This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദശാവതാരങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ദശാവതാരങ്ങള്‍ മനുഷ്യതിര്യഗ്യോനികളിലൂടെ ഈശ്വരന്‍ കൈക്കൊണ്...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ദശാവതാരങ്ങള്‍ | + | =ദശാവതാരങ്ങള്‍= |
- | + | മനുഷ്യതിര്യഗ് യോനികളിലൂടെ ഈശ്വരന്‍ കൈക്കൊണ്ട പത്ത് ജന്മങ്ങള്‍. ലോകത്തെ അധര്‍മത്തില്‍നിന്നു രക്ഷിക്കാന്‍ മഹാവിഷ്ണു സ്വീകരിച്ച പത്ത് അവതാരങ്ങളാണ് ഇവ.[[Image:dasava.jpg|190px|thumb|ദശാവതാരം]] ജഗത്തില്‍ ധര്‍മം നിലനിര്‍ത്തുക ദേവന്മാരുടെ കര്‍ത്തവ്യമാണ്. ലോകത്തില്‍ ദുഷ്ടന്മാര്‍ വര്‍ധിക്കുമ്പോള്‍ മഹാവിഷ്ണു തുടങ്ങിയ ദേവന്മാര്‍ പൂര്‍ണമായും അംശമായും അവതരിച്ച് അവരെ നിഗ്രഹിക്കുന്നു. അപ്രകാരം അവതരിച്ചിട്ടുള്ള പ്രധാന പത്ത് അവതാരങ്ങള്‍ക്കാണ് ദശാവതാരങ്ങള്‍ എന്നു പറയുന്നത്. | |
- | + | 'മത്സ്യഃ കൂര്‍മ്മ വരാഹശ്ച | |
- | + | നരസിംഹശ്ച വാമനഃ | |
- | + | രാമോ രാമശ്ചരാമശ്ച | |
- | + | കൃഷ്ണഃകല്ക്കിര്‍ ജനാര്‍ദ്ദനഃ' | |
- | എന്നാണ് ദശാവതാരങ്ങളെപ്പറ്റി | + | എന്നാണ് ദശാവതാരങ്ങളെപ്പറ്റി ''ദേവീഭാഗവത''ത്തില്‍ പരാമര്‍ശം വന്നിട്ടുള്ളത് എന്നു കാണുന്നു. |
- | + | 'യദാ യദാഹി ധര്‍മ്മസ്യ | |
- | + | ഗ്ലാനിര്‍ഭവതി ഭാരത | |
- | + | അഭ്യുത്ഥാനമധര്‍മസ്യ | |
- | + | തദാത്മാനം സൃജാമ്യഹം' (കഢ7) | |
- | (ധര്‍മം ക്ഷയിക്കുമ്പോഴും അധര്‍മം വര്‍ധിക്കുമ്പോഴും ഞാന്‍ വിവിധ രൂപത്തില്‍ ആവിര്‍ഭവിക്കും) എന്നാണ് ശ്രീമദ് | + | (ധര്‍മം ക്ഷയിക്കുമ്പോഴും അധര്‍മം വര്‍ധിക്കുമ്പോഴും ഞാന്‍ വിവിധ രൂപത്തില്‍ ആവിര്‍ഭവിക്കും) എന്നാണ് ''ശ്രീമദ് ഭഗവദ്ഗീത''യില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഉപദേശിച്ചിട്ടുള്ളത്. |
- | + | ദശാവതാരങ്ങള്‍ മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്ക്കി എന്നിവയാണ്. എന്നാല്‍ ബലരാമനെ മഹാവിഷ്ണുവിന്റെ തല്പമായ അനന്തന്റെ അവതാരമായി കരുതുന്നവര്‍ എട്ടാമത്തെ അവതാരമായി ശ്രീകൃഷ്ണനെയും ഒന്‍പതാമത്തെ അവതാരമായി ശ്രീബുദ്ധനെയും സ്വീകരിക്കുന്നു (''മലയാളമഹാനിഘണ്ടു''). | |
- | + | ബലരാമനെയും ബുദ്ധനെയും ദശാവതാരങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നവര്‍ ശ്രീകൃഷ്ണനെ വിഷ്ണുവിന്റെ പൂര്‍ണാവതാരമായ മൂര്‍ത്തിമദ്ഭാവമായി കരുതുന്നു (''ശബ്ദകല്പദ്രുമം''). | |
- | + | ദശാവതാരങ്ങളില്‍ ആദ്യത്തെ നാലെണ്ണം കൃതയുഗത്തിലും പിന്നീടുള്ള മൂന്നെണ്ണം ത്രേതായുഗത്തിലും എട്ടും ഒന്‍പതും ദ്വാപരയുഗത്തിലും പത്താമത്തേത് കലിയുഗത്തിലും എന്ന ക്രമത്തിലാണ് പുരാണപരാമര്‍ശങ്ങള്‍ കാണപ്പെടുന്നത്. ''നോ: അവതാരങ്ങള്‍, കൃഷ്ണന്‍, കല്ക്കി'' |
Current revision as of 11:31, 21 മാര്‍ച്ച് 2009
ദശാവതാരങ്ങള്‍
മനുഷ്യതിര്യഗ് യോനികളിലൂടെ ഈശ്വരന്‍ കൈക്കൊണ്ട പത്ത് ജന്മങ്ങള്‍. ലോകത്തെ അധര്‍മത്തില്‍നിന്നു രക്ഷിക്കാന്‍ മഹാവിഷ്ണു സ്വീകരിച്ച പത്ത് അവതാരങ്ങളാണ് ഇവ. ജഗത്തില്‍ ധര്‍മം നിലനിര്‍ത്തുക ദേവന്മാരുടെ കര്‍ത്തവ്യമാണ്. ലോകത്തില്‍ ദുഷ്ടന്മാര്‍ വര്‍ധിക്കുമ്പോള്‍ മഹാവിഷ്ണു തുടങ്ങിയ ദേവന്മാര്‍ പൂര്‍ണമായും അംശമായും അവതരിച്ച് അവരെ നിഗ്രഹിക്കുന്നു. അപ്രകാരം അവതരിച്ചിട്ടുള്ള പ്രധാന പത്ത് അവതാരങ്ങള്‍ക്കാണ് ദശാവതാരങ്ങള്‍ എന്നു പറയുന്നത്.'മത്സ്യഃ കൂര്‍മ്മ വരാഹശ്ച
നരസിംഹശ്ച വാമനഃ
രാമോ രാമശ്ചരാമശ്ച
കൃഷ്ണഃകല്ക്കിര്‍ ജനാര്‍ദ്ദനഃ'
എന്നാണ് ദശാവതാരങ്ങളെപ്പറ്റി ദേവീഭാഗവതത്തില്‍ പരാമര്‍ശം വന്നിട്ടുള്ളത് എന്നു കാണുന്നു.
'യദാ യദാഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ
തദാത്മാനം സൃജാമ്യഹം' (കഢ7)
(ധര്‍മം ക്ഷയിക്കുമ്പോഴും അധര്‍മം വര്‍ധിക്കുമ്പോഴും ഞാന്‍ വിവിധ രൂപത്തില്‍ ആവിര്‍ഭവിക്കും) എന്നാണ് ശ്രീമദ് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഉപദേശിച്ചിട്ടുള്ളത്.
ദശാവതാരങ്ങള്‍ മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്ക്കി എന്നിവയാണ്. എന്നാല്‍ ബലരാമനെ മഹാവിഷ്ണുവിന്റെ തല്പമായ അനന്തന്റെ അവതാരമായി കരുതുന്നവര്‍ എട്ടാമത്തെ അവതാരമായി ശ്രീകൃഷ്ണനെയും ഒന്‍പതാമത്തെ അവതാരമായി ശ്രീബുദ്ധനെയും സ്വീകരിക്കുന്നു (മലയാളമഹാനിഘണ്ടു).
ബലരാമനെയും ബുദ്ധനെയും ദശാവതാരങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നവര്‍ ശ്രീകൃഷ്ണനെ വിഷ്ണുവിന്റെ പൂര്‍ണാവതാരമായ മൂര്‍ത്തിമദ്ഭാവമായി കരുതുന്നു (ശബ്ദകല്പദ്രുമം).
ദശാവതാരങ്ങളില്‍ ആദ്യത്തെ നാലെണ്ണം കൃതയുഗത്തിലും പിന്നീടുള്ള മൂന്നെണ്ണം ത്രേതായുഗത്തിലും എട്ടും ഒന്‍പതും ദ്വാപരയുഗത്തിലും പത്താമത്തേത് കലിയുഗത്തിലും എന്ന ക്രമത്തിലാണ് പുരാണപരാമര്‍ശങ്ങള്‍ കാണപ്പെടുന്നത്. നോ: അവതാരങ്ങള്‍, കൃഷ്ണന്‍, കല്ക്കി