This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാഡിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാഡിയന്‍

Claudian (370 - 404)

ക്ലാഡിയസ് ക്ലാഡിയാനസ് എന്നു പേരുള്ള പ്രാചീന ലത്തീന്‍ കവിപരമ്പരയിലെ അവസാനത്തെ കവി. 370-ല്‍ അലക്സാന്‍ഡ്രിയയില്‍ ജനിച്ചു. 395-ല്‍ റോമില്‍ എത്തി ലത്തീന്‍ഭാഷയില്‍ പ്രാവീണ്യം നേടിയെന്നു കരുതുന്നു. ഹോനോറിയസ് ചക്രവര്‍ത്തിയുടെ സദസ്സില്‍ ചക്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധി സ്തുതിഗീതങ്ങള്‍ രചിച്ചു. ഒന്‍പതുകൊല്ലംകൊണ്ട് എഴുതിയ പതിനായിരം പദ്യങ്ങളുള്ള ഇതിഹാസകാവ്യമായ ദ് റേപ് ഒഫ് പ്രോസര്‍പീന്‍ (The rape of Proserpine) സ്റ്റിലിച്ചോ ചക്രവര്‍ത്തിയില്‍നിന്ന് പ്രശംസ ലഭിച്ചു. റൂഫിനസ് (Rufinus), യുട്രോപിയസ് (Eutropius) മുതലായ ശത്രുക്കളെ ആക്ഷേപിച്ചുകൊണ്ടും ഇദ്ദേഹം കാവ്യമെഴുതി. കൂടാതെ ഫലിതകവിതകള്‍, ഗ്രാമീണഗാനങ്ങള്‍, പദ്യരൂപത്തിലുള്ള കത്തുകള്‍ തുടങ്ങിയവ രചിച്ചു. സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ പല വിശദ ചിത്രങ്ങളും ഈ കവിതകളിലുണ്ട്. ചക്രവര്‍ത്തിയെ അനുസരിച്ച് ക്രിസ്തുമതം സ്വീകരിച്ചെങ്കിലും പ്രകൃത്യാരാധനാപരമാണ് കവിതകള്‍. ക്ലാഡിയന്റെ ഒരു ലോഹപ്രതിമ റോമന്‍ സഭാമന്ദിരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

404-ല്‍ ക്ലാഡിയന്‍ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍