This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബുക്കർക്ക്‌, അഫോണ്‍സോ ദെ (1453 - 1515)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽബുക്കർക്ക്‌, അഫോണ്‍സോ ദെ (1453 - 1515)== ==Albuquerque, Afonso d'e== പോർത്തുഗീസ്‌ ഇന്...)
(Albuquerque, Afonso d'e)
വരി 2: വരി 2:
==Albuquerque, Afonso d'e==
==Albuquerque, Afonso d'e==
പോർത്തുഗീസ്‌ ഇന്ത്യയിലെ രണ്ടാമത്തെ വൈസ്രായി. ലിസ്‌ബണിനടുത്ത്‌ അൽഹാണ്ട്രയിൽ 1453-ൽ ജനിച്ചു. പോർത്തുഗൽ രാജാവായ അൽഫോന്‍സോ, ആൽബുക്കർക്കിന്റെ ബാല്യകാലസുഹൃത്തായിരുന്നു. 28-ാം വയസ്സിൽ തുർക്കികളുമായുള്ള യുദ്ധത്തിൽ പങ്കെടുത്ത്‌ വിജയിയായതിനെത്തുടർന്ന്‌ രാജകീയസേനയുടെ അധിപനും രാജാവിന്റെ അംഗരക്ഷകനുമായി നിയമിതനായി.

-
 
+
[[ചിത്രം:Vol3p402_Monument_to_Afonso_de_Albuquerque.jpg.jpg|thumb|ആൽബുക്കർക്ക്‌ സ്‌മാരകം-ലിസ്‌ബണ്‍]]
കേരളത്തിൽ. 1503-ൽ ഒരു നാവികസേനയെ നയിച്ചുകൊണ്ട്‌ ആൽബുക്കർക്ക്‌ പൗരസ്‌ത്യയാത്ര ആരംഭിച്ചു. കൊച്ചിരാജാവിന്റെ അനുമതിയോടെ ആൽബുക്കർക്ക്‌ വൈപ്പിന്‍കരയിൽ പള്ളിപ്പുറത്ത്‌ ഒരു കോട്ട (മാനുവൽ കോട്ട) നിർമിച്ചു (1503). യൂറോപ്യന്‍ശക്തികള്‍ ഇന്ത്യയിൽ നിർമിച്ച കോട്ടകളിൽ ആദ്യത്തേത്‌ ഇതായിരുന്നു. കൊല്ലത്ത്‌ ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചതിനുശേഷം 1504-ൽ ആൽബുക്കർക്ക്‌ തിരിച്ചുപോയി.

04:47, 10 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽബുക്കർക്ക്‌, അഫോണ്‍സോ ദെ (1453 - 1515)

Albuquerque, Afonso d'e

പോർത്തുഗീസ്‌ ഇന്ത്യയിലെ രണ്ടാമത്തെ വൈസ്രായി. ലിസ്‌ബണിനടുത്ത്‌ അൽഹാണ്ട്രയിൽ 1453-ൽ ജനിച്ചു. പോർത്തുഗൽ രാജാവായ അൽഫോന്‍സോ, ആൽബുക്കർക്കിന്റെ ബാല്യകാലസുഹൃത്തായിരുന്നു. 28-ാം വയസ്സിൽ തുർക്കികളുമായുള്ള യുദ്ധത്തിൽ പങ്കെടുത്ത്‌ വിജയിയായതിനെത്തുടർന്ന്‌ രാജകീയസേനയുടെ അധിപനും രാജാവിന്റെ അംഗരക്ഷകനുമായി നിയമിതനായി.

ആൽബുക്കർക്ക്‌ സ്‌മാരകം-ലിസ്‌ബണ്‍

കേരളത്തിൽ. 1503-ൽ ഒരു നാവികസേനയെ നയിച്ചുകൊണ്ട്‌ ആൽബുക്കർക്ക്‌ പൗരസ്‌ത്യയാത്ര ആരംഭിച്ചു. കൊച്ചിരാജാവിന്റെ അനുമതിയോടെ ആൽബുക്കർക്ക്‌ വൈപ്പിന്‍കരയിൽ പള്ളിപ്പുറത്ത്‌ ഒരു കോട്ട (മാനുവൽ കോട്ട) നിർമിച്ചു (1503). യൂറോപ്യന്‍ശക്തികള്‍ ഇന്ത്യയിൽ നിർമിച്ച കോട്ടകളിൽ ആദ്യത്തേത്‌ ഇതായിരുന്നു. കൊല്ലത്ത്‌ ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചതിനുശേഷം 1504-ൽ ആൽബുക്കർക്ക്‌ തിരിച്ചുപോയി.

ട്രിസ്റ്റൊ ദ കൂണ്യയുടെ നേതൃത്വത്തിൽ യാത്രതിരിച്ച 14 യുദ്ധക്കപ്പലുകളിൽ, 5 യുദ്ധക്കപ്പലുകളും നയിച്ചുകൊണ്ട്‌ ആൽബുക്കർക്ക്‌ വീണ്ടും ഇന്ത്യയിലേക്ക്‌ യാത്രയായി. യാത്രാമധ്യേ ഈ കപ്പൽസമൂഹം വേർപിരിയുകയാൽ ആൽബുക്കർക്ക്‌ പേർഷ്യന്‍ ഉള്‍ക്കടലിന്റെ പ്രവേശനദ്വാരത്തിലുള്ള ഓർമുസ്‌ ദ്വീപിൽ ഇറങ്ങി, അവിടം കൈവശപ്പെടുത്തി. പക്ഷേ, താമസിയാതെ ഇദ്ദേഹത്തിന്‌ അവിടം കൈയൊഴിയേണ്ടിവന്നു.

1508-ൽ ഓർമുസിൽനിന്ന്‌ കച്ചൂർ കടൽപ്പുറത്ത്‌ ഇറങ്ങിയ ആൽബുക്കർക്ക്‌ അന്നത്തെ പോർച്ചുഗീസ്‌ ഗവർണറായ അൽമേഡയുമായി (1450-1510) അധികാരക്കൈമാറ്റം സംബന്ധിച്ച്‌ അഭിപ്രായഭിന്നതയിലായി. ഗവർണർ ഇദ്ദേഹത്തെ കുറച്ചുനാള്‍ തടങ്കലിൽ വച്ചിരുന്നു എങ്കിലും പോർച്ചുഗീസ്‌ ഗ്രാന്റ്‌ മാർഷൽ ഇടപെട്ട്‌ ആ പ്രതിസന്ധി അവസാനിപ്പിച്ചു. ആൽബുക്കർക്കിന്‌ 1509 ന. 15-ന്‌ പൂർണാധികാരം കൈവന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ ആദ്യത്തെ സംഭവം, കോഴിക്കോട്‌ ആക്രമണമായിരുന്നു. മാർഷൽ കുടിഞ്ഞോ(Coutinho)യുടെ നേതൃത്വത്തിൽ പോർച്ചുഗീസ്‌ സൈന്യം 1510 ജനു.-ൽ കോഴിക്കോട്‌ ആക്രമിച്ചു. പോർച്ചുഗീസുകാർക്ക്‌ കോഴിക്കോട്ട്‌ വലിയ എതിർപ്പൊന്നും അനുഭവപ്പെട്ടില്ല. ക്രമേണ നാട്ടുകാർ പോർച്ചുഗീസുകാരെ എതിർത്തു. കുടിഞ്ഞോ ഉള്‍പ്പെടെ നിരവധി പ്രഭുക്കന്മാർ വധിക്കപ്പെട്ടു. ആൽബുക്കർക്കിന്റെ സമയോചിതമായ ഇടപെടലാണ്‌ സൈന്യത്തെ പൂർണനാശത്തിൽനിന്നും രക്ഷിച്ചത്‌. ഈ പരാജയം സാമൂതിരിക്കെതിരെ ഒരു മുന്നണി ഉണ്ടാക്കുന്ന ശ്രമത്തിൽനിന്നും ആൽബുക്കർക്കിനെ വിരമിപ്പിച്ചില്ല. കരവഴി വിജയനഗരവും കടൽവഴി കോഴിക്കോടും ആക്രമിക്കാന്‍ ആൽബുക്കർക്ക്‌ ഒരു പദ്ധതി ആസൂത്രണം ചെയ്‌തു. ഇക്കാലത്ത്‌ ബിജാപ്പൂരിലെ ആദിൽഷാഹി സുൽത്താന്മാരുടെ പ്രമുഖ തുറമുഖമായിരുന്ന ഗോവ പിടിച്ചെടുക്കാന്‍ ആൽബുക്കർക്കിനു കഴിഞ്ഞു. ഗോവയിൽ ആധിപത്യമുറപ്പിച്ചതിനെ തുടർന്ന്‌ ഭട്‌കലിൽ കോട്ടകെട്ടാന്‍ പോർച്ചുഗീസുകാർക്ക്‌ വിജയനഗരരാജാവ്‌ (കൃഷ്‌ണദേവരായർ) അനുവാദം നല്‌കി.

കൊച്ചിയിൽ തിരിച്ചെത്തിയ ആൽബുക്കർക്ക്‌ സാമൂതിരിയെ ആക്രമിക്കാന്‍ കൃഷ്‌ണദേവരായരോട്‌ ആവശ്യപ്പെട്ടു. കൃഷ്‌ണദേവരായരുടെ ഒരു സൈന്യം തിരൂർ വന്ന്‌ അവിടെ ഒരു കോട്ടകെട്ടി. സാമൂതിരി ആ കോട്ട ആക്രമിച്ച്‌ അവരെ ഓടിച്ചു. സാമൂതിരിയും കുഞ്ഞാലിമരക്കാരും കൂടി പോർച്ചുഗീസുകാർക്കെതിരായി ഒളിയുദ്ധം ആരംഭിച്ചു. തന്നിമിത്തം പോർച്ചുഗീസുകാരുടെ കൊച്ചി-കച്ചൂർ സമുദ്രഗതാഗതവും വ്യാപാരവും സ്‌തംഭിച്ചു. സാമൂതിരിയെ വിഷംകൊടുത്തു കൊല്ലാന്‍ പോർച്ചുഗീസ്‌ അനുഭാവിയായ ഇളമുറത്തമ്പുരാനെ പ്രരിപ്പിച്ചു. സാമൂതിരിയുടെ പെട്ടെന്നുള്ള മരണം തന്റെ നിർദേശപ്രകാരം ഇളമുറത്തമ്പുരാന്‍ പ്രവർത്തിച്ചതുമൂലമാണെന്ന്‌ ആൽബുക്കർക്ക്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌ (Commentaries). ആൽബുക്കർക്ക്‌ പുതിയ സാമൂതിരിയുമായി, കച്ചൂരിലെയും കൊച്ചിയിലെയും രാജാക്കന്മാരുടെ അപ്രീതിയെ വിഗണിച്ച്‌ 1513 ഡി.14-ന്‌ ഒരു സൗഹൃദസന്ധിയിൽ ഒപ്പുവച്ചു. 5 വർഷങ്ങള്‍ക്കുള്ളിൽ ഗോവ, മലബാർതീരം, സിലോണ്‍, മലാക്ക, സുണ്ടദ്വീപുകള്‍, ഓർമുസ്‌ എന്നിവിടങ്ങളിൽ ആധിപത്യം സ്ഥാപിക്കാന്‍ ആൽബുക്കർക്കിനു കഴിഞ്ഞു. ചെങ്കടലിൽ പോർച്ചുഗീസ്‌ ആധിപത്യം പൂർണമായും സ്ഥാപിക്കാന്‍ ഇദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തി. 1513-ൽ ഏഡന്‍ കീഴടക്കിയെങ്കിലും അവിടെ പിടിച്ചു നില്‌ക്കാന്‍ കഴിഞ്ഞില്ല.

ആൽബുക്കർക്ക്‌ ഇന്ത്യാക്കാരെ പോർച്ചുഗീസ്‌ സൈന്യത്തിൽ ചേർത്ത്‌ യൂറോപ്യന്‍മാതൃകയിൽ അവർക്ക്‌ പരിശീലനം നല്‌കി; വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും പുതിയ നാണയങ്ങള്‍ നടപ്പിലാക്കുകയും സതി നിരോധിക്കുകയും ചെയ്‌തു; നീതിപരിപാലനം കർശനമാക്കി. അഴിമതിക്കാരായ പോർച്ചുഗീസ്‌ ഉദ്യോഗസ്ഥന്മാർ നടത്തിയിരുന്ന സ്വകാര്യവാണിജ്യം ഇദ്ദേഹം അവസാനിപ്പിച്ചു. ഭാരതീയ സ്‌ത്രീകളെ വിവാഹം കഴിക്കാന്‍ അദ്ദേഹം പോർച്ചുഗീസ്‌ ഉദ്യോഗ്‌സ്ഥന്മാരെ പ്രരിപ്പിച്ചെന്നുമാത്രമല്ല, മിശ്രവിവാഹങ്ങളിൽ പങ്കെടുത്തുകൊണ്ടും ദമ്പതികള്‍ക്ക്‌ പാരിതോഷികങ്ങള്‍ സമ്മാനിച്ചുകൊണ്ടും അത്തരം വിവാഹങ്ങളെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. സ്വന്തം കീഴുദ്യോഗസ്ഥന്മാരുടെ ഉപജാപങ്ങള്‍മൂലം 1515-ൽ ആൽബുക്കർക്കിനെ ഇമ്മാനുവൽ രാജാവ്‌ തിരിച്ചുവിളിച്ചു. ഗോവയിൽനിന്നും ഓർമുസിലേക്കുള്ള യാത്രയിൽ ഈ പോർച്ചുഗീസ്‌ ഭരണാധികാരി കപ്പലിൽ വച്ച്‌ 1515 ഡി. 15-ന്‌ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ജഡം ഗോവയിൽ സംസ്‌കരിക്കപ്പെട്ടു; എന്നാൽ 1566-ൽ അത്‌ പോർച്ചുഗലിലേക്ക്‌ മാറ്റി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍