This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോഫി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോഫി

Trophy

കായികകലാമത്സരത്തില്‍ വിജയിക്കുന്നവര്‍ക്കു നല്‍കുന്ന ഉപഹാരം. ഇന്ന് കപ്പുകളും ഷീല്‍ഡുകളുമാണ് ട്രോഫി എന്നറിയപ്പെടുന്നത്. എന്നാല്‍ പുരാതന ഗ്രീസില്‍ യുദ്ധവിജയത്തിന്റെ സ്മൃതികുടീരങ്ങളാണ് ട്രോഫി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഗ്രീക്കു ഭാഷയില്‍ തോല്പിച്ചോടിക്കുക എന്നര്‍ഥമുള്ള ട്രോഫെ (trope) എന്ന പദത്തില്‍ നിന്നാണ് ട്രോഫി എന്ന പദം നിഷ്പന്നമായിട്ടുള്ളത്. യുദ്ധാനന്തര വിജയികള്‍ തങ്ങളുടെ വിജയത്തിന്റെ സ്മാരകമായി രണാങ്കണത്തിലെ വൃക്ഷച്ചില്ലകളില്‍ പിടിച്ചെടുത്ത ആയുധങ്ങളും ഇഷ്ടദേവതാ സ്തുതികളും പതാകകളും ഞാത്തിയിടുമായിരുന്നു.

ട്രോഫിയുടെ ഏറ്റവും പ്രാചീന മാതൃക ഇതാണെന്നു കരുതപ്പെടുന്നു. പിന്നീട് വിജയസ്തംഭങ്ങളും ബലികുടീരങ്ങളും കലാചാരുതയോടെ നിര്‍മിച്ചു പ്രദര്‍ശിപ്പിക്കുക പതിവായി. സീയൂസ് ദേവനുളള ഉപഹാരങ്ങളായും അവ കരുതപ്പെട്ടിരുന്നു. അവ വിശുദ്ധ സ്ഥലങ്ങളായി പരിഗണിച്ചിരുന്നു. അഗസ്റ്റസ് ചക്രവര്‍ത്തി (ബി.സി.7) യുടെ കാലത്ത് ഇത്തരം ട്രോഫികള്‍ നിലവിലുണ്ടായിരുന്നു. ഗ്രീസിലെന്ന പോലെ പിന്നീട് റോമിലും ഇത്തരം കൂറ്റന്‍ ട്രോഫികള്‍ സ്ഥാപിക്കപ്പെട്ടു. ആധുനിക കാലത്ത് കായിക മത്സര വിജയികള്‍ക്കെന്ന പോലെ കലാമത്സര വിജയികള്‍ക്കും ട്രോഫി നല്‍കുക പതിവായി. എങ്കിലും കായിക രംഗത്തു തന്നെയാണ് ഇതു ധാരാളമായി ഉപയോഗിക്കുന്നത്. ട്രോഫിയുടെ പേരില്‍ തന്നെ അറിയപ്പെടുന്ന ഒട്ടനവധി കായിക മത്സരങ്ങള്‍ ഇപ്പോഴുമുണ്ട്. രഞ്ജി ട്രോഫി, സന്തോഷ് ട്രോഫി, നെഹ്റു ട്രോഫി തുടങ്ങിയവ ഭാരതീയ ഉദാഹരണങ്ങള്‍ ആണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%AB%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍