This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിറ്റംനെസ്ട്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിറ്റംനെസ്ട്ര

Clytemnestra

ഗ്രീക്കു പുരാണകഥാപാത്രം. ഹോമറുടെ ഇലിയഡ്(Iliad)ലെ നായികയായ ഹെലന്റെ സഹോദരി. എസ്കിലസി(ബി.സി. അഞ്ചാം ശതകം)ന്റെ ഓറസ്റ്റിയ (Oresteia) എന്ന ദുരന്ത നാടകത്തിലെയും സോഫോക്ലിസ്സിന്റെ എലക്ട്ര (Electra), യൂറിപ്പിഡിസ്സിന്റെ എലക്ട്ര ആന്‍ഡ് ഇഫിജീനിയ ഇന്‍ ഔലിസ് (Electra and Iphigenia in Aulis), സെനിക്കായുടെ അഗമെംനന്‍ (Agamenmnon) എന്നീ നാടകങ്ങളിലെയും പ്രമുഖ കഥാപാത്രമാണ് ക്ലിറ്റംനെസ്ട്ര.

സ്പാര്‍ടയിലെ രാജാവായ ടിന്‍ഡേരിയസി(Tyndarius)ന്റെ മകളായ ഇവരുടെ ആദ്യഭര്‍ത്താവ് ടാന്‍ഡലസ് ആയിരുന്നു. മെസീനിയയിലെ രാജാവായ അഗമെംനന്‍ ടാന്‍ഡലസിനെയും അദ്ദേഹത്തിന്റെ കുഞ്ഞിനെയും വധിച്ചതിനെത്തുടര്‍ന്ന് ക്ലിറ്റംനെസ്ട്ര അഗമെംനന്റെ ഭാര്യയായി. ഇവര്‍ക്ക് ഇഫിജീനിയ എലക്ട്ര എന്നീ പെണ്‍മക്കളും ഒറെസ്റ്റസ് (Orestes) എന്ന മകനും ഉണ്ടായി. അഗമെംനന്‍ ട്രോജന്‍ യുദ്ധത്തിനുപോയ കാലത്ത് അദ്ദേഹത്തിന്റെ ഒരു സഹോദരനായ ഏജിസ്തസ് (Aegisthus) ക്ലിറ്റംനെസ്ട്രയുമായി പ്രേമബന്ധം പുലര്‍ത്തി. യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ അഗമെംനനെ കാമുകന്റെ സഹായത്തോടെ ഇവര്‍ വധിക്കുന്നതായി എസ്കിലസും, കാമുകനായ ഏജിസ്തസ് ചതിയില്‍ വധിക്കുന്നതായി ഹോമറും ചിത്രീകരിച്ചിരിക്കുന്നു. അഗമെംനന്‍ കൂടെക്കൊണ്ടുപോന്ന പുതിയ ഭാര്യയായ കസാന്‍ഡ്രയെയും ക്ലിറ്റംനെസ്ട്ര വധിക്കുന്നു. ഇതേത്തുടര്‍ന്ന് ഒറെസ്റ്റസ്, സഹോദരിയായ എലക്ട്രയുടെ സഹായത്തോടെ അമ്മയെയും കാമുകനെയും വധിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍