This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉടുത്തുകെട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഉടുത്തുകെട്ട്) |
Mksol (സംവാദം | സംഭാവനകള്‍) (→ഉടുത്തുകെട്ട്) |
||
വരി 1: | വരി 1: | ||
== ഉടുത്തുകെട്ട് == | == ഉടുത്തുകെട്ട് == | ||
- | [[ചിത്രം:Vol5p433_Uduthuket-1.jpg|thumb|]] | + | [[ചിത്രം:Vol5p433_Uduthuket-1.jpg|thumb|ഉടുത്തുകെട്ട്]] |
കഥകളിയിലെ ആഹാര്യസംവിധാനത്തിൽ മുഖ്യപങ്കുവഹിക്കുന്ന വസ്ത്ര(വേഷ)ധാരണത്തിനു പൊതുവേ പറയുന്ന പേര്. കഥകളിയിലെ അപൂർവം ചില "മിനുക്ക്' വേഷങ്ങള്ക്കൊഴികെ ബാക്കി എല്ലാ അഭിനേതാക്കള്‍ക്കും സവിശേഷമായ ഉടുത്തുകെട്ടുണ്ട്; മിനുക്കുവേഷങ്ങളിൽ തന്നെ സ്ത്രീകഥാപാത്രങ്ങള്‍ ലഘുവായ ഒരു ഉടുത്തുകെട്ടിനു മുകളിലാണ് ഉടുപടം ചുറ്റുന്നത്. ദൂതന്, വലലന് തുടങ്ങിയ മിനുക്കുവേഷങ്ങള്ക്കും പച്ച-കത്തി-താടി വേഷങ്ങള്ക്കുള്ളതുപോലെ ഉടുത്തുകെട്ട് ആവശ്യമാണ്. | കഥകളിയിലെ ആഹാര്യസംവിധാനത്തിൽ മുഖ്യപങ്കുവഹിക്കുന്ന വസ്ത്ര(വേഷ)ധാരണത്തിനു പൊതുവേ പറയുന്ന പേര്. കഥകളിയിലെ അപൂർവം ചില "മിനുക്ക്' വേഷങ്ങള്ക്കൊഴികെ ബാക്കി എല്ലാ അഭിനേതാക്കള്‍ക്കും സവിശേഷമായ ഉടുത്തുകെട്ടുണ്ട്; മിനുക്കുവേഷങ്ങളിൽ തന്നെ സ്ത്രീകഥാപാത്രങ്ങള്‍ ലഘുവായ ഒരു ഉടുത്തുകെട്ടിനു മുകളിലാണ് ഉടുപടം ചുറ്റുന്നത്. ദൂതന്, വലലന് തുടങ്ങിയ മിനുക്കുവേഷങ്ങള്ക്കും പച്ച-കത്തി-താടി വേഷങ്ങള്ക്കുള്ളതുപോലെ ഉടുത്തുകെട്ട് ആവശ്യമാണ്. |
10:53, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉടുത്തുകെട്ട്
കഥകളിയിലെ ആഹാര്യസംവിധാനത്തിൽ മുഖ്യപങ്കുവഹിക്കുന്ന വസ്ത്ര(വേഷ)ധാരണത്തിനു പൊതുവേ പറയുന്ന പേര്. കഥകളിയിലെ അപൂർവം ചില "മിനുക്ക്' വേഷങ്ങള്ക്കൊഴികെ ബാക്കി എല്ലാ അഭിനേതാക്കള്‍ക്കും സവിശേഷമായ ഉടുത്തുകെട്ടുണ്ട്; മിനുക്കുവേഷങ്ങളിൽ തന്നെ സ്ത്രീകഥാപാത്രങ്ങള്‍ ലഘുവായ ഒരു ഉടുത്തുകെട്ടിനു മുകളിലാണ് ഉടുപടം ചുറ്റുന്നത്. ദൂതന്, വലലന് തുടങ്ങിയ മിനുക്കുവേഷങ്ങള്ക്കും പച്ച-കത്തി-താടി വേഷങ്ങള്ക്കുള്ളതുപോലെ ഉടുത്തുകെട്ട് ആവശ്യമാണ്. ഉടുത്തുകെട്ടുള്ള വേഷങ്ങള്‍ക്ക് അരയ്ക്കുചുറ്റും ചെറിയ "തലയിണ'കള്‍ വച്ചുകെട്ടി ശരീരമധ്യം വട്ടത്തിൽ ഉന്തിനില്ക്കത്തക്കവിധമാക്കുന്നു. അതിനുശേഷം എട്ടൊമ്പൊതു മുഴം (2-3 മീ.) നീളമുള്ള വീതികുറഞ്ഞ ഒരു കച്ച അരയിൽക്കെട്ടി മറ്റൊരാളുടെ സഹായത്തോടുകൂടി അതിന്മേൽ വെള്ളത്തുണിചാർത്തി മൂന്നോ നാലോ വട്ടം ദേഹത്തിനു ചുറ്റി ഞൊറിഞ്ഞിടുന്നു; ഈ തുണി നല്ല കഞ്ഞിപ്പശയുള്ളതായിരിക്കും. ഇത് ഞൊറിഞ്ഞ് അരയിൽ ചുറ്റി വരിയുമ്പോള്‍, ആ ഭാഗം മുമ്പ് ഉറപ്പിച്ച തലയിണ കൊണ്ടും മറ്റും പൊന്തി നില്ക്കുന്നു. ഓരോ നടന്റെയും ദേഹപ്രകൃതിയനുസരിച്ചാണ് ഉടുത്തുകെട്ടിന്റെ വലുപ്പം നിർണയിക്കുക. സാധാരണഗതിയിൽ ഒരു വേഷത്തിന് നല്ല കഞ്ഞിപ്പശയുള്ള ഇരുപതിൽക്കുറയാത്ത തുണികള്‍ (ഇതിനെ "ഉള്ളുവാൽ' അല്ലെങ്കിൽ "ഉടുത്തുകെട്ടുവാൽ' എന്നു പറയുന്നു) വേണ്ടിവരും. ഇത് അരയിൽ വട്ടത്തിൽ ചുറ്റിയതിനുശേഷം മുന്‍വശത്തു ബന്ധിച്ച് ഉറപ്പിക്കുന്നു. (മുന്‍കാലങ്ങളിൽ വെള്ളത്തുണിക്കുപകരം ചാക്കുതുണികളാണ് ഉപയോഗിച്ചു വന്നത്. ആ പതിവ് നിശ്ശേഷം മാറിയെന്നു പറയുകവയ്യ.) ഉള്ളുവാൽ കെട്ടി ഉറപ്പിച്ചു കഴിഞ്ഞാൽ അതിനുമീതെ അതതു വേഷത്തിന് അനുയോജ്യമായ "കരവാൽ' അല്ലെങ്കിൽ "നെയ്ത്തുവാൽ' ധരിക്കുന്നു; ഇത് വീതിയേറിയ കരകള്‍ കുറുകെയുള്ളതും വെള്ളയോ (കഥാപാത്രത്തിനു യോജിച്ചവിധം) മറ്റേതെങ്കിലും നിറമോ ഉള്ളതുമായിരിക്കും. ഒരു വേഷത്തിന് കുറഞ്ഞത് ആറ് കരവാലെങ്കിലും വേണമെന്നാണ് പൊതുവായുള്ള കണക്ക്; എന്നാൽ, സമീപകാലങ്ങളിൽ സമയലാഭത്തിനു വേണ്ടിയും മറ്റും കരവാലുകള് കൂട്ടിച്ചേർത്ത് ഞൊറിഞ്ഞ് പാവാടപോലെ അണിയുന്ന രീതി നിലവിൽ വന്നു കഴിഞ്ഞിരിക്കുന്നു. നല്ല കഞ്ഞിപ്പശയുള്ള ഈ ആടയ്ക്ക് ഞൊറി എന്നും പേരുണ്ട്.
ഓരോ വേഷവും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവം അനുസരിച്ച് ഞൊറിയുടെ നിറവും മാറിയിരിക്കും; പ്രധാനമായും പച്ച-കത്തി വേഷങ്ങള്‍ക്ക് വെള്ള ഞൊറിയാണ്; കരിക്ക് കറുത്തതും. പീതാംബരനായ കൃഷ്ണന്റെ ഞൊറി മഞ്ഞയും നീലാംബരനായ ബലഭദ്രന്റേത് നീലയും ആയിരിക്കും. ഞൊറിവച്ചു കഴിഞ്ഞ് ഇരുവശങ്ങളിലും "പട്ടവാൽ' കൂടി ധരിക്കുമ്പോഴേക്കും ഒരു നടന്റെ ഉടുത്തുകെട്ട് പൂർണമാകുന്നു. കൂടിയാട്ടം, തുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയ രംഗകലകളിലെ അഭിനേതാക്കള്‍ക്കും പരമ്പരാഗതമായ ചില ഉടുത്തുകെട്ട് സമ്പ്രദായങ്ങളുണ്ട്.