This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈറ്റന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൈറ്റന്‍

Triton

നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം. ഇംഗ്ലീഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ വില്യം ലാസ്സെല്‍ 1846-ല്‍ കണ്ടുപിടിച്ചു. വൃത്താകാരത്തിലുള്ള കക്ഷ്യ (orbit)യിലൂടെ നെപ്റ്റ്യൂണിന്റെ ചക്രണത്തിനു വിപരീത ദിശയിലുള്ള ചലനമാണ് (retrograde motion) ട്രൈറ്റനുള്ളത്. ആറു ദിവസത്തിലൊരിക്കല്‍ മാതൃഗ്രഹത്തെ വലംവയ്ക്കുന്നു. പണ്ട് സ്വതന്ത്രമായി നിലനിന്ന ട്രൈറ്റനെ നെപ്റ്റ്യൂണ്‍ എന്നെങ്കിലും പിടിച്ചെടുത്തതാകാം എന്ന് അനുമാനിക്കുന്നു.

1989 ആഗസ്റ്റില്‍ വിക്ഷേപിച്ച 'വോയേജര്‍-2'-ല്‍ നിന്ന് ട്രൈറ്റന്റെ വ്യാസാര്‍ധം, പിണ്ഡം, സാന്ദ്രത, ഉപരിതല 'ഭൂവിജ്ഞാനം' (geology), അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ച് അറിവു ലഭിച്ചിട്ടുണ്ട്. അതിപ്രകാരമാണ്.

Image:525a1.png

Image:525a2.png

വോയേജര്‍ - 2-ല്‍ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങള്‍ ട്രൈറ്റന്റെ ശരാശരി ഉപരിതല താപനിലയായി രേഖപ്പെടുത്തിയത് 38 K (കെല്‍വിന്‍) ആണ്. -2350°C (സെല്‍ഷ്യസ്)-നു സമാനമായ ഇത് സൗരയൂഥത്തില്‍ അളക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും താണ താപനിലയാണ്. നൈട്രജന്‍ സമൃദ്ധമായ അന്തരീക്ഷത്തില്‍ ഏകദേശം 0.01% മീഥേയ്നും കലര്‍ന്നിട്ടുണ്ട്. ട്രൈറ്റന്റെ ഉപരിതലത്തില്‍ നൈട്രജന്‍, മീഥേയ് ന്‍, കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവയുടെ ഹിമരൂപങ്ങള്‍ (ice) കാണപ്പെടുന്നുവെന്നും ജലഹിമം (water-ice) കാണപ്പെടുന്നില്ല എന്നുമാണ് ആധുനിക നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. (ഒരു ഭാഗം ജലഹിമത്തിന് മൂന്നു ഭാഗം പാറ എന്ന അനുപാതത്തിലാണ് ട്രൈറ്റന്റെ ഘടന എന്നായിരുന്നു ആദ്യ നിഗമനം).

അടുത്തകാലത്ത് സംഭവിച്ച അഗ്നിപര്‍വത സക്രിയതയ്ക്ക് (volcanic activity) ട്രൈറ്റനില്‍ തെളിവുകളുണ്ട്. ഇതിന്റെ ഫലമായി സൂക്ഷ്മമായ, ഇരു പദാര്‍ഥശകലങ്ങള്‍ ഉള്‍ക്കൊണ്ട വിസ്ഫോടക പുകപടലങ്ങള്‍ (plumes) 8 കി.മീ. വരെ ഉയര്‍ന്നിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്.

ഐസുകൊണ്ടു മൂടപ്പെട്ട ഈ ഉപഗ്രഹത്തിലെ ഇരു വര്‍ണരേഖകള്‍ (dark streaks) ഇതുവരെ വിശദീകരിക്കപ്പെടാത്ത ഒരു ലക്ഷണമാണ്. കൊടും ശൈത്യകാലാവസ്ഥയില്‍ അഗ്നിപര്‍വതങ്ങളില്‍നിന്ന് പൊട്ടിയൊലിക്കുന്ന നൈട്രജന്‍ ഘനീഭവിച്ചായിരിക്കാം ഇവ രൂപപ്പെടുന്നത് എന്നു കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍