This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇമ്പിച്ചിബാവ, ഇ.കെ. (1917 - 95)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇമ്പിച്ചിബാവ, ഇ.കെ. (1917 - 95) == ഇന്ത്യന്‍ കമ്യൂണിസ്റ്റു (മാർക്സി...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇമ്പിച്ചിബാവ, ഇ.കെ. (1917 - 95)) |
||
വരി 1: | വരി 1: | ||
== ഇമ്പിച്ചിബാവ, ഇ.കെ. (1917 - 95) == | == ഇമ്പിച്ചിബാവ, ഇ.കെ. (1917 - 95) == | ||
+ | [[ചിത്രം:Vol4p160_imbichi-bava.jpg|thumb|]] | ||
ഇന്ത്യന്‍ കമ്യൂണിസ്റ്റു (മാർക്സിസ്റ്റ്) പാർട്ടി നേതാവും മുന്‍മന്ത്രിയും. പൊന്നാനിയിൽ ഏഴുക്കുടിക്കൽ അബ്ദുല്ലയുടെ പുത്രനായി 1917 ജൂല. 20-ന് ജനിച്ച ഇമ്പിച്ചിബാവ, വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തു കടന്നുവന്നത്. ഇടതുപക്ഷചിന്താഗതിയിൽ ആകൃഷ്ടനായ ഇദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുപാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റുപാർട്ടിയിലും ചേർന്നുപ്രവർത്തിച്ചു. | ഇന്ത്യന്‍ കമ്യൂണിസ്റ്റു (മാർക്സിസ്റ്റ്) പാർട്ടി നേതാവും മുന്‍മന്ത്രിയും. പൊന്നാനിയിൽ ഏഴുക്കുടിക്കൽ അബ്ദുല്ലയുടെ പുത്രനായി 1917 ജൂല. 20-ന് ജനിച്ച ഇമ്പിച്ചിബാവ, വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തു കടന്നുവന്നത്. ഇടതുപക്ഷചിന്താഗതിയിൽ ആകൃഷ്ടനായ ഇദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുപാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റുപാർട്ടിയിലും ചേർന്നുപ്രവർത്തിച്ചു. |
03:16, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇമ്പിച്ചിബാവ, ഇ.കെ. (1917 - 95)
ഇന്ത്യന്‍ കമ്യൂണിസ്റ്റു (മാർക്സിസ്റ്റ്) പാർട്ടി നേതാവും മുന്‍മന്ത്രിയും. പൊന്നാനിയിൽ ഏഴുക്കുടിക്കൽ അബ്ദുല്ലയുടെ പുത്രനായി 1917 ജൂല. 20-ന് ജനിച്ച ഇമ്പിച്ചിബാവ, വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തു കടന്നുവന്നത്. ഇടതുപക്ഷചിന്താഗതിയിൽ ആകൃഷ്ടനായ ഇദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുപാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റുപാർട്ടിയിലും ചേർന്നുപ്രവർത്തിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റു പാർട്ടിയുടെ കൽക്കത്താ രണ്ടാം പാർട്ടി കോണ്‍ഗ്രസ്സിൽ (1946) ഇമ്പിച്ചിബാവ പങ്കെടുത്തിട്ടുണ്ട്; അവിഭക്ത ഇന്ത്യന്‍ കമ്യൂണിസ്റ്റുപാർട്ടിയുടെ നാഷണൽ കൗണ്‍സിലിൽ അംഗമായിരുന്ന ഇദ്ദേഹം പലതവണ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ഒളിവിൽ നടന്നു പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇദ്ദേഹം സമർഥനായിരുന്നു.
1952-54 കാലത്ത് ഇമ്പിച്ചിബാവ രാജ്യസഭാംഗമായിരുന്നു. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ പ്രതിനിധിയായാണ് രാജ്യസഭയിലെത്തിയത്. 1962-ൽ പൊന്നാനിയിൽനിന്നും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1964-ൽ സി.പി. ഐ. പിളർന്നപ്പോള്‍ ഇമ്പിച്ചിബാവ സി.പി.എമ്മിൽ തുടർന്നു. 1967-ൽ മച്ചാർകാട്ടുനിന്നും കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇമ്പിച്ചിബാവ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഐക്യകക്ഷി മന്ത്രിസഭയിൽ ഗതാഗത വകുപ്പുമന്ത്രിയായിരുന്നു. 1969-ൽ ഈ മന്ത്രിസഭ രാജിവച്ചതുമുതൽ 1971-ലെ പൊതുതെരഞ്ഞെടുപ്പുവരെ ഇമ്പിച്ചിബാവ പ്രതിപക്ഷാംഗമായി തുടർന്നു. 1977-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1980-ൽ കോഴിക്കോട്ടുനിന്നും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1995 ഏ. 11-ന് ഇമ്പിച്ചിബാവ നിര്യാതനായി.
(എം. ബാവക്കുട്ടി; സ.പ.)