This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണദേവത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗണദേവത

ജ്ഞാനപീഠം അവാര്‍ഡു നേടിയ (1967) ബംഗാളി നോവല്‍. താരാശങ്കര്‍ ബാനര്‍ജിയാണ് (1898-1971) ഗ്രന്ഥകര്‍ത്താവ്. ഭാരതീയ നോവല്‍ സാഹിത്യത്തിലെ മികച്ച നോവലിസ്റ്റാണ് താരാശങ്കര്‍ ബാനര്‍ജി.

ശുദ്ധമായ ഗ്രാമീണ സംസ്കാരത്തിന് ജന്മിവാഴ്ച ഏല്പിക്കുന്ന ആഘാതമാണ് ഗണദേവതയിലെ കാതലായ പ്രമേയം. വിദേശാധിപത്യത്തിന്‍ കീഴില്‍ ലക്ഷ്യബോധമുള്ളവരും കര്‍മ നിരതരുമായ ജനസേവകര്‍ നട്ടംതിരിയുന്നതും ഇതില്‍ പ്രതിപാദിതമാകുന്നു. മയൂരാക്ഷി നദിക്കരയിലെ ശിവകാളീപുരം എന്ന ഗ്രാമത്തെ പ്രതീകമാക്കിക്കൊണ്ട് രോഗഗ്രസ്തമായ ഭാരതീയ ഗ്രാമങ്ങളുടെ കഥ ഇതില്‍ ചിത്രീകരിക്കുന്നു. വ്യാപ്തിയിലും സംഭവങ്ങളുടെ വൈവിധ്യത്തിലും രാഷ്ട്രീയവും സാമൂഹികവുമായ ബോധത്തിലും ഐതിഹാസികമാനങ്ങള്‍ പുലര്‍ത്തുന്ന കൃതിയാണിത്. വേശ്യയായി ജീവിക്കേണ്ടിവരുന്നെങ്കിലും മനുഷ്യത്വത്തിന്റെ മഹത്ത്വം കൈമുതലായി സൂക്ഷിക്കുന്ന ദുര്‍ഗ ഇതിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നാണ്. ജനസേവകരുടെ പ്രതിനിധിയായ ദേവു, ശ്രീഹരി എന്നീ സെമിന്ദാര്‍മാരും ശ്രദ്ധയര്‍ഹിക്കുന്നവരാണ്.

ആഖ്യാനത്തില്‍ ഋജുത്വവും ഭാഷയില്‍ ലാളിത്യവും പുലര്‍ത്തുന്ന ഈ കൃതി മിക്ക ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1980-ല്‍ രവിവര്‍മ ഇതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

(എ.ബി. രഘുനാഥന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%A3%E0%B4%A6%E0%B5%87%E0%B4%B5%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍