This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓട് == == Bronze == മനുഷ്യന്‍ ആദ്യമായുപയോഗിച്ചിട്ടുള്ളതും മാനവസം...) |
Mksol (സംവാദം | സംഭാവനകള്‍) (→Bronze) |
||
വരി 6: | വരി 6: | ||
മനുഷ്യന്‍ ആദ്യമായുപയോഗിച്ചിട്ടുള്ളതും മാനവസംസ്‌കാരചരിത്രവുമായി നിർണായകമായ ബന്ധമുള്ളതുമായ കൂട്ടുലോഹമാണ് ഓട് അഥവാ വെങ്കലം. ചെമ്പും വെളുത്തീയവും (ടിന്‍) നിശ്ചിത അളവിൽ കലർത്തിയുരുക്കിക്കിട്ടുന്ന തങ്കനിറമുള്ള, കടുത്തതും അത്യധികം മിനുക്കാവുന്നതുമായ ഈ വാർപ്പു-ലോഹസങ്കരം (casting alloy) കണ്ടുപിടിച്ചതാരെന്നോ എങ്ങനെയെന്നോ നമുക്കിന്നും അറിവില്ല. ഈജിപ്‌തുകാരാണ് യുദൃച്ഛികമായി ചെമ്പിന്റെയും ടിന്നിന്റെയും അയിരുകള്‍ കലർന്ന മിശ്രിതം അഗ്നിക്കിരയാക്കിയതെന്നും അങ്ങനെയാണ് ഓട് കണ്ടുപിടിക്കപ്പെട്ടതെന്നും ചിലർ വാദിക്കുന്നു. എന്നാൽ ചെമ്പുഖനികള്‍ ഭൂമുഖത്ത് മുഴുവനും അന്നുണ്ടായിരുന്നു. ഭാരതത്തിലും ചെമ്പിന്റെ ഖനനം ധാരാളമുണ്ടായിരുന്നതായി പറയപ്പെടുന്നു. ലോഹമെന്ന നിലയിൽ ചെമ്പിന് ഉണ്ടായിരുന്ന പ്രധാനദോഷം അതിന്റെ കടുപ്പമില്ലായ്‌മയാണ്. അതിനാൽ പണിയായുധങ്ങള്‍ക്ക് ചെമ്പ് അനുയോജ്യമായിരുന്നില്ല. തന്മൂലം ചെമ്പ് സർവസാധാരണമായിരുന്ന പ്രാചീനകാലത്തും പാറക്കല്ലുകള്‍കൊണ്ടുള്ള കുന്തമുനകളും ഇതര ആയുധങ്ങളും പ്രചരിച്ചിരുന്നതായി കാണാം. എന്നാൽ ഏകദേശം ക്രിസ്‌തുവിന് 4000 വർഷങ്ങള്‍ക്കുമുമ്പ് ഓട് കണ്ടുപിടിച്ചതോടെ ഒരു നവയുഗം പിറന്നു. ഓടുകൊണ്ടുള്ള ഉപകരണങ്ങള്‍, പാത്രങ്ങള്‍, കുന്തങ്ങള്‍, ആയുധങ്ങള്‍, കലാരൂപങ്ങള്‍ എന്നുവേണ്ട ആഭരണങ്ങള്‍പോലും പ്രചരിച്ചു. പ്രസിദ്ധമായ ആറന്മുള കണ്ണാടി ഓട് മിനുക്കിയാണ് നിർമിച്ചിരിക്കുന്നത്. അത്രയേറെ മിനുക്കാന്‍പറ്റിയ കൂട്ടുലോഹമാണ് ഓട്. ഓടിനുള്ള മറ്റൊരു വൈശിഷ്‌ട്യം അത് ക്ലാവിക്കുകയോ ക്ഷാരണവിധേയമാവുകയോ ചെയ്യുന്നില്ല എന്നതാകുന്നു. അതിനാൽ ബ്രാണ്‍സ്-യുഗം ഇരുമ്പും ഉരുക്കും കണ്ടുപിടിച്ചതോടെ അവസാനിക്കുന്നതായി കരുതാമെങ്കിലും, ഇന്നും ഓട് അത്യന്താപേക്ഷിതമായ ഒരു കൂട്ടുലോഹം തന്നെയാണ്. സു. 2000 ആണ്ടുകളോളം മനുഷ്യന് വാസ്‌തവത്തിൽ പ്രയോജനപ്പെട്ട ലോഹവും അറിയപ്പെട്ട ആദ്യത്തെ കൂട്ടുലോഹവുമായ ഓടിനോട് മത്സരിക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. തൊട്ടതിനെല്ലാം ഓട് അനിവാര്യമായിത്തീർന്നു. അതിനാൽ, അന്നുവരെ കൃഷിഭൂമിതേടി മാത്രം സഞ്ചാരം നടത്തുകയെന്ന പതിവ് ഉപേക്ഷിച്ച്, മനുഷ്യസമൂഹങ്ങള്‍ ടിന്‍-അയിർ തേടിയുള്ള സഞ്ചാരം ചെയ്‌തുതുടങ്ങി. സമൂഹങ്ങള്‍ തമ്മിലുള്ള അന്തരം ചുരുങ്ങി. ഭൂമിയിലെവിടെയും ഓടുനിർമാണം നടത്തപ്പെട്ടു. ലോഹത്തിന്റെ പ്രയോജനം ശരിക്കും മനുഷ്യർ അനുഭവിച്ചുതുടങ്ങിയത് നാലായിരത്തോളം വർഷങ്ങള്‍ക്കപ്പുറത്തുള്ള ആ കാലഘട്ടത്തിലായിരുന്നു. തുടർന്നുള്ള അജ്ഞാതകാലത്താണ് പിച്ചളയുടെ രംഗപ്രവേശം. | മനുഷ്യന്‍ ആദ്യമായുപയോഗിച്ചിട്ടുള്ളതും മാനവസംസ്‌കാരചരിത്രവുമായി നിർണായകമായ ബന്ധമുള്ളതുമായ കൂട്ടുലോഹമാണ് ഓട് അഥവാ വെങ്കലം. ചെമ്പും വെളുത്തീയവും (ടിന്‍) നിശ്ചിത അളവിൽ കലർത്തിയുരുക്കിക്കിട്ടുന്ന തങ്കനിറമുള്ള, കടുത്തതും അത്യധികം മിനുക്കാവുന്നതുമായ ഈ വാർപ്പു-ലോഹസങ്കരം (casting alloy) കണ്ടുപിടിച്ചതാരെന്നോ എങ്ങനെയെന്നോ നമുക്കിന്നും അറിവില്ല. ഈജിപ്‌തുകാരാണ് യുദൃച്ഛികമായി ചെമ്പിന്റെയും ടിന്നിന്റെയും അയിരുകള്‍ കലർന്ന മിശ്രിതം അഗ്നിക്കിരയാക്കിയതെന്നും അങ്ങനെയാണ് ഓട് കണ്ടുപിടിക്കപ്പെട്ടതെന്നും ചിലർ വാദിക്കുന്നു. എന്നാൽ ചെമ്പുഖനികള്‍ ഭൂമുഖത്ത് മുഴുവനും അന്നുണ്ടായിരുന്നു. ഭാരതത്തിലും ചെമ്പിന്റെ ഖനനം ധാരാളമുണ്ടായിരുന്നതായി പറയപ്പെടുന്നു. ലോഹമെന്ന നിലയിൽ ചെമ്പിന് ഉണ്ടായിരുന്ന പ്രധാനദോഷം അതിന്റെ കടുപ്പമില്ലായ്‌മയാണ്. അതിനാൽ പണിയായുധങ്ങള്‍ക്ക് ചെമ്പ് അനുയോജ്യമായിരുന്നില്ല. തന്മൂലം ചെമ്പ് സർവസാധാരണമായിരുന്ന പ്രാചീനകാലത്തും പാറക്കല്ലുകള്‍കൊണ്ടുള്ള കുന്തമുനകളും ഇതര ആയുധങ്ങളും പ്രചരിച്ചിരുന്നതായി കാണാം. എന്നാൽ ഏകദേശം ക്രിസ്‌തുവിന് 4000 വർഷങ്ങള്‍ക്കുമുമ്പ് ഓട് കണ്ടുപിടിച്ചതോടെ ഒരു നവയുഗം പിറന്നു. ഓടുകൊണ്ടുള്ള ഉപകരണങ്ങള്‍, പാത്രങ്ങള്‍, കുന്തങ്ങള്‍, ആയുധങ്ങള്‍, കലാരൂപങ്ങള്‍ എന്നുവേണ്ട ആഭരണങ്ങള്‍പോലും പ്രചരിച്ചു. പ്രസിദ്ധമായ ആറന്മുള കണ്ണാടി ഓട് മിനുക്കിയാണ് നിർമിച്ചിരിക്കുന്നത്. അത്രയേറെ മിനുക്കാന്‍പറ്റിയ കൂട്ടുലോഹമാണ് ഓട്. ഓടിനുള്ള മറ്റൊരു വൈശിഷ്‌ട്യം അത് ക്ലാവിക്കുകയോ ക്ഷാരണവിധേയമാവുകയോ ചെയ്യുന്നില്ല എന്നതാകുന്നു. അതിനാൽ ബ്രാണ്‍സ്-യുഗം ഇരുമ്പും ഉരുക്കും കണ്ടുപിടിച്ചതോടെ അവസാനിക്കുന്നതായി കരുതാമെങ്കിലും, ഇന്നും ഓട് അത്യന്താപേക്ഷിതമായ ഒരു കൂട്ടുലോഹം തന്നെയാണ്. സു. 2000 ആണ്ടുകളോളം മനുഷ്യന് വാസ്‌തവത്തിൽ പ്രയോജനപ്പെട്ട ലോഹവും അറിയപ്പെട്ട ആദ്യത്തെ കൂട്ടുലോഹവുമായ ഓടിനോട് മത്സരിക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. തൊട്ടതിനെല്ലാം ഓട് അനിവാര്യമായിത്തീർന്നു. അതിനാൽ, അന്നുവരെ കൃഷിഭൂമിതേടി മാത്രം സഞ്ചാരം നടത്തുകയെന്ന പതിവ് ഉപേക്ഷിച്ച്, മനുഷ്യസമൂഹങ്ങള്‍ ടിന്‍-അയിർ തേടിയുള്ള സഞ്ചാരം ചെയ്‌തുതുടങ്ങി. സമൂഹങ്ങള്‍ തമ്മിലുള്ള അന്തരം ചുരുങ്ങി. ഭൂമിയിലെവിടെയും ഓടുനിർമാണം നടത്തപ്പെട്ടു. ലോഹത്തിന്റെ പ്രയോജനം ശരിക്കും മനുഷ്യർ അനുഭവിച്ചുതുടങ്ങിയത് നാലായിരത്തോളം വർഷങ്ങള്‍ക്കപ്പുറത്തുള്ള ആ കാലഘട്ടത്തിലായിരുന്നു. തുടർന്നുള്ള അജ്ഞാതകാലത്താണ് പിച്ചളയുടെ രംഗപ്രവേശം. | ||
- | + | <gallery> | |
+ | Image:Vol5p729_athlete resting after a boxing match. Bronze, Greek artwork of the Hellenistic era, 3rd-2nd centu.jpg | ||
+ | Image:Vol5p729_Bronze Sculpture, South India, of Chola style, the figure of Padmapani standing on a double-lotus.jpg | ||
+ | </gallery> | ||
ഭാരതത്തിലെ കലാശില്‌പങ്ങള്‍ അധികവും പഞ്ചലോഹനിർമിതമാണെങ്കിലും ഓടുകൊണ്ടുള്ള ശില്‌പങ്ങളും പാത്രങ്ങളും മറ്റെവിടെയുംപോലെ ഭാരതത്തിലും ധാരാളമായിരുന്നു. | ഭാരതത്തിലെ കലാശില്‌പങ്ങള്‍ അധികവും പഞ്ചലോഹനിർമിതമാണെങ്കിലും ഓടുകൊണ്ടുള്ള ശില്‌പങ്ങളും പാത്രങ്ങളും മറ്റെവിടെയുംപോലെ ഭാരതത്തിലും ധാരാളമായിരുന്നു. | ||
08:00, 16 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓട്
Bronze
മനുഷ്യന്‍ ആദ്യമായുപയോഗിച്ചിട്ടുള്ളതും മാനവസംസ്‌കാരചരിത്രവുമായി നിർണായകമായ ബന്ധമുള്ളതുമായ കൂട്ടുലോഹമാണ് ഓട് അഥവാ വെങ്കലം. ചെമ്പും വെളുത്തീയവും (ടിന്‍) നിശ്ചിത അളവിൽ കലർത്തിയുരുക്കിക്കിട്ടുന്ന തങ്കനിറമുള്ള, കടുത്തതും അത്യധികം മിനുക്കാവുന്നതുമായ ഈ വാർപ്പു-ലോഹസങ്കരം (casting alloy) കണ്ടുപിടിച്ചതാരെന്നോ എങ്ങനെയെന്നോ നമുക്കിന്നും അറിവില്ല. ഈജിപ്‌തുകാരാണ് യുദൃച്ഛികമായി ചെമ്പിന്റെയും ടിന്നിന്റെയും അയിരുകള്‍ കലർന്ന മിശ്രിതം അഗ്നിക്കിരയാക്കിയതെന്നും അങ്ങനെയാണ് ഓട് കണ്ടുപിടിക്കപ്പെട്ടതെന്നും ചിലർ വാദിക്കുന്നു. എന്നാൽ ചെമ്പുഖനികള്‍ ഭൂമുഖത്ത് മുഴുവനും അന്നുണ്ടായിരുന്നു. ഭാരതത്തിലും ചെമ്പിന്റെ ഖനനം ധാരാളമുണ്ടായിരുന്നതായി പറയപ്പെടുന്നു. ലോഹമെന്ന നിലയിൽ ചെമ്പിന് ഉണ്ടായിരുന്ന പ്രധാനദോഷം അതിന്റെ കടുപ്പമില്ലായ്‌മയാണ്. അതിനാൽ പണിയായുധങ്ങള്‍ക്ക് ചെമ്പ് അനുയോജ്യമായിരുന്നില്ല. തന്മൂലം ചെമ്പ് സർവസാധാരണമായിരുന്ന പ്രാചീനകാലത്തും പാറക്കല്ലുകള്‍കൊണ്ടുള്ള കുന്തമുനകളും ഇതര ആയുധങ്ങളും പ്രചരിച്ചിരുന്നതായി കാണാം. എന്നാൽ ഏകദേശം ക്രിസ്‌തുവിന് 4000 വർഷങ്ങള്‍ക്കുമുമ്പ് ഓട് കണ്ടുപിടിച്ചതോടെ ഒരു നവയുഗം പിറന്നു. ഓടുകൊണ്ടുള്ള ഉപകരണങ്ങള്‍, പാത്രങ്ങള്‍, കുന്തങ്ങള്‍, ആയുധങ്ങള്‍, കലാരൂപങ്ങള്‍ എന്നുവേണ്ട ആഭരണങ്ങള്‍പോലും പ്രചരിച്ചു. പ്രസിദ്ധമായ ആറന്മുള കണ്ണാടി ഓട് മിനുക്കിയാണ് നിർമിച്ചിരിക്കുന്നത്. അത്രയേറെ മിനുക്കാന്‍പറ്റിയ കൂട്ടുലോഹമാണ് ഓട്. ഓടിനുള്ള മറ്റൊരു വൈശിഷ്‌ട്യം അത് ക്ലാവിക്കുകയോ ക്ഷാരണവിധേയമാവുകയോ ചെയ്യുന്നില്ല എന്നതാകുന്നു. അതിനാൽ ബ്രാണ്‍സ്-യുഗം ഇരുമ്പും ഉരുക്കും കണ്ടുപിടിച്ചതോടെ അവസാനിക്കുന്നതായി കരുതാമെങ്കിലും, ഇന്നും ഓട് അത്യന്താപേക്ഷിതമായ ഒരു കൂട്ടുലോഹം തന്നെയാണ്. സു. 2000 ആണ്ടുകളോളം മനുഷ്യന് വാസ്‌തവത്തിൽ പ്രയോജനപ്പെട്ട ലോഹവും അറിയപ്പെട്ട ആദ്യത്തെ കൂട്ടുലോഹവുമായ ഓടിനോട് മത്സരിക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. തൊട്ടതിനെല്ലാം ഓട് അനിവാര്യമായിത്തീർന്നു. അതിനാൽ, അന്നുവരെ കൃഷിഭൂമിതേടി മാത്രം സഞ്ചാരം നടത്തുകയെന്ന പതിവ് ഉപേക്ഷിച്ച്, മനുഷ്യസമൂഹങ്ങള്‍ ടിന്‍-അയിർ തേടിയുള്ള സഞ്ചാരം ചെയ്‌തുതുടങ്ങി. സമൂഹങ്ങള്‍ തമ്മിലുള്ള അന്തരം ചുരുങ്ങി. ഭൂമിയിലെവിടെയും ഓടുനിർമാണം നടത്തപ്പെട്ടു. ലോഹത്തിന്റെ പ്രയോജനം ശരിക്കും മനുഷ്യർ അനുഭവിച്ചുതുടങ്ങിയത് നാലായിരത്തോളം വർഷങ്ങള്‍ക്കപ്പുറത്തുള്ള ആ കാലഘട്ടത്തിലായിരുന്നു. തുടർന്നുള്ള അജ്ഞാതകാലത്താണ് പിച്ചളയുടെ രംഗപ്രവേശം.
ഭാരതത്തിലെ കലാശില്‌പങ്ങള്‍ അധികവും പഞ്ചലോഹനിർമിതമാണെങ്കിലും ഓടുകൊണ്ടുള്ള ശില്‌പങ്ങളും പാത്രങ്ങളും മറ്റെവിടെയുംപോലെ ഭാരതത്തിലും ധാരാളമായിരുന്നു.
ഉരുക്കി വാർക്കാനുള്ള സാധ്യത, ഉറപ്പ്, കാഠിന്യം, ആകർഷകമായ നിറം, കണ്ണഞ്ചിപ്പിക്കുന്ന മിനുക്കം, ഭക്ഷണപദാർഥങ്ങളാലും അന്തരീക്ഷവസ്‌തുക്കളാലും മറ്റും ക്ഷാരണവിധേയമാകാതിരിക്കുന്ന സ്വഭാവം, ആഘാതമേറ്റാൽ ഉണ്ടാകുന്ന ഇമ്പമുള്ള നാദം എന്നിങ്ങനെയുള്ള അനേകം ഗുണവിശേഷങ്ങള്‍ ഒന്നിച്ച് ഓടിൽ കാണാം. അതിനാലാണ് വലിവുറപ്പുകൂടിയ ഈ കൂട്ടുലോഹം ഇന്നും പ്രചാരത്തിലിരിക്കുന്നത്.
കോപ്പർ, ടിന്‍ എന്നീ ലോഹങ്ങളുടെ സങ്കരത്തിനാണ് ഓട് എന്ന പേര് ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് മറ്റു പല കോപ്പർ ലോഹസങ്കരങ്ങളും ഓടിന്റെ വർഗത്തിലാണുള്‍പ്പെടുത്താറുള്ളത്. കോപ്പറും സിങ്കും മുഖ്യഘടകങ്ങളായ പിച്ചള ഇനത്തിലുള്ള ചില കൂട്ടുലോഹങ്ങളും വ്യാവസായികഭാഷയിൽ "ഓട്' എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണമായി "ജ്വല്ലറി-ബ്രാണ്‍സ്' എന്ന ലോഹം 87.5 ശതമാനം ഈ, 12.5 ശതമാനം ദി എന്നിവ ചേർന്നതും അൽപാൽപം ഇരുമ്പും കറുത്തീയവും കലർന്നതുമായ ഒരിനം പിച്ചളയാണ്. തുടലുകള്‍, കൊത്തുപണിക്കുള്ള പ്ലേറ്റുകള്‍, ലിപ്‌സ്റ്റിക് കേസുകള്‍ എന്നിവ ഈ കൂട്ടുലോഹത്താൽ നിർമിക്കപ്പെടുന്നു. ഉരുക്കിയ ചെമ്പിലേക്ക് ഇതരലോഹങ്ങള്‍ വേണ്ടത്ര അളവിൽ ചേർത്തുരുക്കിയാണ് ഓടുകള്‍ ഉണ്ടാക്കുന്നത്. വസ്‌തുക്കള്‍ നിർമിക്കുന്നതിന് ഓടുരുക്കി അനുയോജ്യമായ മൂശകളിൽ ഒഴിച്ച് വാർക്കപ്പെടുകയാണ് പതിവ്. ലോഹച്ചേരുവകള്‍ വ്യത്യസ്‌ത അളവുകളിൽ കലർത്തി പല തരത്തിലുള്ള ഓടുകള്‍ ഉണ്ടാക്കുന്നു. സാധാരണയായി പാത്രങ്ങളും മറ്റും ഉണ്ടാക്കാനുള്ള ഓടിൽ ഒരുഭാഗം ടിന്നിന് 4-5 വരെ ഭാഗം ചെമ്പുചേർക്കുന്നു. "ബെൽ മെറ്റൽ' എന്ന ഈ കൂട്ടുലോഹത്തിൽ ടിന്‍ കൂടുതലെടുത്താൽ വെള്ളോട് കിട്ടുന്നു. രണ്ടുഭാഗം ചെമ്പിന് ഒന്നുവീതം ടിന്‍ കലർത്തിയുരുക്കിയെടുക്കുന്ന സ്‌പെകുലം-മെറ്റൽ ആയിരിക്കാം "ആറന്മുളക്കണ്ണാടി'യിലെ കൂട്ടുലോഹം. ഇതിന് ദർപ്പണസമാനമായ മിനുക്കം നല്‌കാവുന്നതാണ്. തോക്കുണ്ടാക്കാനുള്ള "തോക്കു-ലോഹം' (ഗണ്‍മെറ്റൽ) നിർമിക്കാന്‍ കോപ്പറും ടിന്നും ഒന്‍പതിന് ഒന്ന് എന്ന അനുപാതത്തിലാണ് എടുക്കുന്നത്. നാണയമുണ്ടാക്കാനുള്ള ഓടിൽ 95 ശതമാനം ഈ, 4 ശതമാനം ടി, 1 ശതമാനം ദി, എന്ന തോതിലാണ് ഘടകങ്ങള്‍ ചേർക്കുന്നത്. യന്ത്രങ്ങളിലും മറ്റുമുള്ള ഓടിന്റെ ചേരുവ ഏതാണ്ട് ഇപ്രകാരമാണ്.
80-90 Cu (ചെമ്പ്) 5-18 Sn (വെളുത്തീയം) 2-10 Zn(തുത്തനാകം)
ഇവയ്‌ക്കു പുറമേ 5-15 ശതമാനം ടിന്നും 0.25-2.4 ശതമാനം വരെ ഫോസ്‌ഫറസ്സും അടങ്ങിയ കോപ്പർ ലോഹമാണ് "ഫോസ്‌ഫർ ബ്രാണ്‍സ്'. കടുപ്പവും ഇലാസ്‌തികതയും ഉറപ്പും ഈ കൂട്ടുലോഹത്തിന് വളരെ കൂടുതലാണ്. ഏകദേശം 2.75 ശതമാനം ബെരിലിയം അടങ്ങിയ ബെരിലിയം-ഓട് താപോപചാരത്താൽ ഉരുക്കിന് തുല്യം കടുപ്പമുള്ളതാകുന്നു. കേരളത്തിലെ പ്രസിദ്ധക്ഷേത്രങ്ങളിൽ ഭീമാകാരങ്ങളായ ഉരുളികളും വാർപ്പുകളും ഓടുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. മറ്റു ലോഹസങ്കരങ്ങളും ഇന്നുപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോഴും നമ്മുടെയിടയിൽ ഉരുളികള്‍ മിക്കവാറും ഓടുകൊണ്ടാണ് നിർമിക്കപ്പെട്ടുവരുന്നത്.
(ഡോ. കെ.പി. ധർമരാജയ്യർ)