This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്കുലേറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Articulata)
(Articulata)
വരി 4: വരി 4:
1. ബ്രാക്കിയൊപ്പോഡ (Brachiopoda) ജന്തുഫൈലത്തിലെ ഒരു വർഗം (class). ഈൈ ഫൈലത്തിലെ 92 ശ.മാ. ജീനസ്സുകളും ഈ വർഗത്തിലുള്‍പ്പെടുന്നു. എല്ലാം കടൽജീവികളാണ്‌. ഇവയുടെ ശരീരത്തെ പൊതിഞ്ഞ്‌ ഒരു കവചം (shell) ഉണ്ട്‌. ദ്വിപാർശ്വ-സമമിതി (bilateral symmetry) ഉള്ള അസമരൂപങ്ങളായ വാൽവുകള്‍ (valves) ആണ്‌ കവചത്തിനുള്ളത്‌. ശരീരത്തിന്റെ മുകളിലും താഴെയുമായി ഇവയെ ഘടിപ്പിച്ചിരിക്കുന്നു. ആർട്ടിക്കുലേറ്റയിൽ ഈ വാൽവുകള്‍ തമ്മിൽ വിജാഗിരി വച്ച മാതിരിയുള്ള ബന്ധമാണുള്ളത്‌. എന്നാൽ ബ്രാക്കിയൊപ്പോഡയിലെ രണ്ടാമത്തെ വർഗമായ ഇനാർട്ടിക്കുലേറ്റയിൽ കവചത്തിന്റെ വാൽവുകളെ തമ്മിൽ പേശികളാൽ ബന്ധിച്ചിരിക്കുന്നു. ആർട്ടിക്കുലേറ്റയിൽ ശരീരകവചത്തെ കാൽസ്യം കാർബണേറ്റു കൊണ്ടാണ്‌ നിർമിച്ചിരിക്കുന്നത്‌. കവചത്തിനുള്ളിലെ മൃദുശരീരഭാഗങ്ങളിൽ തികച്ചും ശ്രദ്ധേയമായത്‌ വായ്‌ക്ക്‌ ഇരുവശവുമുള്ള സങ്കീർണഘടനയോടു കൂടിയ ഒരു ജോഡി ഭുജങ്ങളാണ്‌. ഈ ഭുജങ്ങളിൽ സിലിയാമയ സ്‌പർശകങ്ങള്‍ (tentacles) കൊണപ്പെടുന്നു. ആഹാരസമ്പാദനപ്രക്രിയയിൽ ഈ ഭുജങ്ങള്‍ക്ക്‌ ഒരു പ്രധാന പങ്കുണ്ട്‌. ലിംഗഭേദം ഈ ജീവികളിൽ ദൃശ്യമാണ്‌. ജീവിതചക്ര(life cycle)ത്തിൽ ട്രാക്കഫോർ അഥവാ ട്രാക്കസ്‌ഫിയർ (trochophore or trochosphere) എന്ന ഒരു ലാർവാഘട്ടം ഉണ്ട്‌.

<gallery Caption="">
<gallery Caption="">
-
Image:Vol3p202_Orthida.jpg|thumb|ഓർത്തിഡ
+
Image:Vol3p202_Orthida.jpg|ഓർത്തിഡ
-
Image:Vol3p202_Terebratulida.jpg|thumb|ടെറിബ്രാറ്റുലിഡ
+
Image:Vol3p202_Terebratulida.jpg|ടെറിബ്രാറ്റുലിഡ
-
Image:Vol3p202_Strophomenida.jpg|thumb|സ്‌ട്രാഫോമെനിഡ
+
Image:Vol3p202_Strophomenida.jpg||സ്‌ട്രാഫോമെനിഡ
-
Image:Vol3p202_Pentamerida.jpg|thumb|പെന്റാമെറിഡ
+
Image:Vol3p202_Pentamerida.jpg|പെന്റാമെറിഡ
-
Image:Vol3p202_Rhynchonellida.jpg|thumb|]സ്‌പൈരിഫെറിഡ
+
Image:Vol3p202_Rhynchonellida.jpg|tസ്‌പൈരിഫെറിഡ
-
Image:Vol3p202_Spiriferida.jpg|thumb|റിങ്കോനെല്ലിഡ
+
Image:Vol3p202_Spiriferida.jpg|റിങ്കോനെല്ലിഡ
</gallery>
</gallery>
ആർട്ടിക്കുലേറ്റവർഗത്തെ ഓർത്തിഡ (Orthida), ടെറിബ്രാറ്റുലിഡ (Terebratulida), സ്‌ട്രാഫോമെനിഡ (Strophomenida), പെന്റാമെറിഡ (Pentamerida), റിങ്കോനെല്ലിഡ (Rhynchonellida), സ്‌പൈരിഫെറിഡ (Spiriferida) എന്നീ ആറ്‌ ഗോത്ര(order)ങ്ങളായി തിരിച്ചിരിക്കുന്നു.

06:43, 9 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്ടിക്കുലേറ്റ

Articulata

1. ബ്രാക്കിയൊപ്പോഡ (Brachiopoda) ജന്തുഫൈലത്തിലെ ഒരു വർഗം (class). ഈൈ ഫൈലത്തിലെ 92 ശ.മാ. ജീനസ്സുകളും ഈ വർഗത്തിലുള്‍പ്പെടുന്നു. എല്ലാം കടൽജീവികളാണ്‌. ഇവയുടെ ശരീരത്തെ പൊതിഞ്ഞ്‌ ഒരു കവചം (shell) ഉണ്ട്‌. ദ്വിപാർശ്വ-സമമിതി (bilateral symmetry) ഉള്ള അസമരൂപങ്ങളായ വാൽവുകള്‍ (valves) ആണ്‌ കവചത്തിനുള്ളത്‌. ശരീരത്തിന്റെ മുകളിലും താഴെയുമായി ഇവയെ ഘടിപ്പിച്ചിരിക്കുന്നു. ആർട്ടിക്കുലേറ്റയിൽ ഈ വാൽവുകള്‍ തമ്മിൽ വിജാഗിരി വച്ച മാതിരിയുള്ള ബന്ധമാണുള്ളത്‌. എന്നാൽ ബ്രാക്കിയൊപ്പോഡയിലെ രണ്ടാമത്തെ വർഗമായ ഇനാർട്ടിക്കുലേറ്റയിൽ കവചത്തിന്റെ വാൽവുകളെ തമ്മിൽ പേശികളാൽ ബന്ധിച്ചിരിക്കുന്നു. ആർട്ടിക്കുലേറ്റയിൽ ശരീരകവചത്തെ കാൽസ്യം കാർബണേറ്റു കൊണ്ടാണ്‌ നിർമിച്ചിരിക്കുന്നത്‌. കവചത്തിനുള്ളിലെ മൃദുശരീരഭാഗങ്ങളിൽ തികച്ചും ശ്രദ്ധേയമായത്‌ വായ്‌ക്ക്‌ ഇരുവശവുമുള്ള സങ്കീർണഘടനയോടു കൂടിയ ഒരു ജോഡി ഭുജങ്ങളാണ്‌. ഈ ഭുജങ്ങളിൽ സിലിയാമയ സ്‌പർശകങ്ങള്‍ (tentacles) കൊണപ്പെടുന്നു. ആഹാരസമ്പാദനപ്രക്രിയയിൽ ഈ ഭുജങ്ങള്‍ക്ക്‌ ഒരു പ്രധാന പങ്കുണ്ട്‌. ലിംഗഭേദം ഈ ജീവികളിൽ ദൃശ്യമാണ്‌. ജീവിതചക്ര(life cycle)ത്തിൽ ട്രാക്കഫോർ അഥവാ ട്രാക്കസ്‌ഫിയർ (trochophore or trochosphere) എന്ന ഒരു ലാർവാഘട്ടം ഉണ്ട്‌.

ആർട്ടിക്കുലേറ്റവർഗത്തെ ഓർത്തിഡ (Orthida), ടെറിബ്രാറ്റുലിഡ (Terebratulida), സ്‌ട്രാഫോമെനിഡ (Strophomenida), പെന്റാമെറിഡ (Pentamerida), റിങ്കോനെല്ലിഡ (Rhynchonellida), സ്‌പൈരിഫെറിഡ (Spiriferida) എന്നീ ആറ്‌ ഗോത്ര(order)ങ്ങളായി തിരിച്ചിരിക്കുന്നു.

ആർട്ടിക്കുലേറ്റയുടെ വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള ജാതിവൃത്ത(phlylogeny)പരമായ ബന്ധങ്ങളെപ്പറ്റി ശാസ്‌ത്രജ്ഞന്മാർക്കിടയിൽ അഭിപ്രായ ഐക്യമില്ല. ഓർത്തിഡ ഗോത്രം കാമ്പ്രിയന്‍ ഘട്ടത്തിന്റെ ആദ്യദശയിൽ പ്രത്യക്ഷപ്പെട്ടു എന്നും ഇവയാണ്‌ ആർട്ടിക്കുലേറ്റയുടെ പൂർവികരെന്നും ഒരു പക്ഷമുണ്ട്‌. നോ: ഇനാർട്ടിക്കുലേറ്റ; ബ്രാക്കിയൊപ്പോഡ

ആർട്ടിക്കുലേറ്റ

2. എക്കൈനോഡെർമേറ്റ (Echinodermata) ജന്തുഫൈലത്തിലെ ഒരു വർഗ(class)മൈായ ക്രനോയ്‌ഡിയ(Crinoidea)യുടെ ഒരു ഉപവർഗവും ആർട്ടിക്കുലേറ്റ എന്ന പേരിൽ അറിയപ്പെടുന്നു. ക്രനോയ്‌ഡിയയിലെ ഇന്നു ജീവിച്ചിരിക്കുന്ന ഏക ഉപവർഗവും ഇതുതന്നെ. ആഴംകുറഞ്ഞതും തെളിവുള്ളതുമായ സമുദ്രജലത്തിലാണിവ ജീവിക്കുന്നത്‌. ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ കടൽത്തീരത്തോടടുത്ത്‌ ഇവ സമൃദ്ധമായി കണ്ടുവരുന്നു. ധ്രുവസമുദ്രങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്‌. ഫെതർ സ്റ്റാറ്റുകള്‍ (ളലമവേലൃ മേ), മെറ്റാക്രനസ്‌ (feather stats)എന്നിവ ഈ ഉപവർഗത്തിലുള്‍പ്പെടുന്നു. ആറ്‌ ഗോത്രങ്ങളിലായി ആർട്ടിക്കുലേറ്റയെ തിരിച്ചിരിക്കുന്നു. ഇതിൽ ഒരു ഗോത്രത്തിൽ പ്ലവനസ്വഭാവമുണ്ടായിരുന്ന വിലുപ്‌ത ജീവികളെ മാത്രമാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. നോ: എക്കൈനോഡെർമേറ്റ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍