This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോമൈസറ്റിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറോമൈസറ്റിന്‍

ഒരു ബ്രോഡ്-സ്പെക്ട്രം ആന്റിബയോട്ടിക്. ക്ലോറാംഫെനികോള്‍, ലെമോമൈസറ്റിന്‍, അല്‍ഫിസെറ്റിന്‍ എന്നും പറയാറുണ്ട്. ക്രിസ്റ്റലീകൃത ക്ലോറോമൈസെറ്റിന്റെ എംപരിക സൂത്രം C11 H12 Cl2 N2 O5 ആണ്. തന്മാത്രാഭാരം 323. ഉരുകല്‍നില 150.5-151°C. വെള്ളത്തില്‍ ലയിക്കും. രാസഘടന D– (–) – ത്രിയോ –2– ഡൈക്ലോറോ അസെറ്റാമിഡോ –I–P– നൈട്രോ ഫീനൈല്‍ – 1, 3– പ്രൊപേന്‍ഡയോള്‍ എന്നാണ്.

ചിത്രം:Screen26.png

രാസമാര്‍ഗത്തിലൂടെയും ജൈവരസതന്ത്ര പ്രക്രിയയിലൂടെയും ക്ലോറോമൈസറ്റിന്‍ നിര്‍മിക്കാം. പോഷകസമൃദ്ധമായ ഒരു സംവര്‍ധക മാധ്യമത്തില്‍ വായുവിന്റെ സാന്നിധ്യത്തില്‍ സ്റ്റ്രെപ്ടോമൈസെസ് വെനീസുലെ (ടStreptomyces Venezuelae) എന്ന ഇനം ബാക്റ്റീരിയത്തെ കടത്തിവിട്ട് ക്വിണ്വനം നടത്തിയാണ് ജൈവരസതന്ത്രപ്രകാരം ക്ലോറോമൈസറ്റിന്‍ ഉണ്ടാക്കുന്നത്. സംവര്‍ധകമാധ്യമം ശുദ്ധമായ മര്‍ദിതവായു കടത്തിവിട്ടും ഇളക്കിയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. 27.8°C -ല്‍ മൂന്നു ദിവസം സംവര്‍ധകമാധ്യമം ക്വിണ്വനവിധേയമാക്കി സൂക്ഷിച്ചശേഷം ഉത്പാദിപ്പിക്കപ്പെട്ട വസ്തു അരിച്ചു നീക്കുന്നു. ഈ വസ്തു അമൈല്‍ അസറ്റേറ്റുകൊണ്ട് നിഷ്കര്‍ഷണം ചെയ്തശേഷം നേര്‍ത്ത സള്‍ഫ്യൂരിക് അമ്ലം, സോഡിയം ബൈകാര്‍ബണേറ്റ്, അയോണുകള്‍ നീക്കിയ ജലം എന്നിവ ഉപയോഗിച്ചു കഴുകിയശേഷം സാന്ദ്രിതമാക്കി 8°C ല്‍ തണുപ്പിക്കുമ്പോള്‍ ക്ലോറോമൈസറ്റിന്‍ ക്രിസ്റ്റലീകരിക്കപ്പെടുന്നു. ഈ പരലുകള്‍ വീണ്ടും അരിച്ച് നിര്‍വാത മേഖലയില്‍ ഉണക്കി, ചൂടുവെള്ളത്തില്‍ ലയിപ്പിച്ചശേഷം കാര്‍ബണ്‍ ഉപയോഗിച്ച് വിവര്‍ണമാക്കുന്നു. വീണ്ടും അരിച്ച് തണുപ്പിച്ചശേഷം ക്രിസ്റ്റലീകരിക്കുന്നു. ശുദ്ധമാക്കിയ ഈ പരലുകള്‍ അരിച്ച് കഴുകി ഉണക്കി സൂക്ഷിക്കുന്നു.

ഗ്രാം-പോസിറ്റീവ് ബാക്റ്റീരിയങ്ങളായ ഡിപ്ളോകോക്കസ്, സ്റ്റഫൈലോകോക്കസ്, സ്റ്റ്രെപ്ടോകോക്കസ് എന്നിവയ്ക്കും ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയങ്ങളായ ബ്രൂസെല്ലാ, ഹെമോഫിലസ് നെയ്സീറിയ, പാസ്റ്റുറെല്ലാ, പ്രോട്ടിയസ്, സാല്‍മൊണെല്ലാ, ഷിജെല്ലാ എന്നിവയ്ക്കും സ്പൈറോക്കീറ്റകളായ ബോറിലിയാ, ലെപ്ടേസ്പൈറാ, ട്രെപോനിമാ എന്നിവയ്ക്കും ആക്റ്റിനോ മൈസേറ്റുകള്‍, റിക്കറ്റ്സിയെ, വലിയതരം വൈറസുകള്‍ എന്നിവയ്ക്കും എതിരായി ക്ലോറോമൈസറ്റിന്‍ ഉപയോഗിക്കുന്നു. ചെറിയ വൈറസുകള്‍, കവകങ്ങള്‍, പ്രോട്ടോസോവ എന്നിവയ്ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ക്ലോറോമൈസറ്റിന് കഴിവില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍