This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെസ്റ്റമെന്റം ഡോമിനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെസ്റ്റമെന്റം ഡോമിനി ഠലമാെേലിൌാ ഉീാശിശ ആദ്യകാല ക്രൈസ്തവസഭയുടെ അടിസ...) |
|||
വരി 1: | വരി 1: | ||
- | ടെസ്റ്റമെന്റം ഡോമിനി | + | =ടെസ്റ്റമെന്റം ഡോമിനി= |
+ | Testamentum Domini | ||
- | + | ആദ്യകാല ക്രൈസ്തവസഭയുടെ അടിസ്ഥാന നിയമങ്ങള്‍ വിശദീകരിക്കുന്ന ലിഖിതപരമ്പരകളില്‍ ഒന്ന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സുവിശേഷസ്വഭാവമുള്ള ആമുഖം, നിയമങ്ങള്‍ അടങ്ങുന്ന ഭാഗം, സുവിശേഷ സ്വഭാവമുള്ള പരിസമാപ്തി. ഈ ലിഖിതങ്ങളെ ദൈവത്തിന്റെ വചനങ്ങളായാണ് സങ്കല്പിച്ചുപോരുന്നത്. 4-ാം ശ.-ലോ, 5-ാം ശ.-ലോ ഗ്രീക്കുഭാഷയിലാണ് ഇതു രചിക്കപ്പെട്ടത്. 7-ാം ശ.-ല്‍ ഇതു സിറിയാക് ഭാഷയിലേക്ക് തര്‍ജുമ ചെയ്യപ്പെട്ടു. ഈ പരിഭാഷ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. | |
- | + | ടെസ്റ്റമെന്റത്തിലെ നിയമങ്ങള്‍ എല്ലാം തീവ്രമായ സന്ന്യാസത്തെ സൂചിപ്പിക്കുന്നവയാണ്; ചെറുതും സുസംഘടിതവുമായ സന്ന്യാസസമൂഹത്തെ ഉദ്ദേശിച്ചുള്ളവയാണ് ഈ ലിഖിതങ്ങള്‍. ഈ സന്ന്യാസസഭയിലെ അംഗങ്ങളെ 'പണ്ഡിതര്‍', 'പരിപൂര്‍ണന്മാര്‍', 'പ്രകാശത്തിന്റെ മക്കള്‍' എന്നീ സംജ്ഞകളാല്‍ വിശേഷിപ്പിച്ചിരിക്കുന്നു. ബ്രഹ്മചര്യം, കന്യകാത്വം, ഉപവാസം, ധ്യാനം എന്നിവയ്ക്കും ദിവ്യവരദാനങ്ങള്‍ക്കും മാലാഖമാര്‍ക്കും ടെസ്റ്റമെന്റം ഡോമിനി ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. | |
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 08:11, 11 നവംബര്‍ 2008
ടെസ്റ്റമെന്റം ഡോമിനി
Testamentum Domini
ആദ്യകാല ക്രൈസ്തവസഭയുടെ അടിസ്ഥാന നിയമങ്ങള്‍ വിശദീകരിക്കുന്ന ലിഖിതപരമ്പരകളില്‍ ഒന്ന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സുവിശേഷസ്വഭാവമുള്ള ആമുഖം, നിയമങ്ങള്‍ അടങ്ങുന്ന ഭാഗം, സുവിശേഷ സ്വഭാവമുള്ള പരിസമാപ്തി. ഈ ലിഖിതങ്ങളെ ദൈവത്തിന്റെ വചനങ്ങളായാണ് സങ്കല്പിച്ചുപോരുന്നത്. 4-ാം ശ.-ലോ, 5-ാം ശ.-ലോ ഗ്രീക്കുഭാഷയിലാണ് ഇതു രചിക്കപ്പെട്ടത്. 7-ാം ശ.-ല്‍ ഇതു സിറിയാക് ഭാഷയിലേക്ക് തര്‍ജുമ ചെയ്യപ്പെട്ടു. ഈ പരിഭാഷ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ.
ടെസ്റ്റമെന്റത്തിലെ നിയമങ്ങള്‍ എല്ലാം തീവ്രമായ സന്ന്യാസത്തെ സൂചിപ്പിക്കുന്നവയാണ്; ചെറുതും സുസംഘടിതവുമായ സന്ന്യാസസമൂഹത്തെ ഉദ്ദേശിച്ചുള്ളവയാണ് ഈ ലിഖിതങ്ങള്‍. ഈ സന്ന്യാസസഭയിലെ അംഗങ്ങളെ 'പണ്ഡിതര്‍', 'പരിപൂര്‍ണന്മാര്‍', 'പ്രകാശത്തിന്റെ മക്കള്‍' എന്നീ സംജ്ഞകളാല്‍ വിശേഷിപ്പിച്ചിരിക്കുന്നു. ബ്രഹ്മചര്യം, കന്യകാത്വം, ഉപവാസം, ധ്യാനം എന്നിവയ്ക്കും ദിവ്യവരദാനങ്ങള്‍ക്കും മാലാഖമാര്‍ക്കും ടെസ്റ്റമെന്റം ഡോമിനി ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്.