This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓക്സ്ഫഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഓക്സ്ഫഡ് == == Oxford == ഇംഗ്ലണ്ടിലെ ഒരു സർവകലാശാലാ ആസ്ഥാനമെന്ന...) |
Mksol (സംവാദം | സംഭാവനകള്‍) (→Oxford) |
||
വരി 7: | വരി 7: | ||
ഇംഗ്ലണ്ടിലെ ഒരു സർവകലാശാലാ ആസ്ഥാനമെന്ന നിലയിൽ വിശ്വപ്രശസ്തി ആർജിച്ചിട്ടുള്ള പട്ടണം. 510 45' വടക്ക്.; 10 15' പടിഞ്ഞാറ് ലണ്ടന്‍ നഗരത്തിന് 91 കി.മീ. വടക്കു പടിഞ്ഞാറ് തെംസ്, ചെർവൽ എന്നീ നദികള്‍ക്കിടയ്ക്കായി സ്ഥിതിചെയ്യുന്നു. വിസ്തീർണം: 45.59 സ്ക്വയർ.കി.മീ. ജനസംഖ്യ: 1,53,700 (2010). ഏറ്റവും കുറഞ്ഞതാപനില-16.6, കൂടിയ താപനില 35.60C. തേംസ് നദി, ഓക്സ്ഫഡിൽ ഐസിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പട്ടണത്തിനു തെക്കുഭാഗത്തുവച്ച് വടക്കുനിന്ന് ഒഴുകി എത്തുന്ന ചെർവൽ നദി തേംസിൽ ലയിക്കുന്നു. | ഇംഗ്ലണ്ടിലെ ഒരു സർവകലാശാലാ ആസ്ഥാനമെന്ന നിലയിൽ വിശ്വപ്രശസ്തി ആർജിച്ചിട്ടുള്ള പട്ടണം. 510 45' വടക്ക്.; 10 15' പടിഞ്ഞാറ് ലണ്ടന്‍ നഗരത്തിന് 91 കി.മീ. വടക്കു പടിഞ്ഞാറ് തെംസ്, ചെർവൽ എന്നീ നദികള്‍ക്കിടയ്ക്കായി സ്ഥിതിചെയ്യുന്നു. വിസ്തീർണം: 45.59 സ്ക്വയർ.കി.മീ. ജനസംഖ്യ: 1,53,700 (2010). ഏറ്റവും കുറഞ്ഞതാപനില-16.6, കൂടിയ താപനില 35.60C. തേംസ് നദി, ഓക്സ്ഫഡിൽ ഐസിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പട്ടണത്തിനു തെക്കുഭാഗത്തുവച്ച് വടക്കുനിന്ന് ഒഴുകി എത്തുന്ന ചെർവൽ നദി തേംസിൽ ലയിക്കുന്നു. | ||
- | ഓക്സ്ഫഡ് പട്ടണത്തെ ഇംഗ്ലണ്ടിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇരുനദികള്‍ക്കും കുറുകെ നിരവധി പാലങ്ങള്‍ നിർമിച്ചിട്ടുണ്ട്. ഇവയിൽ ചെർവൽ | + | ഓക്സ്ഫഡ് പട്ടണത്തെ ഇംഗ്ലണ്ടിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇരുനദികള്‍ക്കും കുറുകെ നിരവധി പാലങ്ങള്‍ നിർമിച്ചിട്ടുണ്ട്. ഇവയിൽ ചെർവൽ നദിയിന്മേലുള്ള മഗ്ദലെന്പാലം (11-ാം ശതകം) ആണ് ഏറ്റവും പ്രധാനപ്പെട്ടത്. |
- | + | [[ചിത്രം:Vol5p729_oxford city view from carfax tower.jpg|thumb|]] | |
- | + | ||
ഗോഥിക് ശൈലിയിൽ നിർമിതമായ സ്തൂപാകാരങ്ങളായ ഉത്തുംഗ ഹർമ്യനിരകള് ഓക്സ്ഫഡിലെ സാധാരണ ദൃശ്യമാണ്. ഇക്കാരണത്താൽ ഈ പട്ടണത്തെ സ്തൂപികാനഗരം (City of Spires)എന്നു വിശേഷിപ്പിക്കാറുണ്ട്. | ഗോഥിക് ശൈലിയിൽ നിർമിതമായ സ്തൂപാകാരങ്ങളായ ഉത്തുംഗ ഹർമ്യനിരകള് ഓക്സ്ഫഡിലെ സാധാരണ ദൃശ്യമാണ്. ഇക്കാരണത്താൽ ഈ പട്ടണത്തെ സ്തൂപികാനഗരം (City of Spires)എന്നു വിശേഷിപ്പിക്കാറുണ്ട്. | ||
പട്ടണത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുകൂടി തെക്കുവടക്കായി നീളുന്ന പ്രധാന രാജവീഥി, ഓക്സ്ഫഡിനെ കിഴക്കും പടിഞ്ഞാറും പകുതികളായി തിരിക്കുന്നു. കിഴക്കേ പകുതിയിലാണ് സർവകലാശാലാ മന്ദിരങ്ങള്‍. ഇവയിൽ ഏറിയകൂറും 15-17 ശതകങ്ങളിൽ നിർമിക്കപ്പെട്ടവയാണ്. ഓരോ കോളജിനോടും അനുബന്ധിച്ച് ഗ്രന്ഥശാല, ഉദ്യാനം, ആരാധനാഗൃഹം എന്നിവയും വിശാലമായ അങ്കണവും കാണാം. ഇവയിൽ സെന്റ് ജോണ്‍, വോള്ഥാം എന്നീ കോളജുകള്‍ ശില്പമോഹനങ്ങളാണ്. തെംസ്-ചെർവൽ സംഗമത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ക്രസ്റ്റ് ചർച്ച് കോളജിനോടനുബന്ധിച്ചുള്ള ബൃഹത്തായ അങ്കണം (റ്റോംക്വാഡ്) വിശാലമായ ഒരു പുൽത്തകിടിയിലേക്കു സംക്രമിക്കുന്നു. ഇവിടത്തെ ആരാധനാഗൃഹം ഒരു ഭദ്രാസനപ്പള്ളിയായി വളർന്നിട്ടുണ്ട്. ഇവിടത്തെ ഏഴ് ടണ്‍ ഭാരമുള്ള പള്ളിമണി ഒരു ആചാരക്രമമെന്ന നിലയിൽ ഓരോ രാത്രിയും 9-05 ന് 101 പ്രാവശ്യം മുഴക്കുന്ന പതിവുണ്ട്. ഹൈസ്ട്രീറ്റിലെ കന്യാമാതാവിന്റെ പള്ളിയാണ് സർവകലാശാലയുടെ ഔദ്യോഗിക ദേവാലയം; 13-14 ശതകങ്ങളിൽ നിർമിക്കപ്പെട്ട ഈ പള്ളിയുടെ സ്തൂപാകാര മണിമേടയും മുഖപ്പിലെ ചുറ്റിപ്പിണഞ്ഞ തൂണുകളും വിശേഷപ്പെട്ട വാസ്തുശില്പ മാതൃകകളായി നിലകൊള്ളുന്നു. | പട്ടണത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുകൂടി തെക്കുവടക്കായി നീളുന്ന പ്രധാന രാജവീഥി, ഓക്സ്ഫഡിനെ കിഴക്കും പടിഞ്ഞാറും പകുതികളായി തിരിക്കുന്നു. കിഴക്കേ പകുതിയിലാണ് സർവകലാശാലാ മന്ദിരങ്ങള്‍. ഇവയിൽ ഏറിയകൂറും 15-17 ശതകങ്ങളിൽ നിർമിക്കപ്പെട്ടവയാണ്. ഓരോ കോളജിനോടും അനുബന്ധിച്ച് ഗ്രന്ഥശാല, ഉദ്യാനം, ആരാധനാഗൃഹം എന്നിവയും വിശാലമായ അങ്കണവും കാണാം. ഇവയിൽ സെന്റ് ജോണ്‍, വോള്ഥാം എന്നീ കോളജുകള്‍ ശില്പമോഹനങ്ങളാണ്. തെംസ്-ചെർവൽ സംഗമത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ക്രസ്റ്റ് ചർച്ച് കോളജിനോടനുബന്ധിച്ചുള്ള ബൃഹത്തായ അങ്കണം (റ്റോംക്വാഡ്) വിശാലമായ ഒരു പുൽത്തകിടിയിലേക്കു സംക്രമിക്കുന്നു. ഇവിടത്തെ ആരാധനാഗൃഹം ഒരു ഭദ്രാസനപ്പള്ളിയായി വളർന്നിട്ടുണ്ട്. ഇവിടത്തെ ഏഴ് ടണ്‍ ഭാരമുള്ള പള്ളിമണി ഒരു ആചാരക്രമമെന്ന നിലയിൽ ഓരോ രാത്രിയും 9-05 ന് 101 പ്രാവശ്യം മുഴക്കുന്ന പതിവുണ്ട്. ഹൈസ്ട്രീറ്റിലെ കന്യാമാതാവിന്റെ പള്ളിയാണ് സർവകലാശാലയുടെ ഔദ്യോഗിക ദേവാലയം; 13-14 ശതകങ്ങളിൽ നിർമിക്കപ്പെട്ട ഈ പള്ളിയുടെ സ്തൂപാകാര മണിമേടയും മുഖപ്പിലെ ചുറ്റിപ്പിണഞ്ഞ തൂണുകളും വിശേഷപ്പെട്ട വാസ്തുശില്പ മാതൃകകളായി നിലകൊള്ളുന്നു. |
07:43, 16 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓക്സ്ഫഡ്
Oxford
ഇംഗ്ലണ്ടിലെ ഒരു സർവകലാശാലാ ആസ്ഥാനമെന്ന നിലയിൽ വിശ്വപ്രശസ്തി ആർജിച്ചിട്ടുള്ള പട്ടണം. 510 45' വടക്ക്.; 10 15' പടിഞ്ഞാറ് ലണ്ടന്‍ നഗരത്തിന് 91 കി.മീ. വടക്കു പടിഞ്ഞാറ് തെംസ്, ചെർവൽ എന്നീ നദികള്‍ക്കിടയ്ക്കായി സ്ഥിതിചെയ്യുന്നു. വിസ്തീർണം: 45.59 സ്ക്വയർ.കി.മീ. ജനസംഖ്യ: 1,53,700 (2010). ഏറ്റവും കുറഞ്ഞതാപനില-16.6, കൂടിയ താപനില 35.60C. തേംസ് നദി, ഓക്സ്ഫഡിൽ ഐസിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പട്ടണത്തിനു തെക്കുഭാഗത്തുവച്ച് വടക്കുനിന്ന് ഒഴുകി എത്തുന്ന ചെർവൽ നദി തേംസിൽ ലയിക്കുന്നു.
ഓക്സ്ഫഡ് പട്ടണത്തെ ഇംഗ്ലണ്ടിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇരുനദികള്‍ക്കും കുറുകെ നിരവധി പാലങ്ങള്‍ നിർമിച്ചിട്ടുണ്ട്. ഇവയിൽ ചെർവൽ നദിയിന്മേലുള്ള മഗ്ദലെന്പാലം (11-ാം ശതകം) ആണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഗോഥിക് ശൈലിയിൽ നിർമിതമായ സ്തൂപാകാരങ്ങളായ ഉത്തുംഗ ഹർമ്യനിരകള് ഓക്സ്ഫഡിലെ സാധാരണ ദൃശ്യമാണ്. ഇക്കാരണത്താൽ ഈ പട്ടണത്തെ സ്തൂപികാനഗരം (City of Spires)എന്നു വിശേഷിപ്പിക്കാറുണ്ട്. പട്ടണത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുകൂടി തെക്കുവടക്കായി നീളുന്ന പ്രധാന രാജവീഥി, ഓക്സ്ഫഡിനെ കിഴക്കും പടിഞ്ഞാറും പകുതികളായി തിരിക്കുന്നു. കിഴക്കേ പകുതിയിലാണ് സർവകലാശാലാ മന്ദിരങ്ങള്‍. ഇവയിൽ ഏറിയകൂറും 15-17 ശതകങ്ങളിൽ നിർമിക്കപ്പെട്ടവയാണ്. ഓരോ കോളജിനോടും അനുബന്ധിച്ച് ഗ്രന്ഥശാല, ഉദ്യാനം, ആരാധനാഗൃഹം എന്നിവയും വിശാലമായ അങ്കണവും കാണാം. ഇവയിൽ സെന്റ് ജോണ്‍, വോള്ഥാം എന്നീ കോളജുകള്‍ ശില്പമോഹനങ്ങളാണ്. തെംസ്-ചെർവൽ സംഗമത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ക്രസ്റ്റ് ചർച്ച് കോളജിനോടനുബന്ധിച്ചുള്ള ബൃഹത്തായ അങ്കണം (റ്റോംക്വാഡ്) വിശാലമായ ഒരു പുൽത്തകിടിയിലേക്കു സംക്രമിക്കുന്നു. ഇവിടത്തെ ആരാധനാഗൃഹം ഒരു ഭദ്രാസനപ്പള്ളിയായി വളർന്നിട്ടുണ്ട്. ഇവിടത്തെ ഏഴ് ടണ്‍ ഭാരമുള്ള പള്ളിമണി ഒരു ആചാരക്രമമെന്ന നിലയിൽ ഓരോ രാത്രിയും 9-05 ന് 101 പ്രാവശ്യം മുഴക്കുന്ന പതിവുണ്ട്. ഹൈസ്ട്രീറ്റിലെ കന്യാമാതാവിന്റെ പള്ളിയാണ് സർവകലാശാലയുടെ ഔദ്യോഗിക ദേവാലയം; 13-14 ശതകങ്ങളിൽ നിർമിക്കപ്പെട്ട ഈ പള്ളിയുടെ സ്തൂപാകാര മണിമേടയും മുഖപ്പിലെ ചുറ്റിപ്പിണഞ്ഞ തൂണുകളും വിശേഷപ്പെട്ട വാസ്തുശില്പ മാതൃകകളായി നിലകൊള്ളുന്നു.
ലണ്ടന്‍, ബ്രിസ്റ്റള്‍, സതാംപ്ടണ് എന്നീ തുറമുഖ നഗരങ്ങളിൽനിന്ന് ഏതാണ്ട് തുല്യ അകലത്തിലാണ് ഓക്സ്ഫഡ് സ്ഥിതിചെയ്യുന്നത്. 18-ാം ശതകങ്ങളിൽ നിർമിക്കപ്പെട്ട കനാലുകള്‍വഴി ഈ തുറമുഖങ്ങളുമായും ബെർമിങ്ഹാമിനു ചുറ്റുമുള്ള വ്യവസായമേഖലയുമായും ഓക്സ്ഫഡിനു സമ്പർക്കം ലഭ്യമായി. ലണ്ടനുമായി റെയിൽ മാർഗവും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രത്യേക സർവീസുകള്‍ക്കായി പ്രയോജനപ്പെടുത്തുന്ന ഒരു വിമാനത്താവളവും (കിഡ്ലിങ്ടണ്) ഇവിടെയുണ്ട്. അച്ചടിയാണ് ഈ പട്ടണത്തിലെ ഏറ്റവും പ്രമുഖ വ്യവസായം. മോട്ടോർ വാഹനങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ഘനയന്ത്രങ്ങള്‍ എന്നിവയുടെ നിർമാണവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. സർവകലാശാലയിലെ വിജ്ഞാന ഗവേഷണവുമായി ബന്ധപ്പെട്ട ശാസ്ത്രസാങ്കേതികാധിഷ്ഠിത വ്യവസായങ്ങളും വ്യാപകമായിട്ടുണ്ട്. ഇരുപതിലേറെ വിപണന കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. അനേകം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഓക്സ്ഫഡിൽ സ്ഥാപിതമായിട്ടുണ്ട്. 2009-ലെ കണക്കനുസരിച്ച് ഒരുകോടിയോളം സന്ദർശകർ ഓക്സ്ഫഡിലെത്തി. ഓക്സ്ഫഡ് സിറ്റിസെന്ററിൽ അനവധി തിയെറ്ററുകളുടെ ശൃംഖല തന്നെയുണ്ട്. ചരിത്രപ്രാധാന്യമുള്ള മന്ദിരങ്ങള്‍, സിനിമാനിർമാതാക്കളുടെ ആകർഷണ കേന്ദ്രമാണ്. യൂണിവേഴ്സിറ്റി കോളജ് മന്ദിരം, ആള്‍സോള്‍സ് കോളജ്, ബ്ലാക്വെൽഡ് ബുക്ഷോപ്പ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മ്യൂസിയം ഒഫ് നാച്വറൽ ഹിസ്റ്ററി, ഓക്സ്ഫഡ് കാസിലിലെ മൽമെയ്സണ് ഹോട്ടൽ മുതലായവയാണ് മറ്റ് പ്രധാന കേന്ദ്രങ്ങള്‍. യൂണിവേഴ്സിറ്റി പാർക്കുകള്‍, റോക്ക് എഡ്ജ് നാച്വറൽ റിസർവ്, ലൈവാലി, ഫോട്ടോവർ നാച്വറൽ റിസർവ്, പോർട്ട് മെസോ തുടങ്ങിയ മുപ്പതോളം നാച്വറൽ റിസർവുകളും ഇവിടെയുണ്ട്. തെംസ് നദിയിലെ തുറമുഖം ഓക്സ്ഫഡിലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്.
ഫുട്ബോള്‍, ഹോക്കി, സൈക്ലിങ്, റോവിങ് തുടങ്ങിയവയാണ് ഇവിടത്തെ മത്സരവിഭാഗത്തിൽപ്പെടുന്ന കായിക വിനോദങ്ങള്‍.