This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്നസ്‌, ജോർജ്‌ (1825 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Inness, George)
(Inness, George)
വരി 4: വരി 4:
== Inness, George ==
== Inness, George ==
-
[[ചിത്രം:Vol4p108_george-inness-.jpg|thumb|]]
+
[[ചിത്രം:Vol4p108_george-inness-.jpg|thumb|ജോർജ്‌ ഇന്നസ്‌]]
യു.എസ്‌. ചിത്രകാരന്‍. 1825-ൽ ന്യൂയോർക്കിലെ ന്യൂബർഗിനു സമീപം ജനിച്ചു. അമേരിക്കന്‍വന്‍കരയുടെ ഭൂമിശാസ്‌ത്രപരമായ ചിത്രങ്ങളും, ഭൂദൃശ്യങ്ങളും വസ്‌തുനിഷ്‌ഠമായും സ്‌പഷ്‌ടമായും വരയ്‌ക്കുന്നതിൽ പ്രഗല്‌ഭരായിരുന്ന "ഹഡ്‌സണ്‍റിവർ സ്‌കൂള്‍' ചിത്രകാരന്മാരുടെ തലമുറയിൽപ്പെട്ടയാളാണ്‌ ഇന്നസ്‌.  

1841-ൽ ഷെർമന്‍ ആന്‍ഡ്‌ സ്‌മിത്ത്‌ എന്ന ഭൂപടനിർമാണസ്ഥാപനത്തിൽ പ്രായോഗികപരിശീലനം നേടുവാനായി ചേർന്ന ഇന്നസ്‌ തുടർന്ന്‌ ഫ്രഞ്ചു ചിത്രകാരനായ റെജിഫ്രാന്‍സ്വാ ഗിഗ്നോയുടെ സ്റ്റുഡിയോവിൽ ജോലിയിൽ പ്രവേശിച്ചു (1844). 1850-കളിൽ യൂറോപ്പിൽ പര്യടനം നടത്തിയ ഇദ്ദേഹത്തിന്‌ ഷീന്‍ബാപ്‌റ്റിസ്‌ത്‌ കാമൽകൊറൊട്‌, ഷീന്‍ഫ്രാന്‍സ്വാ മില്ലെ എന്നീ ബാർബിസണ്‍ ചിത്രകാരന്മാരുമായി ബന്ധപ്പെടാനും അവരുടെ കലാരൂപങ്ങള്‍ അടുത്തറിയാനും അവസരമുണ്ടായി. അവരുടെ കൃതികളെ ഇന്നസ്‌ ആദരിച്ചിരുന്നുവെങ്കിലും അവരുടെ ശൈലി അനുകരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  

08:27, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്നസ്‌, ജോർജ്‌ (1825 - 94)

Inness, George

ജോർജ്‌ ഇന്നസ്‌

യു.എസ്‌. ചിത്രകാരന്‍. 1825-ൽ ന്യൂയോർക്കിലെ ന്യൂബർഗിനു സമീപം ജനിച്ചു. അമേരിക്കന്‍വന്‍കരയുടെ ഭൂമിശാസ്‌ത്രപരമായ ചിത്രങ്ങളും, ഭൂദൃശ്യങ്ങളും വസ്‌തുനിഷ്‌ഠമായും സ്‌പഷ്‌ടമായും വരയ്‌ക്കുന്നതിൽ പ്രഗല്‌ഭരായിരുന്ന "ഹഡ്‌സണ്‍റിവർ സ്‌കൂള്‍' ചിത്രകാരന്മാരുടെ തലമുറയിൽപ്പെട്ടയാളാണ്‌ ഇന്നസ്‌. 1841-ൽ ഷെർമന്‍ ആന്‍ഡ്‌ സ്‌മിത്ത്‌ എന്ന ഭൂപടനിർമാണസ്ഥാപനത്തിൽ പ്രായോഗികപരിശീലനം നേടുവാനായി ചേർന്ന ഇന്നസ്‌ തുടർന്ന്‌ ഫ്രഞ്ചു ചിത്രകാരനായ റെജിഫ്രാന്‍സ്വാ ഗിഗ്നോയുടെ സ്റ്റുഡിയോവിൽ ജോലിയിൽ പ്രവേശിച്ചു (1844). 1850-കളിൽ യൂറോപ്പിൽ പര്യടനം നടത്തിയ ഇദ്ദേഹത്തിന്‌ ഷീന്‍ബാപ്‌റ്റിസ്‌ത്‌ കാമൽകൊറൊട്‌, ഷീന്‍ഫ്രാന്‍സ്വാ മില്ലെ എന്നീ ബാർബിസണ്‍ ചിത്രകാരന്മാരുമായി ബന്ധപ്പെടാനും അവരുടെ കലാരൂപങ്ങള്‍ അടുത്തറിയാനും അവസരമുണ്ടായി. അവരുടെ കൃതികളെ ഇന്നസ്‌ ആദരിച്ചിരുന്നുവെങ്കിലും അവരുടെ ശൈലി അനുകരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഭൂദൃശ്യങ്ങള്‍ വരയ്‌ക്കുമ്പോള്‍ ഭൂമിശാസ്‌ത്രപരമായ വിശദീകരണത്തെക്കാള്‍ ദേശാഭിമാന വ്യഞ്‌ജകമായ പ്രതിപാദനമാണ്‌ ഇന്നസ്‌ ലക്ഷ്യമാക്കിയിരുന്നത്‌. തോമസ്‌ കോള്‍, ആഷെർ ബി. ഡുറന്റ്‌, ഫ്രഡറിക്‌ചർച്ച്‌ എന്നീ റിവർസ്‌കൂള്‍ പ്രതിനിധികളുടെ സംഭാവനയായ നൈസർഗികത (naturalism) ഇന്നസ്‌ സ്വായത്തമാക്കി. ഇന്നസിന്റെ "പീസ്‌ ആന്‍ഡ്‌ പ്ലെന്റി' എന്ന ചിത്രം (1865) ഹഡ്‌സണ്‍റിവർ സ്‌കൂളുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധത്തെ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിൽ യു.എസ്സിലെ വിസ്‌തൃതവും മനോഹരവുമായ കൃഷിസ്ഥലങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. ഇംപ്രഷനിസ്റ്റ്‌ സിദ്ധാന്തങ്ങളെ എതിർത്തിരുന്നുവെങ്കിലും ദേശീയകലയിൽ ഇംപ്രഷനിസത്തിനുള്ള സ്വാധീനത മുന്‍കൂട്ടിക്കണ്ടത്‌ ഇന്നസാണ്‌. "സണ്‍സെറ്റ്‌ ഇന്‍ ദി വുഡ്‌സ്‌' ഇദ്ദേഹത്തിന്റെ അവസാനത്തെ രചനയാണ്‌. പച്ചപ്പുല്ലുകൊണ്ട്‌ നിറഞ്ഞ ഒരു വനത്തിലെ സായംസന്ധ്യയാണ്‌ ഈ ചിത്രത്തിന്റെ വിഷയം. റിയലിസം, ഹഡ്‌സണ്‍ റിവർസ്‌കൂള്‍ ശൈലി എന്നിവയിൽനിന്നൊക്കെ വ്യത്യസ്‌തമായ ഒരു പ്രത്യേക ശൈലി ഇന്നസിന്‌ ഉണ്ടായിരുന്നുവെന്ന്‌ ഈ ചിത്രം തെളിയിക്കുന്നു.

1894-ൽ സ്‌കോട്ട്‌ലന്‍ഡിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍