This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂപ്

Croup/Laryngo tracheobronchitis

പാരാ ഇന്‍ഫ്ളുവന്‍സാ വൈറസ്മൂലം കുട്ടികള്‍ക്ക് തൊണ്ടയിലുണ്ടാകുന്ന ഒരു രോഗം. ശ്വാസനാളത്തെയും (Trachea) ശബ്ദനാളത്തെയും (Larynx) രോഗം ബാധിക്കുന്നതുകൊണ്ട് ഒച്ചയടപ്പ്, ശ്വാസതടസ്സം, വരണ്ട ചുമ, കുറുങ്ങല്‍ എന്നിവ അനുഭവപ്പെടും. ആയാസപ്പെട്ടാവും കുട്ടി ശ്വാസോച്ഛ്വാസം ചെയ്യുന്നത്. രാത്രികാലങ്ങളിലാവും അസുഖം മൂര്‍ച്ഛിക്കുക. ശ്വാസനാളം പൂര്‍ണമായും അടയുന്നത് മരണത്തിന് കാരണമാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ശ്വാസനാളത്തിലേക്ക് കുഴല്‍ കടത്തിയോ ശസ്ത്രക്രിയവഴി ശ്വാസനാളത്തില്‍ തുളയുണ്ടാക്കിയോ (Tracheostomy) ശ്വാസോച്ഛ്വാസം നിലനിര്‍ത്തി കുട്ടിയെ രക്ഷിക്കാവുന്നതാണ്. പാരാ ഇന്‍ഫ്ളുവന്‍സാ 1, 2 എന്നീ രണ്ടുതരം വൈറസുകളും രോഗകാരികളാവാം. ആറു മാസം മുതല്‍ 5-6 വയസ്സുവരെ പ്രായമുള്ള 15 ശതമാനത്തോളം കുട്ടികളില്‍ ഈ അസുഖം സാധാരണയായി കണ്ടുവരുന്നു. രോഗത്തെ തടയുവാന്‍ വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സാരീതികള്‍ നിലവില്‍ ലഭ്യമാണ്.

(ഡോ. ടി.വി. ഗോപാലകൃഷ്ണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B5%82%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍