This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർട്‌ൽ, ഗെർഹാർഡ്‌ (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ertl, Gerhard)
(Ertl, Gerhard)
വരി 4: വരി 4:
== Ertl, Gerhard ==
== Ertl, Gerhard ==
-
[[ചിത്രം:Vol5p329_Gerhard Ertl.jpg|thumb|]]
+
[[ചിത്രം:Vol5p329_Gerhard Ertl.jpg|thumb|ഗെർഹാർഡ്‌ എർട്‌ൽ]]
ജർമന്‍ ഭൗതികശാസ്‌ത്രജ്ഞനും ഊർജതന്ത്ര പ്രാഫസറും. 2007-ലെ രസതന്ത്രത്തിനുള്ള നോബൽസമ്മാനം കരസ്ഥമാക്കിയ വ്യക്തിയാണ്‌ ഇദ്ദേഹം.
ജർമന്‍ ഭൗതികശാസ്‌ത്രജ്ഞനും ഊർജതന്ത്ര പ്രാഫസറും. 2007-ലെ രസതന്ത്രത്തിനുള്ള നോബൽസമ്മാനം കരസ്ഥമാക്കിയ വ്യക്തിയാണ്‌ ഇദ്ദേഹം.

04:03, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എർട്‌ൽ, ഗെർഹാർഡ്‌ (1936 - )

Ertl, Gerhard

ഗെർഹാർഡ്‌ എർട്‌ൽ

ജർമന്‍ ഭൗതികശാസ്‌ത്രജ്ഞനും ഊർജതന്ത്ര പ്രാഫസറും. 2007-ലെ രസതന്ത്രത്തിനുള്ള നോബൽസമ്മാനം കരസ്ഥമാക്കിയ വ്യക്തിയാണ്‌ ഇദ്ദേഹം.

1936 ഒ. 10-ന്‌ ജർമനിയിലെ സ്റ്റുട്ട്‌ഗാർട്ടിലാണ്‌ എർട്‌ലിന്റെ ജനനം. 1955-57 കാലയളവിൽ ജന്മദേശത്തു തന്നെയുള്ള സാങ്കേതികസർവകലാശാലയിലും തുടർന്ന്‌ പാരിസ്‌ സർവകലാശാലയിലും (1957-58) മ്യൂണിക്കിലെ ലുദ്‌വിഗ്‌ മാക്‌സിമിലിയന്‍സ്‌ സർവകലാശാലയിലും (1958-59) ഇദ്ദേഹം ഊർജതന്ത്രശാസ്‌ത്രശാഖയിൽ പഠനം നടത്തി. 1961-ൽ സ്റ്റുട്ട്‌ഗാർട്ട്‌ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പഠനകേന്ദ്രത്തിൽനിന്നും ഊർജതന്ത്രത്തിൽ ഡിപ്ലോമ നേടുകയുണ്ടായി. 1965-ൽ മാക്‌സ്‌പ്ലാങ്ക്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ മെറ്റൽസ്‌ റിസർച്ചിൽ ഹൈന്‍സ്‌ ഗെരിസ്‌ചറിൽനിന്നും ശിക്ഷണം നേടിയശേഷം മ്യൂണിക്‌ സർവകലാശാലയിൽനിന്നും ഡോക്‌ടറേറ്റു നേടിയെടുത്തു. 1965-68 കാലയളവിൽ മ്യൂണിക്കിൽത്തന്നെ ഇദ്ദേഹം ലക്‌ചറർ പദവി വഹിക്കുകയുണ്ടായി. 1968 മുതൽ 75 വരെ എർട്‌ൽ, ഹാനോവർ ടെക്‌നിക്കൽ സർവകലാശാലയിൽ പ്രാഫസറും ഡയറക്‌ടറുമായിരുന്നു. 1973-86 കാലഘട്ടത്തിൽ ലുദ്‌വിഗ്‌ മാക്‌സിമിലിയന്‍സ്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ മ്യൂണിക്കിന്റെ ഫിസിക്കൽ കെമിസ്‌ട്രി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാരഥ്യം ഇദ്ദേഹത്തിനായിരുന്നു. 1970-കളിലും 80-കളിലും എർട്‌ൽ കാലിഫോർണിയാ വിസ്‌കോണ്‍സിൽ, കാലിഫോർണിയാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി എന്നിവയിൽ വിസിറ്റിങ്‌ പ്രാഫസർ പദവി വഹിച്ചിരുന്നു. 1986-ൽ ബർലിന്‍ പ്രീ യൂണിവേഴ്‌സിറ്റിയിലും ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലും പ്രാഫസർ സ്ഥാനം ഇദ്ദേഹത്തിനായിരുന്നു. 1986 മുതൽ 2004-ൽ വിരമിക്കുന്നതുവരെ ഫ്രിറ്റ്‌സ്‌ഹേബർ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ എം.പി.ജി.യുടെ ഡയറക്‌ടറായിരുന്നു. 1996-ൽ ഇദ്ദേഹം ഹംബോള്‍ട്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ ബെർലിനിൽ പ്രാഫസറുമായിരുന്നു.

ഇരുമ്പിന്മേൽ അമോണിയയുടെ രാസത്വരകസംശ്ലേഷണത്തിന്റെ തന്മാത്ര യാന്ത്രികഘടനയുടെ വിവരങ്ങള്‍ മനസ്സിലാക്കിയെടുത്തുവെന്നതിന്റെ ഖ്യാതിയാണ്‌ പ്രധാനമായും ഗെർഹാർഡിനുള്ളത്‌. "ഹേബർ ബോസ്‌ച്‌ പ്രാസസ്‌' എന്ന പേരിൽ ഇതറിയപ്പെടുന്നു. പ്ലാറ്റിനത്തിനുമേൽ കാർബണ്‍ മോണോക്‌സൈഡിന്റെ രാസത്വരകജാരണവും ഗെർഹാർഡ്‌ പഠനവിധേയമാക്കുകയുണ്ടായി. ഗവേഷണത്തിന്റെ പുരോഗമനവേളയിൽ ഇദ്ദേഹം പ്ലാറ്റിനം പ്രതലങ്ങളുടെമേൽ ആന്ദോലനപ്രതിപ്രവർത്തനത്തിന്റെ സുപ്രധാനമായ പ്രതിഭാസവും പുനഃസൃഷ്‌ടിച്ചു. ഫോട്ടോ ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പി സങ്കേതം ഉപയുക്തമാക്കിക്കൊണ്ട്‌ ആദ്യമായി പ്രതലഘടനയിലെ ആന്ദോലനകണങ്ങളുടെ പ്രതിപ്രവർത്തനം രൂപകല്‌പനയ്‌ക്കു വിധേയമാക്കാനും ഇദ്ദേഹത്തിനു സാധിച്ചു. ഗവേഷണത്തിന്റെ ആരംഭദശയിൽ പുതിയ നിരീക്ഷണതന്ത്രങ്ങളിൽപ്പെടുന്ന "ലോ എനർജി ഇലക്‌ട്രാണ്‍ ഡിഫ്‌റാക്ഷന്‍' (എൽ.ഇ.ഇ.ഡി.) ഇദ്ദേഹം എല്ലായ്‌പോഴും ഉപയോഗിച്ചിരുന്നു. പിന്നീട്‌ "അള്‍ട്രാവയലറ്റ്‌ ഫോട്ടോ ഇലക്‌ട്രാണ്‍ സ്‌പെക്‌ട്രാസ്‌കോപ്പി (യു.പി.എസ്‌.)യിലേക്കും സ്‌കാനിങ്‌ ടണലിങ്‌ മൈക്രാസ്‌കോപ്പിലേക്കും (എസ്‌.റ്റി.എം.) ശ്രദ്ധപതിപ്പിക്കുകയുണ്ടായി. ഇവയൊക്കെത്തന്നെ മെച്ചപ്പെട്ട ഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്‌തു. 1988-ൽ എർട്‌ൽ രസതന്ത്രശാഖയ്‌ക്കു നല്‌കപ്പെടുന്ന പ്രശസ്‌തമായ വോള്‍ഫ്‌ സമ്മാനം നേടുകയുണ്ടായി. 2007-ൽ ഇദ്ദേഹത്തിനു നോബൽ സമ്മാനവും ലഭിച്ചു. ദൃഢപ്രതലങ്ങളിൽ നടക്കുന്ന രാസപ്രക്രിയകളെക്കുറിച്ചുള്ള പഠനത്തിനാണ്‌ നോബൽ സമ്മാനം ലഭിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍