This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാളിദാസ റോയ് (1889 - 1975)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കാളിദാസ റോയ് (1889 - 1975) == ബംഗാളി കവിയും സാഹിത്യനിരൂപകനും. 1889-ൽ ബർ...)
അടുത്ത വ്യത്യാസം →
14:21, 25 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കാളിദാസ റോയ് (1889 - 1975)
ബംഗാളി കവിയും സാഹിത്യനിരൂപകനും. 1889-ൽ ബർദ്വാന്‍ ജില്ലയിലെ കറുയി എന്ന പ്രദേശത്തു ജനിച്ചു. കൽക്കത്താ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മഹാകവി രബീന്ദ്രനാഥ ടാഗൂറിന്റെ സമകാലികനായിരുന്ന ഈ കവി പ്രതിഭാശാലിയും സ്വതന്ത്രചിന്തകനും ആണ്. ഇദ്ദേഹം 25-ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുന്ദ് (1907), കിസലയ് (1911), പർണപുട് (1914), വ്രജവേണു (1915), ബല്ലരീ (1916), ഗാഥാഞ്ജലി (1957), സന്ധ്യാമണി (1958), ഹേമവതീ (1936) എന്നിവ കാവ്യഗ്രന്ഥങ്ങളും; ഗീതഗോവിന്ദ്, ഗീതാലഹരി, ശകുന്തളാ, കുമാരസംഭവ്, മേഘദൂത് എന്നിവ വിവർത്തന രൂപത്തിലുള്ള കൃതികളും; പ്രാചീന ബംഗസാഹിത്യ (1949), ബംഗസാഹിത്യ പരിചയ് (1950), പദാവലീ പരിചയ് എന്നിവ നിരൂപണപ്രബന്ധങ്ങളുമാണ്.
ഇദ്ദേഹത്തിന്റെ കവിത വൈഷ്ണവ ഭാവഗന്ധംകൊണ്ട് സുവാസിതമാണ്. പ്രകൃതിവന്ദനത്തിൽ കവി വാചാലനാകുന്നു. ജീവിതത്തിന്റെ അഗാധതലത്തിലൂടെയുള്ള കവിയുടെ പ്രയാണം അനുഭവൈകവേദ്യമത്ര. 1975-ൽ ഇദ്ദേഹം അന്തരിച്ചു.