This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രീം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രീം

Cream

പാലില്‍ അടങ്ങിയിട്ടുള്ള പോഷകഘടകങ്ങളില്‍ നിന്ന് ഗ്രാവിറ്റിയുടെയോ ഒരു സെപ്പറേറ്ററിന്റെയോ സഹായത്താല്‍ കൊഴുപ്പ് വേര്‍തിരിച്ചെടുക്കുമ്പോള്‍ കിട്ടുന്ന കൊഴുപ്പുമിശ്രം. പാലിന്റെ ഉപരിതലത്തില്‍ തങ്ങുന്ന കൊഴുപ്പുമിശ്രത്തിലെ കൊഴുപ്പിന്റെ അംശം പാലിന്റെ താപനില, വിയോജീകരണ വസ്തുവിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കനുസൃതമായി വ്യത്യാസപ്പെട്ടിരിക്കും.

സാധാരണയായി ക്രീമിനെ വിപ്പിങ് ക്രീം, കോഫി ക്രീം, ഹാഫ് ആന്‍ഡ് ഹാഫ് ക്രീം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ക്രീമിന്റെ കടുപ്പവും പോഷകമൂല്യവും അതില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ക്രീമില്‍ കൊഴുപ്പ്, ജീവകം എ, ജീവകം ഡി, ജീവകം ഇ മുതലായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്; മാംസ്യവും കാത്സ്യവും ജീവകം ബി-യും വളരെ ചെറിയ തോതിലും. ക്രീമില്‍ വെള്ളത്തിന്റെ അംശം ധാരാളമുണ്ട്. അതുകൊണ്ട് വെണ്ണയില്‍നിന്നു കിട്ടുന്നത്രയും ഊര്‍ജം ക്രീമില്‍നിന്നു കിട്ടുകയില്ല. ക്രീമില്‍ അന്നജം വളരെ ചെറിയ തോതിലേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ കൊളസ്റ്റിറോളും പൂരിത കൊഴുപ്പമ്ളങ്ങളും (Saturated fatty acid) അടങ്ങിയിട്ടുമുണ്ട്.

ക്രീമിന്റെ താപനില അതിന്റെ കടുപ്പത്തെ വളരെയേറെ സ്വാധീനിക്കുന്നു. അന്തരീക്ഷ താപനിലയിലെ ക്രീം ശീതികരിച്ച ക്രീമിനെക്കാള്‍ കനം കുറഞ്ഞതായിരിക്കും. കാരണം 'തണുപ്പിക്കല്‍' കൊഴുപ്പുതന്മാത്രകളെ ഉറപ്പുകൂടിയതാക്കുന്നു. അപ്രകാരം ക്രീമിന്റെ കട്ടിയും കൂടുന്നു. ക്രീം ഉപയോഗിച്ച് ലമണ്‍ ക്രീം, കാരമല്‍ മൂസ് തുടങ്ങി വിവിധ തരത്തിലുള്ളതും വളരെ സ്വാദുള്ളതുമായ വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.

(എസ്. പ്രസന്നകുമാരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B5%80%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍