This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൈഡ്

Clyde

സ്കോട്ട്ലന്‍ഡിലെ ഒരു പ്രധാന നദി. സ്കോട്ട്ലന്‍ഡിന്റെ വടക്കുഭാഗത്തെ ഉയര്‍ന്ന പ്രദേശത്തുനിന്നുദ്ഭവിച്ച്, വടക്കോട്ടും വടക്കുപടിഞ്ഞാറോട്ടും ഒഴുകി അത്ലാന്തിക് സമുദ്രത്തില്‍ പതിക്കുന്നു. 170 കി.മീ. ആണ് ഈ നദിയുടെ നീളം.

ഗ്ലാഡ്ഗോയിലൂടെ ഒഴുകുന്ന നദി

ക്ലൈഡ് നദിയില്‍ ശക്തിയേറിയ 4 വെള്ളച്ചാട്ടങ്ങളുണ്ട്. ഇവയില്‍നിന്നു ലഭിച്ച ജല-വൈദ്യുതികൊണ്ട് 19-ാം ശതകത്തിന്റെ ആദ്യത്തില്‍ സമീപപ്രദേശങ്ങളിലെ പരുത്തി മില്ലുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ആധുനികരീതിയിലുള്ള ചില ചെറിയ ജല-വൈദ്യുതി നിലയങ്ങളും ഈ വെള്ളച്ചാട്ടത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

'ക്ലൈഡ് താഴ്വര' അഥവാ ക്ലൈഡ്സ്ഡേല്‍ ഒരു പ്രസിദ്ധ കുതിര വളര്‍ത്തല്‍ കേന്ദ്രവും കൃഷിസ്ഥലവുമാണ്.

സ്കോട്ട്ലന്‍ഡിലെ ഏറ്റവും വലിയ വ്യാവസായിക മേഖലയായ ഗ്ലാസ്ഗോ ക്ലൈഡ് നദീമുഖത്തിനു തൊട്ടുമുമ്പാണ് സ്ഥിതിചെയ്യുന്നത്. 18-ാം ശതകത്തില്‍ അയല്‍രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വികസിപ്പിക്കുന്നതിനുവേണ്ടി ഗ്ലാസ്ഗോയിലേക്ക് കടല്‍മാര്‍ഗം സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും വരുന്നതിനുമായി ആ പ്രദേശത്തെ നദിയുടെ ആഴവും പരപ്പും വര്‍ധിപ്പിച്ചു. അങ്ങനെ ഒരു പ്രമുഖ വ്യാവസായിക നഗരവും ലോകത്തിലെ വന്‍കിട കപ്പല്‍ നിര്‍മാണകേന്ദ്രങ്ങളില്‍ ഒന്നും ആയിത്തീരാന്‍ നദി ഗ്ലാസ്ഗോ നഗരത്തെ സഹായിച്ചു.

ഗ്ലാസ്ഗോ കടക്കുന്ന ക്ലൈഡ്, തീരദേശപട്ടണങ്ങള്‍ക്കടുത്തുള്ള മനോഹരമായ കുന്നിന്‍ പ്രദേശത്തുകൂടിയൊഴുകി പതനസ്ഥാനത്തെത്തുന്നു. 'ക്ലൈഡ് നദീമുഖദേശം' (firth of clyde) എന്നറിയപ്പെടുന്ന നദിയുടെ പതനസ്ഥാനം വിശാലമായ ഒരു അഴിമുഖമാണ്. വടക്കന്‍ ചാനലിന്റെ ഒരു ശാഖയായ ഈ അഴിമുഖത്തിന് 80 കി.മീ. വ്യാസമുണ്ട്. ആകര്‍ഷകമായ ഈ അഴിമുഖം വളരെ പണ്ടുമുതല്ക്കേ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രമായിരുന്നു. ഗ്ലാസ്ഗോ, ഗ്രീനോക്ക്, ആര്‍ഡ്രൊസാന്‍ എന്നിവയാണ് നദീതീരത്തുള്ള പ്രധാന തുറമുഖപട്ടണങ്ങള്‍.

(ജെ.കെ. അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B2%E0%B5%88%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍