This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
()
()
 
വരി 2: വരി 2:
മലയാള അക്ഷരമാലയിലെ പതിനെട്ടാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ മൃദു. നാദിയും അല്പപ്രാണവുമായ വിരാമം. സ്വന വിജ്ഞാനപ്രകാരം ദന്ത്യവും ഘോഷിയുമായ സ്പര്‍ശവ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡ ഭാഷകളിലും 'ദ'യാണ് പതിനെട്ടാമത്തെ വ്യഞ്ജനം. തമിഴില്‍ ഈ വ്യഞ്ജനം ഇല്ല.

-
 
+
[[Image:p241a.png|300px|left]]
ഉച്ചാരണ സൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിയില്‍ 'ദ്' എന്നതിനോട് 'അ'കാരം ചേര്‍ത്ത് 'ദ' എന്നെഴുതുന്നു (ദ് + അ = ദ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ദാ, ദി, ദീ, ദു, ദൂ, ദൃ, ദെ, ദേ, ദൈ, ദൊ, ദോ, ദൌ എന്നീ രൂപങ്ങള്‍ കൈവരുന്നു. സംസ്കൃതപദങ്ങളിലെ 'ദ' കാരം തത്സമങ്ങളില്‍ മാറ്റമില്ലാതെയും തദ്ഭവങ്ങളില്‍ 'ത'കാരമായി മാറിയും കാണുന്നു. (ദണ്ഡം-തണ്ഡം).

Current revision as of 07:30, 23 മാര്‍ച്ച് 2009

മലയാള അക്ഷരമാലയിലെ പതിനെട്ടാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ മൃദു. നാദിയും അല്പപ്രാണവുമായ വിരാമം. സ്വന വിജ്ഞാനപ്രകാരം ദന്ത്യവും ഘോഷിയുമായ സ്പര്‍ശവ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡ ഭാഷകളിലും 'ദ'യാണ് പതിനെട്ടാമത്തെ വ്യഞ്ജനം. തമിഴില്‍ ഈ വ്യഞ്ജനം ഇല്ല.

ഉച്ചാരണ സൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിയില്‍ 'ദ്' എന്നതിനോട് 'അ'കാരം ചേര്‍ത്ത് 'ദ' എന്നെഴുതുന്നു (ദ് + അ = ദ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ദാ, ദി, ദീ, ദു, ദൂ, ദൃ, ദെ, ദേ, ദൈ, ദൊ, ദോ, ദൌ എന്നീ രൂപങ്ങള്‍ കൈവരുന്നു. സംസ്കൃതപദങ്ങളിലെ 'ദ' കാരം തത്സമങ്ങളില്‍ മാറ്റമില്ലാതെയും തദ്ഭവങ്ങളില്‍ 'ത'കാരമായി മാറിയും കാണുന്നു. (ദണ്ഡം-തണ്ഡം).

ദകാരത്തിന് ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുളള ചേര്‍ച്ച എന്നിവ അനുസരിച്ച് രൂപങ്ങളും ലിപികളും കൊടുക്കുന്നു. ദ്ഗ-ഉദ്ഗാരം, ദ്ഗ്ര-ഉദ്ഗ്രഥനം, ദ്ഘ-ഉദ്ഘാടനം, ദ്ദ-മദ്ദളം, ദ്ധ-പദ്ധതി, ദ്ധ്ന-ബുദ്ധ്നം, ദ്ധ്മ-സിദ്ധ്മം, ദ്ധ്യ-ദദ്ധ്യന്നം, ദ്ധ്രം-ഗൃദ്ധ്രം, ദ്ധ്വ-അദ്ധ്വാനം, ദ്ബ-ഉദ്ബണം, ദ്ഭ-ഉദ്ഭവം, ദ്ഭ്ര-ഉദ്ഭ്രമണം, ദ്മ-പദ്മം, ദ്യ-പദ്യം, ദ്ര-ഭദ്രം, ദ്യ്ര-ദാരിദ്ര്യം, ദ്വ-ഉദ്വാസം, ദ്വ്യ-ഹൃദ്വ്യഥ, ഗ്ദ-വാഗ്ദേവത, ഗ്ദ്ധ-വിദഗ്ദ്ധന്‍, ഗ്ദ്ധ്യ-വൈദഗ്ദ്ധ്യം, ന്ദ-ചന്ദനം, ന്ദ്യ-വന്ദ്യന്‍, ന്ദ്ര-ചന്ദ്രന്‍, ന്ദ്വ-ദ്വന്ദ്വം, ബ്ദ-അബ്ദം, മ്ദ-സംദത്തം, ര്‍ദ-കര്‍ദമം, ര്‍ദ്ദ-മാര്‍ദ്ദവം, ര്‍ദ്ദ്വ-മാര്‍ദ്ദ്വീകം, ര്‍ദ്ധ-അര്‍ദ്ധം, ര്‍ദ്ധ്ര-ഗാര്‍ദ്ധ്രം, ര്‍ദ്ധ്വ-ഊര്‍ദ്ധ്വം, ര്‍ദ്ര-ആര്‍ദ്ര, ര്‍ദ്വ-ബഹിര്‍ദ്വാരം.

ഈ വ്യഞ്ജനസംയുക്തങ്ങളില്‍ ദ്യ, ദ്ര, ദ്വ, ദ്വ്യ എന്നിവ പദാദിയിലും പ്രയോഗിച്ചുകാണുന്നു. ഉദാ. ദ്യോവ്, ദ്രാവകം, ദ്വാദശി, ദ്വ്യണുകം. ഈ കൂട്ടക്ഷരത്തില്‍ ആദ്യഘടകമായി വരുന്ന 'ദ'കാരം 'ല'കാരച്ഛായയില്‍ മലയാളികള്‍ ഉച്ചരിക്കാറുണ്ട്. സ്വരമോ മധ്യമമോ പരമാകുമ്പോള്‍ 'ദ'കാരത്തിനു വ്യക്തമായ ഉച്ചാരണം. മറ്റു സാഹചര്യങ്ങളില്‍ പലപ്പോഴും 'ല'കാരച്ഛായയില്‍ ഉച്ചരിച്ചു കാണുന്നു (ഉദാ. പദ്മം-പല്‍മം). പദാദിയിലെ 'ദ'കാരത്തോടു ചേരുന്ന 'അ' 'എ' കാരമായി ഉച്ചരിക്കപ്പെടുന്നു (ദയ-ദെയ). സംസ്കൃതത്തില്‍നിന്ന് മലയാളം സ്വീകരിച്ചതാണ് ഈ വര്‍ണം. പ്രാചീന മലയാളത്തില്‍ സംസ്കൃതപദങ്ങളിലെ 'ദ'കാരം 'ത'കാരമായി മാറിയിരുന്നു (ദന്തം-തന്തം).

'ദ' എന്ന അക്ഷരത്തിന് ഛേദം (അഗ്നിപുരാണം 348-ാം അധ്യായം) എന്നര്‍ഥമുണ്ട്. പദാന്ത്യത്തില്‍ വരുന്ന 'ദ' ശബ്ദത്തിന് 'ദാനം ചെയ്യുന്ന' എന്ന് (ദ-ദന്‍-ദം, ഇഷ്ടദന്‍, വരദ, നീരദം) അര്‍ഥം ലഭിക്കുന്നു.

ദകാരത്തിന് (ദാ) ചൂട്, വഹ്നി, വേദന, പശ്ചാത്താപം, രക്ഷ, ശുദ്ധിയാക്കല്‍ എന്നിങ്ങനെയും ദം എന്നതിന് ഭാര്യ, സമ്മാനം, പല്ല്, പര്‍വതം, പത്തി, ശ്വാസം തുടങ്ങിയും അര്‍ഥങ്ങള്‍ നിഘണ്ടുക്കളില്‍ നല്കിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍