This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെയ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തെയ്യാട്ടത്തിലെ ദേവതകള്‍)
(തെയ്യസ്ഥാനങ്ങള്‍)
വരി 23: വരി 23:
==തെയ്യസ്ഥാനങ്ങള്‍==  
==തെയ്യസ്ഥാനങ്ങള്‍==  
കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങള്‍. ആദ്യസങ്കേതങ്ങള്‍ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങള്‍ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയില്‍ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളില്‍ കല്‍പീഠമോ കല്‍ത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ചിലേടങ്ങളില്‍ പള്ളിയറ (ശ്രീകോവില്‍) പണിതിട്ടുണ്ടായിരിക്കും. ദുര്‍ലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.
കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങള്‍. ആദ്യസങ്കേതങ്ങള്‍ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങള്‍ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയില്‍ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളില്‍ കല്‍പീഠമോ കല്‍ത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ചിലേടങ്ങളില്‍ പള്ളിയറ (ശ്രീകോവില്‍) പണിതിട്ടുണ്ടായിരിക്കും. ദുര്‍ലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.
-
[[Image:theyyam(C1).png|200px|right|thumb|മുത്തപ്പന്‍ തെയ്യം]]
+
 
കാവുകളില്‍ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീല്‍കാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേല്‍ക്കാവ്,  പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവര്‍കാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകള്‍ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊര്‍പ്പഴച്ചിക്കാവ്, പാലോട്ടുകാവ് എന്നിങ്ങനെ പുരുഷദൈവങ്ങള്‍ക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകള്‍ വിവിധ ഗ്രാമങ്ങളില്‍ ഉണ്ടാകും.
കാവുകളില്‍ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീല്‍കാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേല്‍ക്കാവ്,  പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവര്‍കാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകള്‍ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊര്‍പ്പഴച്ചിക്കാവ്, പാലോട്ടുകാവ് എന്നിങ്ങനെ പുരുഷദൈവങ്ങള്‍ക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകള്‍ വിവിധ ഗ്രാമങ്ങളില്‍ ഉണ്ടാകും.
വരി 33: വരി 33:
അത്യുത്തരകേരളത്തില്‍ തെയ്യാട്ടം നടത്തുന്ന കാവുകളില്‍ മറ്റൊന്നാണ് 'മുണ്ട്യ'കള്‍. പണ്ട് ഇവ നായാട്ടു സങ്കേതങ്ങള്‍ കൂടിആയിരുന്നിരിക്കാം. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മന്‍ കൊയോന്‍കര, നടക്കാവ്, പുലിയന്നൂര്‍, കുലേരി തുടങ്ങിയ പ്രദേശങ്ങളില്‍ മുണ്ട്യക്കാവുകള്‍ കാണാം. മുണ്ട്യകള്‍ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളില്‍ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളില്‍ വയനാട്ടുകുലവന്‍ ദൈവവും ഉണ്ട്.
അത്യുത്തരകേരളത്തില്‍ തെയ്യാട്ടം നടത്തുന്ന കാവുകളില്‍ മറ്റൊന്നാണ് 'മുണ്ട്യ'കള്‍. പണ്ട് ഇവ നായാട്ടു സങ്കേതങ്ങള്‍ കൂടിആയിരുന്നിരിക്കാം. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മന്‍ കൊയോന്‍കര, നടക്കാവ്, പുലിയന്നൂര്‍, കുലേരി തുടങ്ങിയ പ്രദേശങ്ങളില്‍ മുണ്ട്യക്കാവുകള്‍ കാണാം. മുണ്ട്യകള്‍ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളില്‍ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളില്‍ വയനാട്ടുകുലവന്‍ ദൈവവും ഉണ്ട്.
 +
<gallery>
 +
Image:theyyam(C1).png|മുത്തപ്പന്‍ തെയ്യം
വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകള്‍. തീയര്‍, തച്ചന്മാര്‍ (ആശാരിമാര്‍), മുക്കുവര്‍, കരിമ്പാലന്‍ എന്നീ സമുദായക്കാര്‍ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളില്‍ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോന്‍കര (തൃക്കരിപ്പൂര്), ചെറുവത്തൂര്‍, പയ്യന്നൂര്, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകള്‍ ആശാരിമാരുടേതാണ്.
വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകള്‍. തീയര്‍, തച്ചന്മാര്‍ (ആശാരിമാര്‍), മുക്കുവര്‍, കരിമ്പാലന്‍ എന്നീ സമുദായക്കാര്‍ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളില്‍ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോന്‍കര (തൃക്കരിപ്പൂര്), ചെറുവത്തൂര്‍, പയ്യന്നൂര്, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകള്‍ ആശാരിമാരുടേതാണ്.

06:12, 4 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

തെയ്യം

ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകല. പല അനുഷ്ഠാനകലകളും ഇഷ്ടദേവതകളെ പ്രീണിപ്പിക്കുവാനുള്ളവയാണ്. ഈ ധര്‍മം തെയ്യാട്ടത്തിനുമുണ്ട്. എന്നാല്‍ ദേവതതന്നെ പ്രത്യക്ഷമായി ആടുന്നുവെന്നാണ് ഇതിലെ സങ്കല്പം. തെയ്യക്കോലങ്ങള്‍ കെട്ടുന്ന 'കോലക്കാ'രായ നര്‍ത്തകരിലൂടെ ദേവതാചൈതന്യം വെളിപ്പെടുന്നുവെന്നാണു വിശ്വാസം. കെട്ടിയാടുന്ന 'കോലങ്ങ' ളെല്ലാം ദൈവങ്ങള്‍ തന്നെ. സമുദായശ്രേണിയില്‍ താണ വിഭാഗമായി കരുതപ്പെടുന്ന ആദിമ ജനസമൂഹങ്ങളാണ് തെയ്യങ്ങള്‍ കെട്ടിവരുന്നതെങ്കിലും സവര്‍ണാവര്‍ണഭേദം കൂടാതെ ജനങ്ങളെല്ലാം ആ തെയ്യങ്ങളുടെ മുമ്പില്‍ ഭയഭക്തിവിശ്വാസങ്ങളോടെ തൊഴുതു നില്ക്കുന്നു. തെയ്യാട്ടം നടക്കുമ്പോള്‍ നര്‍ത്തകനായ കോലക്കാരനെയല്ല, ദേവതയെയാണ് ഭക്തജനങ്ങള്‍ കാണുന്നത്.

പേരും പൊരുളും

'ദൈവം' എന്ന പദത്തിന്റെ തദ്ഭവമാണ് 'തെയ്യം'. ദേവതകളുടെ രൂപം ധരിച്ചാടുന്ന 'കോലങ്ങള്‍' ആണ് ഇവ. 'കോലംകെട്ട്' എന്നും വ്യവഹാരമുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുഖ്യമായും തെയ്യാട്ടം നിലവിലുള്ളത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വടക്കന്‍ മേഖല എന്നിവിടങ്ങളില്‍ തെയ്യത്തോടു സമാനമായ 'തിറ'കളാണുള്ളത്. എന്നാല്‍, അത്യുത്തര കേരളത്തിലെ തെയ്യാട്ടത്തിന്റെ അരങ്ങില്‍ ചില 'തിറ'കള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേട്ടയ്ക്കൊരു മകന്‍, വൈരജാതന്‍, മുന്നായരീശ്വരന്‍, ക്ഷേത്രപാലന്‍, ഇളം കരുമന്‍, കരിമുരിക്കന്‍, ബമ്മുരിക്കന്‍, പൂതൃവാടി കന്നിക്കൊരുമകന്‍, കളിക്കത്തറ (രണ്ട് എണ്ണം), അന്തിത്തറ (മുത്തപ്പന്‍ ദൈവത്തിന്റെ) തുടങ്ങിയ ചില 'കോല'ങ്ങള്‍ 'തിറ'യെന്ന പേരിലാണ് വ്യവഹരിക്കപ്പെടുന്നത്.

തോറ്റവും വെള്ളാട്ടവും

തെയ്യാട്ടത്തിനു തലേദിവസം കോലക്കാരന്‍ ലഘുവായ തോതില്‍ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അതിന്റെ അന്ത്യത്തില്‍ ഉറഞ്ഞുതുള്ളി നര്‍ത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ കലാകാരനും മറ്റുള്ളവരുംകൂടി പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക. 'തോറ്റംപാട്ട്' പാടുന്ന വേഷം 'തോറ്റ'വും, തോറ്റമെന്ന വേഷം (തോറ്റക്കാരന്‍)പാടുന്ന അനുഷ്ഠാനഗാനം 'തോറ്റംപാട്ടു'മാകുന്നു. തെയ്യത്തോറ്റങ്ങള്‍ക്കു മാത്രമേ ഈ ലാക്ഷണികമായ അര്‍ഥമുള്ളൂ.

'തോറ്റ'മെന്ന പദത്തിന് 'സ്തോത്രം' എന്ന അര്‍ഥമുണ്ട്. എന്നാല്‍ തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അര്‍ഥങ്ങളുള്ള ഒരു പഴയ ക്രിയാരൂപമത്രെ 'തോറ്റുക' എന്ന പദം. 'തോറ്റം' എന്ന നാമപദം അതില്‍നിന്നുമുണ്ടായതായിരിക്കണം. ഈ അര്‍ഥസങ്കല്പമെല്ലാം ഇവിടെ യോജിക്കുന്നുമുണ്ട്. തോറ്റക്കാരന്റെയോ തെയ്യക്കാരന്റെയോ ശരീരത്തില്‍ ദേവത ആവേശിച്ച് വെളിപാടുകൊള്ളുവാനാണ് 'തോറ്റം' പാടുന്നത്. 'വരവിളി' തോറ്റത്തിലൂടെ ദേവതയെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. 'തോറ്റ'ത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്ന തരഭേദം കാണാം. സമയസൂചകങ്ങളാണ് ആ പദങ്ങളെങ്കിലും സമയനിഷ്ഠ പ്രായേണ പാലിച്ചുകാണാറില്ല.

തെയ്യത്തിന്റെ ചെറിയ രൂപമായ 'തോറ്റം' എല്ലാ തെയ്യങ്ങള്‍ക്കും പതിവില്ല. അത്തരം തെയ്യങ്ങള്‍ക്കും തിറകള്‍ക്കും 'വെള്ളാട്ട'മാണ് പതിവ്. 'വെള്ളാട്ട'ത്തിന് 'തോറ്റ' വേഷത്തേക്കാള്‍ ഉടയാടകളും മെയ്യലങ്കാരങ്ങളും ഉണ്ടാകും. മുഖത്തുതേയ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീദേവതകള്‍ക്കെല്ലാം 'തോറ്റ'മുണ്ട്. പുരുഷദേവതകള്‍ക്കു മിക്കതിനും 'തോറ്റം' കാണും. എന്നാല്‍ വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴച്ചി, പൂമാരുതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, പുലികണ്ടന്‍, ബാലി, വൈരജാതന്‍, പുലിയൂരുകണ്ണന്‍, കന്നിക്കൊരുമകന്‍, വടവീരന്‍, അങ്കക്കാരന്‍, വീരഭദ്രന്‍, പൂളോന്‍ ദൈവം എന്നീ 'കോല'ങ്ങള്‍ക്കു 'വെള്ളാട്ട'മുണ്ട്. വെള്ളാട്ടമുള്ളവയ്ക്ക് 'തോറ്റ'മോ, 'തോറ്റ'മുള്ളവയ്ക്ക് 'വെള്ളാട്ട'മോ സാധാരണ പതിവില്ലെങ്കിലും, കൂടുതല്‍ നാളുകളില്‍ തെയ്യാട്ടം നടത്തപ്പെടുമ്പോള്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളാട്ടവും തോറ്റവും മാറിമാറി കാണാറുണ്ട്.

കളിയാട്ടവും പെരുങ്കളിയാട്ടവും

കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാല്‍, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വര്‍ഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് അവിടങ്ങളില്‍ കളിയാട്ടം നടത്തുന്നത്. ആര്‍ഭാടപൂര്‍വം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാള്‍ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളില്‍ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങള്‍ക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്.

കളിയാട്ടത്തിലെ ദേവതമാരില്‍ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതില്‍ പക്ഷാന്തരമില്ല. അതിനാല്‍ 'കാളിയാട്ട'മാണ് 'കളിയാട്ട'മായതെന്നു ചിലര്‍ കരുതുന്നു. 'കളി'യും 'ആട്ട'വും ഇതിലുള്ളതിനാലാണ് 'കളിയാട്ട'മായതെന്നു മറ്റൊരു പക്ഷം. എന്നാല്‍ കേരളോത്പത്തി എന്ന ഗ്രന്ഥത്തില്‍ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തിരങ്ങളുടെ ശൃംഖലയിലാണ് 'കളിയാട്ട'ത്തെയും പെടുത്തിയിരിക്കുന്നത്. മതപരമായ ഒരു നാടകമായിട്ടാണ് ഡോ. ഗുണ്ടര്‍ട്ട് ഇതിനെ കണ്ടത്.

'കളിയാട്ട'ത്തിന്റെ അരങ്ങില്‍ എല്ലാ തെയ്യങ്ങള്‍ക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ 'കളിയാട്ടം' എന്നു പറയാറുള്ളൂ.

തെയ്യസ്ഥാനങ്ങള്‍

കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങള്‍. ആദ്യസങ്കേതങ്ങള്‍ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങള്‍ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയില്‍ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളില്‍ കല്‍പീഠമോ കല്‍ത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ചിലേടങ്ങളില്‍ പള്ളിയറ (ശ്രീകോവില്‍) പണിതിട്ടുണ്ടായിരിക്കും. ദുര്‍ലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.

കാവുകളില്‍ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീല്‍കാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേല്‍ക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവര്‍കാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകള്‍ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊര്‍പ്പഴച്ചിക്കാവ്, പാലോട്ടുകാവ് എന്നിങ്ങനെ പുരുഷദൈവങ്ങള്‍ക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകള്‍ വിവിധ ഗ്രാമങ്ങളില്‍ ഉണ്ടാകും.

വാണിയ (ചക്കാല നായര്‍) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകള്‍. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടന്‍ തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂര്‍, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാല്‍, നീലേശ്വരം, ക്ണാവൂര്‍, ക്ളായിക്കോട്, ചെറുവത്തൂര്‍, ചന്തേര, കാറോല്‍, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂര്‍, കുറുമാത്തൂര്‍, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടച്ച, മുക്വത്ത് എന്നീ പ്രദേശങ്ങളില്‍ മുച്ചിലോട്ടുകാവുകളുണ്ട്.

ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകള്‍. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കന്‍കൊവ്വല്‍, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളില്‍ പൂമാലക്കാവുകള്‍ കാണാം. ഈ കാവുകളില്‍ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു.

കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരില്‍ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകള്‍. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, ഫാടനാട്ട്, കാക്കോല്‍, കൂറ്റൂര്‍, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളില്‍ കണ്ണങ്ങാട്ടുകാവുകളുണ്ട്.

അത്യുത്തരകേരളത്തില്‍ തെയ്യാട്ടം നടത്തുന്ന കാവുകളില്‍ മറ്റൊന്നാണ് 'മുണ്ട്യ'കള്‍. പണ്ട് ഇവ നായാട്ടു സങ്കേതങ്ങള്‍ കൂടിആയിരുന്നിരിക്കാം. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മന്‍ കൊയോന്‍കര, നടക്കാവ്, പുലിയന്നൂര്‍, കുലേരി തുടങ്ങിയ പ്രദേശങ്ങളില്‍ മുണ്ട്യക്കാവുകള്‍ കാണാം. മുണ്ട്യകള്‍ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളില്‍ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളില്‍ വയനാട്ടുകുലവന്‍ ദൈവവും ഉണ്ട്.

കതിവന്നൂര്‍ വീരന്‍, വെളുത്തദ്രുതം, തെക്കന്‍ കരിയാത്തന്‍, കന്നിക്കൊരു മകന്‍ തുടങ്ങിയ ചില തെയ്യങ്ങള്‍ക്ക് ശരീരത്തില്‍ അരിച്ചാന്തു തേയ്ക്കാറുണ്ട്. വയനാട്ടുകുലവന്‍, പൂമാരുതന്‍, ബാലി, കണ്ടനാര്‍ കേളന്‍, പുലിയുരുകാളി, പള്ളിക്കരിങ്കാളി തുടങ്ങിയ തെയ്യങ്ങള്‍ മഞ്ഞളാണ് ശരീരത്തില്‍ തേയ്ക്കുക. അരിച്ചാന്തും മഞ്ഞളും ചേര്‍ത്ത് ശരീരത്തില്‍ പൂശുന്ന തെയ്യങ്ങളാണ് മുത്തപ്പനും തിരുവപ്പനും. പള്ളിക്കരിവേടന്‍ തെയ്യത്തിന് അരിച്ചാന്തും കടും ചുവപ്പും മെയ്യെഴുതാന്‍ ഉപയോഗിക്കും. അങ്കക്കാരനാകട്ടെ കറുപ്പും ചുവപ്പും ശരീരത്തില്‍ തേയ്ക്കുന്നു. വേട്ടയ്ക്കൊരു മകന്‍, ഊര്‍പ്പഴച്ചി എന്നിവയ്ക്ക് പച്ച മനയോല, ചുവപ്പ്, കറുപ്പ് എന്നിവകൊണ്ട് ശരീരത്തിലെഴുതും. 'വരുന്തു വാലിട്ടെഴുത്ത്' എന്ന പേരിലുള്ളതാണ് ഇളം കരുമകന്‍ തെയ്യത്തിന്റെ മെയ്യെഴുത്ത്.

മുടികള്‍, അണിയാഭരണങ്ങള്‍, ഉടയാടകള്‍ തുടങ്ങിയ ചമയങ്ങള്‍ തെയ്യങ്ങള്‍ക്കു രൂപവൈവിധ്യമുണ്ടാക്കുവാന്‍ സഹായിക്കുന്നവയാണ്. തലച്ചമയം, അരച്ചമയം, കാല്‍ച്ചമയം, കൈച്ചമയം എന്നിങ്ങനെ അവയെ തരംതിരിക്കാം. ലോഹനിര്‍മിതമായവയൊഴിച്ച് ശേഷം ചമയങ്ങളെല്ലാം കലാകാരന്മാര്‍ തന്നെയാണു രൂപപ്പെടുത്തുന്നത്. 'മുടി'യാണ് തലച്ചമയങ്ങളില്‍ മുഖ്യം. വലിയമുടി, വട്ടമുടി, പീലിമുടി, തിരുമുടി, ചട്ടമുടി, കൊണ്ടല്‍മുടി, കൊടുമുടി, കൂമ്പുമുടി, കൊതച്ചമുടി, ഓങ്കാരമുടി, തൊപ്പിച്ചമയം, ഓലമുടി, ഇലമുടി, പൂക്കട്ടിമുടി എന്നിങ്ങനെ മുടികള്‍ പലവിധമുണ്ട്. മുരിക്ക്, കുമിഴ് തുടങ്ങിയ കനം കുറഞ്ഞ മരങ്ങള്‍കൊണ്ടാണ് മിക്ക മുടികളും രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, തകിടുകള്‍, പലനിറത്തിലുള്ള പട്ടുതുണികള്‍, വെള്ളികൊണ്ടോ ഓടുകൊണ്ടോ നിര്‍മിച്ച ചെറുമിന്നികളും ചന്ദ്രക്കലകളും, മയില്‍പ്പീലി, ചെക്കിപ്പൂവ്, കുരുത്തോല, കവുങ്ങിന്‍പാള തുടങ്ങിയവ മുടികളുടെ നിര്‍മാണത്തിന് ഉപയോഗിക്കും.

തലച്ചമയങ്ങളില്‍പ്പെട്ടവയാണ് കുപ്പി, തലപ്പാളി, ചെന്നിമലര്‍, ചെന്നിപ്പത്തി, ചെയ്യാക്ക്, കൊമ്പോലക്കാത്, കൊടുവട്ടം, തെക്കന്‍കാത്, ചെണ്ടെടത്താങ്ങി എന്നിവ. അരച്ചമയങ്ങള്‍ക്കും വൈവിധ്യമുണ്ട്. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങള്‍ക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പന്‍' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളില്‍ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു. 'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലന്‍, മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങള്‍ക്കു കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള തെയ്യങ്ങളുമുണ്ട്. പൊട്ടന്‍, ഗുളികന്‍ എന്നിവര്‍ക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാര്‍ക്കും ഒലിയുടുപ്പ് കാണും. വിഷ്ണൂമൂര്‍ത്തിക്ക് വലിയ ഉട കുരുത്തോലകൊണ്ടുണ്ടാക്കും. ചില പുരുഷദേവതകള്‍ക്ക് 'ചെണ്ടരയില്‍ക്കെട്ട്', 'അടുക്കും കണ്ണിവളയന്‍' എന്നീ പേരുകളിലുള്ള ചെറിയ 'വട്ടൊട'കള്‍ കാണാം. ചില തെയ്യങ്ങള്‍ക്ക് ഒട്ടിയാണം, കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി ഉപയോഗിച്ചുവരാറുണ്ട്. കടകം, വളകള്‍, ചൂടകം, പൂത്തണ്ട തുടങ്ങിയ കൈച്ചമയങ്ങളും, പറ്റും പാടകവും, മണിക്കയല്, ചിലമ്പ് തുടങ്ങിയ 'കാച്ചമയ'ങ്ങളും, മാര്‍വട്ടവും തെയ്യങ്ങള്‍ ധരിക്കാറുണ്ട്. സ്ത്രീദേവതകളില്‍ പലതും എകിറ് (ദംഷ്ട്രം) ഉപയോഗിക്കും. പുരുഷദേവതകള്‍ക്കു 'താടി' പതിവുണ്ട്. മുത്തപ്പന്‍, കണ്ടനാര്‍കേളന്‍, വയനാട്ടുകുലവന്‍ എന്നിവര്‍ക്ക് വെളുത്ത താടിയും പൂമാരുതന്‍, കതിവന്നൂര്‍ വീരന്‍ തുടങ്ങിയവര്‍ക്ക് കരിന്താടിയുമാണു വേണ്ടത്. ക്ഷേത്രപാലന്‍, ഘണ്ടാകര്‍ണന്‍, കുട്ടിച്ചാത്തന്‍, തിരുവപ്പന്‍ തുടങ്ങിയ തെയ്യങ്ങള്‍ക്കു കറുത്ത തൂക്കുതാടിയാണ്.

പൊയ്മുഖം, പൊയ്ക്കാത്, പൊയ്ക്കണ്ണ് തുടങ്ങിയവ ചില തെയ്യങ്ങള്‍ക്ക് ആവശ്യമാണ്. മരം, ഓട്, പാള എന്നിവകൊണ്ടാണ് പ്രായേണ പൊയ്മുഖങ്ങള്‍ നിര്‍മിക്കുന്നത്. ഗുളികന്‍, പൊട്ടന്‍ എന്നീ തെയ്യങ്ങള്‍ക്ക് ചായംകൊണ്ടു ചിത്രണം ചെയ്ത പാള (മുഖപാള)യാണ് മുഖാവരണമായി ധരിക്കുന്നത്. ഓടുകൊണ്ട് പാത്തുണ്ടാക്കുന്നതാണ് തെക്കന്‍ ഗുളികന്റെ പൊയ്മുഖം. കരിംപൂതത്തിന്റേതാകട്ടെ മരം കൊണ്ടുള്ളതും.

തെയ്യാട്ടത്തിലെ ദേവതകള്‍

ആരാധനയുടെ ഒരു പ്രകാര ഭേദമാണ് തെയ്യാട്ടം. ശക്ത്യാരാധന, ശൈവാരാധന, ഭൂതാരാധന, നാഗാരാധന, മൃഗാരാധന, യക്ഷ-ഗന്ധര്‍വാദിപൂജ, വൈഷ്ണവാരാധന, പരേതാരാധന, വീരാരാധന തുടങ്ങിയ ആരാധനകളുടെ സവിശേഷതകള്‍ ഈ അനുഷ്ഠാനകലയ്ക്കുണ്ട്. കാവുകളും വൃക്ഷങ്ങളുമായുള്ള ബന്ധവും ശ്രദ്ധേയമാണ്.

'അമ്മദൈവ'ങ്ങള്‍ തെയ്യാട്ടത്തിന്റെ രംഗത്തുണ്ട്. 'അമാനുഷ മാതൃദേവതാ പൂജ'യാണ് പില്ക്കാലത്ത് ശക്ത്യാരാധനയായി മാറിയതെന്ന് കരുതപ്പെടുന്നു. കാളിയും കാളിയുടെ സങ്കല്പഭേദങ്ങളുമായി അനേകം ദേവതകള്‍ തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഭഗവതി, കാളിച്ചാമുണ്ഡി, ഈശ്വരി എന്നീ പൊതു പേരുകളിലുള്ള തെയ്യങ്ങളില്‍ മിക്കതും ശക്തിസ്വരൂപിണികളാണ്. ഈ ദേവതകളില്‍ നല്ലൊരു ഭാഗം 'അമ്മ'മാരുമാണ്. എങ്കിലും 'അമ്മ ദൈവ'(തായി)ങ്ങളില്‍ 'തായിപ്പരദേവത' എന്നു വിളിക്കപ്പെടുന്ന തിരുവാര്‍ക്കാട്ടു ഭഗവതി പ്രമുഖസ്ഥാനമലങ്കരിക്കുന്നു. കോലത്തിരിരാജാവിന്റെ മുഖ്യ ആരാധനാദേവത കൂടിയാണ് ഈ അമ്മ. ഈ അമ്മയെ 'മാടായിക്കാവിലച്ചി' എന്നു ഗ്രാമീണര്‍ വിളിക്കുന്നു. പരമേശ്വരന്റെ തൃക്കണ്ണില്‍നിന്നു ജനിച്ച 'തായി', ദാരികാന്തകിയാണ്. തായിപ്പരദേവതയ്ക്ക് അനേകം പേര്‍ പകര്‍ച്ചകളുണ്ട്. 'കാളി' എന്നു പ്രത്യേകം പേര്‍ചൊല്ലി വിളിക്കുന്ന തെയ്യങ്ങളുണ്ട്. ഭദ്രകാളി, വീരര്‍കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടലഭദ്രകാളി, പുലിയുരുകാളി എന്നീ തെയ്യങ്ങള്‍ പ്രധാനപ്പെട്ടവയാണ്. ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍വീഴാതെ എഴുന്നേറ്റു കുടിക്കുകയും ചെയ്ത കാളിതന്നെയാണ് ചാമുണ്ഡി. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ രക്തചാമുണ്ഡിയെന്നും രക്തേശ്വരിയെന്നും വിളിക്കുന്നത്. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശപാതാളങ്ങളില്‍ അവരെ പിന്തുടര്‍ന്നുചെന്ന് യുദ്ധം ചെയ്തിട്ടുണ്ട്. പാതാളത്തില്‍ പോയതു കൊണ്ടത്രെ പാതാളമൂര്‍ത്തി (മടയില്‍ ചാമുണ്ഡി) എന്നു വിളിക്കുന്നത്.

കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പല ദേവതകളും അസുരകുലാന്തകിമാരാണെന്നപോലെ ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്പം. അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകള്‍ മാത്രമല്ല ക്ഷേത്രപാലന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, പടവീരന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങിയ പുരുഷദേവതകളും ചില പടകളില്‍ പങ്കെടുത്തവരത്രെ.

രോഗങ്ങള്‍ക്ക് ദേവതാസങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തില്‍ രോഗദേവതകളെ കാണാം. ഇവരില്‍ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാര്‍ (മൂത്തഭഗവതി, ഇളയഭഗവതി), ദണ്ഡദേവന്‍, കണ്ഠാകര്‍ണന്‍, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരന്‍, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്.

ആരിയര്‍നാട് തുടങ്ങിയ അന്യദേശങ്ങളില്‍നിന്നു മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണു വിശ്വാസം. അത്തരം 'മരക്കല ദേവത'കളില്‍ ചിലത് തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍ ബപ്പിരിയന്‍, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങള്‍ 'മരക്കല ദേവത'മാരില്‍പ്പെടുന്നു.

നാഗങ്ങളെയും മൃഗങ്ങളെയും ദേവതകളായി സങ്കല്പിച്ചുകൊണ്ടുള്ള ആരാധന തെയ്യാട്ടത്തില്‍ നിലനില്ക്കുന്നു. നാഗകണ്ഠന്‍, നാഗകന്നി, നാഗക്കാമന്‍ (കുറുന്തിനിക്കാമന്‍) തുടങ്ങി ഏതാനും നാഗത്തെയ്യങ്ങളുണ്ട്. മൃഗദേവതകളില്‍ പുലിദൈവങ്ങള്‍ക്കാണ് പ്രാമുഖ്യം. പുലിരൂപമെടുക്കുന്ന പാര്‍വതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ളതാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയുരുകണ്ണന്‍, പുള്ളിക്കരിങ്കാളി എന്നീ ദേവതകള്‍ അവരുടെ സന്തതികളാണെന്നാണു പുരാസങ്കല്പം. ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങള്‍ ശിവാംശഭൂതങ്ങളാണ്. ദുര്‍മൃതിയടഞ്ഞ പ്രേതപിശാചുക്കളില്‍ ചിലതും 'ഭൂത'മെന്ന വിഭാഗത്തില്‍ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളര്‍ഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.

'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തില്‍ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടില്‍ പറയുന്നുള്ളൂ. വേലന്മാര്‍ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാര്‍ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമന്‍, ഗന്ധര്‍വന്‍ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.

വനമൂര്‍ത്തികളെയും നായാട്ടുദേവതകളെയും തെയ്യമായി കെട്ടിയാടിക്കുക പതിവാണ്. മേലേതലച്ചില്‍, പൂതാടിദൈവം, പൂവില്ലി, ഇളവില്ലി, വലപ്പിലവന്‍ എന്നിങ്ങനെ ചില തെയ്യങ്ങള്‍ വനദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. പള്ളക്കരിവേടന്‍, പുള്ളിപ്പുളോന്‍ എന്നീ ദേവതകള്‍ കാവേരി മലയില്‍നിന്ന് ഇറങ്ങിവന്നവരത്രെ. മുത്തപ്പന്‍തെയ്യം ഒരു നായാട്ടുദേവതയാണ്. മാവിലര്‍ കെട്ടിയാടുന്ന വീരഭദ്രന്‍, വീരമ്പിനാര്‍ എന്നീ തെയ്യങ്ങളും നായാട്ടുധര്‍മമുള്ളവരാകുന്നു. വേലന്മാര്‍ കെട്ടിയാടുന്ന അയ്യപ്പന്‍ തെയ്യമാണ് മറ്റൊരു നായാട്ടുദേവത. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീദേവകളും വനദേവതാസങ്കല്പം ഉള്‍ക്കൊള്ളുന്ന തെയ്യങ്ങളാണ്.

കാര്‍ഷികസംസ്കാരവുമായി ബന്ധപ്പെട്ട ദേവതകളാണ് ഉര്‍വരദേവതകള്‍. കാലിച്ചേകോന്‍, ഉച്ചാര്‍ തെയ്യങ്ങള്‍ (പുലിത്തെയ്യങ്ങള്‍), ഗോദാവരി എന്നിവ ഉര്‍വരദേവതകളാണ്. ആയന്മാരോടുകൂടി പശുപാലകനായി നടന്ന ദൈവമത്രെ വണ്ണാന്മാര്‍ കെട്ടിയാടുന്ന കാലിച്ചേകോന്‍ തെയ്യം. എന്നാല്‍, പുലയരുടെ കാലിച്ചേകോന്‍ തെയ്യം കൈലാസത്തില്‍നിന്ന് ഭൂമിയിലേക്കിറങ്ങിവന്ന ദേവതയാണ്.

മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപാസന നടത്തുകയും ചെയ്യുന്ന ദേവതകളെ 'മന്ത്രമൂര്‍ത്തികള്‍'എന്ന് സാമാന്യമായിപ്പറയാം. 'ഭൈരവാദി മന്ത്രമൂര്‍ത്തികള്‍' പ്രശസ്തരാണ്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട എന്നീ ദേവതകളാണ് പഞ്ചമൂര്‍ത്തികള്‍. ശിവയോഗി സങ്കല്പത്തിലുള്ള തെയ്യമാണ് ഭൈരവന്‍. മലയരുടെ കരിങ്കുട്ടിച്ചാത്തന്‍ ശിവാംശഭൂതമായ ദേവതയാണ്. എന്നാല്‍ പൂക്കുട്ടിച്ചാത്തന്‍ വിഷ്ണുമായയത്രെ. ശിവാംശഭൂതമായ തെയ്യമാണ് പൊട്ടന്‍. ഗുളികനാകട്ടെ പരമേശ്വരന്റെ ഇടത്തെ പെരുവിരലില്‍നിന്നു പൊട്ടിപ്പിളര്‍ന്നുണ്ടായി എന്നാണു പുരാസങ്കല്പം. പതിനെട്ടു സമ്പ്രദായങ്ങളിലും കുടികൊള്ളുന്ന ഉച്ചിട്ട സുഖപ്രസവത്തിന് അനുഗ്രഹമരുളുന്ന 'വടക്കിനേല്‍ ഭഗവതി'യത്രെ. കുറത്തിയും മന്ത്രമൂര്‍ത്തികളില്‍പ്പെടും. കുഞ്ഞാര്‍കുറത്തി, പുള്ളുക്കുറത്തി, മലങ്കുറത്തി, തെക്കന്‍കുറത്തി എന്നിങ്ങനെ പതിനെട്ടുതരം കുറത്തിമാരുണ്ട്. അവയില്‍ ചിലതിനു മാത്രമേ കെട്ടിക്കോലമുള്ളൂ. കണ്ഠാകര്‍ണനെ ചിലര്‍ മന്ത്രമൂര്‍ത്തിയായി ഉപവസിക്കുന്നു.

ഇതിഹാസ-പുരാണ കഥാപാത്രങ്ങളുടെ സങ്കല്പങ്ങളിലുള്ള ചില തെയ്യങ്ങളുണ്ട്. വൈഷ്ണവസങ്കല്പത്തിലുള്ളവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. നരസിംഹാവതാരസങ്കല്പത്തിലുള്ള വിഷ്ണുമൂര്‍ത്തി, മത്സ്യാവതാരസങ്കല്പത്തിലുള്ള പാലോട്ടു ദൈവം, ശ്രീരാമാവതാരസങ്കല്പത്തിലുള്ള അണ്ടലൂര്‍ ദൈവം, ലക്ഷ്മണസങ്കല്പത്തിലുള്ള അങ്കദൈവം എന്നിവ പ്രധാനങ്ങളാണ്. ഊര്‍പ്പഴച്ചിദൈവം വൈഷ്ണവാംശഭൂതമായ തെയ്യമാണ്. ലവ-കുശ സങ്കല്പത്തിലാണ് മുരിക്കന്മാരെ (കരിമുരിക്കന്‍, ബമ്മുരിക്കന്‍ എന്നീ തെയ്യങ്ങളെ) കെട്ടിയാടിക്കുന്നത്. 'നെടുപാലിയന്‍ ദൈവം' ബാലിയുടെ സങ്കല്പത്തിലും, 'കിഴക്കേന്‍ ദൈവം' സുഗ്രീവസങ്കല്പത്തിലുമുള്ള തെയ്യങ്ങളാണ്. ശ്രീരാമന്‍, സീത എന്നിവരുടെ സങ്കല്പത്തില്‍ മണവാളന്‍, മണവാട്ടി എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു.

പൂര്‍വികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തില്‍ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യന്‍ തെയ്യാട്ടത്തില്‍ ജീവിക്കുന്നു. മരണാനന്തരം മനുഷ്യന്‍ ചിലപ്പോള്‍ ദേവതകളായി മാറുമെന്ന വിശ്വാസമാണ് ഇവയ്ക്ക് അവലംബം. കതിവന്നൂര്‍ വീരന്‍, കുടിവീരന്‍, പടവീരന്‍, കരിന്തിരിനായര്‍, മുരിക്കഞ്ചേരികേളു, തച്ചോളി ഒതേനന്‍, പയ്യമ്പള്ളിച്ചന്തു തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. മാക്കഭഗവതി, മനയില്‍ ഭഗവതി, തോട്ടുകര ഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തിച്ചാമുണ്ഡി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങള്‍ അതിനു തെളിവാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ സങ്കല്പത്തിലും തെയ്യങ്ങളുണ്ട്. കുരിക്കള്‍ തെയ്യം, പൊന്ന്വന്‍ തൊണ്ടച്ചന്‍, വിഷകണ്ഠന്‍ എന്നീ തെയ്യങ്ങള്‍ അതിനു തെളിവാണ്. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ സങ്കല്പത്തിലുള്ള മുന്നായരീശ്വരന്‍, വാലന്തായിക്കണ്ണന്‍ എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്.

ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെ സങ്കല്പത്തിലും തെയ്യങ്ങളുണ്ട്. കണ്ടനാര്‍കേളന്‍, പെരുമ്പുഴയച്ചന്‍, പൊന്‍മലക്കാരന്‍, കമ്മാരന്‍ തെയ്യം, പെരിയാട്ടു കണ്ടന്‍, മലവീരന്‍ തുടങ്ങിയവ അതിനു തെളിവാണ്. പാമ്പുകടിയേറ്റ് തീയില്‍ വീണു മരിച്ച കേളനെ വയനാട്ടു കുലവനാണ് ദേവതയാക്കി മാറ്റിയത്. കിഴക്കന്‍ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയില്‍ വീണു മരിച്ച ഒരാളുടെ സങ്കല്പത്തിലുള്ള തെയ്യമാണ് പെരുമ്പുഴയച്ചന്‍. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊന്‍മലക്കാരന്‍ തെയ്യവും കമ്മാരന്‍ തെയ്യവും. ഭദ്രകാളിയാല്‍ നിഗ്രഹിക്കപ്പെട്ട ചിണ്ടനെ മലവീരന്‍ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാല്‍ നിഗ്രഹിക്കപ്പെട്ട ഒരു 'ചാത്തിര' നാണ് പാടാര്‍കുളങ്ങരവീരന്‍ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാല്‍ നിഗ്രഹിക്കപ്പെട്ട ഒരാളുടെ സങ്കല്പത്തിലുള്ളതത്രെ ഉതിരപാലന്‍ തെയ്യം. ദേവതകളുടെ കൈയില്‍പ്പെട്ടു മരണമടഞ്ഞ മനുഷ്യര്‍ ദേവതകളായിത്തീരുമെന്ന വിശ്വാസമാണ് ഇവയ്ക്ക് അവലംബം.

ഗുരുപൂജയിലും പരേതാരാധനയിലും പുലയര്‍ മുമ്പിലാണ്. അവരുടെ 'തൊണ്ടച്ചന്‍ ദൈവ'ങ്ങളില്‍ പ്രമുഖന്‍ പുലിമറഞ്ഞ ഗുരുനാഥനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയില്‍നിന്ന് ആള്‍മാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥന്‍ തമ്പുരാക്കന്മാരുടെ നിര്‍ദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാന്‍ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോള്‍ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാല്‍ പുലിവേഷത്തോടെ കാരിക്കുരിക്കള്‍ അപ്രത്യക്ഷമാവുകയാണുണ്ടായത്. പനയാര്‍ കുരിക്കള്‍, വട്ടിയന്‍ പൊള്ള, പിത്താരി (ഐപ്പള്ളിത്തെയ്യം), വെള്ളൂക്കുരിക്കള്‍, അമ്പിലേരി കുരിക്കള്‍, ചിറ്റോത്ത് കുരിക്കള്‍, പൊല്ലാലന്‍ കുരിക്കള്‍, വളയങ്ങാടന്‍ തൊണ്ടച്ചന്‍ തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയര്‍ തെയ്യം കെട്ടിയാരാധിക്കുന്നു.

കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കു പുറമേ ഭവനംതോറും ചെന്ന് ആടുന്ന ചില 'കുട്ടിത്തെയ്യങ്ങ'ളുണ്ട്. തുലാപ്പത്ത് മുതല്‍ എടവ മാസാന്ത്യം വരെയാണു തെയ്യാട്ടക്കാലമെങ്കിലും ഈ സഞ്ചരിക്കുന്ന തെയ്യങ്ങള്‍ക്ക് ആ കാലപരിധി ബാധകമല്ല. തെയ്യാട്ടത്തിലെ ദേവതകള്‍ക്കുള്ളത്ര ദേവതാചൈതന്യാരോപവും ഈ സഞ്ചരിക്കുന്ന കുട്ടിത്തെയ്യങ്ങള്‍ക്കില്ല. മഴ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലാണ് ഇത്തരം തെയ്യങ്ങള്‍ ഭവനംതോറും ചെന്ന് കൊട്ടിപ്പാടുന്നത്. മറ്റു തൊഴിലുകളൊന്നുമില്ലാത്ത ആ കാലത്ത് തെയ്യം കലാകാരന്മാര്‍ക്ക് ഒരു വരുമാനമാര്‍ഗം കൂടിയാണ് ഇത്. വേടന്‍, കര്‍ക്കടോത്തി, കന്നിമതെ, ഗളിഞ്ചല്‍, കലിയന്‍, കലിച്ചി തുടങ്ങിയവയാണ് കര്‍ക്കടകമാസത്തിലെ തെയ്യങ്ങള്‍. ഈതിബാധകളകറ്റുകയെന്ന ലക്ഷ്യം ഈ തെയ്യങ്ങളുടെ ആട്ടത്തിനുണ്ട്. ഓണക്കാലത്ത് 'ഓണത്താറ്' എന്ന തെയ്യമാണ് ഭവനംതോറും സന്ദര്‍ശിക്കുന്നത്. മഹാബലിയുടെ സങ്കല്പം ഈ തെയ്യത്തിനുണ്ട്.

തോറ്റംപാട്ടുകള്‍

തെയ്യങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകള്‍ക്ക് തോറ്റംപാട്ടുകള്‍ എന്നാണു പറയുന്നത്. വരവിളിത്തോറ്റം, സ്തുതികള്‍, കീര്‍ത്തനങ്ങള്‍, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പില്‍ത്തോറ്റം തുടങ്ങിയ ഘടകങ്ങള്‍ ഈ തോറ്റംപാട്ടുകള്‍ക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങള്‍ മുഴുവന്‍ കണ്ടുവെന്നുവരില്ല.

തെയ്യങ്ങള്‍ക്കു 'വരവിളി' പ്രധാനമാണ്. സുദീര്‍ഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങള്‍ക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്. 'വരവിളി'ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. "നന്താര്‍ വിളക്കിനും തിരുവായുധത്തിനും അരിയിട്ടു വന്ദിക്ക എന്നാരംഭിച്ച്, "ഹരിവര്‍ദ്ധിക്ക വാണരുളും വര്‍ധനയും... എന്നാടിയ ശേഷം

'വരിക വരിക വേണം (നരമ്പില്‍ ഭഗവതിയമ്മ)

നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചു

നാലുഭാഗത്തും നാലുപൊന്നിന്‍ നന്താര്‍ വിളക്കുവച്ച്

നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട്

................................................................................

ഞാന്‍ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേന്‍

ആദിമൂലമായിരിപ്പോരു പരദേവതേ

തോറ്റത്തെ കേള്‍ക്ക...'

എന്നിങ്ങനെ പാടും. ഈ വരവിളി മിക്ക തെയ്യങ്ങള്‍ക്കും പൊതുവിലുള്ളതാണ്. ദേവതയുടെ പേരും ഊരും മാറ്റി പാടുകയാണു ചെയ്യുക. 'തോറ്റം' എന്ന് പൊതുവേ പറയുന്ന അനുഷ്ഠാനപ്പാട്ടുകളില്‍ സ്തുതികളും കീര്‍ത്തനങ്ങളും ഉള്‍പ്പെടും. അടിസ്ഥാനപരമായ 'മൂലത്തോറ്റ'ങ്ങള്‍ക്കു പുറമേയാണിവ. 'അഞ്ചടി'കളാണ് തോറ്റംപാട്ടിലെ മറ്റൊരു ഘടകം. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണവ. വലിയ അഞ്ചടി, ചെറിയ അഞ്ചടി എന്ന് അഞ്ചടികള്‍ക്ക് ചിലപ്പോള്‍ തരഭേദം കാണാം.

സുദീര്‍ഘമായ കഥാഖ്യാനത്തിന് അഞ്ചടിയില്‍ സ്ഥാനമില്ല. ഉദ്ദിഷ്ടദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാസൂചനകളോ രൂപവര്‍ണനകളോ അടങ്ങുന്നവയുമാണ് അഞ്ചടിത്തോറ്റങ്ങള്‍. തോറ്റംപാട്ടെന്ന മഹാവിഭാഗത്തില്‍ത്തന്നെ അടിസ്ഥാനപരമായ മൂലത്തോറ്റങ്ങള്‍ കാണാം. കുട്ടിച്ചാത്തന്‍, ഭൈരവന്‍, ഗുളികന്‍ തുടങ്ങിയ ദേവതകള്‍ക്കെല്ലാം മലയര്‍ ഇത്തരം തോറ്റങ്ങള്‍ പാടാറുണ്ട്.

'കറ്റ ചെഞ്ചിട മുടി

കരകണ്ടറ് മകന്‍ പിള്ളെ

ഒറ്റക്കൊമ്പുടയവനേ

ഓമനയാം ഗണപതിയേ,

കാരെള്ളും പുതിയവില്‍തേങ്ങ

കരിമ്പും തേനിളന്നീരാലേ

കൈയാലേയെടുത്തുടനെ

വായാലെയമൃത് ചെയ്യോനേ'

എന്നാരംഭിക്കുന്ന പാട്ട് ചില തെയ്യങ്ങള്‍ക്ക് 'ഗണപതി തോറ്റ' മായി പാടി കേള്‍ക്കാറുണ്ട്.

തോറ്റംപാട്ടുകളുടെ ഒരു അംഗമാണ് 'പൊലിച്ചുപാട്ടു'കള്‍. തെയ്യാട്ടത്തിലെ പൊലിച്ചുപാട്ടുകള്‍ ധര്‍മദേവതകളെ പാടിപ്പുകഴ്ത്തുന്നവയാണ്.

'പൊലിക പൊലിക ദൈവമേ

പൊലിക ദൈവമേ

എടുത്തുവച്ച നാല്‍കാല്‍ മണിപീഠം

പൊലിക ദൈവമേ

മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോല്‍

പൊലിക ദൈവമേ

കടഞ്ഞുവച്ച ഭിക്ഷാപൂരക്കോല്‍

പൊലിക ദൈവമേ'

എന്നാരംഭിക്കുന്ന പാട്ട് ഭൈരവന്‍തെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്.

ചില തെയ്യങ്ങളും തോറ്റങ്ങളും പൊലിച്ചുപാട്ടിന്റെ അന്ത്യത്തില്‍ത്തന്നെ ഉറഞ്ഞുതുള്ളിത്തുടങ്ങും. എന്നാല്‍ ചിലവയ്ക്ക് ഉറച്ചില്‍ത്തോറ്റം പ്രത്യേകമായിത്തന്നെ പാടാറുണ്ട്.

'അത്തിത്തുകിലുടുത്താടുമരന്‍ മകള്‍

മുക്കണ്ണി ചാമുണ്ഡിയമ്മേ, ഭയങ്കരീ,

ശക്തി സ്വരൂപത്തിലാരൂഢമായ് വന്ന

രക്തചാമുണ്ഡി നീ മുമ്പില്‍ വരികീശ്വരി

.................................................................

വാടാതെ നല്ല സ്തനം നല്ല നാസിക

ഭൈരവി, തോറ്റുകൊണ്ടിസ്ഥലം വരികമേ'

എന്ന ഭാഗം രക്തചാമുണ്ഡിക്ക് (മലയര്‍) പാടാറുള്ള ഉറച്ചില്‍ തോറ്റത്തിലുള്ളതാണ്.

ദേവതകളുടെ ഉദ്ഭവം, മഹാത്മ്യം, സഞ്ചാരം, ശക്തിപ്രകടനം, രൂപവിശേഷം തുടങ്ങിയവയെപ്പറ്റി തോറ്റംപാട്ടുകളില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. വര്‍ണനാപ്രധാനങ്ങളായ ഭാഗങ്ങള്‍ അവയില്‍ കുറവല്ല.

'കത്തും കനക സമാന്വിതമായൊരു

പുത്തന്‍ നല്ല കീരിടം ചാര്‍ത്തി

മെത്തു മതിന്നുടെ പുറമേ നല്ലൊരു

വ്യക്തമതായ പുറത്തട്ടതിനുടെ

ചുറ്റും പീലികള്‍ കെട്ടി മുറുക്കി

പട്ടുകള്‍ പലതരമായ നിറത്തൊടു

ദൃഷ്ടിക്കമൃതം കാണുന്തോറും

ശശധരശകല സഹസ്രം ചുറ്റും

സരസതരം നല്ലുരഗന്മാതം

................................................

തെളിവൊടു ചന്ദ്രക്കലയതു പോലെ

വെളുവെളെയുള്ളൊരു ദംഷ്ട്രാദികളും'

എന്നീ വരികള്‍ അംബികയുടെ തിരുമിഴിയില്‍നിന്ന് ഉദ്ഭവിച്ച കാളി(ചാമുണ്ഡി)യുടെ രൂപവര്‍ണനയാണ്.

രണദേവതകളും പടവീരന്മാരും തെയ്യാട്ടത്തിന്റെ രംഗത്തുള്ളതിനാല്‍ യുദ്ധവര്‍ണനകള്‍ സ്വാഭാവികമായും തോറ്റംപാട്ടുകളില്‍ കാണാം.

'അടികളാലെയടികള്‍ കെട്ടി

മുടിപിടിച്ചിഴക്കയും

മാര്‍വിടത്തില്‍മല്ലുകൊണ്ടു

കുത്തിയങ്ങു കീറിയും

ചോരയാറു പോലെയങ്ങു

മാര്‍വിടേ യൊലിക്കയും

കൈ തളര്‍ന്നു മെയ്കുഴഞ്ഞു

പോര്‍ പറഞ്ഞങ്ങടുക്കയും

തള്ളിയുന്തിയിട്ടു ബാലി

സുഗ്രീവന്റെ മാറതില്‍

തുള്ളി വീണമര്‍ന്നു ബാലി

കണ്ടുരാമനപ്പൊഴെ'

എന്ന ഭാഗം ബാലിത്തോറ്റത്തിലെ ബാലിസുഗ്രീവയുദ്ധ വര്‍ണനയാണ്. ദുഃഖഭാവം ആവിഷ്കരിച്ച ഭാഗങ്ങളും തോറ്റംപാട്ടിലുണ്ട്. മാക്കഭഗവതിത്തോറ്റം, കതിവന്നൂര്‍വീരന്‍തോറ്റം, ബാലിത്തോറ്റം തുടങ്ങിയവയില്‍ കരുണരസപ്രധാനമായ ഭാഗങ്ങള്‍ കാണാം.

ഭക്തിയും വിശ്വാസവും സാമാന്യജനങ്ങളില്‍പ്പോലും വളര്‍ത്തുവാന്‍ തെയ്യാട്ടത്തിലൂടെ സാധിക്കുന്നു. തോറ്റംപാട്ടുകള്‍ ഒരതിര്‍ത്തിയോളം ഇതിനു സഹായകമാണ്.

'പുലി മുതുകേറി പുലിവാല്‍ പിടിച്ചുടന്‍

പ്രത്യക്ഷമാകിയ പരദേവതേ തൊഴാം

എള്ളിലെ എണ്ണപോല്‍ പാലിലെ വെണ്ണപോല്‍

എല്ലാടവും നിറഞ്ഞകമായി നില്‍പ്പവന്‍

വന്ദിച്ചവര്‍ക്കു വരത്തെ കൊടുപ്പവന്‍

നിന്ദിച്ചവരെ നിറം കൊടുത്തീടുവോന്‍'

എന്നിങ്ങനെയുള്ള സ്തുതികള്‍ ആ ധര്‍മമാണ് നിര്‍വഹിക്കുന്നത്.

രോഗപീഡകൊണ്ട് ഉഴലുന്നവരുടെ ആത്മനിവേദനങ്ങളും തോറ്റംപാട്ടുകളില്‍ കാണുവാന്‍ കഴിയും. ആത്മജ്ഞാനം പകരുവാന്‍ ശക്തങ്ങളായ ഭാഗങ്ങളും കുറവല്ല. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം വേദാന്തതത്ത്വങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

പ്രാചീനകാലത്തെ ജനതയുടെ ആചാരം, അനുഷ്ഠാനം, വിശ്വാസം, വിനോദങ്ങള്‍, ദായക്രമം, ജനനം മുതല്‍ മരണപര്യന്തമുള്ള സംസ്കാരച്ചടങ്ങുകള്‍, ആരാധന, തൊഴില്‍, ഉത്പാദനപ്രക്രിയ തുടങ്ങി നിരവധി കാര്യങ്ങള്‍ അറിയുവാന്‍ തെയ്യാട്ടത്തിനു പാടുന്ന പാട്ടുകള്‍ സഹായിക്കുന്നു. സാമൂഹിക രംഗത്തുണ്ടായ നീചവും ക്രൂരവുമായ എത്രയോ സംഭവങ്ങള്‍ തെയ്യങ്ങള്‍ക്കു പശ്ചാത്തലമായുണ്ട്. ദുഷ്പ്രഭുതയുടെ കെടുതികള്‍ക്ക് ഉദാഹരണമാണ് ചില തെയ്യങ്ങളുടെ പശ്ചാത്തല കഥകള്‍. ജാതിവൈകൃതത്തിന്റെയും അയിത്താചാരങ്ങളുടെയും അര്‍ഥശൂന്യതയാണ് ചില തെയ്യങ്ങള്‍ വ്യക്തമാക്കുന്നത്.

തെയ്യങ്ങള്‍ക്കു പശ്ചാത്തലമായുള്ള പുരാവൃത്തങ്ങള്‍ പഠനാര്‍ഹങ്ങളാണ്. ഈ മിത്തുകള്‍ മിക്കതും ദേവീദേവന്മാരുടെയും മറ്റ് അലൗകികശക്തികളുടെയും ഉദ്ഭവം, ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെടുന്നു.

തെയ്യങ്ങളെ സംബന്ധിച്ച മിത്തുകളെല്ലാം പാവനങ്ങളാണ്. അദ്ഭുതവും വൈവിധ്യവും നിറഞ്ഞ അനേകം ദേവതകള്‍ തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു. ദേവതകളുടെ പിറവി, സഞ്ചാരം, വീരമരക്കലയാത്ര, മാന്ത്രികരുമായുള്ള ശക്തിപരീക്ഷ, ദേവതകളുടെ ഭരണം, അവരുടെ അമാനുഷികത, വീരനായാട്ട് തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടവയാണ് തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍.

ഐതിഹ്യങ്ങളെയും മിത്തുകളെയും വേര്‍തിരിക്കുവാന്‍ പ്രായോഗികമായി വിഷമമുണ്ട്. ചരിത്രപരമായ ചില വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നതും വ്യക്തികളെ സംബന്ധിക്കുന്നതുമായ ഉപാഖ്യാനങ്ങളില്‍ നിന്നുമുണ്ടായ ഐതിഹ്യങ്ങള്‍ മിത്തായിട്ടു പരിഗണിക്കപ്പെടുന്നു. കടാങ്കോട്ടുമാക്കം, മുച്ചിലോട്ടുഭഗവതി, മനയില്‍ഭഗവതി, തോട്ടുംകരഭഗവതി, ചേരമാന്‍കെട്ടില്‍നായര്‍, വിഷകണ്ഠന്‍, പൊന്ന്വന്‍ തൊണ്ടച്ചന്‍, കുരിക്കള്‍, മുരിക്കഞ്ചേരികേളു തുടങ്ങിയവരുടെ ചരിതങ്ങള്‍ ഐതിഹ്യമെന്ന നിലയില്‍ പ്രശസ്തങ്ങളാണെങ്കിലും അവയെ ഐതിഹ്യപുരാവൃത്തങ്ങളായി പരിഗണിക്കുന്നതാണു നല്ലത്.

ഇതിഹാസ-പുരാണ കഥാപാത്രങ്ങളായ ചില തെയ്യങ്ങളുടെ പശ്ചാത്തലമായ പുരാവൃത്തങ്ങള്‍ പ്രഖ്യാതമായ ചരിതങ്ങളില്‍ നിന്നു വ്യത്യസ്തമായാണു കാണപ്പെടുന്നത്. ക്ഷേത്രപാലന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, കാളി, ചാമുണ്ഡി ബാലി തുടങ്ങിയ തെയ്യങ്ങളുടെ മിത്തുകള്‍ അതാണു വ്യക്തമാക്കുന്നത്. ഈ തെയ്യങ്ങളുടെ 'മേല്‍ലോക' ചരിതത്തേക്കാള്‍ 'കീഴ്ലോക' ചരിതമാണ് കൂടുതല്‍ ശ്രദ്ധേയം. പല ദേവതകള്‍ക്കും മാനുഷികത കൈവന്നിട്ടുണ്ട്.

ദിവ്യതയുള്ള വ്യക്തികളെയും അര്‍ധദൈവികതയുള്ള വീരന്മാരെയും പറ്റിയുള്ള ചരിതങ്ങള്‍ പുരാവൃത്തങ്ങളായിത്തീര്‍ന്നിട്ടുണ്ട്. പരിശുദ്ധകളായ സ്ത്രീരത്നങ്ങളും വീരന്മാരായ പുരുഷകേസരികളും മരണാനന്തരം ദേവതകളായി മാറുമെന്ന വിശ്വാസത്തിന് തെയ്യങ്ങളില്‍ അനേകം ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. മണ്‍മറഞ്ഞ പൂര്‍വികന്മാരുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഒരുതരം പുരാവൃത്തങ്ങള്‍ (ഇസ്കാടോലോജിക്കല്‍ മിത്ത്) വീരപുരാവൃത്തങ്ങളില്‍പ്പെടും. ടോറ്റമിക് മിത്തോളജിയും ചിലപ്പോള്‍ ഈ വിഭാഗത്തില്‍പ്പെടാം. പ്രാകൃതവര്‍ഗക്കാര്‍ക്കിടയില്‍ വീരന്‍ മൃഗരൂപത്തിലായിരിക്കുമെന്നും ആവശ്യമുളളപ്പോള്‍ വേഷം മാറുവാന്‍ കഴിയുമെന്നും പറയാറുണ്ട്. പുലയരുടെ തെയ്യമായ പുലിമറഞ്ഞ തൊണ്ടച്ചന്‍ അതിനു തെളിവത്രെ.

(എം.വി. വിഷ്ണു നമ്പൂതിരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍