This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോട്ടെയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോട്ടെയര്‍

Clotaire (497 - 561)

ഫ്രാങ്ക് രാജാവ്. ഫ്രാങ്കുകളുടെ രാജാവായിരുന്ന ക്ലോവിസിന്റെ നാലു മക്കളില്‍ ഒരാളായിരുന്ന ഇദ്ദേഹം എ.ഡി. 511-ല്‍ 14-ാം വയസ്സില്‍ രാജാവായി. ഭരണകാലം മുഴുവന്‍ രാജ്യവിസ്തൃതി വരുത്തുന്നതില്‍ വ്യാപൃതനായിരുന്നു.

ഫ്രാങ്ക് പട്ടണമായിരുന്ന സോയിസ്സോണ്‍ കബ്രായി, ലാവോണ്‍ എന്നിവ ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. സഹോദരപുത്രന്മാരുടെ കൊലപാതകത്തിലൂടെ എ.ഡി. 524-ല്‍ ടൂര്‍സ്, പോയിറ്റിയേഴ്സ് എന്നീ പട്ടണങ്ങള്‍ കൈവശപ്പെടുത്തി. ബര്‍ഗന്‍ഡിയുടെ പതനത്തിനുശേഷം ഗ്രെനോബിള്‍ പിടിച്ചടക്കി. അപകടകാരികളായിരുന്ന വിസിഗോത്തുകളെ തോല്പിക്കാനായി തന്റെ സഹോദരനായിരുന്ന ചൈല്‍ഡ് ബര്‍ത്തിനോടൊപ്പം യുദ്ധം ചെയ്തു. 558-ല്‍ ചൈല്‍ഡ് ബര്‍ത്ത് മരിച്ചപ്പോള്‍, സാമ്രാജ്യം ഏകീകരിക്കുകയും 'ഗാള്‍' ഭൂവിഭാഗത്തിന്റെ മുഴുവന്‍ ഭരണാധികാരിയായിത്തീരുകയും ചെയ്തു. ആധുനിക ജര്‍മനിയുടെ നല്ലൊരു പങ്ക് ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പ്രബലരായ സാക്സണുകള്‍ ഇദ്ദേഹത്തിനു കപ്പം കൊടുത്തിരുന്നു. ഇദ്ദേഹം 561-ല്‍ അന്തരിച്ചു.

(അലക്സാണ്ടര്‍ ജേക്കബ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍