This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊസിമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊസിമീറ്റര്‍ Dosimeter

അയോണ്‍ വികിരണത്തിന്റെ അളവ് കണ്ടുപിടിക്കാനുള്ള ഉപക രണം. ഏറ്റവും പ്രചാരത്തിലുള്ളവ എയര്‍ കപ്പാസിറ്റര്‍, താപ ദീപ്തം (thermoluminiscent) എന്നീ ഇനങ്ങളാണ്.

എയര്‍ കപ്പാസിറ്റര്‍ ഡൊസിമീറ്റര്‍. മേല്‍മൂടിയോടുകൂടിയ എയര്‍കപ്പാസിറ്റര്‍ ഡൊസിമീറ്റര്‍ ഒരു ഫൌണ്ടന്‍ പേനയോടു സാദൃശ്യമുള്ളതാണ്. അതിന് പെന്‍മീറ്റര്‍/പോക്കറ്റ് മീറ്റര്‍ എന്നും പേരു ണ്ട്. ഒരു കേന്ദ്ര ഇലക്ട്രോഡ്, അതിനെ ആവരണം ചെയ്തുള്ള ഒരു അറ (ഇവിടെയാണ് അയോണീകരണം നടക്കുന്നത്), പ്ലാസ്റ്റിക്കിലുള്ള ഒരു പുറംചട്ട എന്ന മാതൃകയിലാണ് ഇതു നിര്‍മിക്കുന്നത്. കേന്ദ്ര ഇലക്ട്രോഡിനേയും പുറം ചട്ടയേയും തമ്മില്‍ വേര്‍പെടുത്താന്‍ പോളിത്തീന്‍ പോലുള്ള ഏതെങ്കിലും. അചാലക പദാര്‍ഥം ഉപയോഗിക്കുന്നു.
കേന്ദ്ര ഇലക്ട്രോഡിനും അറയിലെ ഭിത്തിക്കും ഇടയില്‍ 100-200 V വോള്‍ട്ടത സൃഷ്ടിച്ചശേഷം ഡൊസിമീറ്ററിനെ വികിരണം പതിക്കുന്ന സ്ഥലത്തു വയ്ക്കുന്നു. വികിരണത്തിന്റെ അളവിന് ആനുപാതികമായി ഡൊസിമീറ്ററില്‍ സൃഷ്ടിക്കപ്പെടുന്ന വൈദ്യുത ചാര്‍ജിനെ ഒരു ഫൈബര്‍ ഇലക്ട്രോമീറ്ററുപയോഗിച്ച് മാപനം ചെയ്യുന്നു. ഇവയുടെ സംവേദകത 5-300 മില്ലി റാഡോളം വരും.


താപദീപ്ത ഡൊസിമീറ്റര്‍. അയോണ്‍ വികിരണം ഏറ്റ ശേഷം ചൂടാക്കുമ്പോള്‍ പ്രകാശം ഉത്സര്‍ജിക്കുന്ന പദാര്‍ഥങ്ങളായ കാല്‍സ്യം ഫ്ളൂറൈഡ്, ലിഥിയം ഫ്ളൂറൈഡ്, കാല്‍സ്യം സള്‍ഫേറ്റ്, ലിഥിയം ബോറേറ്റ്, എന്നിവയിലേതെങ്കിലുമൊന്ന് പ്രധാന ഘടകമായുള്ളതാണ് താപദീപ്ത ഡൊസിമീറ്റര്‍. ഉത്സര്‍ജിക്കപ്പെടുന്ന പ്രകാശത്തിന്റെ തീവ്രത ഒരു ഫൊട്ടോമള്‍ട്ടിപ്ളയര്‍ ട്യൂബ് ഉപയോഗിച്ച് മാപനം ചെയ്യുന്നതിലൂടെ വികിരണത്തിന്റെ അളവ് കണ്ടെത്താന്‍ സാധിക്കും. കാല്‍സ്യം ഫ്ളൂറൈഡ് ഘടകമായുള്ള ഇനത്തിനാണ് പരമാവധി സംവേദക പരാസം (10-3 - 105 റാഡ്).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍