This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌തേവ്‌, മൗറീസ്‌ (1904 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എസ്‌തേവ്‌, മൗറീസ്‌ (1904 - 2001) == == Esteve Maurice == ഫ്രഞ്ച്‌ ചിത്രകാരന്‍. 1904-ൽ ...)
(Esteve Maurice)
വരി 4: വരി 4:
== Esteve Maurice ==
== Esteve Maurice ==
-
 
+
[[ചിത്രം:Vol5p329_maurice-esteve-a-son-chevalet.jpg|thumb|]]
ഫ്രഞ്ച്‌ ചിത്രകാരന്‍. 1904-ൽ കുലാന്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. പ്രാരംഭശിക്ഷണം പാരീസിലെ വിവിധ അക്കാദമികളിൽ നിർവഹിച്ചു. 1938 വരെ പാരിസിലെ "സലോണ്‍ ദെ സറിന്‍ഡിപെന്‍ഡാന്‍'(Salon des Surindependants)പ്രദർശനത്തിൽ തുടർച്ചയായി ഇദ്ദേഹത്തിന്റെ രചനകള്‍ പ്രദർശിപ്പിച്ചിരുന്നു. പിന്നീട്‌ 1961-ൽ ബേസലിലെ കുന്‍സ്റ്റാളിൽ ഈ ചിത്രങ്ങളുടെ പുനർപ്രദർശനം നടത്തുകയുണ്ടായി.

13:42, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എസ്‌തേവ്‌, മൗറീസ്‌ (1904 - 2001)

Esteve Maurice

ഫ്രഞ്ച്‌ ചിത്രകാരന്‍. 1904-ൽ കുലാന്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. പ്രാരംഭശിക്ഷണം പാരീസിലെ വിവിധ അക്കാദമികളിൽ നിർവഹിച്ചു. 1938 വരെ പാരിസിലെ "സലോണ്‍ ദെ സറിന്‍ഡിപെന്‍ഡാന്‍'(Salon des Surindependants)പ്രദർശനത്തിൽ തുടർച്ചയായി ഇദ്ദേഹത്തിന്റെ രചനകള്‍ പ്രദർശിപ്പിച്ചിരുന്നു. പിന്നീട്‌ 1961-ൽ ബേസലിലെ കുന്‍സ്റ്റാളിൽ ഈ ചിത്രങ്ങളുടെ പുനർപ്രദർശനം നടത്തുകയുണ്ടായി.

1924-29 വരെ വാന്‍ ഗോഗ്‌, സെസാന്‍ എന്നിവരുടെ മാത്രമല്ല, പ്രമുഖരായ ചില സർ റിയലിസ്റ്റു ചിത്രകാരന്മാരുടെയും രചനകളിൽ ഇദ്ദേഹം ആകൃഷ്‌ടനായി. അവരെ അനുകരിച്ച്‌ ചിത്രരചന നിർവഹിക്കുന്നതിൽ ഇദ്ദേഹം വ്യാപൃതനായിരുന്നു. 1935-ന്‌ ശേഷം ഇദ്ദേഹം വരച്ചിട്ടുള്ള ചിത്രങ്ങള്‍ ഏറിയപങ്കും യഥാതഥ്യശൈലിയിൽ നിന്നും വ്യതിരിക്തമായി വിഷയാധിഷ്‌ഠിതസ്വഭാവമുള്ളവയായിരുന്നു. ഇവയിൽ രൂപങ്ങളുടെയും വർണങ്ങളുടെയും സമഞ്‌ജസമായ സമ്മേളനം പ്രകടമായി കാണാം. ദി ഇന്റീരിയേഴ്‌സ്‌ (1942) എന്ന ചിത്രം ഇതിനുദാഹരണമാണ്‌. 1944-നു ശേഷം എസ്‌തേവ്‌, തന്റെ ചിത്രരചനാ ശൈലിയുടെ പൊതുനിലവാരത്തിനു കോട്ടം വരുത്താതെ അതിന്റെ ഘടനയിൽ അയവുവരുത്തി. രചനാവൈഭവത്തിനും വർണ പ്രയോഗ വൈദഗ്‌ധ്യത്തിനും പ്രശസ്‌തിയാർജിച്ച ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ 1947-നു ശേഷം ക്രമേണ മൂർത്തങ്ങളായ ലൗകികാശയങ്ങളെ വിട്ട്‌, സാങ്കല്‌പികങ്ങളും, ഭാവനാ പ്രസൂതങ്ങളുമായ വിഷയങ്ങളെ ആധാരമാക്കിത്തുടങ്ങി. ഇദ്ദേഹത്തിന്റെ ലിത്തോഗ്രാഫർ (1950) എന്ന ചിത്രം ഇതിനുദാഹരണമാണ്‌.

ആന്തരിക പ്രരണയനുസരിച്ചും എന്നാൽ അതിനെ മാത്രം പൂർണമായി ആശ്രയിക്കാതെയും ഭാവിയിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ടുള്ള പുരോഗമനോന്മുഖമായ ഒരു ശൈലിയാണ്‌ എസ്‌തേവ്‌ സ്വീകരിച്ചത്‌. പുതുമയെത്തേടി മുന്നാക്കം പായുന്ന പ്രതിഭയുടെ അദമ്യമായ സർഗശക്തിയിൽ നിന്നു രൂപമെടുത്തതും അതുല്യവും വാസനാസമ്പൂർണവുമായ നിരവധി ചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിൽ പ്രമുഖരായിരുന്ന ഫ്രഞ്ച്‌ ചിത്രകലാകാരന്മാരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കിവരുന്നു.

2001 ജൂലൈ 29-ന്‌ കുലാനിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍