This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗരപഞ്ചാശിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗരപഞ്ചാശിക

ഒരു സംസ്കൃതകാവ്യം. ഇതിന്റെ കര്‍ത്താവ് ബില്‍ഹണന്‍ ആണ്. രചനാകാലം 11-ാം ശതകമാണെന്നു കരുതപ്പെടുന്നു. ശൃംഗാര രസപ്രധാനമായ 50 ശ്ലോകങ്ങളാണ് ഇതിലുള്ളത്. രാജകുമാരിയുമായി രഹസ്യബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു കൊള്ളക്കാരന്‍ ശിക്ഷ നടപ്പിലാകുന്നതിനു തൊട്ടുമുമ്പുള്ള മുഹൂര്‍ത്തത്തില്‍ താന്‍ രാജകുമാരിയുമായി കഴിഞ്ഞ നാളുകളെക്കുറിച്ചോര്‍ത്തു വിലപിക്കുന്നതായാണ് കാവ്യം രചിച്ചിട്ടുള്ളത്. ജാരസമ്പര്‍ക്കത്തില്‍ അങ്ങേയറ്റം ആഹ്ളാദം അനുഭവിക്കുന്ന സ്ത്രീയുടെ ചിത്രം ഓരോ ശ്ലോകത്തിലുമുണ്ട്. ജാരന്റെ വര്‍ണനകള്‍ കേട്ട് മനസ്സലിഞ്ഞ രാജാവ് ശിക്ഷ ഇളവു ചെയ്യുന്നിടത്താണ് കാവ്യം അവസാനിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍