This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിയോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിയോള്‍

Creole

വെസ്റ്റിന്‍ഡീസില്‍ 16-ാം ശതകത്തില്‍ സ്പാനിഷ് വംശജരെ സൂചിപ്പിക്കാനുപയോഗിച്ച പദം. വെസ്റ്റിന്‍ഡീസില്‍ ജീവിച്ചിരുന്ന സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ് പിന്തുടര്‍ച്ചക്കാരെയും മറ്റു കുടിയേറ്റക്കാരെയും വിദേശീയരും കറുത്ത വംശജരുമായ ജനങ്ങളില്‍ നിന്നു വേര്‍തിരിച്ചറിയാനായിരുന്നു ഈ പദം ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നിട്ട നാലു നൂറ്റാണ്ടുകളുടെ സാമൂഹിക-സാംസ്കാരിക പുരോഗതിയുടെയും വര്‍ഗീയ സങ്കലനത്തിന്റെയും ഫലമായി ക്രിയോള്‍ എന്ന ആശയത്തിനുതന്നെ വലിയ വ്യത്യാസം സംഭവിച്ചു. ഇന്നു വ്യത്യസ്ത സ്ഥലങ്ങളില്‍ ഭിന്നാര്‍ഥങ്ങളില്‍ ഈ പദം ഉപയോഗിച്ചു വരുന്നു. വെസ്റ്റിന്‍ഡീസില്‍ യൂറോപ്യന്‍ വംശജരെയും ലൂസിയാനയില്‍ ഫ്രഞ്ചുഭാഷക്കാരായ വെള്ളക്കാരെയും മെക്സിക്കോയില്‍ സ്പാനിഷ് വംശജരായ ആളുകളെയും ഗിനിയയില്‍ ആഫ്രിക്കന്‍ അടിമകളുടെ പിന്തുടര്‍ച്ചക്കാരെയും പൊതുവേ ക്രിയോള്‍ എന്ന പദം കൊണ്ടാണ് വിവക്ഷിക്കുന്നത്.

ക്രിയോള്‍ സംസ്കാരം കൊണ്ട് അര്‍ഥമാക്കുന്നത് ഉന്നതനിലവാരത്തിലുള്ള ഒരു വ്യത്യസ്ത ജീവിതരീതിയാണ്. അഭിജാതരായ ആളുകള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള ജോലിക്രമങ്ങള്‍, മികച്ച വേഷവിധാനം, നേര്‍മയുള്ള സംസാരശൈലി, നല്ല ആഹാരക്രമം, വിശ്രമവേളയിലെ വിനോദങ്ങള്‍ എന്നിവ ക്രിയോള്‍ ജീവിതരീതിയുടെ ഭാഗങ്ങളാണ്. എന്നാല്‍ ക്രിയോള്‍ ജീവിതരീതി വ്യത്യസ്ത രാജ്യങ്ങളെ തമ്മിലും, ഒരു രാജ്യത്തിലെ തന്നെ വ്യത്യസ്ത ഗ്രൂപ്പുകളെ തമ്മിലും തുലനം ചെയ്യുമ്പോള്‍ വ്യത്യസ്തമായിരിക്കും. ആയതിനാല്‍ ക്ലിപ്തവും സംക്ഷിപ്തവുമായ ഒരു നിര്‍വചനം സാധ്യമല്ല. കഠിനാധ്വാനം, സ്ഥിരോത്സാഹം, പരിഷ്കൃത ജീവിതം, സ്വരാജ്യത്തോടുള്ള കൂറ് എന്നിവ ക്രിയോളിസത്തിന്റെ വകഭേദങ്ങളാണ്. ഇവര്‍ക്ക് അവരുടെ മാതൃഭൂമിയെക്കാള്‍ പിന്നീട് ലഭിച്ച കോളനികളോടാണ് കൂറും സ്നേഹവും.

(സ്റ്റാന്‍ലി ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍