This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിസ്തനിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിസ്തനിസ്

Cleisthenes (B.C. 570 - 508)

ആഥന്‍സിലെ രാഷ്ട്രീയ നേതാവ്. ആഥന്‍സിലെ ജനാധിപത്യ ഭരണക്രമത്തിന്റെ സ്ഥാപകന്‍ ക്ലിസ്തനിസായിരുന്നു. ബി.സി. 546-ല്‍ ആഥന്‍സില്‍ അധികാരത്തിലേറിയ പിസിസ്ട്രാറ്റസിനെ എതിര്‍ത്തതിനാല്‍ ബി.സി. 546 മുതല്‍ 20 വര്‍ഷത്തേക്ക് ക്ലിസ്തനിസ് നാടുകടത്തപ്പെട്ടു. അതിനുശേഷം സ്വരാജ്യത്ത് മടങ്ങിവന്നപ്പോള്‍ ഇദ്ദേഹം അവിടത്തെ ചീഫ് ആര്‍ക്കോണ്‍ (ഏറ്റവും ഉന്നത മജിസ്ട്രേറ്റ്) ആയി (ബി.സി. 525-524). ബി.സി. 508-ല്‍ സ്പാര്‍ട്ടന്‍ ഇടപെടല്‍കൊണ്ട് ആഥന്‍സിലുണ്ടായ രാഷ്ട്രീയ മത്സരങ്ങളുടെ കാലഘട്ടത്തില്‍ അവിടത്തെ ജനകീയ അസംബ്ലിയോട് കൂറുപുലര്‍ത്തിയ ഇദ്ദേഹം ആഥന്‍സില്‍ പല പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. ക്ലിസ്തനിസ് നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളാണ് ആഥന്‍സില്‍ ആദ്യത്തെ ജനാധിപത്യഭരണക്രമത്തിനു വഴിതെളിച്ചത്. ബി.സി. 508-ല്‍ ഇദ്ദേഹം അന്തരിച്ചു.

(ഡോ. എന്‍.കെ. ഭാസ്കരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍