This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രമപാഠം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രമപാഠം

വേദാധ്യയനത്തിലെ ഒരു സമ്പ്രദായം. വേദത്തില്‍ പദപാഠം, ക്രമപാഠം, ജടാപാഠം, ഘനപാഠം, പ്രാതിശാഖ്യം എന്നീ നിയമങ്ങളാണുള്ളത്. സംഹിതയിലുള്ള എല്ലാ വാക്കുകളെയും സന്ധിയിലും സമാസത്തിലും നിന്ന് വേര്‍പെടുത്തി പ്രത്യേകം എടുക്കുന്നതിനെ പദപാഠം എന്നു പറയുന്നു. പദപാഠത്തിലെ ഓരോ വാക്കുമെടുത്ത് അതിന്റെ മുമ്പിലത്തെ വാക്കും പിന്‍പിലത്തെ വാക്കും കൂട്ടിച്ചേര്‍ത്തുള്ള പാഠമാണ് ക്രമപാഠം. ജടാപാഠമെന്നാല്‍ കൂട്ടിയിണക്കിയ പാഠമെന്നര്‍ഥം. ഇതില്‍ തെറ്റുകടന്നുകൂടാതിരിക്കാന്‍ ഘനപാഠം സഹായിക്കുന്നു. പദപാഠവും ക്രമപാഠവും അങ്ങോട്ടുമിങ്ങോട്ടും മുമ്പോട്ടും പിമ്പോട്ടും കൂട്ടിയിണക്കിയതാണ് ഘനപാഠം. പദപാഠത്തില്‍ പ്രത്യേകമായി അപഗ്രഥിച്ചിട്ടുള്ള വാക്കുകളെ തിരികെ കൂട്ടിയിണക്കി സംഹിതയാക്കുന്നതിനുള്ള നിയമങ്ങളാണ് പ്രാതിശാഖ്യം. ഇങ്ങനെ അധ്യയന രീതികള്‍ പ്രത്യേക നിഷ്കര്‍ഷയുള്ളതിനാലാണ് വേദങ്ങള്‍ക്ക് യാതൊരു പാഠഭേദവുമില്ലാത്തത്.

(ഡോ. ജയകുമാരി. എസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍