This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗരവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗരവര്‍

കുരു എന്ന ചന്ദ്രവംശരാജാവിന്റെ കുലത്തില്‍ ജനിച്ചവര്‍ക്ക് പൊതുവായുള്ള നാമം. പില്ക്കാലത്ത്, ഈ വംശാവലിയിലുള്‍പ്പെട്ട ധൃതരാഷ്ട്രരുടെ സന്താനങ്ങള്‍ക്ക് (ദുര്യോധനാദികള്‍) കൗരവര്‍ എന്ന പേര് ലബ്ധപ്രതിഷ്ഠമായി. ഇവരുടെ ജനനത്തെപ്പറ്റി മഹാഭാരതത്തില്‍ ഇങ്ങനെ പറയുന്നു; ധൃതരാഷ്ട്രര്‍ ഗാന്ധാര രാജാവായ സുബലന്റെ പുത്രി ഗാന്ധാരിയെ വിവാഹം ചെയ്തു. ഗാന്ധാരി വ്യാസമുനിയെ പ്രസാദിപ്പിച്ച് വരംവാങ്ങി ധൃതരാഷ്ട്രരില്‍നിന്നു ഗര്‍ഭംധരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രസവിക്കാത്തതില്‍ ദുഃഖിതയായ ഗാന്ധാരി സ്വയം വയറ്റിലടിക്കുകയും തത്സമയം ഒരു മാംസക്കഷണത്തെ പ്രസവിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ വ്യാസന്‍ ഗാന്ധാരിയുടെ ആഗ്രഹപ്രകാരം മാംസപിണ്ഡം നൂറ്റൊന്നായി ഭാഗിച്ച് നൂറ്റൊന്നു കുടങ്ങളില്‍ നിക്ഷേപിച്ചു. യഥാകാലം കുടങ്ങള്‍ പിളര്‍ന്ന് 100 പുത്രന്മാരും ദുശ്ശള എന്ന പുത്രിയും ജനിച്ചു. ധൃതരാഷ്ട്രര്‍ക്ക് വൈശ്യസ്ത്രീയില്‍ ജനിച്ച യുയുത്സു എന്ന കുമാരനും ചേര്‍ന്ന് കൗരവര്‍ 102 പേരുണ്ട്.

കൗരവര്‍ ഇവരാണ്: 1. ദുര്യോധനന്‍, (2) ദുശ്ശാസനന്‍, (3) ദുസ്സഹന്‍, (4) ദുശ്ശലന്‍, (5) ഗലഗന്ധന്‍, (6) സമന്‍, (7) സഹന്‍, (8) വിന്ദന്‍, (9) അനുവിന്ദന്‍ (10) ദുര്‍ധര്‍ഷണന്‍, (11) സുബാഹു, (12) ദുഷ്പ്രധര്‍ഷണന്‍, (13) ദുര്‍മര്‍ഷണന്‍, (14) ദുര്‍മുഖന്‍, (15) ദുഷ്കര്‍ണന്‍, (16) കര്‍ണന്‍ (17) വികര്‍ണന്‍ (18) ശലന്‍, (19) സത്വന്‍, (20) സുലോചനന്‍, (21) ചിത്രന്‍ (22) ഉപചിത്രന്‍, (23) ചിത്രാക്ഷന്‍, (24) ചാരുചിത്രന്‍ (25) ശരാസനന്‍, (26) ദുര്‍മദന്‍, (27) ദുര്‍വിഗാഹന്‍, (28) വിവിത്സു, (29) വികടാനനന്‍, (30) ഊര്‍ണനാഭന്‍, (31) സുനാഭന്‍, (32) നന്ദന്‍, (33) ഉപനന്ദന്‍, (34) ചിത്രബാണന്‍, (35) ചിത്രവര്‍മന്‍, (36) സുവര്‍മന്‍, (37) ദുര്‍വിമോചന്‍, (38) അയോബാഹു, (39) മഹാബാഹു, (40) ചിത്രാംഗന്‍, (41) ചിത്രകുണ്ഡലന്‍, (42) ഭീമവേഗന്‍, (43) ഭീമബലന്‍, (44) വാലകി, (45) ബലവര്‍ധനന്‍, (46) ഉഗ്രായുധന്‍, (47) സുഷേണന്‍, (48) കുണ്ഡധാരന്‍, (49) മഹോദരന്‍, (50) ചിത്രായുധന്‍, (51) നിഷംഗി, (52) പാശി, (53) വൃന്ദാകരന്‍, (54) ദൃഢവര്‍മന്‍ (55) ദൃഢക്ഷത്രന്‍, (56) സോമകീര്‍ത്തി, (57) അനൂദരന്‍, (58) ദൃഢസന്ധന്‍, (59) ജരാസന്ധന്‍, (60) സത്യസന്ധന്‍, (61) സദാസുവാക്ക്, (62) ഉഗ്രശ്രവസ്, (63) ഉഗ്രസേനന്‍ (64) സേനാനി, (65) ദുഷ്പരാജയന്‍, (66) അപരാജിതന്‍, (67) കുണ്ഡശായി, (68) വിശാലാക്ഷന്‍, (69) ദുരാധരന്‍, (70) ദൃഢഹസ്തന്‍, (71) സുഹസ്തന്‍, (72) വാതവേഗന്‍, (73) സുവാര്‍ച്ചന്‍, (74)ആദിത്യകേതു, (75) ബഹ്വാശി, (76) നാഗദത്തന്‍, (77) ഉഗ്രശായി, (78) കവചി, (79) ക്രഥനന്‍ (80) കുണ്ഡി, (81) ഭീമവിക്രന്‍, (82) ധനുര്‍ധരന്‍, (83) ബീരബാഹു, (84) അലോലുപന്‍, (85) അഭജയന്‍, (86) ദൃഢകര്‍മാവ്, (87) ദൃഢരഥാശ്രയന്‍, (88) അനാധൃഷ്യന്‍, (89) കുണ്ഡഭേദി, (90) വിരാവി, (91) ചിത്രകുണ്ഡലന്‍, (92) പ്രമഥന്‍, (93) അപ്രമാദി, (94) ദീര്‍ഘരോമന്‍, (95) സുവീര്യവാന്‍, (96) ദീര്‍ഘബാഹു, (97) സുവര്‍മാവ്, (98) കാഞ്ചനധ്വജന്‍, (99) കുണ്ഡാശി, (100) വിരജസ്സ്, (101) യുയുത്സു, (102) ദുശ്ശള. കുരുക്ഷേത്രത്തില്‍ പാണ്ഡവരുമായുള്ള മഹായുദ്ധത്തില്‍ കൗരവര്‍ നിശ്ശേഷം കൊല്ലപ്പെട്ടു. നോ. പാണ്ഡവര്‍; മഹാഭാരതം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%97%E0%B4%B0%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍