This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡല്‍ഹി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഭൂപ്രകൃതിയും കാലാവസ്ഥയും)
(വിദ്യാഭ്യാസം)
വരി 27: വരി 27:
===വിദ്യാഭ്യാസം===  
===വിദ്യാഭ്യാസം===  
-
ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള നിരവധി ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹി സര്‍വകലാശാല, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല എന്നിവ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, ഐ. ഐ. റ്റി., ഗുരു ഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ വിശ്വവിദ്യാലയ, ജാമിയ ഹംദര്‍ദ്, സ്കൂള്‍ ഒഫ് പ്ളാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ശ്രീ ലാല്‍ബഹാദൂര്‍ ശാസ്ത്രി വിദ്യാപീഠം, ടി. ഇ. ആര്‍. ഐ. സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ ഡല്‍ഹിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. കൂടാതെ, 9 എഞ്ചിനീയറിങ്-സാങ്കേതിക കോളജുകള്‍, 9 മെഡിക്കല്‍ കോളജുകള്‍, 25 പോളിടെക്നിക്കുകള്‍ എന്നിവയും, നിരവധി സ്കൂളുകളും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന്ു. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് സ്ഥിതിചെയ്യുന്നതും ഡല്‍ഹിയില്‍ തന്നെ. രാജ്യത്തെ പ്രധാന ഗവേഷണസ്ഥാപനങ്ങളായ ദേശീയ കാര്‍ഷിക ഗവേഷണകേന്ദ്രം, ദേശീയ ഫിസിക്കല്‍ ലാബോറട്ടറി, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ് നാഷണല്‍ സയന്റിഫിക് ഡോക്യുമെന്റേഷന്‍ സെന്റര്‍, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി, ദ് നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ദ് സെന്‍ട്രല്‍ ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിങ് ഓര്‍ഗനൈസേഷന്‍, ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡസ് റിസര്‍ച്ച്, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്ക ബിള്‍ ഡിസീസെസ്, സെന്‍ട്രല്‍ ഫാമിലി പ്ളാനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ മ്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്ററി ഒഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ളിക്ക് അഡ്മിനിസ്ട്രേഷന്‍ എന്നിവയും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു.
+
ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള നിരവധി ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹി സര്‍വകലാശാല, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല എന്നിവ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, ഐ. ഐ. റ്റി., ഗുരു ഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ വിശ്വവിദ്യാലയ, ജാമിയ ഹംദര്‍ദ്, സ്കൂള്‍ ഒഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ശ്രീ ലാല്‍ബഹാദൂര്‍ ശാസ്ത്രി വിദ്യാപീഠം, ടി. ഇ. ആര്‍. ഐ. സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ ഡല്‍ഹിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. കൂടാതെ, 9 എഞ്ചിനീയറിങ്-സാങ്കേതിക കോളജുകള്‍, 9 മെഡിക്കല്‍ കോളജുകള്‍, 25 പോളിടെക്നിക്കുകള്‍ എന്നിവയും, നിരവധി സ്കൂളുകളും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് സ്ഥിതിചെയ്യുന്നതും ഡല്‍ഹിയില്‍ തന്നെ. രാജ്യത്തെ പ്രധാന ഗവേഷണസ്ഥാപനങ്ങളായ ദേശീയ കാര്‍ഷിക ഗവേഷണകേന്ദ്രം, ദേശീയ ഫിസിക്കല്‍ ലാബോറട്ടറി, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ് നാഷണല്‍ സയന്റിഫിക് ഡോക്യുമെന്റേഷന്‍ സെന്റര്‍, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി, ദ് നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ദ് സെന്‍ട്രല്‍ ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിങ് ഓര്‍ഗനൈസേഷന്‍, ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡസ് റിസര്‍ച്ച്, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്ക ബിള്‍ ഡിസീസെസ്, സെന്‍ട്രല്‍ ഫാമിലി പ്ലാനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ മ്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്ററി ഒഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ എന്നിവയും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു.
===സമ്പദ്ഘടന===
===സമ്പദ്ഘടന===
ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹി രാജ്യത്തെ ഒരു പ്രധാന വ്യാവസായിക-വ്യാപാര കേ
ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹി രാജ്യത്തെ ഒരു പ്രധാന വ്യാവസായിക-വ്യാപാര കേ

07:37, 11 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ഡല്‍ഹി

Delhi

ഇന്ത്യയുടെ തലസ്ഥാനനഗരമായ ന്യൂഡല്‍ഹി ഉള്‍പ്പെടുന്ന കേന്ദ്രഭരണപ്രദേശം. 1956 ന. 1-ന് കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിക്ക് 1992 ഫെ. 1-ന് ദേശീയ തലസ്ഥാന ഭരണപ്രദേശം (National Capital Territory) എന്ന പ്രത്യേക പദവി ലഭിച്ചു. വ. അക്ഷാം. 28° 30'-29° 0' -നും, കി. രേഖാ. 76° 45'-77° 30'-നും മധ്യേ വ്യാപിച്ചിരിക്കുന്ന ഡല്‍ഹിക്ക് 1483 ച. കി. മീ. വിസ്തൃതിയുണ്ട്. 1912-31 വരെ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനവും, സ്വാതന്ത്ര്യാനന്തരം ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനവുമായി മാറിയ പഴയ ഡല്‍ഹി (Old Delhi), 1931 മുതല്‍ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായ പുതിയ ഡല്‍ഹി (New Delhi) എന്നിവയ്ക്കു പുറമേ ഡല്‍ഹി
കേന്ദ്രഭരണ പ്രദേശത്തെയും പൊതുവേ ഡല്‍ഹി എന്ന് വിളിച്ചുവരുന്നു. ബി. സി. 1-ാം ശ. -ത്തില്‍ ഇവിടെ ഭരണം നടത്തിയിരുന്ന മൗര്യ രാജവംശത്തില്‍പ്പെട്ട ദിലു (ധിലു) എന്ന രാജാവിന്റെ പേരില്‍ നിന്നും രൂപംകൊ ദേഹലി, പിന്നീട് ദില്ലിയായും ആധുനികകാലത്ത് ഡല്‍ഹിയായും മാറി. ദില്ലിയുടെ ആംഗലരൂപമാണ് ഡല്‍ഹി. ജനസംഖ്യ: 1,37,82,976 [പു. 7570890, സ്ത്രീ-6212086 (2001)]; സ്ത്രീ-പു. അനുപാതം: 821 (2001), ജനസാന്ദ്രത: 9294/ച. കി. മീ.; ജനസംഖ്യാവര്‍ധന നിരക്ക്: 46.31 (1991-2001); സാക്ഷരതാ നിരക്ക്: 81.82 ശ. മാ. (പു-87.37 ശ. മാ., സ്ത്രീ - 75 ശ. മാ.) അതിരുകള്‍: കി. ഉത്തര്‍പ്രദേശ്, തെ. ഉം, വ. ഉം, പ. ഉം ഹരിയാണ.

ഭരണസൗകര്യാര്‍ഥം ഡല്‍ഹി കേന്ദ്രഭരണപ്രദേശത്തെ 9 ജില്ലകളായി വിഭജിച്ചിരിക്കുന്നു. 1. നോര്‍ത്ത് വെസ്റ്റ് ധവിസ്തൃതി: 440 ച. കി. മീ., ജനസംഖ്യ: 2847395 (2001)പ, 2. നോര്‍ത്ത് ഈസ്റ്റ് (60 ച. കി. മീ., 1763712), 3. ഈസ്റ്റ് (64 ച. കി. മീ., 1448770), 4. നോര്‍ത്ത് (60 ച. കി. മീ. 779788), 5. ന്യൂ ഡല്‍ഹി (35 ച. കി. മീ., 171806), 6. സെന്‍ട്രല്‍ (25 ച. കി. മീ., 644005), 7. വെസ്റ്റ് (129 ച. കി. മീ., 2119641), 8. സൗത്ത് വെസ്റ്റ് (420 ച. കി. മീ., 1749492), 9. സൗത്ത് (250 ച. കി. മീ., 2258367).

ഡല്‍ഹിയുടെ വ. ഹരിയാണയിലെ സോനിപട്ട് ജില്ലയും കി. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ്, ഗൗതം ബുദ്ധനഗര്‍ ജില്ലകളും, തെ. ഹരിയാണയിലെ ഗുര്‍ഗാവോന്‍, ഫരീദാബാദ് ജില്ലകളും, പ. ഹരിയാണയിലെ ഗുര്‍ഗാവോന്‍, ഝാജര്‍ ജില്ലകളുമാണ് അതിരുകളായി വര്‍ത്തിക്കുന്നത്. ഇന്നത്തെ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും പഴയ മഹാനഗരത്തിന്റേയും രാജധാനിയുടേയും അവശിഷ്ടങ്ങള്‍ കാണാവുന്നതാണ്.

ഡല്‍ഹി-കേന്ദ്രഭരണ പ്രദേശം

ഭൂപ്രകൃതിയും കാലാവസ്ഥയും

ഉത്തര-മധ്യ ഇന്ത്യയിലെ യമുനാ നദീതീരത്തിലാണ് ഡല്‍ഹി കേന്ദ്രഭരണപ്രദേശം വ്യാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് സു. 231-305 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഭൂപ്രദേശത്തെ ഭൂമിശാസ്ത്രപരമായി മൂന്നു വ്യത്യസ്ത മേഖലകളായി വിഭജിച്ചിരിക്കുന്നു. 1. യമുനാനദിയുടെ ജലോഢ സമതലം, 2. മലനിരകള്‍, 3. സമതലപ്രദേശം. മണല്‍ തിട്ടകള്‍ നിറഞ്ഞ യമുനയുടെ ജലോഢ സമതലപ്രദേശം മിക്കപ്പോഴും വെള്ളപ്പൊക്കത്തിന് വിധേയമാകാറുണ്ട്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും കൃഷിക്കനുയോജ്യമല്ല. രാജസ്ഥാനിലെ ആരവല്ലി നിരകളുടെ തുടര്‍ച്ചയാണ് രണ്ടാമത്തെ മേഖലയായ മലനിരകള്‍. ഡല്‍ഹിയുടെ വ. പ., പ. ഭാഗങ്ങളെ വലയം ചെയ്ത് കാണപ്പെടുന്ന ഈ മലനിരകളുടെ നെറുകയില്‍ ഒന്നിലാണ് തുഗ്ളക്കാബാദ് കോട്ട സ്ഥിതിചെയ്യുന്നത്. ജലോഢ സമതലപ്രദേശവും മലനിരകളും ഒഴികെയുള്ള മേഖലയാണ് സമതല പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നത്. ഫലഭൂയിഷ്ഠമായ ഈ സമതലപ്രദേശത്തില്‍ കേന്ദ്രഭരണ പ്രദേശത്തിലെ രണ്ടു മഹാനഗരങ്ങളും നിരവധി ഗ്രാമങ്ങളും വ്യാപിച്ചിരിക്കുന്നു. ഡല്‍ഹിയുടെ ഭൂരിഭാഗത്തെയും ജലസിക്തമാക്കുന്നതില്‍ യമുനാനദി നിര്‍ണായക പങ്കുവഹിക്കുന്നു.

ഉപോഷ്ണ മേഖലാ-മണ്‍സൂണ്‍ കാലാവസ്ഥാ വിഭാഗത്തില്‍പ്പെടുന്ന ഭൂപ്രദേശമാണ് ഡല്‍ഹി. ചൂട് വളരെ കുറഞ്ഞ വര ശൈത്യവും, ചൂടും ഈര്‍പ്പവും നിറഞ്ഞ വസന്തവും, ചൂട് വളരെ കൂടിയ വേനലും ഡല്‍ഹിയുടെ കാലാവസ്ഥാസവിശേഷതകളാകുന്നു. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ സാമീപ്യവും, സമുദ്രത്തില്‍ നിന്നുള്ള സുദീര്‍ഘമായ അകലവും ഡല്‍ഹിയുടെ കാലാവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഏ.-ജൂണ്‍ കാലയളവില്‍ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റുകള്‍ക്കും ധൂളിക്കാറ്റുകള്‍ക്കുമൊപ്പം അപൂര്‍വമായി മാത്രം ലഭിക്കുന്ന ചാറ്റല്‍മഴ കടുത്ത വേനലില്‍ ചെറിയ ആശ്വാസമേകുന്നു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് മേയ്, ജൂണ്‍ മാസങ്ങളില്‍ താപനില ചിലപ്പോള്‍ 43-45° സെ. വരെ വര്‍ധിക്കാറുണ്ട്. ജൂല. -യില്‍ ആരംഭിക്കുന്ന മഴക്കാലം താപനിലയില്‍ ചെറിയ കുറവ് വരുത്തുമെങ്കിലും സെപ്. അവസാനം വരെ അത്യുഷ്ണം തുടരുകയാണ് പതിവ്. ഒ. മുതല്‍ മാ. വരെ പൊതുവേ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു. നവംബറോടെ ശൈത്യകാലം ആരംഭിക്കും. ജനു.-യാകുമ്പോള്‍ താപനില 7° സെ. വരെ താഴുക പതിവാണ്. ചിലപ്പോള്‍ ഇത് 0° സെ. വരെയും എത്താറുണ്ട്. ശൈത്യത്തില്‍ രാത്രിയിലും പുലര്‍ച്ചയിലും ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുക സാധാരണമാണ്. ശൈത്യത്തില്‍ നിന്ന് വസന്തത്തിലേക്കുള്ള കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാണ് സംഭവിക്കുന്നത്. ഫെ. മാസത്തില്‍ വസന്തഋതുവിന്റെ വര്‍ണശോഭ പരക്കെ ദൃശ്യമാകും. ജൂല.-സെപ്. കാലയളവിലാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് (80 ശ. മാ.) ശ.ശ. വാര്‍ഷിക വര്‍ഷപാതം: 660 മി.മീ.; ശ.ശ. താപനില: ജൂണ്‍. 20° സെ.; മേ. 33.9° സെ.; ജൂല. 30° സെ.

ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്ത് വിവിധ ഇനത്തില്‍പ്പെട്ട ആയിരത്തോളം പൂച്ചെടികള്‍ വളരുന്നു. മലനിരകളിലും നദീതീരത്തുമാണ് സസ്യപ്രകൃതിയില്‍ ഏറ്റവുമധികം വൈവിധ്യം പ്രതിഫലിക്കുന്നത്. മലനിരകളിലെ സസ്യസമ്പത്തില്‍ അക്കേഷ്യ, ഈന്തപ്പന, വിവിധയിനം പുല്‍ച്ചെടികള്‍ എന്നിവ ഉള്‍പ്പെടുന്നു. മഴക്കാലത്ത് മാത്രം വളര്‍ന്ന് പുഷ്പിക്കുന്ന വിവിധയിനം പുല്‍ച്ചെടികളേയും വള്ളിപ്പടര്‍പ്പുകളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയുടെ ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ചും യമുനയുടെ തീരപ്രദേശങ്ങളില്‍ മണ്‍സൂണ്‍-ശൈത്യകാലങ്ങളില്‍ തികച്ചും വൈവിധ്യമാര്‍ന്ന സസ്യപ്രകൃതി ദൃശ്യമാണ്.

യമുനാനദീതീരത്തിന് അടുത്തുള്ള മലനിരകളില്‍ മുയല്‍, വിവിധയിനം എലികള്‍, അണ്ണാന്‍ തുടങ്ങി അനവധി മൃഗങ്ങളെ കാണാം. നഗരത്തിലെ ക്ഷേത്രപരിസരങ്ങളിലും ചരിത്രസ്മാരകങ്ങളിലും കുരങ്ങുകള്‍ സാധാരണ കാഴ്ചയാണ്. പ്രാവ്, തത്ത, കാക്ക, കുരുവി, തിത്തിരി, കാട തുടങ്ങിയവ ഇവിടത്തെ സാധാരണ പക്ഷികളാകുന്നു. ഡല്‍ഹിക്ക് സമീപമുള്ള തടാകങ്ങളില്‍ പലതും ശൈത്യകാലത്ത് ദേശാടനപ്പക്ഷികളുടെ സങ്കേതങ്ങളാകാറുണ്ട്. അറുപതില്‍പ്പരം മത്സ്യഇനങ്ങളെയും യമുനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ജനങ്ങള്‍

വിവിധ ജാതിയിലും മതത്തിലുംപെട്ടവര്‍ ഇടകലര്‍ന്ന് നിവസിക്കുന്ന പ്രദേശമാണ് ഡല്‍ഹി. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാകുന്നു. (7862164 (1991)), മുസ്ലീങ്ങള്‍ (889641), സിക്കുകാര്‍ (455657), ജൈനര്‍ (941672), ക്രിസ്ത്യാനികള്‍, (83152), ബൗദ്ധര്‍ (13906) തുടങ്ങിയവരാണ് ഇതര മതസ്ഥര്‍. രാഷ്ട്ര തലസ്ഥാനമായതിനാല്‍ ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം ഡല്‍ഹിയില്‍ ദര്‍ശിക്കാം. ജനങ്ങളുടെ മുഖ്യവ്യവഹാര ഭാഷ ഹിന്ദിയാണെങ്കിലും, ഇംഗ്ലീഷ്, പഞ്ചാബി, ഉറുദു, ബംഗാളി തുടങ്ങിയ ഭാഷകള്‍ ഇവിടെ വ്യാപകമായി പ്രചാരത്തിലുണ്ട്. ഒരു മഹാനഗരമായതിനാല്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ഉത്സവങ്ങള്‍ ഡല്‍ഹിയില്‍ അരങ്ങേറുക പതിവാണ്. വിനോദസഞ്ചാര പ്രാധാന്യമുള്ള നിരവധി ആഘോഷങ്ങള്‍ക്കും ഡല്‍ഹി വേദിയാകാറുണ്ട്.

ഇന്ത്യയുടെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് ഡല്‍ഹി. ഭരണകൂടത്തിന്റെ പ്രോത്സാഹനവും സാംസ്കാരിക വൈവിധ്യവും ഡല്‍ഹിയുടെ സാംസ്കാരിക ജീവിതത്തെ അനുദിനം ശക്തിപ്പെടുത്തുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേശീയ-അന്തര്‍ദേശീയ സിനിമാവ്യവസായം, നാടകം, സംഗീതം തുടങ്ങിയ എല്ലാ കലാ-സാംസ്കാരിക മേഖലകളും ഏറെ സജീവമാണ്. കേന്ദ്രസംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി എന്നിവയുടെ ആസ്ഥാനവും ഡല്‍ഹിയാണ്. സന്ദര്‍ശകരെ വളരെയധികം ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം ഡല്‍ഹിയിലെ വൈവിധ്യമാര്‍ന്ന ഭക്ഷണവും ഭോജനശാലകളുമാകുന്നു. ഇന്ത്യയുടെ ഏത് പ്രദേശത്തിലെയും ഭക്ഷണം ഡല്‍ഹിയില്‍ ലഭ്യമാണ്. നിരവധി മ്യൂസിയങ്ങളും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസം

ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള നിരവധി ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹി സര്‍വകലാശാല, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല എന്നിവ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, ഐ. ഐ. റ്റി., ഗുരു ഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ വിശ്വവിദ്യാലയ, ജാമിയ ഹംദര്‍ദ്, സ്കൂള്‍ ഒഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ശ്രീ ലാല്‍ബഹാദൂര്‍ ശാസ്ത്രി വിദ്യാപീഠം, ടി. ഇ. ആര്‍. ഐ. സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ ഡല്‍ഹിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. കൂടാതെ, 9 എഞ്ചിനീയറിങ്-സാങ്കേതിക കോളജുകള്‍, 9 മെഡിക്കല്‍ കോളജുകള്‍, 25 പോളിടെക്നിക്കുകള്‍ എന്നിവയും, നിരവധി സ്കൂളുകളും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് സ്ഥിതിചെയ്യുന്നതും ഡല്‍ഹിയില്‍ തന്നെ. രാജ്യത്തെ പ്രധാന ഗവേഷണസ്ഥാപനങ്ങളായ ദേശീയ കാര്‍ഷിക ഗവേഷണകേന്ദ്രം, ദേശീയ ഫിസിക്കല്‍ ലാബോറട്ടറി, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ് നാഷണല്‍ സയന്റിഫിക് ഡോക്യുമെന്റേഷന്‍ സെന്റര്‍, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി, ദ് നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ദ് സെന്‍ട്രല്‍ ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിങ് ഓര്‍ഗനൈസേഷന്‍, ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡസ് റിസര്‍ച്ച്, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്ക ബിള്‍ ഡിസീസെസ്, സെന്‍ട്രല്‍ ഫാമിലി പ്ലാനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ മ്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്ററി ഒഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ എന്നിവയും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു.

സമ്പദ്ഘടന

ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹി രാജ്യത്തെ ഒരു പ്രധാന വ്യാവസായിക-വ്യാപാര കേ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B9%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍