This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒർസിനി, ഫെലിസ്‌ (1819 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒർസിനി, ഫെലിസ്‌ (1819 - 58) == == Orsini, Felice == ഇറ്റാലിയന്‍ വിപ്ലവകാരി. 1819-ൽ മ...)
അടുത്ത വ്യത്യാസം →

06:52, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒർസിനി, ഫെലിസ്‌ (1819 - 58)

Orsini, Felice

ഇറ്റാലിയന്‍ വിപ്ലവകാരി. 1819-ൽ മെൽഡോലയിൽ ജനിച്ചു. ആസ്റ്റ്രിയ-ഹങ്‌ഗറിയിൽ നിന്നും ഇറ്റലിയെ മോചിപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇറ്റലിയിലെ വിപ്ലവനേതാവായ ഗിസ്സെപ്പെ മസ്സിനിയുടെ അനുയായി എന്നനിലയിൽ ഇദ്ദേഹം 1848-49 കാലത്ത്‌ റോമിൽ നടന്ന കലാപങ്ങളിൽ പങ്കെടുത്തിരുന്നു. തുടർന്ന്‌ സ്വിറ്റ്‌സർലണ്ട്‌, ഹങ്‌ഗറി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിൽ മസ്സിനിയുടെ പ്രതിനിധിയായി പ്രവർത്തിച്ചു. 1854-ൽ ഹംഗറിയിൽവച്ച്‌ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും അടുത്തവർഷം ഇദ്ദേഹം രക്ഷപ്പെട്ട്‌ ബ്രിട്ടനിലേക്കു കടന്നു. തന്റെ സാഹസികപ്രവൃത്തികള്‍ വിവരിക്കുന്ന രണ്ടു കൃതികള്‍-ആസ്‌ട്രിയന്‍ ഡഞ്‌ജിയന്‍സ്‌ ഇന്‍ ഇറ്റലി (1856), മെമ്മൊയാഴ്‌സ്‌ ആന്‍ഡ്‌ അഡ്‌വഞ്ചേഴ്‌സ്‌ ഒഫ്‌ എഫ്‌. ഒർസിനി റിട്ടണ്‍ ബൈ ഹിംസെൽഫ്‌ (1857)-ഇദ്ദേഹം പ്രസിദ്ധീകരിച്ചു. 1857-ൽ മസ്സിനിയുമായി തെറ്റിപ്പിരിഞ്ഞശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ കൗണ്ട്‌ കവൂറിന്റെ സഹായത്തോടെ സ്വദേശത്തേക്കു മടങ്ങാന്‍ ശ്രമിച്ചെങ്കിലും കവൂർ ഇതിൽ താത്‌പര്യം കാണിച്ചില്ല. തുടർന്ന്‌ ഫ്രഞ്ച്‌ ചക്രവർത്തി നെപ്പോളിയന്‍ III-നെ വധിക്കാനുള്ള ഗൂഢാലോചനകള്‍ ഒർസിനി നടത്തി. നെപ്പോളിയന്റെ വധത്തിനുശേഷം ഫ്രാന്‍സിലുണ്ടാവുന്ന വിപ്ലവം ഇറ്റലിയിലേക്കും വ്യാപിക്കുമെന്ന ധാരണയിലാണ്‌ ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്‌. 1858 ജനു. 18-നു രാത്രിയിൽ പാരിസിലൂടെ സഞ്ചരിച്ചിരുന്ന ചക്രവർത്തിയുടെ വാഹനത്തിലേക്ക്‌ ഇദ്ദേഹം മറ്റു രണ്ടുപേരുമായി ചേർന്ന്‌ ബോംബെറിഞ്ഞു. എന്നാൽ നെപ്പോളിയന്‍ രക്ഷപ്പെട്ടു; ഒർസിനി തടവിലായി.

വധോദ്യമത്തിന്റെ പിന്നിലെ തന്റെ ലക്ഷ്യത്തെ വിചാരണവേളയിൽ ഒർസിനി ഇങ്ങനെ വ്യക്തമാക്കി: "ഇറ്റലിയിൽ ഒരു വിപ്ലവം സംഘടിപ്പിക്കുന്നതിനുള്ള സുനിശ്ചിതമായ മാർഗം ഫ്രാന്‍സിൽ അത്തരമൊന്നു സംഘടിപ്പിക്കുകയാണ്‌; എന്നാൽ ഫ്രാന്‍സിൽ ഒരു വിപ്ലവം സംഘടിപ്പിക്കുന്നതിനുള്ള സുനിശ്ചിതമായ മാർഗം ചക്രവർത്തിയെ വധിക്കുകയാണ്‌'. എന്നാൽ മസാസ്‌ ജയിലിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ചക്രവർത്തി രഹസ്യമായി സന്ദർശിച്ചു സംഭാഷണം നടത്തിയതായി ശ്രുതിയുണ്ടായിരുന്നു. വിചാരണസമയത്ത്‌ വമ്പിച്ച പൊതുജനതാത്‌പര്യവും അനുകമ്പയും നേടിയെങ്കിലും 1858-ൽ ഒർസിനി വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍