ്പെടുക സാധാരണമാണ്‌. വിവാഹച്ചടങ്ങുകള്‍ക്ക്‌ ആർഭാടങ്ങളില്ല. ധാരാളം കുട്ടികള്‍ ജനിക്കാറുണ്ട്‌. എസ്‌കിമോകളിൽ ചിലർ ക്ഷാമകാലത്ത്‌ ജനിക്കുന്ന കുട്ടികളെ കൊന്നുകളയുന്നു. അതിഥിസത്‌കാരപ്രിയരായ ഇക്കൂട്ടർ സുഹൃത്തുക്കളെ സത്‌കരിക്കുന്നതിനായി ഭാര്യമാരെ നല്‌കുന്നിൽ വിമുഖരല്ല; അന്ധവിശ്വാസങ്ങളിലധിഷ്‌ഠിതമാണ്‌ എസ്‌കിമോ മതം. പ്രതാരാധനയിലും നിർജീവവസ്‌തുക്കളിലെ ജീവത്വകല്‌പനയിലും ഇവർ വിശ്വസിച്ചിരുന്നു. ഇക്കൂട്ടർ ക്രിസ്‌തുമതാനുയായികളായതോടെ, ആചാരാനുഷ്‌ഠാനങ്ങളിൽ ഗണ്യമായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്‌.

18-ാം ശതകത്തിൽ, യൂറോപ്യരുടെ ആഗമനത്തോടുകൂടി എസ്‌കിമോകളുടെ ജീവിതരീതികളിൽ സമൂലപരിവർത്തനം വന്നുതുടങ്ങി. അവരിലൂടെ കടന്നുവന്ന മാരകരോഗങ്ങള്‍ എസ്‌കിമോകളെ ഭയപ്പെടുത്തി. അവരുടെ ഉപജീവനമാർഗമായിരുന്ന മീന്‍പിടിത്തം യൂറോപ്യന്മാർ ഏറ്റെടുത്തതോടെ അവരുടെ നിലനില്‌പുതന്നെ അപകടത്തിലായി. ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥരായിരുന്ന ഡാനിഷ്‌ ഗവണ്‍മെന്റ്‌ 19-ാം ശതകത്തിൽ ആ പ്രദേശം എസ്‌കിമോകള്‍ക്കുവേണ്ടി നീക്കിവച്ചതുകൊണ്ട്‌ അവിടത്തുകാർമാത്രം നല്ല നിലയിൽ കഴിഞ്ഞുപോന്നു. എന്നാൽ രണ്ടാം ലോകയുദ്ധത്തോടുകൂടി ഈ സ്ഥിതിമാറി; ഗ്രീന്‍ലാന്‍ഡ്‌ ഒരു പ്രധാന നാവികത്താവളമായി രൂപാന്തരപ്പെട്ടു. ഗ്രീന്‍ലാന്‍ഡിലെ എസ്‌കിമോകള്‍ക്കും വ്യോമ-നാവികമേഖലകളിൽ പരിശീലനം നല്‌കുകയും അതിൽ അവർ വൈദഗ്‌ധ്യം നേടുകയും ചെയ്‌തു. ഡാനിഷ്‌ ഗവണ്‍മെന്റ്‌ അവരെ വിദ്യാസമ്പന്നരാക്കുകയും അവർക്കു രാഷ്‌ട്രീയ പ്രാതിനിധ്യം കൊടുക്കുകയും ചെയ്‌തു. ഇപ്പോള്‍ അവർക്ക്‌ ഡാനിഷ്‌ഭാഷയും വശമാണ്‌.

കാനഡയിലും എസ്‌കിമോകളെ പുനരുദ്ധരിക്കുന്നതിനും സംസ്‌കാരസമ്പന്നരാക്കുന്നതിനുംവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. 20,000-ത്തോളം എസ്‌കിമോകള്‍ ഉള്ള അലാസ്‌കയിൽ പട്ടണങ്ങളുടെയും കാനിങ്‌ വ്യവസായത്തിന്റെയും വളർച്ചയോടുകൂടി എസ്‌കിമോകളുടെ ജീവിതത്തിന്റെ മുഖച്ഛായതന്നെ മാറിപ്പോയി. ഫാക്‌ടറികളിൽ ജോലിയെടുക്കുകയും വെള്ളക്കാരെപ്പോലെ ജീവിതം നയിക്കുകയും ചെയ്യുന്ന ഇവർ ഇപ്പോള്‍ യു.എസ്സിലെ വോട്ടവകാശമുള്ള പൗരന്മാരാണ്‌. വടക്കേഅമേരിക്കന്‍ എസ്‌കിമോകള്‍ എല്ലാവരുംതന്നെ ഇപ്പോള്‍ ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്യുന്നതുകൊണ്ട്‌ എല്ലാത്തുറകളിലും അവർ മുന്നേറിക്കൊണ്ടിരിക്കുന്നു. നിർഭാഗ്യവശാൽ അമേരിന്ത്യരെപ്പോലെ എസ്‌കിമോകളും വെള്ളക്കാരിൽനിന്ന്‌ വർണവിദേ്വഷം അനുഭവിക്കുന്നവരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍