This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോപിക്രിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറോപിക്രിന്‍

ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്‍, ട്രൈക്ലോറോനൈട്രോമീഥേന്‍, നൈട്രോക്ലോറോഫോം എന്നീ പേരുകളും ഉണ്ട്. ഫോര്‍മുല: C Cl3 NO2. നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ദ്രാവകം. ഉരുകല്‍നില 69.2°C. തിളനില 112°C, ആപേക്ഷിക സാന്ദ്രത 1.692 (0°C). ആല്‍ക്കഹോള്‍, ബെന്‍സീന്‍, കാര്‍ബണ്‍ ഡൈസള്‍ഫൈഡ് എന്നിവയില്‍ ലയിക്കും. വെള്ളം, ഈഥര്‍ എന്നിവയില്‍ അല്പമായി ലയിക്കും. തീ പിടിക്കുകയില്ല.

കാത്സ്യം ഹൈപോക്ലോറൈറ്റില്‍ പിക്രിക് അംമ്ലംപ്രവര്‍ത്തിച്ചാല്‍ ക്ലോറോപിക്രിന്‍ ലഭിക്കും. ക്ലോറോഫോമിനെ നൈട്രേറ്റു ചെയ്താലും ക്ലോറോപിക്രിന്‍ ലഭിക്കും.

ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും വിഷാലുവാണ്; ശക്തിയേറിയ ഒരു ഉത്തേജനകാരിയുമാണ്. ധൂമകങ്ങള്‍, കവകനാശിനികള്‍, കീടനാശിനികള്‍, എലിനാശിനികള്‍, വിഷവായു, ചായങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍