This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൈനോമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൈനോമീറ്റര്‍

Clinometer

ലംബ-കോണ്‍ അളക്കുന്നതിനുള്ള ഒരു ഉപകരണം. സുഗമമായി കൈയില്‍ക്കൊണ്ടുനടക്കാവുന്ന ഈ സര്‍വേ ഉപകരണം ശിലാസ്തരങ്ങളുടെ നതി (dip)-താഴോട്ടുള്ള ചരിവ്-അളക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

ഒരു നിരീക്ഷണനാളിയും അതിനെ വലയം ചെയ്ത് ഡിഗ്രി അങ്കനം ചെയ്ത ഒരു ലംബചാപവും, തിരശ്ചീനത പരിശോധിക്കുന്നതിനായി സമതുലിതമായ ഒരു കുമിളയും അടങ്ങിയതാണ് ഈ ഉപകരണം. നിരീക്ഷണനാളിക്കുള്ളിലുള്ള ഒരു 45° ദര്‍പ്പണം, നിരീക്ഷകന് സമതുലിത കുമിളയെയും തിരശ്ചീന കമ്പിയിലൂടെ നിരീക്ഷിക്കേണ്ട ബിന്ദുവിനെയും ഒരേ സമയം കാണാന്‍ സഹായിക്കുന്നു.

നിരീക്ഷണനാളിയിലൂടെ ഒരു ബിന്ദുവിനെ നോക്കി, ലംബചാപത്തെ ക്രമീകരിച്ച് സമതുലിത കുമിളയെ പ്രസ്തുത ബിന്ദുവുമായി സമന്വയപ്പെടുത്തുമ്പോള്‍ ചാപത്തില്‍ കാണുന്നതാണ് ലംബകോണ്‍. അളന്നു നിര്‍ണയിച്ച ചരിവ് ദൂരത്തില്‍ (slope distance) നിന്ന് തിരശ്ചീന ദൂരം കണക്കാക്കുന്നതിനായി ചരിവ് ദൈര്‍ഘ്യത്തില്‍ നിന്ന് നിര്‍ണയിക്കുന്നതിനാണ് ക്ലൈനോമീറ്റര്‍ പ്രധാനമായി ഉപയോഗിക്കുന്നത്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍