This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽജിന്‍ II (1849 - 1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എൽജിന്‍ II (1849 - 1917) == == Elgin II == ഇന്ത്യയിലെ വൈസ്രായി (1894-98). വൈസ്രായി ആയ...)
അടുത്ത വ്യത്യാസം →

14:19, 8 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

എൽജിന്‍ II (1849 - 1917)

Elgin II

ഇന്ത്യയിലെ വൈസ്രായി (1894-98). വൈസ്രായി ആയിരുന്ന എൽജിന്‍ I-ന്റെ പുത്രനായി 1849 മേയ്‌ 16-ന്‌ കാനഡയിലെ മോണ്‍ട്രിയലിൽ ജനിച്ചു. ഗ്ലെനാൽമണ്ട്‌, ഈറ്റണ്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം ചെയ്‌തു. ലിബറൽ രാഷ്‌ട്രീയത്തിൽ തത്‌പരനായിരുന്ന എൽജിന്‍ കക സ്‌കോട്ടിഷ്‌ ലിബറൽ അസോസിയേഷന്റെ അധ്യക്ഷനായി. 1876-ൽ മേരി കാർനെഗിയെ വിവാഹം ചെയ്‌തു. 1886-ൽ ഗ്ലാഡ്‌സ്റ്റന്റെ മന്ത്രിസഭയിൽ അംഗമായി ഹ്രസ്വകാലം സേവനമനുഷ്‌ഠിച്ചു.

1894-ൽ ഇന്ത്യന്‍ വൈസ്രായിയായി എൽജിന്‍ നിയമിതനായി. ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലെ ഉദേ്യാഗസ്ഥാംഗങ്ങള്‍ ഗവണ്‍മെന്റിന്റെ നിർദേശാനുസരണം വോട്ടുരേഖപ്പെടുത്തണമെന്ന എൽജിന്റെ ഉത്തരവ്‌ വിവാദകാരണമായി. ചെന്നൈ, മുംബൈ, ബംഗാള്‍ എന്നിവിടങ്ങളിലെ ഗവർണർമാരുടെ നിയന്ത്രണത്തിലായിരുന്ന സൈന്യവിഭാഗങ്ങളെ സംഘടിപ്പിച്ച്‌ ഒരേ കമാന്‍ഡറുടെ കീഴിലാക്കി (1895). 1894-95 കാലത്ത്‌ വടക്ക്‌ പടിഞ്ഞാറ്‌ അതിർത്തി പ്രദേശത്തെ ചിത്രാലിൽ അധികാരത്തർക്കമുണ്ടായി. ബ്രിട്ടീഷുകാരുടെ അംഗീകാരമുണ്ടായിരുന്ന അവിടത്തെ ഭരണാധികാരിയായ നൈസാം ഉൽമുക്കിനെ സഹോദരനായ അമീർ ഉൽ മുൽക്ക്‌ വധിച്ച്‌ അധികാരം പിടിച്ചെടുത്തെങ്കിലും അയാളെ പുതിയ മെഹ്‌താർ (ഭരണാധിപന്‍) ആയി അംഗീകരിക്കുവാന്‍ എൽജിന്‍ വിസമ്മതിച്ചു. 1895 മാർച്ച്‌ മുതൽ അമീർ ഉൽ മുൽക്ക്‌ അവിടത്തെ ബ്രിട്ടീഷ്‌ ഏജന്റായ ഡോ. റോബർട്‌സനെ ആക്രമിക്കുകയും അദ്ദേഹം ചിത്രാൽ ദുർഗത്തിൽ അഭയം തേടുകയും ചെയ്‌തു. എന്നാൽ താമസിയാതെ ബ്രിട്ടീഷ്‌സൈന്യം ചിത്രാലിന്റെ മേൽ ആധിപത്യം സ്ഥാപിച്ചതോടെ ഉൽമുൽക്ക്‌ അവിടെനിന്നും പലായനം ചെയ്‌തു.

1895-ലെ വരള്‍ച്ചയും തുടർന്നുണ്ടായ പകർച്ചവ്യാധികളും സംജാതമായ സ്ഥിതി നേരിടുന്നതിൽ പരാജയപ്പെട്ട എൽജിനും ബ്രിട്ടീഷ്‌ ഗവണ്‍മെന്റും നിശിതമായി വിമർശിക്കപ്പെട്ടു. പ്ലേഗ്‌ നിരോധനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇന്ത്യന്‍ സിവിൽ സർവീസ്‌ ഉദേ്യാഗസ്ഥനായ നാന്‍ഡിനെയും അയേഴ്‌സ്റ്റിനെയും മതപരമായ ചില കാരണങ്ങളാൽ പ്രകോപിതരായ ജനങ്ങള്‍ വധിച്ചു (1896 ജൂണ്‍). 1897-ൽ മറ്റുപലയിടത്തും ഗവണ്‍മെന്റിനെതിരായി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ ഇവയെല്ലാം ശക്തമായി അമർച്ച ചെയ്യപ്പെട്ടു.

ഇന്ത്യന്‍ കമ്മട്ടങ്ങളിൽ വെള്ളിനാണയങ്ങളുടെ നിർമാണം പുനരാരംഭിക്കുവാനുള്ള ഒരു ഫ്രഞ്ച്‌-യു.എസ്‌. നിർദേശത്തെ എൽജിന്റെ ഗവണ്‍മെന്റ്‌ നിരാകരിച്ചു. രാജ്യത്തെ റവന്യൂ വരുമാനത്തിൽ വർധനവ്‌ ഉണ്ടാക്കി. എങ്കിലും ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയെ നേരിടുവാനായി എല്ലാ ഇറക്കുമതി-സാധനങ്ങളുടെമേലും അഞ്ച്‌ ശതമാനം അധികത്തീരുവ ചുമത്തി. എന്നാൽ ലങ്കാഷയറിൽനിന്ന്‌ ഇറക്കുമതി ചെയ്‌തിരുന്ന പരുത്തിയുടെമേൽ തീരുവ ബാധകമാക്കിയിരുന്നില്ല. ഈ നടപടി ഇന്ത്യാക്കാരുടെ പ്രതിഷേധത്തിനു കാരണമായി. 1897-ൽ ബർമയിലെ ചീഫ്‌ കമ്മിഷണർ പദവി നിർത്തലാക്കിക്കൊണ്ട്‌ തത്‌സ്ഥാനത്ത്‌ ഒരു ലഫ്‌. ഗവർണറെ നിയമിച്ചു. ബർമയിലും പഞ്ചാബിലും ഓരോ ലജിസ്ലേറ്റീവ്‌ കൗണ്‍സിലിനും വ്യവസ്ഥ ചെയ്‌തു. ജനക്ഷേമകരങ്ങളായ അനേകം നിയമങ്ങള്‍ ഇദ്ദേഹത്തിന്റെ ഭരണകാലത്തു പാസ്സാക്കപ്പെട്ടു.

1898-ൽ എൽജിന്‍ ഉദേ്യാഗമൊഴിഞ്ഞു. ഇംഗ്ലണ്ടിലേക്കു മടങ്ങിയ ഇദ്ദേഹം 1905-ൽ ക്യാമ്പ്‌ബെൽ മന്ത്രിസഭയിൽ കൊളോണിയൽ സെക്രട്ടറിയായും 1914-ൽ ആബർഡീന്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്‌ചാന്‍സലറായും സേവനമനുഷ്‌ഠിച്ചു. 1917 ജനു. 18-ന്‌ ബ്രാംഹാളിൽ എൽജിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍