This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോവര്‍

ലെഗുമിനോസേ സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ട്രൈഫോളിയം ജീനസില്‍പ്പെട്ട ഏകവര്‍ഷികളോ ചിരസ്ഥായികളോ ആയ ചെറിയ ചെടികളാണിവ. 250-ഓളം സ്പീഷീസുകളുണ്ട്. പ്രധാനമായും രണ്ടിനങ്ങളാണുള്ളത്; ചുവപ്പും വെള്ളയും. ചുവപ്പു ക്ലോവര്‍ (ട്രൈഫോളിയം പ്രാറ്റന്‍സ്) നിവര്‍ന്നു വളരുന്നതും ചുവപ്പോ കടുംചുവപ്പോ നിറമുള്ള പുഷ്പങ്ങളുള്ളതുമാണ്. വെള്ള ക്ലോവര്‍ (ട്രൈഫോളിയം ട്രൈറിപെന്‍സ്) പടര്‍ന്നു വളരുന്നയിനമാണ്. ഇവയുടെ പുഷ്പങ്ങള്‍ക്ക് വെള്ളയോ ഇളം മഞ്ഞനിറമോ ആയിരിക്കും. ഇലകള്‍ക്ക് മൂന്നു പത്രകങ്ങളുണ്ട്. പത്രവൃന്തത്തോടുചേര്‍ന്ന് ചെറിയ അനുപര്‍ണങ്ങളും കാണപ്പെടുന്നു. ഇലകളും തണ്ടുകളും രോമിലമാണ്. വെള്ള ക്ലോവര്‍ പോഷകമൂല്യമുള്ള കാലിത്തീറ്റയെന്നനിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. പയറിനങ്ങള്‍ക്കിടയില്‍ ഇടവിളയായി ട്രൈ.ഹൈബ്രഡം, ട്രൈ.ഇന്‍കാര്‍ണേറ്റം, ട്രൈ.കാപ്സ്റ്റര്‍ മുതലായവ കൃഷി ചെയ്യപ്പെടുന്നുണ്ട്. കാത്സ്യം, മഗ്നീഷ്യം, പ്രോട്ടീന്‍, ഫോസ്ഫറസ് എന്നിവ ഇവയില്‍ ധാരാളമുണ്ട്. മണ്ണില്‍ നൈട്രജന്‍ യൗഗികീകരണം (nitrogen fixation) നടത്തുന്നതുമൂലം ഇവ വളരുന്ന സ്ഥലത്തെ മണ്ണിന്റെ ഫലപുഷ്ടിയും വര്‍ധിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍